Panchayat:Repo18/vol1-page0789

From Panchayatwiki

(2) ആകെ തറ വിസ്തീർണം 3000 ചതുരശ്ര മീറ്ററിൽ കവിഞ്ഞുള്ളതും 6000 ചതുരശ്ര മീറ്റർ വരെയുള്ളതുമായ കെട്ടിടത്തിന്റെ ലേ ഔട്ടിനും പ്ലോട്ടിന്റെ ഉപയോഗത്തിനും ജില്ലാ ടൗൺ പ്ലാനറുടെ അനുമതിയും,6000 ചതുരശ്ര മീറ്ററിൽ കവിഞ്ഞുള്ള കെട്ടിടങ്ങളുടെ ലേ ഔട്ടിനും പ്ലോട്ടിന്റെ ഉപയോഗത്തിനും മുഖ്യ ടൗൺ പ്ലാനറുടെ അനുമതിയും നേടേണ്ടതാണ്.

എന്നാൽ, ആ പ്രദേശം ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയുടെ കീഴിൽ വരുന്നതാണെ ങ്കിൽ പ്ലോട്ടിന്റെ ഉപയോഗം ആ പദ്ധതിയിലടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്ക് അനുരൂപമായിരിക്കേണ്ടതാണ്.

(3) സംഭരണ, പണ്ടകശാല/ഗോഡൗൺ കൈവശഗണത്തിൽപ്പെടുന്ന 300 ചതുരശ്ര മീറ്ററിൽ കൂടുതൽ തറവിസ്തീർണ്ണമുള്ള എല്ലാ കെട്ടിടങ്ങൾക്കും ഏറ്റവും ചുരുങ്ങിയത് താഴെക്കാണും പ്രകാരമുള്ള തുറസ്സായ സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്.

(i) ഉമ്മറം ഏറ്റവും ചുരുങ്ങിയത് 4.5 മീറ്ററോട് കൂടി ശരാശരി 6 മീറ്റർ
(ii) പാർശ്വാങ്കണം (രണ്ടുവശവും) ഏറ്റവും ചുരുങ്ങിയത് 1.5 മീറ്ററോട് കൂടി

ശരാശരി 2 മീറ്റർ

(iii) പിന്നാമ്പുറം ഏറ്റവും ചുരുങ്ങിയത് 1.5 മീറ്ററോട് കൂടി ശരാശരി 3 മീറ്റർ

എന്നാൽ, ഒന്നിൽ കൂടുതൽ കെട്ടിടങ്ങൾ ഒരു പ്ലോട്ടിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നിടത്ത് 10 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് ഈ ഉപചട്ടപ്രകാരമുള്ള തുറസ്സായ സ്ഥലം രണ്ട് കെട്ടിടങ്ങൾ തമ്മിലും പ്ലോട്ട് അതിരിലും നിന്ന് 2 മീറ്ററിൽ കുറയാതെ മതിയാകുന്നതാണ്.

എന്നുമാത്രമല്ല, കെട്ടിട ഉയരം 10 മീറ്റർ കവിയുന്നിടത്ത് ഓരോ 3 മീറ്റർ ഉയര വർദ്ധനയ്ക്കും "(പരമാവധി 16 മീറ്റർ എന്നതിന് വിധേയമായി) 50 സെന്റീമീറ്റർ എന്ന തോതിൽ പ്ലോട്ട് അതിർത്തിയിൽ നിന്നും കെട്ടിടങ്ങൾക്കിടയിലും ഉള്ള തുറസ്സായ സ്ഥലം ആനുപാതികമായി വർദ്ധിപ്പിക്കേണ്ടതാണ്.

(4) ഒരു കെട്ടിടത്തിലേക്കും പ്ലോട്ടിലേക്കുമുള്ള ഏറ്റവും ചുരുങ്ങിയ പ്രവേശന വീതി അതുപോലെ പ്രധാന തെരുവിൽ നിന്നും പ്ലോട്ടിലേക്കുമുള്ള പ്രവേശനത്തിന്റെ വീതി എന്നിവ 6 മീറ്റർ ആയിരിക്കേണ്ടതും വാഹനഗതാഗതയോഗ്യമായിരിക്കേണ്ടതുമാണ്.

(5) ഓരോ കെട്ടിടവും അല്ലെങ്കിൽ അതിന്റെ ഭാഗം ആഹാരസാധനങ്ങൾ ശേഖരിച്ച് കൈകാര്യം ചെയ്യാൻ വേണ്ടി രൂപകൽപന ചെയ്യുകയോ ഉദ്ദേശിക്കുകയോ ചെയ്തിട്ടുള്ളതാണെങ്കിൽ താഴെ വിവരിക്കുന്ന ആവശ്യകതകൾക്ക് അവ അനുസൃതമായിരിക്കേണ്ടതാണ്.

(a) ഓരോ കെട്ടിടത്തിനും, അവയ്ക്ക് തൂണുകളുടെ താങ്ങ് ഇല്ലെങ്കിൽ തറനിരപ്പിൽ നിന്നും താഴേക്ക് കുറഞ്ഞത് 0.60 മീറ്ററും, തറനിരപ്പിൽ നിന്നും അതുതന്നെ മുകളിലേക്ക് കുറഞ്ഞത് 0.15 സെന്റിമീറ്ററും വ്യാപിക്കുന്ന തുടർച്ചയായ ഫൗണ്ടേഷൻ ഭിത്തി ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ കരിങ്കല്ല് കൊണ്ടുള്ളതോ റീ ഇൻഫോഴ്സ് കോൺക്രീറ്റ് കൊണ്ടുള്ളതോ അല്ലെങ്കിൽ മൂഷിക പ്രതി രോധ വസ്തുക്കൾ കൊണ്ടുള്ളതോ ആയ തുടർച്ചയായ തറയോ ഉണ്ടായിരിക്കേണ്ടതാണ്.

(b) അടിത്തറയിലെ അല്ലെങ്കിൽ നിലകളിലെ എല്ലാ തുറവികളും ജനാലകളും ചാലുകളും കെട്ടിട അടിത്തറയുടെയും ചുവരുകളുടെയും ഇടയിലുള്ള ജംഗ്ഷനുകളും ഫലപ്രദമായി മൂഷിക പ്രതിരോധിതമാക്കേണ്ടതും വാതിലുകളും ജനാലകളും മൂഷിക പ്രതിരോധ മറ അല്ലെങ്കിൽ അഴി കൊണ്ട സുരക്ഷിതമായി ആവരണം ചെയ്യുകയോ അല്ലെങ്കിൽ ലോഹത്തകിട, കോൺക്രീറ്റ അല്ലെ ങ്കിൽ അത്തരം തുല്യമായ മൂഷിക പ്രതിരോധ വസ്തുക്കൾ കൊണ്ട് മുറുക്കി അടച്ചിരിക്കേണ്ടതാണ്.

  1. തിരിച്ചുവിടുക Template:Approved