Panchayat:Repo18/vol1-page0782

From Panchayatwiki

57. ഗണം D സമ്മേളന വിനിയോഗഗണം.- (1) വിനിയോഗ ഗണം D-യുടെ സംഗതിയിൽ ആകെ തറവിസ്തീർണ്ണം 500 ചതുരശ്ര മീറ്റർ കവിയുന്നതും പക്ഷേ 1000 ചതുരശ്രമീറ്റർ വരെയുമുള്ള കെട്ടിടങ്ങളുടെ ലേ ഔട്ടിൻറെയും പ്ലോട്ടിൻറെ ഉപയോഗത്തിനും ജില്ലാ ടൗൺപ്ലാനറിൽ നിന്നും അനുമതി വാങ്ങേണ്ടതും, ആകെ തറവിസ്തീർണ്ണം 1000 ചതുരശ്രമീറ്ററിൽ കവിയുന്ന കെട്ടിടങ്ങളുടെ ലേഔട്ടിനും പ്ലോട്ടിൻറെ ഉപയോഗത്തിനും വേണ്ടി മുഖ്യ ടൗൺപ്ലാനറിൽ നിന്നും അനുമതി നേടേണ്ടതുമാണ്.

എന്നാൽ, ആ പ്രദേശം ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയുടെ കീഴിലാണെങ്കിൽ പ്ലോട്ടിൻറെ ഉപയോഗം ആ പദ്ധതിയിൽ ഉൾക്കൊണ്ടിരിക്കുന്ന വ്യവസ്ഥകൾക്ക് അനുരൂപമായിരിക്കണം.

(2) സമ്മേളന കൈവശാവകാശത്തിൽപ്പെടുന്ന കെട്ടിടങ്ങൾക്ക് താഴെ കാണിച്ചിരിക്കുന്ന പ്രകാരമുള്ള ഏറ്റവും ചുരുങ്ങിയത് തുറസ്സായ മുറ്റം (സ്ഥലം) ഉണ്ടായിരിക്കേണ്ടതാണ്.

'
ആകെ നിർമ്മിത വിസ്തീർണ്ണം
ഏറ്റവും ചുരുങ്ങിയ തുറസ്സായ സ്ഥലം
300 ചതുരശ്രമീറ്ററിൽ കവിഞ്ഞതും എന്നാൽ 500 ചതുരശ്ര മീറ്ററിൽ കവിയാത്തതും
ഉമ്മറം - ചുരുങ്ങിയത് 4.5 മീറ്ററോട് കൂടി ശരാശരി 6 മീറ്റർ,
പാർശ്വാങ്കണം (രണ്ടു വശവും) - ചുരുങ്ങിയത് 1.5 മീറ്ററോട് കൂടി ശരാശരി 2 മീറ്റർ വീതം,
പിന്നാമ്പുറം - ചുരുങ്ങിയത് 1.5 മീറ്ററോടു കൂടി ശരാശരി 2 മീറ്റർ
500 ചതുരശ്ര മീറ്ററിൽ കവിഞ്ഞതും എന്നാൽ 800 ചതുരശ്ര മീറ്ററിൽ കവിയാത്തതും
ഉമ്മറം - ചുരുങ്ങിയത് 4.5 മീറ്ററോട് കൂടി ശരാശരി 7.50 മീറ്റർ
പാർശ്വാങ്കണം (രണ്ടു വശവും) -

ചുരുങ്ങിയത് 1.5 മീറ്ററോടു കൂടി ശരാശരി 4 മീറ്റർ വീതം,

പിന്നാമ്പുറം - ചുരുങ്ങിയത് 1.5 മീറ്ററോട് കൂടി ശരാശരി 3 മീറ്റർ
800 ചതുരശ്ര മീറ്ററിൽ കവിഞ്ഞത്,
ഉമ്മറം ചുരുങ്ങിയത് 6 മീറ്ററോടു കൂടി ശരാശരി 10.5 മീറ്റർ
പാർശ്വാങ്കണം (രണ്ടു വശവും) ചുരുങ്ങിയത് 1.5 മീറ്ററോടുകൂടി ശരാശരി 5 മീറ്റർ വീതം
പിന്നാമ്പുറം - ചുരുങ്ങിയത് 2 മീറ്ററോട് കൂടി ശരാശരി 4.5 മീറ്റർ

എന്നാൽ, ഒന്നിൽ കൂടുതൽ കെട്ടിടങ്ങൾ ഒരു പ്ലോട്ടിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നിടത്ത് 10 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ ഈ ഉപചട്ടപ്രകാരമുള്ള പ്ലോട്ട് അതിർത്തിയിൽ നിന്നും കെട്ടിടങ്ങൾക്കിടയിലുള്ള തുറസ്സായ സ്ഥലം 2 മീറ്ററിൽ കുറയാതെയും, മതിയാകുന്നതാണ്.

എന്നുമാത്രമല്ല, 10 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളുടെ സംഗതിയിൽ, (പരമാവധി 16 മീറ്റർ എന്നതിന് വിധേയമായി) പിന്നീടുള്ള ഓരോ 3 മീറ്റർ ഉയരവർദ്ധനക്കും 0.50 മീറ്റർ എന്ന തോതിൽ അതിരുകളിൽ നിന്നുള്ള തുറസ്സായ സ്ഥലം ആനുപാതികമായി വർദ്ധിപ്പിക്കേണ്ടതാണ്.

  1. തിരിച്ചുവിടുക Template:Approved