Panchayat:Repo18/vol1-page0271

From Panchayatwiki

കൈമാറിയിട്ടുള്ളത് ആ പഞ്ചായത്തിന് അങ്ങനെയുള്ള സേവനം തുടർന്ന് നടത്തുന്നതിലേക്ക് ആവശ്യമായ ജലഅതോറിറ്റിയിലെ ജീവനക്കാരെ സർക്കാർ നിശ്ചയിക്കുന്നപ്രകാരം ബന്ധപ്പെട്ട പഞ്ചായത്തിന് വിട്ടുകൊടുക്കേണ്ടതാണ്.

(5) (1)-ാം ഉപവകുപ്പനുസരിച്ച് സർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചാൽ പ്രസ്തുത വിജ്ഞാപനത്തിൽ പറയുന്ന തീയതി മുതൽ പ്രസ്തുത പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ 1986-ലെ കേരള ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റ് (1986-ലെ 14) പ്രകാരം ജലഅതോറിറ്റിക്ക് ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളും അവകാശങ്ങളും ഒഴിവാകുന്നതും അപ്രകാരമുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും ബന്ധപ്പെട്ട പഞ്ചായത്തിൽ നിക്ഷിപ്തമാകുന്നതുമാണ്.

234 ബി. നിലവിലുള്ള ജലവിതരണവും അഴുക്കുചാലും പദ്ധതികൾ സംബന്ധിച്ച പഞ്ചായത്തിന്റെ നിർവ്വഹണാധികാരം.-(1) 1986-ലെ ജല വിതരണവും അഴുക്കുചാലും സംബ ന്ധിച്ച ആക്റ്റി (1986-ലെ 14)ലോ മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും 234 എ വകുപ്പു പ്രകാരം പഞ്ചായത്തിലേക്ക് നിക്ഷിപ്തമാക്കാനും അതിലേക്ക് മാറ്റാനും സാധിക്കാത്തതും ഒന്നിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭൂപ്രദേശത്തിനുള്ളിലെ താമസക്കാർക്ക് ഉപകരിക്കുന്നതുമായ ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച പദ്ധതികളുടെ സംരക്ഷണവും നടത്തിപ്പും സർക്കാർ ഇതിലേക്ക് രൂപീകരിക്കുന്ന കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

(2) (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന കമ്മിറ്റിയിൽ,-

(എ) ബന്ധപ്പെട്ട മുനിസിപ്പാലിറ്റികളുടെ ചെയർപേഴ്സസൺമാർ;

(ബി) ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർ,

(സി) ബന്ധപ്പെട്ട പദ്ധതിയുടെ ജലഅതോറിറ്റിയിലെ സീനിയറായ എൻജിനീയർ, അദ്ദേഹം അതിന്റെ സെക്രട്ടറിയും കൺവീനറും ആയിരിക്കുന്നതാണ്;

എന്നിവർ അംഗങ്ങളായിരിക്കുന്നതും ബന്ധപ്പെട്ട പദ്ധതി ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ കൂടുതലായി ഉപകരിക്കുന്നത് ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചെയർ പേഴ്സസണോ പ്രസിഡന്റോ കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കുന്നതുമാണ്.

(3) കമ്മിറ്റിയുടെ അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കുന്നതിനാവശ്യമായ ഫണ്ടും ആവശ്യമായ ജീവനക്കാരുടെ സേവനവും ജലഅതോറിറ്റി നൽകേണ്ടതാണ്.

234 സി. ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും പഞ്ചായത്തിനുള്ള അധികാരം.-(1) 1986-ലെ ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റി (1986-ലെ 14)ലോ മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ