Panchayat:Repo18/vol1-page0220
(viii) ഓരോ കെട്ടിടത്തിന്റെയും അടിസ്ഥാന വസ്തു നികുതിയും, വാർഷിക വസ്തതു നികുതിയും തിട്ടപ്പെടുത്തുന്നതിനുള്ള നടപടിക്രമം;
(ix) വസ്തു നികുതിയിൽ നിന്ന് ഒഴിവും മറ്റ് ഇളവുകളും നൽകൽ;
(x) ഏതെങ്കിലും ഒരു അർദ്ധവർഷത്തിൽ, ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെടുത്തിയതോ അതിൽ നിന്ന് ഒഴിവാക്കിയതോ ആയ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾക്ക്, അല്ലെങ്കിൽ, ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പുതുക്കിപ്പണിയിച്ചിട്ടുള്ളതോ, പൊളിച്ചുമാറ്റിയിട്ടുള്ളതോ, ഒഴിവായി കിടക്കുന്നതോ ആയ കെട്ടിടങ്ങൾക്ക്, ഏത് പരിതസ്ഥിതികളിലും, ഏത് നിബന്ധനകൾക്ക് വിധേയമായും, വസ്തു നികുതി മുഴുവനുമോ അതിന്റെ ഏതെങ്കിലും ഭാഗമോ കൊടുക്കുവാൻ ബാദ്ധ്യസ്ഥമാണോ അല്ലെങ്കിൽ ആ ബാദ്ധ്യതയിൽ നിന്ന് വിമോചിതമാണോ, ആ പരിതസ്ഥിതികളും നിബന്ധനകളും;
(xi) വസ്തു നികുതി നിർണ്ണയ രജിസ്റ്ററിൽ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച മാറ്റം രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമം;
(xii) വസ്തു നികുതി നിർണ്ണയവും ഈടാക്കലും സംബന്ധിച്ച് ആനുഷംഗികമായ മറ്റ സംഗതികൾ.
204. തൊഴിൽ നികുതി.
(1) നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി തൊഴിൽ നികുതി ഓരോ ഗ്രാമപഞ്ചായത്തു പ്രദേശത്തും ഓരോ അർദ്ധവർഷവും,-
(i) ആ പഞ്ചായത്ത് പ്രദേശത്ത് ആ അർദ്ധവർഷത്തിൽ മൊത്തം അറുപതു ദിവസത്തിൽ കുറയാതെ ഇടപാടു നടത്തുന്ന ഓരോ കമ്പനിയുടെയും;
(ii) ആ അർദ്ധവർഷത്തിൽ
(എ) (i) ആകെക്കൂടി അറുപതു ദിവസത്തിൽ കുറയാതെ ആ പഞ്ചായത്തു പ്രദേശത്തിനുള്ളിലോ; അഥവാ
(ii) ആകെക്കുടി അറുപതു ദിവസത്തിൽ കുറയാതെ ആ പഞ്ചായത്ത് പ്രദേശത്ത് താമസിച്ചുകൊണ്ട് അതിനു വെളിയിലോ, ഒരു തൊഴിലിലോ, കലയിലോ, ജോലിയിലോ ഏർപ്പെട്ടിരിക്കുന്നതോ അല്ലെങ്കിൽ ബിസിനസുനടത്തുകയോ പൊതുവോ സ്വകാര്യമായോ ആയ ഏതെങ്കിലും ഉദ്യോഗം വഹിക്കുന്നതോ; അഥവാ