Panchayat:Repo18/vol1-page0199

From Panchayatwiki

അവരുടെ സേവന വ്യവസ്ഥകൾ പ്രകാരം അവധിബത്ത, പെൻഷൻ, പ്രോവിഡന്റ് ഫണ്ട് എന്നിവയിലേക്ക് അവരോ അവർക്കുവേണ്ടിയോ നൽകേണ്ടതായ അംശദായങ്ങൾ നൽകേണ്ടതുമാണ്.

(4) ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിധേയമായി, 1968-ലെ കേരള പബ്ളിക് സർവ്വീസസ് ആക്റ്റ് (1968-ലെ 19) പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങളിൽ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും തരംതിരിവ് റിക്രൂട്ട്മെന്റിന്റെ സമ്പ്രദായങ്ങൾ, സേവന വ്യവസ്ഥകൾ, ശമ്പളവും ബത്തയും, അച്ചടക്കവും പെരുമാറ്റവും എന്നിവ സർക്കാർ നിയന്ത്രിക്കേണ്ടതും, അങ്ങനെയുള്ള ചട്ടങ്ങളിൽ ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് ഉദ്യോഗസ്ഥൻമാരേയോ ജീവനക്കാരേയോ സംസ്ഥാനമൊട്ടാകെയോ ഓരോ ജില്ലയ്ക്കു വേണ്ടിയോ ഒരു പ്രത്യേക സർവ്വീസായി രൂപീകരിക്കുന്നതിനു വ്യവസ്ഥ ചെയ്യാവുന്നതുമാണ്.

(5) ഒരേ തലത്തിലുള്ള രണ്ടോ അതിലധികമോ പഞ്ചായത്തുകൾക്ക്, നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്കു വിധേയമായും, ചട്ടങ്ങൾമൂലം രണ്ടിനും വേണ്ടിയോ അഥവാ എല്ലാവർക്കും വേണ്ടിയോ ഒരേ തരത്തിലുള്ള ഏതെങ്കിലും അധികാരങ്ങൾ വിനിയോഗിക്കുന്നതിനോ അഥവാ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനോ ഒരേ ഉദ്യോഗസ്ഥനേയോ അഥവാ ജീവനക്കാരേയോ നിയമിക്കാവുന്നതും ഇതിലേക്കായി അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരി ആവശ്യപ്പെടുന്നപക്ഷം അപ്രകാരം ചെയ്യേണ്ടതുമാകുന്നു.

(6) 1939-ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്റ്റിലും 1955-ലെ തിരുവിതാംകൂർ-കൊച്ചി പബ്ലിക് ഹെൽത്ത് ആക്റ്റിലും എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ വകുപ്പിലെ വ്യവസ്ഥകൾ പഞ്ചായത്തുകളിലെ പൊതുജനാരോഗ്യസ്ഥാപനങ്ങൾക്ക് ബാധകമായിരിക്കുന്നതാണ്.

(7) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിനു നിർണ്ണയിക്കാവുന്ന അങ്ങനെയുള്ള ചട്ടങ്ങൾക്ക് വിധേയമായും ബന്ധപ്പെട്ട പഞ്ചായത്തുകളുടെ അനുമതിയോടെയും,-

(എ) ഏതെങ്കിലും പഞ്ചായത്തിന്റെ സംഗതികളുടെ ആവശ്യത്തിലേക്ക് എൻജിനീയറിങ്ങ് ജീവനക്കാരേയും മറ്റു ജീവനക്കാരേയും നിയമിക്കാവുന്നതും അങ്ങനെയുള്ള ജീവനക്കാരിലെ അംഗങ്ങൾക്ക് നൽകിയ ശമ്പളവും ബത്തയും, സർക്കാരിന്റെ കീഴിലെ അവരുടെ സേവനവ്യവസ്ഥകൾ പ്രകാരം അവരോ അവർക്കുവേണ്ടിയോ നൽകേണ്ടതായ അവരുടെ അവധിബത്ത, പെൻഷൻ പ്രോവിഡന്റ് ഫണ്ട് എന്നിവയിലേക്കുള്ള അംശദായങ്ങളും സർക്കാരിന് അവരിൽനിന്നും ഈടാക്കാവുന്നതാകുന്നതും;

(ബി) ഏതെങ്കിലും തലത്തിലുള്ള രണ്ടോ അതിൽ കൂടുതലോ പഞ്ചായത്തുകളുടെ ആവശ്യത്തിലേക്കായി പൊതുവായി എൻജിനീയറിംഗ് ജീവനക്കാരെയോ അല്ലെങ്കിൽ മറ്റു ജീവനക്കാരെയോ നിയമിക്കാവുന്നതും അങ്ങനെയുള്ള ജീവനക്കാരിലെ അംഗങ്ങൾക്ക് നല്കിയിട്ടുള്ള ശമ്പളവും അലവൻസുകളും, സർക്കാർ സേവനവ്യവസ്ഥകളും ഉപാധികളും ആവശ്യപ്പെടുംവിധം അവരോ അവർക്കുവേണ്ടിയോ നല്കേണ്ടതായ അവരുടെ അവധി അലവൻസ്, പെൻഷൻ, പ്രൊവിഡന്റ് ഫണ്ട് എന്നിവയിലേക്കുള്ള അംശദായങ്ങൾ എന്നിവയുടെ ആനുപാതികമായ പങ്ക് ബന്ധപ്പെട്ട ഓരോ പഞ്ചായത്തിൽനിന്നും ഈടാക്കാവുന്നതും,

ആകുന്നു:

എന്നാൽ, സർക്കാരിന്, സാഹചര്യം അപ്രകാരം ആവശ്യപ്പെടുയാണെങ്കിൽ സർക്കാർ വകുപ്പുകളിലെ എൻജിനീയറിംഗ് ജീവനക്കാരേയും സാങ്കേതിക ജീവനക്കാരേയും കൂട്ടിചേർത്ത് അവരുടെ സേവനം ഒന്നോ അതിലധികമോ പഞ്ചായത്തുകളുടെ അധീനതയിൽ, മറ്റ് വകുപ്പുകളുടെ ജീവനക്കാരുടെ സംഗതിയിലെന്നപോലെ വിട്ടുകൊടുക്കലോ സ്ഥലം മാറ്റമോ കൊണ്ട് ലഭ്യമാക്കാവുന്നതാണ്.

എന്നിരുന്നാലും, പഞ്ചായത്തിന് നിർദ്ദിഷ്ട ജോലിക്കായി എൻജിനീയർമാരുടെ സേവനം ആവശ്യമുള്ള അടിയന്തിര സന്ദർഭങ്ങളിൽ സർക്കാർ വകുപ്പുകളിൽ നിന്നും അതിലേക്ക് എൻജിനീയർമാരെ

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ