Panchayat:Repo18/vol1-page0258
(4) (2)-ാം ഉപവകുപ്പിൻ കീഴിൽ നൽകപ്പെട്ട ലൈസൻസ് ആ ലൈസൻസുകാരനെ സ്വകാര്യ മാർക്കറ്റിൽനിന്ന് ഏതെങ്കിലും ഫീസും വസൂലാക്കാൻ അനുവദിക്കുന്നപക്ഷം, മാർക്കറ്റിൽനിന്ന് ഉടമസ്ഥന് മുൻവർഷത്തിൽ കിട്ടിയിട്ടുള്ള മൊത്തം ആദായത്തിന്റെ മൂന്നിലൊന്നിൽ കവിയാത്ത തുകയ്ക്കുള്ള ഒരു ലൈസൻസ് ഫീസ് ഗ്രാമപഞ്ചായത്ത് ചുമത്തേണ്ടതാകുന്നു.
എന്നാൽ ഒരു പുതിയ മാർക്കറ്റിന്റെ കാര്യത്തിൽ, താഴെ കൊടുത്തിരിക്കുന്നതിൽ കുറയാതെയുള്ള നിരക്കിൽ ഗ്രാമപഞ്ചായത്ത് ലൈസൻസ് ഫീസ് നിശ്ചയിക്കേണ്ടതാകുന്നു; അതായത്:-
(i) മാർക്കറ്റിന്റെ വിസ്തീർണ്ണം 0.1 ഹെക്ടറിൽ കൂടുതലല്ലെങ്കിൽ, ഇരുന്നുറു രൂപ;
(ii) വിസ്തീർണ്ണം 0.1 ഹെക്ടറിൽ കൂടുതലും എന്നാൽ 0.2 ഹെക്ടറിൽ കുറവുമാണെങ്കിൽ, നാന്നുറ് രൂപ;
(iii) വിസ്തീർണ്ണം 0.2 ഹെക്ടറിൽ കൂടുതലാണെങ്കിൽ, അഞ്ഞുറ് രൂപ;
(5) ഗ്രാമപഞ്ചായത്തിനോ അത് യഥാവിധി അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ലൈസൻസ് ഇല്ലാത്തതോ, ലൈസൻസ് സസ്പെന്റ് ചെയ്തിരിക്കുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുള്ളതോ ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നടത്തപ്പെടുന്നതോ, തുറന്ന് വയ്ക്കപ്പെട്ടതോ ആയ സ്വകാര്യമാർക്കറ്റ് മുൻകൂട്ടി അറിയിച്ചതിന് ശേഷം അടച്ചിടാവുന്നതാണ്.
223. സ്വകാര്യമാർക്കറ്റുകളുടെ ലൈസൻസുകാർ ഫീസ് വസൂലാക്കൽ.- ഒരു സ്വകാര്യ മാർക്കറ്റിന്റെ ലൈസൻസുകാരന് നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഏതെങ്കിലും സ്വകാര്യ മാർക്കറ്റിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധിയിൽ കവിയാത്ത നിരക്കുകളിൽ, താഴെപ്പറയുന്ന ഫീസുകളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ വസൂലാക്കാവുന്നതാണ്, അതായത്:-
(എ) ആ മാർക്കറ്റിന്റെ ഉപയോഗത്തിനോ, അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുന്നതിനുള്ള അവകാശത്തിനോ ഉള്ള ഫീസ്;
(ബി) ആ മാർക്കറ്റിൽ കടകളോ, സ്റ്റാളുകളോ, തൊഴുത്തുകളോ, സ്റ്റാന്റുകളോ ഉപയോഗിക്കുന്നതിനുള്ള ഫീസ്;
(സി) ആ മാർക്കറ്റിലെ വില്പനയ്ക്കായി വല്ല സാധനങ്ങളും കൊണ്ടുവരുന്ന വാഹന ങ്ങൾക്കോ അല്ലെങ്കിൽ സാധനങ്ങൾക്കോ ഉള്ള ഫീസ്;
(ഡി) ആ മാർക്കറ്റിൽ വില്പനയ്ക്കായി കൊണ്ടുവരപ്പെടുന്നതോ, വിൽക്കപ്പെടുന്നതോ ആയ മൃഗങ്ങൾക്കുള്ള ഫീസ്;
(ഇ) ആ മാർക്കറ്റിൽ തങ്ങളുടെ തൊഴിൽ നടത്തുന്ന ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ, തൂക്കം നോക്കുന്നവർ, അളവു നോക്കുന്നവർ എന്നിവർക്കുള്ള ലൈസൻസ് ഫീസ്.
224. ലൈസൻസില്ലാത്ത സ്വകാര്യ മാർക്കറ്റുകളിൽ വിൽപ്പന നടത്തുന്നതിനും മറ്റുമുള്ള നിരോധനം യാതൊരാളും.- (എ.) അതതു സംഗതിപോലെ ഗ്രാമപഞ്ചായത്തിന്റെയോ, ലൈസൻസുകാരന്റേയോ, അഥവാ ഗ്രാമപഞ്ചായത്ത് അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ആളിന്റേയോ അനുവാദം കൂടാതെ ഏതെങ്കിലും പൊതു മാർക്കറ്റിലോ ലൈസൻസുള്ള സ്വകാര്യ മാർക്കറ്റിലോ;
(ബി) ലൈസൻസില്ലാത്ത ഏതെങ്കിലും സ്വകാര്യ മാർക്കറ്റിലോ ഏതെങ്കിലും മൃഗത്തേയോ, സാധനമോ വിൽക്കുകയോ,
വില്പനയ്ക്കായി വയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
225. പൊതുവഴികളിൽവച്ച് വിൽപ്പന നടത്തുന്നതിനുള്ള നിരോധനം.-ഗ്രാമപഞ്ചായത്ത് ഏതെങ്കിലും പൊതുവഴിയിലോ സ്ഥലത്തോ അതിന്റെ ഭാഗത്തോ ഏതെങ്കിലും മൃഗങ്ങളേയോ,