Panchayat:Repo18/vol1-page0240

From Panchayatwiki

(4) ഒരു പഞ്ചായത്തിന്, അതിന്റെ മൊത്തം അംഗസംഖ്യയുടെ പകുതിയിൽ കുറയാത്ത അംഗങ്ങൾ പിൻതാങ്ങിയിട്ടുള്ള ഒരു പ്രമേയംമൂലം

(i) ഏതെങ്കിലും പഞ്ചായത്തു സമ്മേളനത്തിന്റെയോ പഞ്ചായത്തുകളുടെ സംഘടനയുടെയോ ചെലവിലേക്കായി സംഭാവനയോ, അഥവാ

(i) പ്രമുഖ വ്യക്തികളുടെ സ്വീകരണത്തിനോ ഏതെങ്കിലും പൊതുപ്രദർശനത്തിനോ, ആഘോഷത്തിനോ അഥവാ വിനോദത്തിനോ, ആയുള്ള ചെലവിലേക്ക് ഏതെങ്കിലും സംഭാവന നൽകുകയോ ആക്റ്റിലോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും കാര്യത്തിനുവേണ്ടി ചെലവ് ചെയ്യുകയോ, ചെയ്യാവുന്നതാണ്.

ഈ ഉപവകുപ്പു പ്രകാരമുള്ള മൊത്തം വാർഷിക ചെലവ് സർക്കാർ നിർദ്ദേശിക്കുന്ന പരിധിയെ അധികരിക്കാൻ പാടുള്ളതല്ല;

214. ബഡ്ജറ്റ് തയ്യാറാക്കലും അതിന്റെ അനുമതി നൽകലും.-

1) സർക്കാർ അതതു സമയങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കും നിർണ്ണയിക്കപ്പെടുന്ന ചട്ടങ്ങൾക്കും വിധേയമായി 175-ാം വകുപ്പനുസരിച്ച് തയ്യാറാക്കിയതും അനുവദിച്ചതുമായ വികസന പദ്ധതികളുടെ ചെലവ് ഉൾപ്പെടെ അടുത്ത വർഷത്തേക്ക് ഉണ്ടാകാനിടയുള്ള വരവ് ചെലവുകളുടെ വിശദമായ എസ്റ്റിമേറ്റ് ഉൾക്കൊള്ളുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ ഓരോ വർഷവും ജനുവരി 15-ാം തീയതിക്കു മുമ്പായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികൾ സെക്രട്ടറിയും അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻമാരും നൽകുന്ന എസ്റ്റിമേറ്റും നിർദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് തയ്യാറാക്കേണ്ടതും അത് ധനാകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുമാണ്.

(1 എ) (1)-ാം ഉപവകുപ്പു പ്രകാരം സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളേയും ഈ ആക്റ്റിലെ എല്ലാ ആവശ്യങ്ങളേയും പരിഗണിച്ചുകൊണ്ട് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അതിൽ നിന്നും പഞ്ചായത്തിന്റെ അടുത്ത വർഷത്തേക്കുള്ള വരവ് ചെലവു കാണിക്കുന്ന ഒരു ബഡ്ജറ്റ് തയ്യാറാക്കേണ്ടതും അത് പ്രസ്തുത സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ മാർച്ച് മാസത്തിലെ ആദ്യത്തെ ആഴ്ച കഴിയുന്നതിനു മുമ്പായി പഞ്ചായത്ത് മുമ്പാകെ, അതിന്റെ ഒരു പ്രത്യേക യോഗത്തിൽ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന വികസന ക്ഷേമപ്രവർത്തനങ്ങൾ സംബന്ധിച്ച പ്രസിഡന്റിന്റെ ആമുഖ പ്രഖ്യാപനത്തിനുശേഷം, പഞ്ചായത്തിന്റെ അംഗീകാരത്തിനായി വയ്ക്കക്കേണ്ടതുമാണ്.

(1 ബി) പഞ്ചായത്ത് ബഡ്ജറ്റ് നിർദ്ദേശങ്ങൾ പരിഗണിക്കുകയും ബഡ്ജറ്റ് എസ്റ്റിമേറ്റ് അത് ഏതു വർഷത്തെ സംബന്ധിച്ചാണോ ആ വർഷം തുടങ്ങുന്നതിനു മുമ്പായി, അതിൽ എന്തെങ്കിലും ഭേദഗതികളുണ്ടെങ്കിൽ അതു സഹിതം, അന്തിമമായി പാസ്സാക്കേണ്ടതുമാണ്.

(2) ബഡ്ജറ്റിൽ കാണിച്ചിട്ടുള്ള പ്രവർത്തന നീക്കിയിരുപ്പ് നടപ്പു വർഷത്തെ മതിപ്പു വരവിൽ എൻഡോവ്മെന്റുകളിലും സർക്കാർ ഗ്രാന്റുകളിലും അംശദായങ്ങളിലും ഋണശീർഷകങ്ങളിലും നിന്നുള്ള വരവുകൾ എന്നിവ ഒഴികെയുള്ളതിന്റെ അഞ്ചുശതമാനത്തിൽ കുറയാൻ പാടുള്ളതല്ല.

(3) വരവുകളുടെ മതിപ്പ് സവിസ്താരവും വാസ്ത്വികവും ആയിരിക്കേണ്ടതും മുൻവർഷത്തെ യഥാർത്ഥ വരവിൽ നിന്നുള്ള ഏതൊരു പ്രത്യക്ഷ വ്യതിയാനങ്ങളോടുമൊപ്പം വിശദമായ കുറിപ്പുകളും വിശദീകരണങ്ങളും ഉണ്ടായിരിക്കേണ്ടതുമാണ്.‌

(4) എല്ലാ നിശ്ചിത ചാർജ്ജുകൾക്കും കടങ്ങൾ കൊടുത്തുതീർക്കുന്നതിനും ആവശ്യമായ വ്യവസ്ഥകൾ അതിൽ ഉണ്ടായിരിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ