Panchayat:Repo18/vol1-page0719

From Panchayatwiki

(cv) ‘വെയിൽമറ അല്ലെങ്കിൽ കാലാവസ്ഥ സംരക്ഷണമറ' എന്നാൽ പുറംഭിത്തികളിൽ തുറന്നയിടങ്ങൾക്ക് മുകളിലായി വെയിലിലും മഴയിലും നിന്നുള്ള സംരക്ഷണത്തിനായി ചരിച്ചോ സമാന്തരമായോ തള്ളി നിൽക്കുന്നതായിട്ടുള്ള നിർമ്മാണം എന്നർത്ഥമാകുന്നു.

(cw) 'കുടിയിരിപ്പ്' എന്നാൽ, ഒരു വാസസ്ഥല യൂണിറ്റായി ഉദ്ദേശിക്കുന്നതോ, ഉപയോഗിക്കുന്നതോ, ഉപയോഗിക്കുവാൻ ഇടയുള്ളതോ ആയ, മനുഷ്യവാസത്തിന്, വിശിഷ്യാ വാടകക്കാർക്ക് വാടകയ്ക്ക് നൽകുന്ന ഒരു കെട്ടിടത്തിന്റെ ഭാഗം എന്നർത്ഥമാകുന്നു;

(cx) ‘പണിയുക' എന്നാൽ;

(i) ഏതെങ്കിലും ഒരു സൈറ്റിൽ മുമ്പ് പണിതുയർത്തിയതായാലും അല്ലെങ്കിലും ഒരു പുതിയ കെട്ടിടം പണിയുക;

(ii) അടിത്തറ നിരപ്പിനു മുകളിലുള്ള കെട്ടിടഭാഗങ്ങൾ പൊളിച്ചു കളയുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുള്ള ഏതൊരു കെട്ടിടത്തിന്റെയും പുനർനിർമ്മാണം;

(iii) ഒരു വിനിയോഗ ഗണത്തിൽ നിന്ന് മറ്റൊരു വിനിയോഗ ഗണത്തിലേക്കുള്ള പരിവർത്തനം;

(cy) 'യാത്രാദൂരം' എന്നാൽ പുറംവാതിലിൽ എത്തുന്നതിനായി കൈവശക്കാരൻ സഞ്ചരിക്കണ്ട അകലം എന്നർത്ഥമാകുന്നു;

(cz) 'ഗോത്രവർഗ്ഗ പ്രദേശം' എന്നതിൽ സർക്കാർ കാലാകാലങ്ങളിൽ ഗോത്രവർഗ്ഗവാസ പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യുന്ന ഒരു പ്രദേശം ഉൾപ്പെടുന്നതാകുന്നു;

(da) 'യോജിപ്പിക്കാത്ത കക്കൂസ്" എന്നാൽ ഒരു സെപ്റ്റിക്സ് ടാങ്കുമായി ബന്ധിപ്പിക്കാവുന്നതും എന്നാൽ പൊതു അഴുക്ക്ചാൽ സംവിധാനവുമായി യോജിപ്പിക്കാത്തതുമായ കക്കൂസ് എന്നർത്ഥമാകുന്നു;

(db) ‘സുരക്ഷിതമല്ലാത്ത കെട്ടിടം' എന്നാൽ ഘടനാപരമായി സുരക്ഷിതമല്ലാത്തതും ശുചീകരണ സംവിധാനമില്ലാത്തതും പുറത്തേക്ക് കടക്കാൻ മതിയായ മാർഗം വ്യവസ്ഥ ചെയ്തിട്ടില്ലാത്തതും അഗ്നിബാധ മൂലമോ മറ്റോ മനുഷ്യജീവന് അപകടകരമായതോ പരിപാലനത്തിലെ അപര്യാപ്തതമൂലമോ ജീർണാവസ്ഥമൂലമോ, ഉപേക്ഷിച്ചതുമൂലമോ നിലവിലുള്ള ഉപയോഗം പൊതു നന്മയ്ക്കോ, സുരക്ഷയ്ക്കോ ആരോഗ്യത്തിനോ ഹാനികരമാകുകയോ ചെയ്യുന്ന കെട്ടിടം എന്നർത്ഥമാകുന്നു;

(dc) 'ഉപയോഗ ഗണം' എന്നാൽ ഒരു പ്ലോട്ടോ, കെട്ടിടമോ അല്ലെങ്കിൽ കെട്ടിടത്തിന്റെ ഒരു ഭാഗമോ ഉപയോഗിക്കുന്ന അല്ലെങ്കിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന മുഖ്യ ഉപയോഗം എന്നർത്ഥമാകുന്നു;

(dd) ‘വരാന്ത' എന്നാൽ ഏതെങ്കിലും ഒരു വശമെങ്കിലും തുറന്നതും, അങ്ങനെ തുറന്നിരിക്കുന്ന വശത്ത് അരമതിൽ, ചട്ടക്കുട്, ഗ്രിൽ, വേലി തുടങ്ങിയവ ഇല്ലാത്തതും ആവരണമുള്ളതുമായ ഒരു സ്ഥലം എന്നർത്ഥമാകുന്നു;

(de) 'ഗ്രാമപഞ്ചായത്ത്' എന്നാൽ 1994-ലെ പഞ്ചായത്ത് രാജ് (1994-ലെ 13) ആക്റ്റിലെ 4(1)(a) വകുപ്പിൻ കീഴിൽ രൂപീകരിച്ചിട്ടുള്ള ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;

(df) ‘പണ്ടകശാല' എന്നാൽ, ഒരു കെട്ടിടത്തിന്റെ ഗണ്യമായ ഭാഗം അല്ലെങ്കിൽ അത് പൂർണ്ണമായും വില്പനയ്ക്കക്കോ സംഭരണത്തിനോ അല്ലെങ്കിൽ അത്തരം ഉദ്ദേശ്യങ്ങൾക്കോ ഉള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനോ അല്ലെങ്കിൽ സൂക്ഷിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതും എന്നർത്ഥമാകുന്നു. എന്നാൽ ഒരു വാണിഭശാലയുടെ അല്ലെങ്കിൽ കടയുടെ ഉചിതമായ ഉപയോഗത്തിനായി ബന്ധിപ്പിച്ചിട്ടുള്ള സംഭരണമുറി ഉൾപ്പെടുത്താത്തതുമാണ്;

(dg) ‘ജല അതോറിറ്റി' എന്നാൽ ഒരു പ്രദേശത്തെ ജലവിതരണ സംവിധാനങ്ങളും അഴുക്കു ചാലുകളും സ്ഥാപിക്കുന്നതിനായി കേരള സർക്കാർ നിർവ്വഹണാധികാരം നൽകി നിയോഗിച്ച അതോറിറ്റി എന്നർത്ഥമാകുന്നു.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Ajijoseph

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ