Panchayat:Repo18/vol1-page0452

From Panchayatwiki

1995-ലെ കേരള പഞ്ചായത്തരാജ് (ജനപ്രതിനിധി കൾക്കുള്ള ഓണറേറിയവും ബത്തകളും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 1478/95.- 1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റ് (1994-ലെ 13) 160-ാം വകുപ്പും 254-ാം വകുപ്പും ചേർത്തുവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.
(1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് ജനപ്രതിനിധികൾക്കുള്ള ഓണറേറിയവും ബത്തകളും ചട്ടങ്ങൾ എന്നു പേർ പറയാം. 

(2) ഇവ 1995 ഒക്ടോബർ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കേണ്ടതാണ്.

2. വ്യാഖ്യാനം.-

സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റിൽ (1994-ലെ 13) നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും ഉള്ള പ്രതിമാസ ഓണറേറിയം.-

താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള പ്രതിമാസ ഓണറേറിയം പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും നൽകേണ്ടതാണ്:-

(1) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ,-

(എ) പ്രസിഡന്റിന് (പതിമൂന്നായിരത്തി ഇരുന്നൂറ്) രൂപ;
(ബി) വൈസ്ത്രപ്രസിഡന്റിന് (പതിനായിരത്തി അറുന്നൂറ്) രൂപ;
(സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് (എണ്ണായിരത്തി ഇരുന്നൂറ്) രൂപ;
(ഡി) അംഗങ്ങൾക്ക് ഏഴായിരം രൂപ വീതം

(2) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ,-

(എ) പ്രസിഡന്റിന് പതിനാലായിരത്തി അറുന്നൂറ് രൂപ;
(ബി) വൈസ് പ്രസിഡന്റ് പന്ത്രണ്ടായിരം രൂപ;
(സി) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് എണ്ണായിരത്തി എണ്ണൂറ് രൂപ വീതം;