Panchayat:Repo18/vol1-page0296

From Panchayatwiki

(3) യഥാസമയം നടപടി എടുക്കുന്നതിലുണ്ടായ വീഴ്ചമൂലം പഞ്ചായത്തിനു കിട്ടേണ്ടതായ ഏതെങ്കിലും നികുതിയോ മറ്റ് സംഖ്യയോ (1)-ാം ഉപവകുപ്പ് പ്രകാരം കാലഹരണപ്പെടുകയും നിയമാനുസൃതമുള്ള ഒരു അന്വേഷണത്തിൽ അത് നഷ്ടപ്പെട്ടത് ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ ഉദ്യോഗസ്ഥൻമാരുടെയോ വീഴ്ചമൂലമാണെന്ന് കാണുകയും ചെയ്താൽ അങ്ങനെ പഞ്ചായത്തിന് നഷ്ടപ്പെട്ട തുക പന്ത്രണ്ട് ശതമാനം പലിശ സഹിതം ആ ഉദ്യോഗസ്ഥനിൽ നിന്നോ ഉദ്യോഗസ്ഥൻമാരിൽ നിന്നോ ഈടാക്കേണ്ടതാണ്.

244. വസൂലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളൽ.-നിർണ്ണയിക്കാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി, ഒരു പഞ്ചായത്തിനു ഏതെങ്കിലും നികുതിയോ അഥവാ കരാർ പ്രകാരമോ മറ്റു വിധത്തിലോ അതിനു കിട്ടാനുള്ളതായ മറ്റേതെങ്കിലും തുകയോ, വസൂലാക്കാൻ സാദ്ധ്യമല്ലാത്തതാണെന്ന് അതിന് അഭിപ്രായമുണ്ടെങ്കിൽ എഴുതിത്തള്ളാവുന്നതാണ്.

എന്നാൽ പഞ്ചായത്തിനു കിട്ടാനുള്ള ഏതെങ്കിലും തുക പിരിച്ചെടുക്കേണ്ടതു സർക്കാരിന്റെ ചുമതലയാണെങ്കിൽ, അത് സംബന്ധമായി വസൂലാക്കാൻ സാദ്ധ്യമല്ലെന്നുള്ള കാരണത്താൽ എഴുതിത്തള്ളാനുള്ള അധികാരം സർക്കാരിന്റെ അനുവാദത്തോടുകൂടി മാത്രമേ വിനിയോഗിക്കാൻപാടുളളു.

ശിക്ഷാനടപടികൾ, വ്യവഹാരങ്ങൾ മുതലായവ

245. ശിക്ഷാനടപടി നടത്താനധികാരം നൽകപ്പെട്ട ആളുകൾ.-(1) ഈ ആക്റ്റിൽ മറ്റു വിധത്തിൽ സ്പഷ്ടമായി വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമൊഴികെ, ഈ ആക്ടിനോ, അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിനോ ബൈലാക്കോ വിരുദ്ധമായ ഏതെങ്കിലും കുറ്റത്തിനു യാതൊരാളെയും പോലീസോ,സെക്രട്ടറിയോ പഞ്ചായത്ത് ഇതിലേക്ക് സ്പഷ്ടമായി അധികാരപ്പെടുത്തിയിട്ടുള്ള ആളോ കുറ്റം ചെയ്ത തീയതി മുതൽ ഒരു വർഷത്തിനകം പരാതിപ്പെട്ടിട്ടില്ലാത്ത പക്ഷം വിചാരണ ചെയ്യാൻ പാടില്ലാത്തതാകുന്നു. എന്നാൽ ഇതിലടങ്ങിയിട്ടുള്ള യാതൊന്നും, വിവരം ലഭിച്ചാലോ സ്വന്തം അറിവിലോ സംശയത്തിനുമേലോ കുറ്റങ്ങൾ വിചാരണക്കെടുക്കുന്നത് ചില മജിസ്ട്രേട്ടമാർക്കുള്ള അധികാരം സംബന്ധിച്ചിടത്തോളം 1973-ലെ ക്രിമിനൽ നടപടി നിയമ (1974ലെ 2-ാം കേന്ദ്ര ആക്റ്റ്)ത്തിലെ വ്യവസ്ഥകളെ ബാധിക്കാൻ പാടില്ലാത്തതാകുന്നു

എന്നാൽ ഈ ആക്റ്റൂപ്രകാരം ഒരു ലൈസൻസ് എടുക്കുന്നതിനോ, അനുവാദം വാങ്ങുന്നതിനോ വീഴ്ചവരുത്തുന്നത്, ആ ലൈസൻസോ, അനുവാദമോ ആവശ്യമായ കാലാവധി കഴിയുന്നതുവരെ ഈ വകുപ്പിന്റെ ആവശ്യത്തിന്, തുടരുന്ന ഒരു കുറ്റമായി പരിഗണിക്കപ്പെടുന്നതാണ്.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ