Panchayat:Repo18/vol1-page0190
(5) (1)-ാം ഉപവകുപ്പു പ്രകാരമോ അല്ലെങ്കിൽ (4)-ാം ഉപവകുപ്പു പ്രകാരമോ ഒരു പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും നിക്ഷിപ്തമായിട്ടുള്ളതും ആയ ഏതെങ്കിലും ഭൂമി, അത് പുറം പോക്കായിരുന്നാലും അല്ലെങ്കിലും, ഏതെങ്കിലും ആൾ പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ കൈവശപ്പെടുത്തുന്നത് നിയമ വിരുദ്ധമായിരിക്കുന്നതാണ്.
വിശദീകരണം. -സംശയ നിവാരണത്തിനായി, മേൽപ്പറഞ്ഞ ഏതെങ്കിലും ഭൂമിയുടെ മീതെയോ മുകളിലോ തൂങ്ങി കിടക്കുന്ന ഏതെങ്കിലും എടുപ്പോ ഉന്തിനിൽക്കുന്ന ഏതെങ്കിലും പണിയോ നിർമ്മിക്കുന്നത് അത് സ്ഥിരമായാലും താൽക്കാലികമായാലും അപ്രകാരമുള്ള ഭൂമിയെ കൈവശപ്പെടുത്തുന്നതായി കണക്കാക്കുന്നതാണെന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നു.
170. പഞ്ചായത്തുകൾ റോഡുകൾ ശരിയായി സംരക്ഷിക്കണമെന്ന്.
(1) പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള റോഡുകളുടെ സംരക്ഷണവും അതിൽ അതിക്രമിച്ചു കടക്കുന്നത് തടയുന്നതും പഞ്ചായത്തിന്റെ ചുമതലയാണ്.