Panchayat:Repo18/vol1-page0490

From Panchayatwiki

ഓരോ നിയോജകമണ്ഡലത്തിലേയും പ്രധാനപ്പെട്ട സ്ഥലത്തും പരസ്യം പതിച്ചും ലഘുലേഖകൾ, ഉച്ചഭാഷിണി എന്നിവ വഴിയുള്ള പരസ്യം മുഖേനയും പ്രസിദ്ധപ്പെടുത്താവുന്നതാണ്. റസ്റ്റാറന്റുകൾ, ഭക്ഷണശാലകൾ, ഹോട്ടലുകൾ, കാപ്പിക്കടകൾ, ചായക്കടകൾ എന്നിവയോ ബാർബർ ഷോപ്പുകളോ നടത്തുന്നതിനാണ് ലൈസൻസ് എങ്കിൽ പൊതുജനങ്ങളിൽപ്പെട്ട ഏതൊരംഗത്തിനും അവിടെ പ്രവേ ശനം ലഭ്യമായിരിക്കുമെന്നുള്ള ഒരു വ്യവസ്ഥ പ്രസിഡന്റ് നൽകുന്ന ലൈസൻസിൽ എപ്പോഴും അടങ്ങിയിരിക്കേണ്ടതും, അടങ്ങിയിരിക്കുന്നതായി കരുതേണ്ടതും ആകുന്നു.

5. ലൈസൻസിനുള്ള അപേക്ഷ.- 1-ാം പട്ടികയിൽ പറഞ്ഞ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഏതൊരു സ്ഥലത്തിന്റെയും ഉടമസ്ഥനോ കൈവശക്കാരനോ അങ്ങനെയുള്ള ആവശ്യത്തിന് അങ്ങ നെയുള്ള സ്ഥലം ഉപയോഗിക്കുന്നതിനുള്ള ലൈസൻസിന് വേണ്ടി പരസ്യം പ്രസിദ്ധപ്പെടുത്തി മുപ്പത് ദിവസത്തിനകം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

5എ.ഈ ചട്ടങ്ങളോട് അനുബന്ധിച്ചുള്ള 1-ആം നമ്പർ ഫോറത്തിലുള്ള അപേക്ഷ, അനുബന്ധ രേഖകൾ സഹിതം ലഭിച്ചാൽ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, അപേക്ഷകന് കൈപ്പറ്റു് രസീതു നൽകേണ്ടതാണ്. സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോഅപേക്ഷ ലഭിച്ചാൽ ഉടൻ തന്നെ അപേക്ഷയും എല്ലാ അനുബന്ധ രേഖകളും പ്രസ്തുത *സ്ഥലത്തുവച്ചു പരിശോധിക്കേണ്ടതും ആവശ്യമായ അനുബന്ധ രേഖകൾ, ഏതെങ്കിലും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടില്ലാത്ത പക്ഷം, സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ,സമർപ്പിക്കാൻ വിട്ടു പോയ രേഖയേതെങ്കിലുമുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം, ഉടൻ തന്നെ അപേക്ഷകനെ അറിയിക്കേണ്ടതും, അപ്രകാരമുള്ള രേഖകൾ എത്രയും വേഗം, എന്നാൽ അപേക്ഷ ലഭിച്ച തീയതി മുതൽ മൂന്നു ദിവസം കഴിയുന്നതിനു മുൻപായി സമർപ്പിക്കുവാൻ അപേക്ഷകനെ അനുവദിക്കേണ്ടതുമാണ്

6. പ്രസിഡന്റ് അപേക്ഷയുടെ കാര്യത്തിൽ തീർപ്പു കൽപ്പിക്കണമെന്ന്.- പ്രസിഡന്റ് രേഖാ മൂലമായ ഒരു ഉത്തരവുമൂലം തനിക്ക് യുക്തമെന്ന് തോന്നുന്ന നിയന്ത്രണങ്ങളും റഗുലേഷനുകളും പ്രകാരവും അങ്ങനെയുള്ള ലൈസൻസ് നൽകുകയോ അഥവാ പൊതുജനഹിതം മുൻനിർത്തി, നൽകുവാൻ വിസമ്മതിക്കുകയോ ചെയ്യാവുന്നതാകുന്നു. ലൈസൻസ് നിരസിക്കുന്ന സംഗതിയിൽ അങ്ങനെയുള്ള നിരസിക്കലിനുള്ള കാരണങ്ങൾ കൂടി അങ്ങനെയുള്ള ഉത്തരവിൽ രേഖപ്പെടുത്തേണ്ടതാണ്.

എന്നാൽ ലൈസൻസ് അനുവദിക്കുന്നതിന് ഈ ചട്ടങ്ങൾക്ക് കീഴിൽ നിഷ്കർഷിച്ചിട്ടുള്ള, മറ്റു വകുപ്പുകളിൽ നിന്നുള്ള ആവശ്യമായ അനുമതികളോടും II-ആം പട്ടികയിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസ് -ഓടും കൂടിയാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത് എങ്കിൽ, ആവശ്യമായ അനുമതികളോടു കൂടിയ അപേക്ഷ കൈപ്പറ്റിയ തീയതി മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ അപേക്ഷിച്ചിട്ടുള്ള ലൈസൻസ് പ്രസിഡന്റ് നൽകേണ്ടതാണ്.

7. ലൈസൻസിനുള്ള ഫീസ്.- പ്രസിഡന്റ് നൽകുന്ന ഏതൊരു ലൈസൻസിനും II-ാം പട്ടിക യിൽ വിവരിക്കുന്ന നിരക്കുകളിൽ അധികരിക്കാത്ത തുക ഗ്രാമപഞ്ചായത്തിന് ചുമത്താവുന്നതാണ്.

8. ലൈസൻസിന്റെ കാലാവധി.- 6-ാം ചട്ടപ്രകാരം നൽകുന്ന ഏതൊരു ലൈസൻസിന്റെയും കാലാവധി പ്രസിഡന്റ് ഒരു മുൻ തീയതിയിൽ അതിന്റെ കാലാവധി അവസാനിക്കണമെന്ന് പ്രത്യേക കാരണങ്ങളാൽ കരുതുകയാണെങ്കിൽ അതിൽ പ്രത്യേകം പറയാവുന്ന മുൻ തീയതിയിൽ അവ സാനിക്കുന്നതും, അല്ലാത്തപക്ഷം വർഷത്തിന്റെ ഒടുവിൽ അവസാനിക്കുന്നതും ആകുന്നു. എന്നാൽ ഫാക്ടറി, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ലൈസൻസുകളെ സംബന്ധിച്ചിടത്തോളം ലൈസൻസിന്റെ കാലാവധി അഞ്ചുവർഷമായി നിജപ്പെടുത്തേണ്ടതും, അങ്ങനെയുള്ള സംഗതികളിൽ III-ഉം IV-ഉം പട്ടികകൾ പ്രകാരം പഞ്ചായത്ത് പ്രതിവർഷത്തേക്ക് നിശ്ചയിച്ചിട്ടുള്ള ലൈസൻസ് ഫീസിന്റെ അഞ്ച് ഇരട്ടി മുൻകൂറായി ഈടാക്കേണ്ടതുമാണ്.

9. ഗാർഹികാവശ്യങ്ങൾക്കായി സംഭരിക്കുന്നതിനോ സംസ്കരിക്കുന്നതിനോ ലൈസൻസ് ആവശ്യമില്ലെന്ന്- ഈ ചട്ടങ്ങളിലെ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും 1-ാം പട്ടിക യിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സാധനങ്ങൾ, ഗാർഹികാവശ്യങ്ങൾക്കും പഞ്ചായത്ത് അതത് സമയം നിശ്ചയിക്കുന്ന അത്തരം അളവിലുമാണെങ്കിൽ, സംഭരിച്ചു വയ്ക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതിന് ലൈസൻസ് ആവശ്യമില്ലാത്തതാണ്.

10. ലൈസൻസ് പുതുക്കൽ.- ഈ ചട്ടങ്ങൾക്കു കീഴിൽ നൽകിയിട്ടുള്ള ഒരു ലൈസൻസ് സ്വന്തം സാക്ഷ്യപത്രത്തോടൊപ്പം, വർഷം അവസാനിക്കുന്നതിനു മുമ്പുള്ള 30 ദിവസങ്ങൾക്കുള്ളിൽ രണ്ടാം പട്ടികയിൻ കീഴിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസ് അടവാക്കുന്നതിൽ പുതുക്കപ്പെടുന്നതാണ്.

11. ക്യുമുലേറ്റീവ് (പലതിനും ഒന്നിച്ചുള്ള) ലൈസൻസ്- I-ാം പട്ടികയിൽ എണ്ണം പറഞ്ഞി ട്ടുള്ള ഒന്നിലധികം ആവശ്യങ്ങൾക്ക് ഒരേ സ്ഥലം ഒരേ ഉടമസ്ഥൻ ഉപയോഗിക്കുന്നപക്ഷം, പ്രസിഡന്റ് അങ്ങനെയുള്ള എല്ലാ ആവശ്യങ്ങൾക്കും ഒരു ക്യൂമുലേറ്റീവ് ലൈസൻസ് നൽകേണ്ടതാകുന്നു. ക്യൂമുലേറ്റീവ് ലൈസൻസിനുള്ള ഫീസ് ദിവസേനയുള്ള ശരാശരി കച്ചവടത്തിന്റെ അടിസ്ഥാനത്തിൽ II-ാം പട്ടികയിൽ ഒന്നാകെ പഞ്ചായത്ത് നിശ്ചയിക്കേണ്ടതാണ്.

12. ആവിശക്തിയോ, മറ്റു ശക്തിയോ, ഉപയോഗിക്കേണ്ടുന്ന ഫാക്ടറിയോ, വർക്ക്ഷോപ്പോ ജോലി സ്ഥലമോ നിർമ്മിക്കുകയോ, സ്ഥാപിക്കുകയോ ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കണ മെന്ന്.-(1) ഏതൊരാളും,- (എ) ആവിശക്തിയോ, ജലശക്തിയോ, അഥവാ മറ്റ് യാന്ത്രിക ശക്തിയോ, വിദ്യുച്ഛക്തിയോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ഏതെങ്കിലും ഫാക്ടറിയോ വർക്ക്ഷോപ്പോ ജോലി സ്ഥലമോ നിർമ്മി ക്കുകയോ, സാപിക്കുകയോ ചെയ്യുന്നതിനോ: അല്ലെങ്കിൽ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ