Panchayat:Repo18/vol1-page0496

From Panchayatwiki

26. ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള പിഴ- ഈ ചട്ടങ്ങളുടെ ലംഘനത്തിന് 255-ാം വകുപ്പു പ്രകാരം പഞ്ചായത്ത് പിഴശിക്ഷ നൽകേണ്ടതാണ്.

പട്ടിക l

(3-ാം ചട്ടം കാണുക)

1. എയറേറ്റഡ് വാട്ടർ, ശീതളപാനീയം - നിർമ്മാണം, സംഭരണം, വിൽപന.

2. കൈതനാരും നുലും- കൈകൊണ്ടോ അല്ലാതെയോ സംഭരിച്ച് വയ്ക്കുകയോ പായ്ക്കു ചെയ്യുകയോ, വൃത്തിയാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

3. വെടിക്കോപ്പ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിൽക്കൽ- ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭ രിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യൽ.

4. അടയ്ക്ക് കുതിർക്കൽ, സംഭരണം, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ, വിൽപന,

5. ധാന്യമാവ് കൊണ്ടുണ്ടാക്കിയ സാധനങ്ങൾ - (ഗൃഹോപയോഗത്തിനല്ലാതെ) മനുഷ്യോ പയോഗത്തിനുവേണ്ടി ചുട്ടെടുക്കുകയോ, തയ്യാറാക്കുകയോ സൂക്ഷിച്ചു വയ്ക്കുകയോ സംഭരിച്ച വയ്ക്കുകയോ വിൽക്കുകയോ ചെയ്യൽ.

6. ചാരം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ അല്ലെങ്കിൽ ഒന്നായി കൊണ്ടുപോയി ഇടു കയോ വേർതിരിക്കുകയോ വിൽക്കുകയോ ചെയ്യൽ.

7. മുള - വിൽപനയ്ക്കക്കോ വാടകയ്ക്ക് കൊടുക്കാനോ നിർമ്മാണത്തിനോ ആയി ശേഖരിച്ച വെയ്ക്കക്കൽ, ഉൽപന്നങ്ങൾ ഉണ്ടാക്കൽ, വിൽക്കൽ.

8. ബിസ്ക്കറ്റ് - ഗൃഹോപയോഗത്തിനല്ലാതെ മനുഷ്യോപയോഗത്തിനു വേണ്ടി ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ സൂക്ഷിച്ച സംഭരിച്ച് വയ്ക്കുകയോ വിൽക്കുകയോ ചെയ്യൽ.

9. രക്തം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ വിൽക്കുകയോ ചെയ്യൽ.

10. എല്ല് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ വിൽക്കുകയോ ചെയ്യൽ.

11. റൊട്ടി - (ഗൃഹോപയോഗത്തിനല്ലാതെ) - മനുഷ്യോപയോഗത്തിനു വേണ്ടി ചുടുകയോ, തയ്യാറാക്കുകയോ സൂക്ഷിച്ചു വെയ്ക്കുകയോ സംഭരിച്ച വെയ്ക്കുകയോ, വിൽക്കുകയോ ചെയ്യൽ.

12. ഇഷ്ടിക - നിർമ്മാണം, വില്പന.

13. കർപ്പുരം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ നിർമ്മിക്കുകയോ അഥവാ തിളപ്പിക്കുകയോ വിൽക്കുകയോ ചെയ്യൽ.

14. മെഴുകുതിരി - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

15. പരവതാനി - നിർമ്മാണം, വില്പന.

16. കശുവണ്ടിയും അതിന്റെ പരിപ്പും - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കു കയോ പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

17. സംഗീതോപകരണങ്ങൾ- ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്കു ചെയ്യുകയോ തയ്യാ റാക്കുകയോ സംഭരിച്ച വെയ്ക്കുകയോ നിർമ്മിക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

18. സിമന്റ് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്കു ചെയ്യുകയോ തയ്യാറാക്കുകയോ നിർമ്മിക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

19. കരി - ഒന്നായി കൊണ്ടു പോയിടുകയോ വേർതിരിക്കുകയോ വിലക്കുകയോ സംഭരിച്ച വെയ്ക്കുകയോ ചെയ്യൽ.

20. രാസപദാർത്ഥങ്ങൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്കു ചെയ്യുകയോ സംസ്കരെിക്കുകയോ തയ്യാറാക്കുകയോ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യൽ.

21. ആയുർവേദ മരുന്നുകൾ, ഹോമിയോ മരുന്നുകൾ - നിർമ്മാണം, വില്പന.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ