Panchayat:Repo18/vol1-page0389

From Panchayatwiki

പോളിംഗ് ആഫീസറോ പരിശോധിക്കുന്നതിനും അതിൽ മായാത്ത മഷികൊണ്ട് ഒരു അടയാളം ഇടുന്നതിനും അനുവദിക്കേണ്ടതാണ്.

(2) ഏതെങ്കിലും സമ്മതിദായകൻ (1)-ാം ഉപചട്ടപ്രകാരം ഇടതുകൈയിലെ ചൂണ്ടുവിരൽ പരിശോധിക്കുന്നതിനോ അടയാളമിടുന്നതിനോ വിസമ്മതിക്കുകയോ അല്ലെങ്കിൽ, അങ്ങനെ ഒരു അടയാളം അയാളുടെ ഇടതു ചൂണ്ടുവിരലിൽ ഉണ്ടെങ്കിലോ അല്ലെങ്കിൽ, അടയാളം മായ്ക്കച്ചുകളയു ന്നതിനുള്ള ഏതെങ്കിലും പ്രവൃത്തി ചെയ്യുകയാണെങ്കിലോ, അയാൾക്ക് ഏതെങ്കിലും ബാലറ്റു പേപ്പർ കൊടുക്കുകയോ, അയാളെ വോട്ടുചെയ്യാൻ അനുവദിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

(3) ഈ ചട്ടത്തിൽ ഒരു സമ്മതിദായകന്റെ ഇടതുകൈയിലെ ചൂണ്ടുവിരൽ എന്ന് പരാമർശം, ഒരു സമ്മതിദായകന്റെ ഇടതുകൈയിലെ ചൂണ്ടുവിരൽ ഇല്ലാത്ത സംഗതിയിൽ അയാളുടെ ഇടതു കൈയിലെ മറ്റേതെങ്കിലും വിരലുകളെന്നോ, ഇടതുകൈയിൽ വിരലുകളൊന്നുമില്ലായെങ്കിൽ, അയാളുടെ വലതുകൈയിലെ ചൂണ്ടുവിരലെന്നോ, മറ്റേതെങ്കിലും വിരലുകളെന്നോ, രണ്ടു കൈയിലും വിരലുകളില്ലായെങ്കിൽ അയാൾക്കുള്ള ഇടതോ വലത്തോ കൈയുടെ അഗ്രം എന്നോ മന സ്സിലാക്കേണ്ടതാണ്. −

(4) ഈ ചട്ടങ്ങൾ പ്രകാരം ഏതെങ്കിലും പഞ്ചായത്തിലെ ഒരു നിയോജകമണ്ഡലത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ഒരു തിരഞ്ഞെടുപ്പിന്റെ തൊട്ടുപിന്നാലെ വീണ്ടും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുപ്പു നടത്തുന്ന സംഗതിയിലോ, അല്ലെങ്കിൽ ഏതെങ്കിലും പഞ്ചായത്തിലെ ഒരു നിയോജകമണ്ഡലത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ഒരു തിരഞ്ഞെടുപ്പിന്റെ തൊട്ടുപിന്നാലെ ആ നിയോജകമണ്ഡലം ഉൾപ്പെടുന്ന നിയമ സഭാ നിയോജകമണ്ഡലത്തിലോ ലോകസഭാ നിയോജകമണ്ഡലത്തിലോ ഭാരത തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുപ്പു നടത്താൻ ഉദ്ദേശിക്കുന്ന സംഗതിയിലോ, അല്ലെങ്കിൽ ഭാരത തിരഞ്ഞെ ടുപ്പു കമ്മീഷൻ ഒരു തിരഞ്ഞെടുപ്പു നടത്തിയതിന്റെ തൊട്ടുപിന്നാലെ അങ്ങനെ തിരഞ്ഞെടുപ്പു നടത്തിയ നിയോജകണ്ഡലത്തിൽ ഉൾപ്പെട്ട ഏതെങ്കിലും പഞ്ചായത്തിലെ നിയോജകമണ്ഡല ത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുപ്പു നടത്തുന്ന സംഗതിയിലോ, ഈ ചട്ട ത്തിൽ ഒരു സമ്മതിദായകന്റെ ഇടതു കയ്യിലെ ചൂണ്ടുവിരൽ എന്ന പരാമർശം, സംസ്ഥാന തിര ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കുന്നു, അയാളുടെ ഇടതു കയ്യിലേയോ വലതു കയ്യിലേയോ ഒരു വിരൽ എന്നു മനസ്സിലാക്കേണ്ടതാണ്.

34. സമ്മതിദായകർക്ക് ബാലറ്റ് പേപ്പർ നൽകൽ.- (1) ഒരു പഞ്ചായത്തിലെ തിരഞ്ഞെടു പ്പിന് ഉദ്ദേശിച്ചുകൊണ്ടുള്ള ഓരോ ബാലറ്റുപേപ്പറിന്റേയും അതിനോട് ചേർന്ന കൗണ്ടർ ഫോയിലി ന്റേയും മറു പുറത്ത് അതു ഒരു സമ്മതിദായകന് നൽകുന്നതിനു മുമ്പായി തിരിച്ചറിയുന്നതിനുള്ള അടയാളത്തോടുകൂടിയ മുദ്ര പതിക്കേണ്ടതും, ഓരോ ബാലറ്റു പേപ്പറിന്റേയും മറുപുറത്ത് അത് നൽകുന്നതിന് മുമ്പായി, പ്രിസൈഡിംഗ് ആഫീസർ പൂർണ്ണമായി ഒപ്പിടേണ്ടതുമാണ്.

(2) പോളിംഗ് ആഫീസർ സമ്മതിദായകന് ബാലറ്റു പേപ്പർ കൊടുക്കുന്ന സമയത്ത്,-

(എ) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ കാണിച്ചിരിക്കുന്ന സമ്മതിദായ കന്റെ വോട്ടർ പട്ടികയിലെ ക്രമനമ്പർ കൗണ്ടർ ഫോയിലിൽ രേഖപ്പെടുത്തേണ്ടതും,

(ബി) മേൽപറഞ്ഞ കൗണ്ടർഫോയിലിൽ സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങേണ്ടതും, സമ്മതിദായകൻ അതിനു വിസമ്മതിക്കുന്ന പക്ഷം അയാൾക്ക് ബാലറ്റ് പേപ്പർ നിരസിക്കേണ്ടതും;

(സി) സമ്മതിദായകന് നൽകിയ ബാലറ്റ് പേപ്പറിന്റെ ക്രമനമ്പർ രേഖപ്പെടുത്താതെ, ബാലറ്റു പേപ്പർ കൊടുത്തു എന്ന് സൂചിപ്പിക്കുന്നതിനായി അടയാളപ്പെടുത്തിയ വോട്ടർ പട്ടികയിലെ അയാളെ സംബന്ധിക്കുന്ന ഉൾക്കുറിപ്പിന് അടിവരയിടേണ്ടതും;

(ഡി) വനിതാ സമ്മതിദായകരുടെ കാര്യത്തിൽ വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ ഉൾക്കുറിപ്പിന്റെ ഇടതു വശത്ത് ഒരു ശരി അടയാളം ഇടേണ്ടതും, ആണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ