Panchayat:Repo18/vol1-page0311

From Panchayatwiki

സ്ഥാപനത്തിൻമേൽ അയ്യായിരം രൂപവരെ ആകാവുന്ന പിഴ ശിക്ഷയും കുറ്റം തുടരുന്ന ഓരോ ദിവസത്തിനും അഞ്ഞു്റു രൂപവരെയാകാവുന്ന അധിക പിഴശിക്ഷയും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

271. ഗ്രാമപഞ്ചായത്ത് ഫീസ് പിരിക്കൽ.-ഗ്രാമപഞ്ചായത്തിന് ഇതിലേക്കായി സർക്കാർ ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി അവ നൽകുന്ന സേവനങ്ങൾക്കായി സ്വകാര്യ ആശുപ്രതികളിൽനിന്നും, അവർ നിശ്ചയിക്കാവുന്ന പ്രകാരമുള്ള നിരക്കിലുള്ള വാർഷിക ഫീസ് പിരിക്കാവു ന്നതും എന്നാൽ അത്തരത്തിൽ പിരിക്കുന്ന ഫീസ് വിവിധ നിലവാരത്തിലുള്ള സ്വകാര്യ ആശുപ്രതി കൾക്ക് വ്യത്യസ്ത നിരക്കിൽ ആയിരിക്കുന്നതുമാണ്.

അദ്ധ്യായം XXV

എ അറിയാനുള്ള അവകാശം

271 എ. നിർവ്വചനങ്ങൾ.-ഈ അദ്ധ്യായത്തിന്റെ ആവശ്യത്തിനായി.-

(എ) ‘വിവരങ്ങൾ' എന്നാൽ ഒരു പഞ്ചായത്തിന്റെ ഭരണപരമോ വികസനപരമോ നിയന്ത്രണപരമോ ആയ ചുമതലകളെ സംബന്ധിച്ച ഒരു പ്രമാണത്തിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും വസ്തുതകളോ വിവരങ്ങളോ എന്നർത്ഥമാകുന്നതും അതിൽ ആ പഞ്ചായത്തിനെ സംബന്ധിച്ച ഏതെങ്കിലും പ്രമാണമോ രേഖയോ ഉൾപ്പെടുന്നതുമാകുന്നു.

(ബി) 'അറിയാനുള്ള അവകാശം’ എന്നാൽ വിവരങ്ങൾ ലഭ്യമാകാനുള്ള അവകാശം എന്നർത്ഥമാകുന്നതും അതിൽ ഏതെങ്കിലും ഒരു പ്രമാണത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എടുക്കുന്നതിനോ പ്രസക്ത ഭാഗങ്ങൾ പകർത്തുന്നതിനോ ഉള്ള അവകാശവും ഉൾപ്പെടുന്നതുമാകുന്നു.

(സി) ‘വിജ്ഞാപിത പ്രമാണം’ എന്നാൽ 271 ബി വകുപ്പിന്റെ (2)-ാം ഉപവകുപ്പിൻകീഴിൽ സർക്കാർ വിജ്ഞാപനപ്പെടുത്തിയിട്ടുള്ള പഞ്ചായത്തിന്റെ ഏതെങ്കിലും പ്രമാണം എന്നർത്ഥമാകുന്നു.

271 ബി. അറിയാനുള്ള അവകാശം.-

(1) ഏതെങ്കിലും വിവരം ഉത്തമവിശ്വാസത്തോടു കൂടി ആവശ്യപ്പെടുന്ന ഓരോ ആളിനും അപ്രകാരമുള്ള വിവരം നിർണ്ണയിക്കപ്പെട്ട നടപടിക്രമത്തിന നുസൃതമായി ഒരു പഞ്ചായത്തിൽനിന്നും ലഭിക്കുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.

(2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാരിന്, പൊതു ഭരണത്തി ന്റെയും തദ്ദേശ ഭരണത്തിന്റെയും താൽപ്പര്യാർത്ഥം, ഗസറ്റ വിജ്ഞാപനംമൂലം, പ്രത്യേകതരം വിവരങ്ങൾ അടങ്ങുന്ന ഏതുപ്രമാണങ്ങളും വിജ്ഞാപിത പ്രമാണമായി തരംതിരിക്കാവുന്നതും അത്തരം പ്രമാണത്തിലെ വിവരങ്ങൾ അറിയുവാൻ യാതൊരാൾക്കും അവകാശം ഇല്ലാത്തതും അവ അറിയുവാനുള്ള ഏതൊരപേക്ഷയും പഞ്ചായത്തിന് നിരസിക്കാവുന്നതുമാണ്.

(3) സർക്കാരിന്, പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുമൂലം, ഉത്തരവിൽ പറഞ്ഞിട്ടുള്ള തരം വിവരങ്ങൾ ഒരു പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ പൊതു വായ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുവാൻ ആ പഞ്ചായത്തിനോട് നിർദ്ദേശിക്കാവുന്നതാണ്.

271 സി. വിവരം നൽകുന്നതിനുള്ള നടപടിക്രമം.-

(1) ഒരു പഞ്ചായത്തിൽ നിന്നും ഏതെ ങ്കിലും വിവരം ആവശ്യമുള്ള ഒരാൾ, അതിനായി നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിലും വിധത്തിലും അപ്രകാരമുള്ള ഫീസ് നൽകിയും ആ പഞ്ചായത്തിന്റെ സെക്രട്ടറിക്ക് ഒരു അപേക്ഷ നൽകേണ്ടതും നിശ്ചിത കാലാവധിക്കുള്ളിൽ, പ്രസ്തുത അപേക്ഷ അതിനകം നിരസിക്കാത്തപക്ഷമോ മറ്റു വിധത്തിൽ തീർപ്പാക്കാത്ത പക്ഷമോ, സെക്രട്ടറിയോ പഞ്ചായത്ത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപേക്ഷകന് ആവശ്യപ്പെട്ടവിവരം നൽകേണ്ടതുമാണ്.

(2) വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഏതെങ്കിലും അപേക്ഷ നിരസിക്കുകയാണെങ്കിൽ അപ്രകാരം നിരസിക്കുന്നതിനുള്ള കാരണം രേഖാമൂലം അറിയിക്കേണ്ടതാണ്.