Panchayat:Repo18/vol1-page0260

From Panchayatwiki

എന്നാൽ മോട്ടോർ വാഹനങ്ങൾക്ക് ഏതെങ്കിലും സ്റ്റാൻഡോ, വിരാമ സ്ഥലമോ തുറക്കുന്നതിന് മുൻപ് റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കേണ്ടതാകുന്നു.

228. സ്വകാര്യവണ്ടിത്താവളങ്ങൾ.-(1) യാതൊരാളും ഗ്രാമപഞ്ചായത്തിൽ നിന്നും ലൈസൻസു വാങ്ങാത്തപക്ഷം ഒരു പുതിയ സ്വകാര്യ വണ്ടിത്താവളം തുറക്കുകയോ, സ്വകാര്യ വണ്ടിത്താവളം തുറന്നു വച്ചുകൊണ്ടിരിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. അങ്ങനെയുള്ള ലൈസൻസ് ഓരോ വർഷവും ലൈസൻസുകാരൻ പുതുക്കിക്കേണ്ടതാണ്.

(2) ഗ്രാമപഞ്ചായത്ത്, അപേക്ഷിക്കപ്പെട്ടിരിക്കുന്ന ലൈസൻസ്, നിർണ്ണയിക്കപ്പെട്ട ഫീസ് അടയ്ക്കുന്നതിന് വിധേയമായും, മേൽനോട്ടം പരിശോധന എന്നിവയേയും ശുചീകരണത്തേയും, നിർണ്ണയിക്കപ്പെടാവുന്ന മറ്റു കാര്യങ്ങളേയും സംബന്ധിച്ചിടത്തോളം യുക്തമെന്ന് ഗ്രാമപഞ്ചായത്ത് കരുതുന്ന ഉപാധികൾക്ക് വിധേയമായും നിയമപ്രകാരം നേരത്തെതന്നെ സ്ഥാപിതമായ സ്വകാര്യവണ്ടിത്താവളങ്ങളെ സംബന്ധിച്ചിടത്തോളം, നൽകേണ്ടതും പുതിയ സ്വകാര്യ വണ്ടിത്താവളങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ യുക്താനുസരണം നൽകാവുന്നതും; അല്ലെങ്കിൽ ഗ്രാമപഞ്ചായത്തിന് ഏതെങ്കിലും പുതിയ വണ്ടിത്താവളത്തിന് അപ്രകാരമുള്ള ലൈസൻസ് നൽകാതിരിക്കാവുന്നതുമാണ്.

(3) ഗ്രാമപഞ്ചായത്തിന് ലൈസൻസിലെ ഉപാധികൾ ഒരു നിർദ്ദിഷ്ട തീയതി മുതൽ പ്രാബല്യത്തിൽ വരത്തക്കവണ്ണം ഭേദഗതി ചെയ്യാവുന്നതാണ്.

(4) ഗ്രാമപഞ്ചായത്തിന്, (2)-ാം ഉപവകുപ്പുപ്രകാരം നൽകപ്പെട്ട ഏതൊരു ലൈസൻസും അതിലെ ഉപാധികൾ ലംഘിച്ചാൽ ഏതവസരത്തിലും സസ്പെന്റു ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതാണ്.

(5) ഈ വകുപ്പുപ്രകാരം ഓരോ പ്രാവശ്യവും ലൈസൻസു നൽകുകയോ പുതുക്കുകയോ ചെയ്യുമ്പോൾ ഇരുന്നുറു രൂപയിൽ കവിയാത്ത ഫീസ് ഗ്രാമപഞ്ചായത്തിന് വസൂലാക്കാവുന്നതാണ്.

(6) ഒരു സ്വകാര്യ വണ്ടിത്താവളത്തിന്റെ ലൈസൻസുകാരന് നിർണ്ണയിക്കപ്പെട്ട പരമാവധിയിൽ കവിയാത്ത നിരക്കുകളിൽ ഫീസ് വസൂലാക്കാവുന്നതാണ്.

കശാപ്പുശാലകൾ

229. പൊതുകശാപ്പുശാലകൾ.-(1) ഗ്രാമപഞ്ചായത്തിന്, പൊതു കശാപ്പുശാലകളായി ഉപയോഗിക്കുവാൻ സ്ഥലങ്ങൾ ഏർപ്പെടുത്താവുന്നതും, അവയുടെ ഉപയോഗത്തിന് നിർണ്ണയിക്കപ്പെടാവുന്ന പരമാവധിയിൽ കവിയാത്ത വാടകയും ഫീസും ചുമത്താവുന്നതും ആകുന്നു.

എന്നാൽ അത്തരം കശാപ്പുശാലകൾ നടത്തുന്നത് സംബന്ധിച്ച് സമീപവാസികളായ ആളുകളിൽനിന്നും എന്തെങ്കിലും പരാതി ലഭിക്കുന്ന പക്ഷം അത്തരം പരാതി വിശദമായി പരിശോധന നടത്തിയശേഷം മാത്രമേ കശാപ്പുശാലകൾ തുടങ്ങാൻ നടപടി സ്വീകരിക്കാവു.

(2) ഗ്രാമപഞ്ചായത്തിന്, ഒരു സമയം മൂന്ന് കൊല്ലത്തിലധികമാകാത്ത ഏതെങ്കിലും കാലത്തേക്കും അതിന് യുക്തമെന്ന് തോന്നുന്ന വ്യവസ്ഥകളിൻമേലും നിബന്ധനകളിൻമേലും അങ്ങനെയുള്ള വാടകകളും ഫീസും പിരിക്കുന്നത് കുത്തകയ്ക്ക് കൊടുക്കാവുന്നതാണ്.

230. കശാപ്പുശാലകൾക്കുള്ള ലൈസൻസ്.-(1) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ മൃഗങ്ങളെ കശാപ്പു ചെയ്യുകയോ ഏതെങ്കിലും മൃഗങ്ങളുടെ തോലുരിക്കുകയോ അല്ലെങ്കിൽ മൃഗശവങ്ങൾ വെട്ടിനുറുക്കുകയോ ചെയ്യുന്നതിനുള്ള കശാപ്പുശാലയായി ഉപയോഗിക്കുന്ന ഏതെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥൻ ഓരോ വർഷവും ആദ്യത്തെ മാസത്തിലോ അല്ലെങ്കിൽ ആദ്യമായി

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ