Panchayat:Repo18/vol1-page0468
(ഡി) 'ആഫീസ് മേധാവി അല്ലെങ്കിൽ തൊഴിലുടമ’ എന്നാൽ കേന്ദ്ര സർക്കാരിന്റെയോ അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെയോ അല്ലെങ്കിൽ ഒരു പൊതുമേഖലാ അഥവാ സ്വകാര്യമേഖലാ സ്ഥാപനത്തിന്റെയോ വ്യവസായത്തിന്റെയോ വകുപ്പിന്റെയോ ജീവനക്കാരനുള്ള ശമ്പളം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നതിന് അധികാരപ്പെടുത്തപ്പെട്ട വ്യക്തിയും അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ആഫീസറും മാനേജറും സെക്രട്ടറിയും ആഫീസ് മേധാവിയും ഉൾപ്പെടുന്നതുമാണ്.
(ഇ) 'റിക്യുസിഷൻ' എന്നാൽ സെക്രട്ടറി രേഖാമൂലം ജീവനക്കാരോട് നികുതി ചുമത്തലിനെ സംബന്ധിച്ച വിശദവിവരങ്ങൾ നൽകുന്നതിന് വേണ്ടി നടത്തുന്ന ഒരു പ്രത്യേക ആവശ്യപ്പെടൽ അല്ലെങ്കിൽ നികുതി ചുമത്തലിന്റെ ആവശ്യത്തിനായി ജീവനക്കാരനെ വിവരങ്ങൾ അറിയിക്കൽ അല്ലെങ്കിൽ ഏതെങ്കിലും ബിൽഡിമാന്റ് നോട്ടീസ് നടത്തലും മേൽവിലാസക്കാരൻ യഥാവിധി കൈപ്പറ്റി ഡ്യൂപ്ലിക്കേറ്റു തിരിച്ചേൽപ്പിക്കലും അല്ലെങ്കിൽ നിശ്ചിത സമയത്ത് ഗ്രാമപഞ്ചായത്തിൽ പണം അടയ്ക്കുന്നതിന് ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും തൊഴിൽ നികുതി കിഴിക്കൽ / പിരി ക്കൽ എന്നർത്ഥമാകുന്നതും ശരിയായ കണക്ക് രേഖപ്പെടുത്തലിനുവേണ്ടി അല്ലെങ്കിൽ ഇക്കാര്യ ത്തിൽ തുടർന്നുള്ള നടപടിക്കുവേണ്ടി ആവശ്യമുള്ള വിശദവിവരങ്ങൾ നൽകണമെന്ന ആവശ്യപ്പെ ടൽ ഉൾപ്പെടുന്നതുമാകുന്നു.
(എഫ്) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
(ജി) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി എന്നർത്ഥമാകുന്നു;
(എച്ച്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥമുണ്ടായിരിക്കുന്നതാണ്.
3. അർദ്ധവർഷത്തെ പരമാവധി നിരക്ക്
തൊഴിൽക്കരം നിശ്ചയിക്കേണ്ട ആവശ്യത്തി ലേക്കായി കമ്പനികളേയും വ്യക്തികളേയും അർദ്ധവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ താഴെ പട്ടികയിൽ (2)-ാം കോളത്തിൽ പറയുന്ന പ്രകാരം തരം തിരിക്കേണ്ടതും അങ്ങനെയുള്ളവ രിൽ നിന്നും ഓരോ അർദ്ധവർഷത്തേക്കും ഈടാക്കേണ്ട പരമാവധി തൊഴിൽ നികുതി പട്ടികയിൽ (3)-ാം കോളത്തിൽ പറയുംവിധമായിരിക്കേണ്ടതുമാണ്, അതായത്.-