Panchayat:Repo18/vol1-page0310

From Panchayatwiki

ക്കുകയോ ചെയ്യുന്നതിനും അവർക്ക് ചികിൽസയോ, ശുശൂഷയോ അല്ലെങ്കിൽ അവ രണ്ടുംകുടിയോ നൽകുന്നതിനും ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും സ്ഥാപനമോ പരിസരമോ എന്നർത്ഥമാകുന്നതും ഒരു പ്രസവശൂശൂഷാഭവനം അതിൽ ഉൾപ്പെടുന്നതും എന്നാൽ 1987-ലെ മാനസികാരോഗ്യ ആക്റ്റി (1987-ലെ 14-ാം കേന്ദ്ര ആക്റ്റിൻ കീഴിൽ ലൈസൻസ് നല്കപ്പെട്ടിട്ടുള്ള മനോരോഗികൾക്കായുള്ള ആശുപ്രതികളും മനോരോഗികൾക്കായുള്ള നേഴ്സിംഗ് ഹോമുകളും മന്ദബദ്ധിയായ ആളുകളേയോ കുഷ്ഠരോഗികളേയോ ശുശൂഷിക്കുന്നതിനുവേണ്ടിയുള്ള സ്ഥാപനങ്ങളും സർക്കാരോ സന്നദ്ധ സംഘടനകളോ നടത്തുന്ന വൃദ്ധ ജനങ്ങളെ സംരക്ഷി ക്കാനും അവരുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി നടത്തുന്ന സ്ഥാപനങ്ങളും അതിൽ ഉൾപ്പെടുന്നതല്ലാത്തതും ആകുന്നു.

(ബി) പ്രസവശശുഷാഭവനം' എന്നാൽ പ്രസവാവശ്യത്തിനും ശിശുജനനവുമായി ബന്ധ പ്പെട്ട ജനനത്തിന് മുൻപും പിൻപും ഉള്ള ശുശൂഷയ്ക്കക്കോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ആവശ്യത്തിനോ സ്ത്രീകളെ സാധാരണയായി പ്രവേശിപ്പിക്കുകയും പാർപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം എന്നർത്ഥമാകുന്നു.

(സി) ‘സ്വകാര്യ ആശുപ്രതി' എന്നാൽ കേന്ദ്രസർക്കാരിന്റെയോ സംസ്ഥാന സർക്കാരി ന്റെയോ വകയായിട്ടുള്ളതോ ഭരണത്തിലുള്ളതോ അല്ലാത്ത ഏതെങ്കിലും ഒരാശുപ്രതി എന്നർത്ഥമാകുന്നു.

(ഡി) ‘സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനം’ എന്നതിൽ സ്വകാര്യ ഉടമയിലുള്ള ക്ലിനിക്കൽ ലാബറട്ടറി, എക്സ്റേയൂണിറ്റ്, രക്തബാങ്ക്, സ്കാനിംഗ്സെന്റർ എന്നിവയും അതത് വിഷയങ്ങളെ സംബന്ധിച്ച് പരിശീലന കേന്ദ്രങ്ങളും നഴ്സസിംഗ് സ്കൂളുകളും ഉൾപ്പെടും

270. സ്വകാര്യ ആശുപ്രതികളുടെയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ.-

(1) ഈ ആക്റ്റിന്റെ പ്രാരംഭം മുതൽക്കോ അതിനു ശേഷമോ ഒരു ഗ്രാമ പഞ്ചായത്തിൽ മുൻകൂട്ടിയുള്ള രജിസ്റ്റർ ചെയ്യാതെ, ആ ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ യാതൊരു സ്വകാര്യ ആശുപ്രതിയും പാരാമെഡിക്കൽ സ്ഥാപനവും സ്ഥാപിക്കാൻ പാടുള്ളതല്ല. എന്നാൽ ഈ ആക്റ്റ് നിലവിൽ വരുന്ന തീയതിയിൽ ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നില വിലുള്ള ഒരു സ്വകാര്യാശുപ്രതിയേയോ പാരാമെഡിക്കൽ സ്ഥാപനത്തേയോ സംബന്ധിച്ച് അങ്ങനെയുള്ള സ്വകാര്യാശുപ്രതിയോ പാരാമെഡിക്കൽ സ്ഥാപനമോ നടത്തുന്ന ആൾ സർക്കാർ ഈ ആവശ്യത്തിലേക്കായി നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ) (2)-ാം ഉപവകുപ്പിനനുസൃതമായി രജിസ്ട്രേഷനുള്ള ഒരപേക്ഷ നല്കിയിട്ടുള്ള പക്ഷം ഈ വകുപ്പിലുള്ളയാതൊന്നും തന്നെ ബാധകമായിരിക്കുന്നതല്ല.

(2) ഒരു സ്വകാര്യ ആശുപ്രതിയുടെയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ രജിസ്ട്രേഷനു വേണ്ടിയോ രജിസ്ട്രേഷൻ പുതുക്കുന്നതിനുവേണ്ടിയോ ഉള്ള ഓരോ അപേക്ഷയും നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള വിവരങ്ങൾ ഉൾക്കൊണ്ടതും, അങ്ങനെയുള്ള ഫീസു സഹിതം ആയിരിക്കേണ്ടതുമാണ്.

270 എ. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്വകാര്യ ആശുപത്രികളും സ്വകാര്യ പാരാ മെഡിക്കൽ സ്ഥാപനങ്ങളും പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ശിക്ഷ.-ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായോ ഈ ആക്റ്റിൻകീഴിൽ രജിസ്റ്റർ ചെയ്യാ തെയോ, രജിസ്ട്രേഷൻ റദ്ദ് ചെയ്തതിനുശേഷവും തുടർന്നുമോ, ഒരു സ്വകാര്യ ആശുപ്രതിയോ പാരാ മെഡിക്കൽ സ്ഥാപനമോ പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതൊരാളും കുറ്റ