Panchayat:Repo18/vol1-page0255
തായി നടത്തുന്ന കുട്ടിച്ചേർക്കലിനേയോ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കേണ്ടതും, അതിന്റെ സുരക്ഷയും ഉറപ്പും സംബന്ധിച്ച പൂർണ്ണ ഉത്തരവാദിത്വം, കെട്ടിട ഉടമസ്ഥനിൽ ആയിരിക്കേണ്ടതും അയാൾ അപ്രകാരം പൊളിച്ചു മാറ്റേണ്ടിവരുമ്പോൾ അതു തന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നിർവ്വഹിക്കേണ്ടതും പ്രസ്തുത നിർമ്മാണത്തിന് യാതൊരു നഷ്ടപരിഹാരത്തിനും അർഹത ഉണ്ടായിരിക്കുന്നതല്ലാത്തതും ഇതിലേക്കായി ഒരു സമ്മതപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുമാണ്.
(സി) ഏതെങ്കിലും പൊതുവഴിയിലോ അതിനു മുകളിലോ എന്തെങ്കിലും കുഴി എടുക്കുകയോ എന്തെങ്കിലും സാധനം നിക്ഷേപിക്കുകയോ;
(ഡി) ഒരു പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ളതോ അതിന്റെ വകയായിട്ടുള്ളതോ ആയ മറ്റു സ്ഥാവര വസ്തുവിലോ നിന്ന് ഇരുപതുമീറ്ററിനുള്ളിൽ ഉള്ള ഏതെങ്കിലും സ്ഥലത്ത് കല്ലുവെട്ടാൻ കുഴി ഉണ്ടാക്കുകയോ കല്ലോ മണ്ണോ പാറയോ മറ്റു സാധനമോ ആ സ്ഥലത്തു നിന്ന് നീക്കം ചെയ്യുകയോ:
എന്നാൽ, ഈ ഖണ്ഡത്തിലുള്ള യാതൊന്നും തന്നെ ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായത്തിൽ ഉത്തമവിശ്വാസത്തോടെയുള്ള ഒരു കാർഷികപ്രവർത്തനം സംബന്ധിച്ച് നടത്തപ്പെടുന്ന ഏതെങ്കിലും പണിയെ ബാധിക്കുന്നതായി കരുതാൻ പാടില്ല.
(ഇ) ഏതെങ്കിലും ഓവുചാലിന്റെയോ ഓടയുടെയോ അതിന്റെ ഏതെങ്കിലും ഭാഗത്തി ന്റെയോ മീതെ എന്തെങ്കിലും എടുപ്പ് പണിയുകയോ;