Panchayat:Repo18/vol1-page0251

From Panchayatwiki

219 ഒ. പൊതുതെരുവുകൾ മുതലായവയിൽ ശല്യമുണ്ടാക്കുന്നതിനെതിരായ നിരോധനം.-യാതൊരാളും ഏതെങ്കിലും തെരുവിലോ പൊതുസ്ഥലത്തോ പൊതുവഴിയിലോ വിസർജനം ചെയ്ത് ശല്യം ഉണ്ടാക്കുകയോ തന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ആളെ അതിന് അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

219 പി. കുറ്റക്കാരനെ സംബന്ധിച്ച അനുമാനം.-ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏതെങ്കിലും പരിസരത്ത് അടിഞ്ഞുകൂടിയ ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ വാണിജ്യ അവശിഷ്ടങ്ങളോ പ്രത്യേക മാലിന്യങ്ങളോ ആപൽക്കരമായ മാലിന്യങ്ങളോ അവസ്കൃതമോ മലിനീകൃതമോ ആയ വസ്തുക്കളോ ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിപരീതമായി ഏതെങ്കിലും സ്ഥലത്ത് നിക്ഷേപിക്കുന്നതായാൽ, മറിച്ചു തെളിയിക്കപ്പെടാത്തിടത്തോളം, അങ്ങനെയുള്ള പരിസരത്തിന്റെ കൈവശക്കാരൻ അത്തരത്തിലുള്ള ലംഘനം നടത്തിയതായി കണക്കാക്കുന്നതാണ്.

219 ക്യൂ. അവശിഷ്ടങ്ങളുടെയും ഖരമാലിന്യങ്ങളുടെയും മാനേജ്മെന്റ് സർവ്വീ സിൽ ഏർപ്പെടുത്തപ്പെട്ട ഗ്രാമപഞ്ചായത്ത് ജീവനക്കാർ പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും മറ്റും എതിരെയുള്ള നിരോധനം.- അവശിഷ്ടങ്ങളുടേയും ഖരമാലിന്യങ്ങളുടേയും മാനേജുമെന്റ് സർവ്വീസിൽ ഏർപ്പെടുത്തപ്പെട്ട ഏതെങ്കിലും ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ ഏതെങ്കിലും ഗാർഹിക മാലിന്യങ്ങളോ പൊടിയോ ചാരമോ വർജ്യവസ്തുക്കളോ ചവറോ വാണിജ്യവർജ്യവസ്തുക്കളോ ഏതെങ്കിലും തെരുവിലോ ആ ആവശ്യത്തിനായി നീക്കിവച്ചതല്ലാത്ത സ്ഥലത്തോ വലിച്ചെറിയുകയോ ഇടുകയോ അഥവാ ഏതെങ്കിലും തെരുവിൽ, ഖരമാലിന്യങ്ങളോ അസംസ്കൃതമോ മലിനീകൃതമോ ആയ വസ്തുക്കളോ നീക്കം ചെയ്യുന്ന വാഹനമോ വണ്ടിയോ നിർത്തിയിരിക്കുകയോ ഇട്ടേക്കുകയോ അല്ലെങ്കിൽ ന്യായമായി ആവശ്യമുള്ള സമയത്തിലധികം ഏതെങ്കിലും തെരുവിൽ അത് കിടക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

219 ആർ. ശുചീകരണ ആവശ്യങ്ങൾക്കായി പരിസരങ്ങൾ പരിശോധിക്കാനുള്ള അധികാരം.-ഈ ആക്റ്റിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുന്ന ആവശ്യത്തിലേക്കായി സെക്രട്ടറിക്കോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏതു സമയത്തും ഏതു പരിസരങ്ങളും പരിശോധിക്കാവുന്നതാണ്.

219.എസ്. ചവറോ മാലിന്യമോ വിസർജ്ജ്യ വസ്തതുക്കളോ ജലാശയങ്ങളിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കുന്നതിനെതിരെയുള്ള നിരോധനം.-(1) 218-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമായ ഒരു പൊതു ജലമാർഗ്ഗത്തിലോ ജലാശയത്തിലോ അപ്രകാരമുള്ള ഏതെങ്കിലും ജലസ്രോതസ്സിലോ യാതൊരാളും ചവറോ മാലിന്യമോ വിസർജ്ജ്യവസ്തുക്കളോ നിക്ഷേപിക്കുകയോ അതിലേക്ക് മലിനജലം ഒഴുക്കുകയോ, മറ്റേതെങ്കിലും വിധത്തിൽ ജലം ദുഷിപ്പിക്കുകയോ, അത്തരം ഒരു പ്രവൃത്തി ചെയ്യുന്നതിനു ആരെയെങ്കിലും നിയമിക്കുകയോ, നിയോഗിക്കുകയോ, നിർബന്ധിക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു കുറ്റം കോഗ്നൈസിബിളും ജാമ്യം ഇല്ലാത്തതുമായിരിക്കുന്നതാണ്.

(3) (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന ഒരു കുറ്റം ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിൻമേൽ പതിനായിരം രൂപയിൽ കുറയാതെയും ഇരുപത്തയ്യായിരം രൂപയിൽ കവിയാതെയുമുള്ള പിഴയും, ആറ് മാസത്തിൽ കുറയാതെയും ഒരു വർഷത്തിൽ കവിയാതെയുമുള്ള കാലത്തേക്ക് തടവും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ