Panchayat:Repo18/vol1-page0246

From Panchayatwiki

219. തീർത്ഥാടനസ്ഥലങ്ങൾ മുതലായവയുടെ മേൽ നിയന്ത്രണമുള്ളവരിൽ നിന്നുള്ള അംശദായങ്ങൾ.-ഒരു മുസ്ലീം പള്ളിയോ ക്ഷേത്രമോ ക്രിസ്ത്യൻ പള്ളിയോ മഠമോ മതപരമായ ആരാധനയ്ക്കക്കോ ബോധനത്തിനോ ഉള്ള ഏതെങ്കിലും സ്ഥലമോ മേളകളോ ഉത്സവങ്ങളോ നടത്തുന്നതിനോ അതുപോലെയുള്ള മറ്റു കാര്യങ്ങൾക്കോ ഉപയോഗപ്പെടുത്തുന്ന ഏതെങ്കിലും സ്ഥലമോ ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്തോ അതിന്റെ പരിസരങ്ങളിലോ സ്ഥിതി ചെയ്യുകയും വർഷം മുഴുവനുമോ പ്രത്യേക സന്ദർഭങ്ങളിലോ വലിയ ജനക്കൂട്ടത്തെ അത് ആകർഷിക്കുകയും ചെയ്യുന്നപക്ഷം, പൊതുജനാരോഗ്യത്തിനോ പൊതുരക്ഷയ്ക്കക്കോ പൊതു മലമൂത്ര വിസർജ്ജന സൗകര്യത്തിനോ ആവശ്യമായ സ്ഥിരമോ താൽക്കാലികമോ ആയ ഏതെങ്കിലും പ്രത്യേക ഏർപ്പാടുകൾ ഗ്രാമപഞ്ചായത്ത് ചെയ്യേണ്ടതും, ആ പ്രദേശത്തിൻമേൽ നിയന്ത്രണമുള്ള ട്രസ്റ്റിയോടോ മറ്റേതെങ്കിലും ആളോടോ ആലോചിച്ചതിനു ശേഷം ഗ്രാമപഞ്ചായത്തിന് പ്രസ്തുത സംഗതിയുടെ സാഹചര്യങ്ങളിൽ ന്യായയുക്തമാംവിധം ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിലേക്ക് ആവർത്തകമോ അനാവർത്തകമോ ആയ അംശദായം ചെയ്യുന്നതിന് അയാളോട് ആവശ്യപ്പെടാവുന്നതും അപ്രകാരം അംശദായം നല്കുന്നതിന് അയാൾ ബാദ്ധ്യസ്ഥനായിരിക്കുന്നതും ആകുന്നു. നിർണ്ണയിക്കപ്പെടാവുന്ന സമയത്തിനു ള്ളിൽ അങ്ങനെയുള്ള അംശദായം നൽകുന്നതിൽ അയാൾ വീഴ്ച വരുത്തുന്നതായാൽ ആ തുക പൊതു ഭൂനികുതി കുടിശ്ശികയായിരുന്നാലെന്നപോലെ ഈടാക്കാവുന്നതാണ്.

219എ. ചവറും ഖരാവസ്ഥയിലുള്ള വർജ്യ വസ്തുക്കളും മാലിന്യവും നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് ഏർപ്പാടു ചെയ്യണമെന്ന്.-(1) ഓരോ ഗ്രാമപഞ്ചായത്തും,-

(എ) പതിവായി തെരുവുകൾ തൂത്തുവാരുന്നതിനും വൃത്തിയാക്കുന്നതിനും, അവിടെ നിന്നും ചവറ് നീക്കം ചെയ്യുന്നതിനും;

(ബി) സ്വകാര്യ പരിസരങ്ങളിൽ നിന്നും മാലിന്യങ്ങളും മൃഗശവങ്ങളും ദിവസേന നീക്കം ചെയ്യുന്നതിനും;

(സി) പോലീസിന്റെ അറിവോടുകൂടി അനാഥപ്രേതങ്ങൾ നീക്കം ചെയ്ത് സംസ്കരെിക്കുന്നതിനും;

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ