Panchayat:Repo18/vol1-page0222
(ബി) ആകെക്കുടി അറുപതുദിവസത്തിൽ കുറയാതെ ആ പഞ്ചായത്തു പ്രദേശത്ത് താമസിക്കുകയും മുതൽ മുടക്കുകളിൽനിന്ന് എന്തെങ്കിലും ആദായം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനോ ആയ ഏതൊരാളുടെയും, മേൽ ചുമത്തേണ്ടതാകുന്നു.
(2) നിർണ്ണയിക്കപ്പെട്ട പരമാവധി നിരക്കുകളിൽ കവിയാതെ ഗ്രാമപഞ്ചായത്ത് നിശ്ചയിക്കാവുന്ന നിരക്കുകളിൽ തൊഴിൽ നികുതി ചുമത്തേണ്ടതാകുന്നു.
(3) ഏതൊരാൾക്കും, നികുതിക്കുവിധേയമാണെന്ന് (1)-ാം ഉപവകുപ്പിൽ നിർദ്ദിഷ്ടമായ എല്ലാ മാർഗ്ഗങ്ങളിൽക്കുടിയുമുള്ള അയാളുടെ ആകെ വരുമാനത്തിന് അനുസൃതമായ വിഭാഗത്തിൽ അയാളെ ഉൾപ്പെടുത്തി നികുതി ചുമത്തേണ്ടതാകുന്നു.
വിശദീകരണം- ഈ വകുപ്പിന്റെ ആവശ്യത്തിന് 'ആകെ വരുമാനം’ എന്നതിൽ വീട്ടുവാടക അലവൻസോ സിറ്റി കോമ്പൻസേറ്ററി അലവൻസോ യാത്രാസൗകര്യ അലവൻസോ യാത്രാ അലവൻസോ ഉൾപ്പെടുന്നതല്ല.
(4) ഈ ആക്റ്റ് പ്രകാരം ചുമത്തപ്പെട്ട തൊഴിൽ നികുതിയോ, സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ തൽസമയം നിയന്ത്രിക്കുന്ന ഏതെങ്കിലും നിയമപ്രകാരം ചുമത്തപ്പെട്ട തൊഴിൽ നികുതിയോ, 1924-ലെ കന്റോൺമെന്റ് ആക്റ്റ് പ്രകാരം ചുമത്തിയിട്ടുള്ള തൊഴിൽ നികുതിയുടെ സ്വഭാവത്തിലുള്ള ഏതെങ്കിലും നികുതിയോ, വകയിൽ ചെല്ലേണ്ട തുക സംസ്ഥാനത്തെ ഏതെങ്കിലും പഞ്ചായത്തിനോ നഗരപഞ്ചായത്തിനോ മുനിസിപ്പൽ കൗൺസിലിനോ മുനിസിപ്പൽ കോർപ്പറേഷനോ കന്റോൺമെന്റ് അധികാരസ്ഥാനത്തിനോ അതേ അർദ്ധവർഷത്തേക്ക് ഒരു കമ്പനിയോ ആളോ