Panchayat:Repo18/vol1-page0729

From Panchayatwiki

എന്നാൽ ഈ ചട്ടങ്ങളുടെയും നഗരാസൂത്രണ പദ്ധതികളുടെയും വ്യവസ്ഥകൾക്കനുസ്യതമായുള്ള അപേക്ഷകൾ മാത്രമെ സെക്രട്ടറി മുഖ്യ ടൗൺ പ്ലാനർക്ക് അല്ലെങ്കിൽ ജില്ലാ ടൗൺപ്ലാനർക്ക് അതാത് സംഗതിപോലെ അയച്ചു കൊടുക്കാൻ പാടുള്ളൂ.

(11) കെട്ടിടനിർമ്മാണ പെർമിറ്റിനുള്ള അപേക്ഷയ്ക്കൊപ്പം താഴെ വിവരിക്കുന്ന പ്രകാരമുള്ള വിശദാംശങ്ങളും, പണിയുടെ വിവരണങ്ങളും, പ്ലോട്ടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള പ്രമാണവും, സൈറ്റുപ്ലാനും, കെട്ടിടപ്ലാനും, സർവ്വീസുകളുടെ പ്ലാനും ചട്ടപ്രകാരം എവിടെയൊക്കെയാണോ കെട്ടിടത്തിന് പാർക്കിംഗ് സ്ഥലം ആവശ്യമായിരിക്കുന്നത് അതിന്റെ പാർക്കിംങ്ങ് പ്ലാനും സമർപ്പിക്കേണ്ടതാണ്.

(a) സൈറ്റ് പ്ലാൻ എല്ലാ അളവുകളോടും കൂടി 1:400 എന്ന തോതിൽ കുറയാതെ വരയ്ക്കക്കേണ്ടതും, അതിൽ താഴെപ്പറയുന്നവ കാണിക്കേണ്ടതുമാണ്.

(i) നിർദ്ദിഷ്ട നിർമ്മാണത്തിനായി ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ അതിരുകളും, പ്ലോട്ട് ഉടമയുടെ തന്നെ ഉടമസ്ഥതയിലുള്ള തൊട്ടടുത്ത ഭൂമിയുടെ അതിരുകളും;

(ii) അയൽപക്കത്തെ തെരുവീഥികളുമായി ബന്ധപ്പെട്ടുള്ള പ്ലോട്ടിന്റെ സ്ഥിതിയും;

(iii) നിർദ്ദിഷ്ട കെട്ടിടം ഏതെങ്കിലും തെരുവിനടുത്താണ് നിർമ്മിക്കുന്നതെങ്കിൽ ആ തെരുവിന്റെ പേരും, എതിർവശങ്ങളിലെ പ്ലോട്ടതിരുകൾക്കിടയിലുള്ള വീതിയാകുന്ന തെരുവിന്റെ വീതിയും;

(iv) നിലംനിരപ്പിലും, അതിനു മുകളിലും, നിലം നിരപ്പിന് താഴെയും നിലവിലുള്ള എല്ലാ കെട്ടിടങ്ങളും; കൂടാതെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും നൽകിയ നിയമാ നുസൃതമായ കെട്ടിട നമ്പറുകളും;

(v) കെട്ടിടങ്ങളുടെ മുൻഭാഗത്തോ പിൻഭാഗത്തോ തെരുവുകളുണ്ടെങ്കിൽ അതിന്റെ വീതിയും;

(vi) കെട്ടിടങ്ങൾക്ക് മുൻഭാഗത്തുള്ള വഴി അല്ലെങ്കിൽ സ്വതന്ത്രമായ മാർഗ്ഗവും;

(vii) വായു സഞ്ചാരവും പ്രകാശ പ്രവേശനവും ഉറപ്പാക്കാൻ കെട്ടിടത്തിന് ചുറ്റും ഒഴിച്ചിടേണ്ട സ്ഥലവും;

(viii) ഉദ്യാനത്തിനായി ഉദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളും;

(ix) പുറത്തുള്ള കക്കൂസ്, കന്നുകാലി ഷെഡുകൾ, തൊഴുത്തുകൾ, കിണറുകൾ എന്നിവയുടെയും മറ്റു അനുബന്ധ നിർമ്മാണങ്ങളുടെയും സ്ഥാനവും;

(x) സൈറ്റുമായി ബന്ധപ്പെട്ടുള്ള വടക്ക് ദിശയും;

(xi) സെക്രട്ടറിക്ക് ആവശ്യമായേക്കാവുന്ന മറ്റു വിവരങ്ങളും:

എന്നാൽ ഒരു ചെറിയ പ്ലാൻ മാത്രം മതിയാവുമെങ്കിൽ അല്ലെങ്കിൽ ആവശ്യമുള്ളൂവെന്ന സന്ദർഭത്തിൽ സെക്രട്ടറിയുടെ അനുമതിയോടെ 1:800 എന്ന തോതിൽ പ്ലാൻ വരയ്ക്കാവുന്നതാണ്.

(b) അപേക്ഷയ്ക്കൊപ്പം ഹാജരാക്കുന്ന കെട്ടിടങ്ങളുടെ പ്ലാനുകളും, എലിവേഷനുകളും കെട്ടിടം പ്ലാനിലെ സെക്ഷനുകളും മറ്റും 1:100 എന്ന തോതിൽ കുറയാതെ കൃത്യമായി വരയ്ക്കക്കേണ്ടതും അതിൽ:-

(i) എല്ലാ നിലകളുടെയും പ്ലാനുകളും, അടിസ്ഥാനനില, അനുബന്ധ കെട്ടിടങ്ങൾ, അടച്ചുകെട്ടുള്ള സ്ഥലങ്ങൾ എന്നിവ ഉണ്ടെങ്കിൽ അവയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡ്രോയിംഗിൽ ഫ്രെയിമിംഗ് മെമ്പറുകളുടെ വലിപ്പവും സ്പെയിസിങ്ങുകളും മുറികളുടെ വലുപ്പം, കോണിപ്പടികളുടെ സ്ഥാനം, റാമ്പുകൾ, ലിഫ്റ്റ്, കിണറുകൾ എന്നിവയും വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്;

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ