Panchayat:Repo18/vol1-page0299

From Panchayatwiki

(3) ഈ ആക്സ്റ്റോ അതിൻപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ സാരാംശത്തിലും ഫലത്തിലും അനുസരിച്ചിട്ടുള്ളപക്ഷം ബില്ലിലോ, നോട്ടീസിലോ, പട്ടികയിലോ, ഫാറത്തിലോ, സമൻസിലോ, ഡിമാന്റ് നോട്ടീസിലോ, ജപ്തിവാറണ്ടിലോ, വസ്തുവിവരപട്ടികയിലോ അതുമായി ബന്ധപ്പെട്ട മറ്റു നടപടികളിലോ എന്തെങ്കിലും തെറ്റോ പിഴവോ കുറവോ ഉണ്ടെന്നുള്ള കാരണത്താൽ ഈ ആക്റ്റിന്റെ കീഴിലുള്ള ഏതെങ്കിലും ജപ്തിയോ, വില്പ്നയോ നിയമവിരുദ്ധമാണെന്നോ അത് തയ്യാറാക്കിയ ആൾ തന്റെ അധികാരപരിധിയെ അതിക്രമിച്ചെന്നോ കരുതപ്പെടാൻ പാടില്ല.

252. പോലീസുദ്യോഗസ്ഥൻമാരുടെ കർത്തവ്യങ്ങൾ.-(1) താഴെപ്പറയുന്നവ ഏതൊരു പോലീസുദ്യോഗസ്ഥന്റെയും കർത്തവ്യങ്ങളായിരിക്കുന്നതാണ്.-

(എ) ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ, ബൈലായോ പ്രകാരം ഏതെങ്കിലും കുറ്റം ചെയ്യുന്നതിനുള്ള ആലോചനയെപ്പറ്റിയോ, ചെയ്തതിനെപ്പറ്റിയോ, തനിക്കു കിട്ടുന്ന ഏതെങ്കിലും വിവരം പ്രസിഡന്റിനേയും സെക്രട്ടറിയേയും കാലതാമസം കൂടാതെ അറിയിക്കുക;

(ബി) ) പഞ്ചായത്തിന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഏതെങ്കിലും ഉദ്യോഗസ്ഥനോ, ആ പഞ്ചായത്തു പ്രസിഡന്റിലോ സെക്രട്ടറിയിലോ അപ്രകാരമുള്ള ഉദ്യോഗസ്ഥനിലോ ജീവനക്കാരനിലോ ഈ ആക്റ്റിൻകീഴിൽ നിക്ഷിപ്തമായിട്ടുള്ള ഏതെങ്കിലും അധികാരം നിയമാനുസൃതം വിനിയോഗിക്കുവാൻ തന്റെ സഹായം രേഖാമൂലം ആവശ്യപ്പെട്ടാൽ സഹായിക്കുക.

(2) ഈ ആക്റ്റൂമൂലം തന്റെമേൽ ചുമത്തപ്പെട്ട ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കാതിരി ക്കുകയോ നിർവ്വഹിക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്ന ഏതൊരു പോലീസ് ഉദ്യോഗസ്ഥനും, തൽസമയം പ്രാബല്യത്തിലുള്ള 1960-ലെ കേരള പോലീസ് ആക്റ്റ് (1960-ലെ 5)41-ാം വകുപ്പ പ്രകാരം ഒരു കുറ്റം ചെയ്തതായി പരിഗണിക്കപ്പെടുന്നതാകുന്നു.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ