Panchayat:Repo18/vol1-page0295

From Panchayatwiki

(2) ആ ഉത്തരവിൽ അത് ഏത് സമയത്തിനുള്ളിൽ അനുസരിക്കണമെന്ന് പറയേണ്ടതും ആ നിശ്ചിത സമയത്തിനുള്ളിൽ അതനുസരിക്കേണ്ടതും കഴിയാതെ വന്നാൽ സെക്രട്ടറി അങ്ങനെയുള്ള സമയം ഒന്നിൽ കൂടുതൽ പ്രാവശ്യം നീട്ടിക്കൊടുക്കാൻ പാടില്ലാത്തതുമാകുന്നു.

കാലഹരണം

243. കിട്ടാനുള്ള തുകകൾ ഈടാക്കുന്നതു സംബന്ധിച്ചുള്ള കാലഹരണം.- (1) ഈ ആക്റ്റോ, അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ, ബൈലായോ ഉത്തരവോ പ്രകാരം ഒരു പഞ്ചായത്തിനു കിട്ടാനുള്ള ഏതെങ്കിലും നികുതിക്കോ മറ്റു സംഖ്യക്കോ യാതൊരു ജപ്തിയും, യാതൊരു വ്യവഹാരവും, യാതൊരു പ്രോസികൃഷൻ നടപടിയും ആ നികുതിയേയോ, ആ സംഖ്യയേയോ സംബന്ധിച്ചിടത്തോളം, അതതു സംഗതിപോലെ; ജപ്തി ആദ്യമേ നടത്തുകയോ വ്യവഹാരം ആദ്യമേ കൊടുക്കുകയോ പ്രോസികൃഷൻ നടപടി ആദ്യമേ തുടങ്ങുകയോ ചെയ്യാമായിരുന്ന തീയതി മുതൽ മൂന്നു വർഷം കഴിഞ്ഞതിനുശേഷം നടത്തുകയോ, കൊടുക്കുകയോ, തുടങ്ങുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

എന്നാൽ, (2)-ാം ഉപവകുപ്പ് പ്രകാരമുള്ള അസ്സസ്മെന്റ് നടത്തുന്ന സംഗതിയിൽ മേൽപ്പറഞ്ഞ മൂന്നു വർഷം, അപ്രകാരമുള്ള അസ്സസ്മെന്റ് നടത്തിയതിനുശേഷം ജപ്തി ആദ്യമേ നടത്തുകയോ വ്യവഹാരം ആദ്യമേ കൊടുക്കുകയോ പ്രോസിക്യുഷൻ നടപടി ആദ്യമേ തുടങ്ങുകയോ ചെയ്യാമായിരുന്ന തീയതി മുതൽ കണക്കാക്കേണ്ടതാണ്.

(2) ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ ഇതിനു വിരുദ്ധമായി എന്തു തന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റ് പ്രകാരം ചുമത്തപ്പെടുന്ന ഏതെങ്കിലും നികുതിയോ ഫീസോ കൊടുക്കാൻ ബാദ്ധ്യസ്ഥനായ ഒരാൾ ഏതെങ്കിലും കാരണത്താൽ നികുതി ചുമത്തലിൽ നിന്ന് രക്ഷപ്പെട്ടെങ്കിൽ സെക്രട്ടറിക്ക്, അങ്ങനെയുള്ള ആൾക്ക് നികുതി ചുമത്തേണ്ടിയിരുന്ന തീയതി മുതൽ നാലു വർഷത്തിനുള്ളിൽ ഏതു സമയത്തും, കിട്ടേണ്ട നികുതിയോ ഫീസോ തിട്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു നോട്ടീസ് കൊടുക്കാവുന്നതും അങ്ങനെ നോട്ടീസ് കൊടുക്കുന്ന തീയതി മുതൽ പതിനഞ്ചു ദിവസങ്ങൾക്കകം പണമടയ്ക്കാൻ ആവശ്യപ്പെടാവുന്നതും അതിനുശേഷം ഈ ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ, അങ്ങനെയുള്ള നികുതിയോ ഫീസോ യഥാസമയം തിട്ടപ്പെടുത്തിയിരുന്നാലെന്നപോലെ, ബാധകമാകുന്നതുമാണ്.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ