Panchayat:Repo18/vol1-page0386

From Panchayatwiki

(2) വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് യാതൊരാളും വോട്ടിംഗ് യന്ത്രത്തിൽ വോട്ടു രേഖപ്പെടുത്തിയിട്ടില്ല എന്നും ചട്ടം 24 സി ഉപചട്ടം (4)- ൽ പരാമർശിക്കുന്ന തരത്തിലുള്ള ലേബൽ യന്ത്രത്തിൽ ഉണ്ട് എന്നും പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഏജന്റുമാരെയും, അവിടെ ഹാജ രുള്ള മറ്റുള്ളവരെയും ബോദ്ധ്യപ്പെടുത്തേണ്ടതാണ്.

(3) വോട്ടിംഗ് യന്ത്രവും കൺട്രോൾ യൂണിറ്റും സുരക്ഷിതമാക്കുന്നതിനായി ഒരു പേപ്പർസീൽ ഉപയോഗിക്കേണ്ടതും അങ്ങനെയുള്ള പേപ്പർസീലിൽ പ്രിസൈഡിംഗ് ഓഫീസറും അവിടെ ഹാജ രുള്ള ഒപ്പ് രേഖപ്പെടുത്താൻ താൽപര്യമുള്ള പോളിംഗ് ഏജന്റുമാരും ഒപ്പ് രേഖപ്പെടുത്തേണ്ടതാണ്.

(4) അങ്ങനെ ഒപ്പിട്ട മുദ്ര വച്ച പേപ്പർ സീൽ പ്രിസൈഡിംഗ് ഓഫീസർ വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിൽ അതിനായിട്ടുള്ള സ്ഥാനത്ത് ഉറപ്പിക്കേണ്ടതും അത് മുദ്ര വച്ച് സംരക്ഷിക്കേ ണ്ടതുമാണ്.

(5) കൺട്രോൾ യൂണിറ്റ് സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന മുദ്ര, യൂണിറ്റ് മുദ്ര വച്ചതിനു ശേഷം മുദ്ര പൊട്ടിക്കാതെ റിസൽട്ട ബട്ടൺ അമർത്താൻ സാധിക്കാത്ത അങ്ങനെയുള്ള വിധത്തിൽ ഉറപ്പിക്കേണ്ടതാണ്.

(6) കൺട്രോൾ യൂണിറ്റ് അടയ്ക്കുകയും സുരക്ഷിതമാക്കുകയും പ്രിസൈഡിംഗ് ഓഫീസർക്കും പോളിംഗ് ഏജന്റുമാർക്കും പൂർണ്ണമായി കാണത്തക്കവിധം വയ്ക്കുകയും ബാലറ്റിംഗ് യൂണിറ്റ് വോട്ടിംഗ് കമ്പാർട്ടുമെന്റിനുള്ളിൽ വയ്ക്കുകയും ചെയ്യേണ്ടതാണ്.)

27 വോട്ടെടുപ്പിനുപയോഗിക്കുന്ന ബാലറ്റുപെട്ടികൾ- (1) ബാലറ്റു പേപ്പറുകൾ അകത്തേക്കിടാനും എന്നാൽ പെട്ടി തുറക്കാതെ തിരിച്ചെടുക്കുവാൻ സാധിക്കാത്തതുമായ രീതിയിൽ ആയി രിക്കണം ബാലറ്റുപെട്ടികൾ നിർമ്മിക്കേണ്ടത്.

(2) ഒരു ബാലറ്റുപെട്ടി ഭദ്രമായി സൂക്ഷിക്കുന്നതിന് ഒരു പേപ്പർ സീൽ ഉപയോഗിക്കുകയാണെ ങ്കിൽ പ്രിസൈഡിംഗ് ആഫീസർ, അയാളുടെ ഒപ്പ് പേപ്പർ സീലിൽ ഇടേണ്ടതും അതിൽ ഒപ്പു വയ്ക്കാൻ ആഗ്രഹിക്കുന്ന അവിടെ ഹാജരുള്ള ഓരോ പോളിംഗ് ഏജന്റിന്റെയും ഒപ്പ് അതിൽ വാങ്ങേണ്ടതുമാണ്.

(3) അതിനുശേഷം പ്രിസൈഡിംഗ് ആഫീസർ, അങ്ങനെ ഒപ്പിട്ട പേപ്പർ സീൽ ബാലറ്റു പേപ്പറുകൾ ഇടാൻ വേണ്ടിയുള്ള ഒരു വിടവ് തുറന്നിരിക്കത്തക്ക രീതിയിൽ, അതിനായി ഉദ്ദേശിച്ചിട്ടുള്ള സ്ഥാനത്ത് ഉറപ്പിച്ച മുദ്ര ചെയ്ത് ഭദ്രമായി സൂക്ഷിക്കേണ്ടതാണ്.

(4) പെട്ടി അടച്ചുകഴിഞ്ഞാൽ മുദ്ര പൊട്ടിക്കാതെ തുറക്കുവാൻ സാധിക്കാത്ത രീതിയിലായിരിക്കണം ബാലറ്റുപെട്ടികൾ സൂക്ഷിക്കുന്നതിനുള്ള മുദ്ര വയ്ക്കക്കേണ്ടത്.

(5) ബാലറ്റ് പെട്ടികൾ ഭ്രദമായി സൂക്ഷിക്കുന്നതിന് പേപ്പർ സീൽ ഉപയോഗിക്കാത്തപക്ഷം പ്രിസൈഡിംഗ് ആഫീസർ, ബാലറ്റു പേപ്പറുകൾ കടത്താൻ ആവശ്യമുള്ള ഒരു വിടവ് തുറന്നിരിക്കത്തക്ക രീതിയിൽ ബാലറ്റുപെട്ടി സീൽ ചെയ്തതു സൂക്ഷിക്കേണ്ടതും അവിടെ സന്നിഹിതരായി രിക്കുന്ന പോളിംഗ് ഏജന്റുമാർക്ക് അവരുടെ സീൽ പതിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെ ങ്കിൽ അവരെ അതിന് അനുവദിക്കേണ്ടതുമാണ്.

(6) പോളിംഗ് സ്റ്റേഷനിൽ ഉപയോഗിക്കുന്ന ഓരോ ബാലറ്റ് പെട്ടിയുടെയും അകത്തും പുറത്തും,-
(എ) നിയോജകമണ്ഡലത്തിന്റെ പേരും ക്രമനമ്പരുണ്ടെങ്കിൽ അതും;
(ബി) പോളിംഗ് സ്റ്റേഷന്റെ പേരും ക്രമനമ്പരും;
(സി) ബാലറ്റുപെട്ടിയുടെ ക്രമനമ്പരും (വോട്ടെടുപ്പിനുശേഷം ബാലറ്റുപെട്ടിയുടെ പുറ ത്തുള്ള ലേബലിൽ മാത്രം പൂരിപ്പിക്കേണ്ടത്); (ഡി) വോട്ടെടുപ്പിന്റെ തീയതിയും; അടങ്ങിയ ലേബലുകൾ ഉണ്ടായിരിക്കേണ്ടതാണ്.

(7) വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രിസൈഡിംഗ് ആഫീസർ, പോളിംഗ് ഏജന്റു മാരേയും അവിടെ ഹാജരായിരിക്കുന്ന മറ്റു ആളുകളേയും, ബാലറ്റുപെട്ടി ഒഴിഞ്ഞതാണെന്നും (6)-ാം ഉപചട്ടത്തിൽ സൂചിപ്പിച്ചിരിക്കുന്ന ലേബലുകൾ ഒട്ടിച്ചിട്ടുള്ളതാണെന്നും വ്യക്തമായി കാണിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ