Panchayat:Repo18/vol1-page0772

From Panchayatwiki

(8) ഒരു പിരിയൻ കോണിപ്പടിയുടെ വ്യാസം 1.50 മീറ്ററിൽ കുറയാൻ പാടില്ലാത്തതും അതിന് ഒരു പര്യാപ്തതമായ ഹെഡറും ഉണ്ടായിരിക്കേണ്ട രീതിയിൽ രൂപകല്പന ചെയ്യേണ്ടതാണ്.

45. കോണിപ്പടിക്ക് പകരമുള്ള റാമ്പുകൾ.- കോണിപ്പടിക്ക് പകരം റാമ്പുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ, അവ ചട്ടം 104 ഉപചട്ടം (3) പ്രകാരമുള്ള പ്രത്യേകതകളോടുകൂടി ആയിരിക്കേണ്ടതാണ്.

46. ഇടനാഴി, വരാന്ത, പ്രവേശനമാർഗ്ഗങ്ങൾ.- ഏതു കെട്ടിടത്തിലേയും ഇടനാഴി വരാന്ത, പ്രവേശന മാർഗ്ഗങ്ങൾ തുടങ്ങിയവയുടെ വീതി ഒരു കാരണവശാലും 1.0 മീറ്ററിൽ കുറയാവുന്നതല്ല

47. അഗ്നിരക്ഷാ കോണിപ്പടി- അഗ്നിരക്ഷാ കോണിപ്പടികൾ താഴെപറയുന്ന എല്ലാത്തരം കെട്ടിടങ്ങളിലും സ്ഥാപിക്കേണ്ടതാണ്:-

(a) ഭൂനിരപ്പിന് മുകളിൽ പാർപ്പിടാവശ്യ ഗണത്തിൽപ്പെടുന്ന മൂന്നു നിലകളിൽ കൂടുത ലുള്ള കെട്ടിടങ്ങളിൽ;

(b) ഭൂനിരപ്പിന് മുകളിൽ രണ്ടു നിലകളിൽ കൂടുതലുള്ള പാർപ്പിടാവശ്യഗണത്തിൽപ്പെടാത്ത മറ്റു കെട്ടിടങ്ങൾ;

(2) അഗ്നിരക്ഷാ കോണിപ്പടിയുടെ വീതി 0.75 സെന്റീമീറ്ററിൽ കുറയാൻ പാടില്ലാത്തതും അതിന്റെ ചവിട്ടുപടിയുടെ വീതി 15 സെന്റീമീറ്ററിൽ കുറയാൻ പാടില്ലാത്തതും ചവിട്ടുപടിയുടെ ഉയരം 19 സെന്റീമീറ്ററിൽ കവിയാൻ പാടില്ലാത്തതും കോണിയുടെ ഓരോ കോണിക്കെട്ടിലും ഉണ്ടായിരിക്കേണ്ട ചവിട്ടുപടികളുടെ എണ്ണം 16-ൽ കൂടുവാൻ പാടില്ലാത്തതുമാകുന്നു.

(3) അഗ്നിരക്ഷാ കോണിപ്പടിയുടെ കൈവരിയുടെ ഉയരം 1 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു.

(4) അഗ്നിരക്ഷാ കോണിപ്പടി കെട്ടിടത്തിന്റെ പുറത്ത് മാത്രം നിർമ്മിക്കേണ്ടതും നേരെ ഭൂമിയി ലേക്ക് ബന്ധിപ്പിക്കേണ്ടതുമാണ്.

(5) അഗ്നിരക്ഷാ കോണിപ്പടികൾ നേരെയുള്ളതായിരിക്കേണ്ടതാണ്.

(6) അഗ്നിരക്ഷാ കോണിപ്പടികളിലേക്കുള്ള പ്രവേശനമാർഗ്ഗം അകത്തുള്ള കോണിപ്പടിയിൽ നിന്നും നീക്കം ചെയ്യപ്പെട്ടതും വേറിട്ടതുമായിരിക്കണം.

(7) പിരിയൻ കോണിപ്പടി എളുപ്പത്തിൽ പുറത്ത് കടക്കാവുന്ന വിധത്തിൽ ബാൽക്കണികളും ടെറസ്സും പോലുള്ള ഫ്ളാറ്റ് ഫോമുകളുമായി ബന്ധമില്ലാത്ത പക്ഷം പിരിയൻ കോണിപ്പടികളുടെ ഉപയോഗം, കുറഞ്ഞ ആൾപ്പാർപ്പ് ഭാരത്തിനും 9 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.

(8) ഒരു പിരിയൻ കോണിപ്പടിയുടെ വ്യാസം 1.50 മീറ്ററിൽ കുറയാൻ പാടില്ലാത്തതും പര്യാപ്തമായ ഹെഡറും നൽകുന്ന രീതിയിൽ രൂപകല്പന ചെയ്യേണ്ടതുമാണ്.

48. അടിയന്തിരഘട്ട പുറംവാതിലിലേക്കുള്ള യാത്രാദൂരം.-(1) മനുഷ്യവാസത്തിന് ഉദ്ദേശിച്ചുകൊണ്ടുള്ള എല്ലാ കെട്ടിടങ്ങളിലും തീപിടുത്തമോ മറ്റെന്തെങ്കിലും അടിയന്തിരഘട്ടമോ ഉണ്ടായാൽ താമസക്കാർക്ക് സുരക്ഷിതമായി രക്ഷപ്പെടാനുതകുന്ന അടിയന്തിര കവാടങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.

(2) അടിയന്തിര കവാടങ്ങൾ സ്ഥാപിക്കേണ്ടത് ഒരോ നിലയിലേയും ഓരോ താമസക്കാർക്കും 30 മീറ്ററിൽ കവിഞ്ഞുള്ള ദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ലാത്ത രീതിയിലായിരിക്കണം.

(3) അടിയന്തിരഘട്ട പുറംവാതിലുകൾ കുത്തനെയുള്ളതോ വിലങ്ങനെയുള്ളതോ ആകാവുന്നതാണ്.

  1. തിരിച്ചുവിടുക Template:Approved