Panchayat:Repo18/vol1-page0253

From Panchayatwiki

(സി) (എ) ഖണ്ഡപ്രകാരം തരംതിരിച്ച അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അത്തരം മാലിന്യങ്ങൾക്ക് കാരണമാകുന്ന സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ സ്ഥാപനവുമായോ ആളുമായോ അത്തരം സാധനങ്ങളുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ തിരിച്ചെടുക്കുന്നതിനുള്ള കരാറിലേർപ്പെടേണ്ടതും അല്ലാത്തപക്ഷം ഇതിലേക്കായി നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള നിരക്കിലുമുള്ള ഫീസ് അത്തരം കാലയളവിൽ ഗ്രാമപഞ്ചായത്തിൽ അടയ്ക്കക്കേണ്ടതും;

(ഡി) അത്തരം കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ഉണ്ടാകുന്ന മലിനജലം ഉറവിടസ്ഥലത്തുതന്നെ ശാസ്ത്രീയമായി സംസ്ക്കരിക്കേണ്ടതും അപ്രകാരം ശാസ്ത്രീയമായി സംസ്ക്കരിക്കുവാൻ കഴിയാത്തപക്ഷം മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്ന സർക്കാർ അംഗീകൃത ഏജൻസിയുമായി കരാറിലേർപ്പെടേണ്ടതും മലിനജലം ജലാശയങ്ങളിലേക്കോ ഓടകളിലേക്കോ പൊതുവഴിയിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ ഒഴുകുവാൻ അനുവദിക്കുവാൻ പാടില്ലാത്തതും, ആകുന്നു.

(2) (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയ്ക്ക് പ്രസ്തുത ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള പ്രകാരം മാലിന്യസംസ്കരണത്തിനുള്ള സംവിധാനങ്ങൾ അവയുടെ നിർമ്മാണവേളയിൽതന്നെ ഉണ്ടാക്കിയിരിക്കേണ്ടതും അപ്രകാരമുള്ള സംവിധാനങ്ങൾ ഇല്ലാത്തവയ്ക്ക് പ്രവർത്തനാനുമതിയോ ലൈസൻസോ കെട്ടിടനമ്പറോ ഗ്രാമപഞ്ചായത്ത് നൽകുവാൻ പാടില്ലാത്തതും നിലവിലുള്ള അത്തരം കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ സംഗതിയിൽ അത്തരം സംവിധാനങ്ങൾ ഉണ്ടാക്കുന്നതിനോ സംവിധാനത്തിലുള്ള പോരായ്മകൾ പരിഹരിക്കുന്നതിനോ ഒരു വർഷത്തിൽ കൂടാതെയുള്ള കാലയളവ് സെക്രട്ടറിക്ക് അനുവദിക്കാവുന്നതും മതിയായ സംവിധാനം ഉണ്ടാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസും കെട്ടിട നമ്പരും പ്രവർത്തനാനുമതിയും ബന്ധപ്പെട്ട കക്ഷിക്ക് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകിയതിനുശേഷം റദ്ദാക്കാവുന്നതുമാണ്.

(3) (1)-ാം ഉപവകുപ്പിലെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനം നടത്തുന്ന ഏതൊരാളും, കുറ്റസ്ഥാപനത്തിന്മേൽ, ആറ് മാസത്തിൽ കുറയാത്തതും ഒരു വർഷം വരെ ആകാവുന്നതുമായ കാലത്തേക്കുള്ള തടവോ, പതിനായിരം രൂപയിൽ കുറയാത്തതും അൻപതിനായിരം രൂപവരെ ആകാവുന്നതുമായ പിഴയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

(4) (3)-ാം ഉപവകുപ്പുപ്രകാരം ശിക്ഷിക്കപ്പെട്ട ഏതൊരാളും (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകളുടെ ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും ആയിരം രൂപയിൽ കുറയാതെയുള്ള പിഴയ്ക്ക് ശിക്ഷിക്കപ്പെടേണ്ടതാണ്.

219ഡബ്ല്യ. സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള പ്ലാസ്റ്റിക്സ് സഞ്ചികളുടെയും കവറുകളുടെയും നിയന്ത്രണവും പ്ലാസ്സിക്സ് മാലിന്യങ്ങൾ കൈകാര്യം ചെയ്യലും.- (1) 1986-ലെ പരിസ്ഥിതി (സംരക്ഷണ) ആക്റ്റിലെയും (1986-ലെ 29-ാം കേന്ദ്ര ആക്റ്റ്) അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി.-

(എ.) സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള വിവിധതരം പ്ലാസ്റ്റിക്സ് സഞ്ചികളുടെയും പ്ലാസ്റ്റിക്സ് കവറുകളുടെയും ഏറ്റവും കുറഞ്ഞവില വിജ്ഞാപനപ്രകാരം ഗ്രാമപഞ്ചായത്ത് നിശ്ചയിക്കേണ്ടതും അങ്ങനെ നിശ്ചയിച്ച വിലയേക്കാൾ കുറഞ്ഞ വിലയ്ക്കക്കോ സൗജന്യമായോ അത്തരം സഞ്ചികളോ കവറുകളോ ഏതൊരു സ്ഥാപനമോ വ്യക്തിയോ വിൽക്കുകയോ നൽകുകയോ ചെയ്യുവാൻ പാടില്ലാത്തതും യാതൊരു സ്ഥാപനമോ ആളോ അപ്രകാരം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുവാനാവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിക്കേണ്ടതുമാണ്.

(ബി.) 232-ാം വകുപ്പുപ്രകാരം ലൈസൻസിന് അപേക്ഷിക്കുന്ന ഒരു അപേക്ഷകൻ അയാളുടെ സ്ഥാപനത്തിലൂടെ പ്ലാസ്റ്റിക്സ് സഞ്ചികളോ പ്ലാസ്റ്റിക്സ് കവറുകളോ വിൽക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അങ്ങനെയുള്ള വിവരം അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതും ഇതിനായി സാധാരണ ലൈസൻസ് ഫീസിന് പുറമേ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള കാലയളവിലേക്ക്, വിൽക്കാ

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ