Panchayat:Repo18/vol1-page0216

From Panchayatwiki

(ബി) മുകളിൽ (i) മുതൽ (vii) വരെയുള്ള ഓരോ ഇനം കെട്ടിടത്തിന്റെയും ഉപവിഭാഗങ്ങളും അവയ്ക്ക് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകളുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികളും വിജ്ഞാപനംമൂലം സർക്കാരിന് നിശ്ചയിക്കാവുന്നതാണ്.

കുറിപ്പ്- ഈ വകുപ്പിന്റെ ആവശ്യത്തിന് "തറ വിസ്തീർണ്ണം" എന്നാൽ ഒരു ഏകനില കെട്ടിടത്തിന്റെ കാര്യത്തിൽ അതിന്റെ മേൽക്കൂരയുള്ള ഭാഗത്തിന്റെ തറനിരപ്പിന്റെ (ചുമർകനം ഉൾപ്പെടെ) വിസ്തീർണ്ണം എന്നും, സെല്ലാർ-നില ഉള്ളതോ ഇല്ലാത്തതോ ആയ ഒരു ബഹുനിലകെട്ടിടത്തിന്റെ കാര്യത്തിൽ അതിന്റെ ഓരോ നിലയിലുള്ള അത്തരം തറനിരപ്പിന്റെ (ചുമർകനം ഉൾപ്പെടെ എന്നാൽ തുറസ്സായ ടെറസ്സ് ഭാഗം ഒഴികെ) ആകെ വിസ്തീർണ്ണം എന്നും അർത്ഥമാകുന്നു.

(3) (2)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന പ്രകാരം കെട്ടിടങ്ങളുടെ ഇനം അനുസരിച്ച് സർക്കാർ നിശ്ചയിക്കുന്ന പരിധികൾക്ക് വിധേയമായി, ഒരു ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണത്തിന് എന്ന തോതിൽ, അതത് ഇനം കെട്ടിടങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ ബാധകമാക്കേണ്ട അടിസ്ഥാന വസ്തു നികുതി നിരക്കുകൾ (പൂർണ്ണസംഖ്യയിൽ) നിർണ്ണയിക്കപ്പെട്ട നടപടിക്രമം പാലിച്ച്, അതത് ഗ്രാമ പഞ്ചായത്ത് നിശ്ചയിക്കേണ്ടതാണ്. അതത് സംഗതിപോലെ, ഒരേ ഇനത്തിൽ അല്ലെങ്കിൽ അതിന്റെ ഉപവിഭാഗത്തിൽപ്പെട്ട എല്ലാ കെട്ടിടങ്ങൾക്കും ഗ്രാമപഞ്ചായത്തിൽ എല്ലായിടത്തും ഒരേ അടിസ്ഥാന വസ്തു നികുതി നിരക്ക് ആയിരിക്കേണ്ടതാണ്.

(4) (2)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന വസ്തു നികുതി നിരക്കുകളുടെ പരിധികൾക്കും, അവയ്ക്ക് വിധേയമായി (3)-ാം ഉപവകുപ്പുപ്രകാരം ഗ്രാമപഞ്ചായത്ത് ഒരിക്കൽ നിശ്ചയിക്കുന്ന അടിസ്ഥാന വസ്തുനികുതി നിരക്കുകൾക്കും, അവ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് പ്രാബല്യമുണ്ടായിരിക്കുന്നതും, തുടർന്ന് ഓരോ അഞ്ചുവർഷക്കാലയളവും പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത അഞ്ചുവർഷക്കാലയളവിലേക്ക് പ്രാബല്യത്തിൽ വരത്തക്കവിധം അടിസ്ഥാന വസ്തുനികുതി നിരക്കുകൾ യഥാക്രമം സർക്കാരും ഗ്രാമപഞ്ചായത്തും നിലവിലുള്ള പരിധികളുടെയും നിരക്കുകളുടെയും മേൽ ഓരോ വർഷവും അഞ്ചു ശതമാനം എന്ന നിരക്കിൽ വർദ്ധനവ് വരുത്തി അപ്രകാരം അഞ്ച് വർഷക്കാലയളവ് പൂർത്തിയാകുമ്പോൾ ഇരുപത്തിയഞ്ച് ശതമാനം വർദ്ധനവ് വരുന്ന വിധത്തിൽ പുതുക്കി നിശ്ചയിക്കേണ്ടതാണ്. മേൽ പ്രസ്താവിച്ച പ്രകാരം നിരക്ക് പുതുക്കി നിശ്ചയിക്കുന്നതനുസരിച്ച നികുതി നിർണ്ണയം നടത്തുമ്പോൾ,-

(എ) പുതിയതും, പുതുക്കിപ്പണിതതും, ഉപയോഗ്രക്രമത്തിൽ മാറ്റം വരുത്തിയതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ സെക്രട്ടറി, നിർണ്ണയിക്കപ്പെട്ട പ്രകാരം നികുതി നിശ്ചയിക്കേണ്ടതും തുടർ നടപടി സ്വീകരിക്കേണ്ടതുമാണ്;

(ബി) ഖണ്ഡം (എ)-യിൽ പറഞ്ഞ വിഭാഗത്തിൽപ്പെടാത്തതും, തറ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരിക്കൽ വാർഷിക വസ്തുനികുതി നിശ്ചയിച്ചതുമായ കെട്ടിടത്തിന്റെ കാര്യത്തിൽ, തുടർന്നുവരുന്ന അഞ്ചു വർഷക്കാലയളവിലേക്കുള്ള വാർഷിക വസ്തതുനികുതി പുതുക്കി നിശ്ചയി ക്കലിനായി നിലവിലുള്ള വാർഷിക വസ്തുനികുതിയോടൊപ്പം ഇരുപത്തിയഞ്ച് ശതമാനം വർദ്ധനവ് വരുത്തി ഗ്രാമപഞ്ചായത്ത് നികുതി പുതുക്കി നിശ്ചയിക്കേണ്ടതും അതനുസരിച്ച അടുത്ത അഞ്ച് വർഷത്തേക്കുള്ള ഡിമാന്റ് നോട്ടീസ് സെക്രട്ടറി കെട്ടിട ഉടമയ്ക്ക് നൽകേണ്ടതുമാകുന്നു.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ