Panchayat:Repo18/Law Manual Page0940

From Panchayatwiki

2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ

(19-04-2012-ലെ കേരള അസാധാരണ ഗസറ്റ് നമ്പർ 815-ൽ 13-04-2012-ലെ സ.ഉ. (അ) നമ്പർ 101/2012/തസ്വഭവ വിജ്ഞാപനപ്രകാരം എസ്.ആർ.ഒ. നമ്പർ 275/2012 ആയി പ്രസിദ്ധീ കരിക്കപ്പെട്ടു.)
കേരള സർക്കാർ

തദ്ദേശസ്വയംഭരണ (ആർ.ഡി. വകുപ്പ്)

വിജ്ഞാപനം,

          1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 232-ാം വകുപ്പ്, 254-ാം വകുപ്പി നോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:

ചട്ടങ്ങൾ

          1. ചുരുക്കപ്പേരും പ്രാരംഭവും - (1) ഈ ചട്ടങ്ങൾക്ക് 2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ എന്ന് പേര് പറയാം.

              (2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

          2. നിർവ്വചനങ്ങൾ - (1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം;

                    (എ) “ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;

                    (ബി) “ജൈവവാതക പ്ലാന്റ്' എന്നാൽ അഴുകുന്ന ജൈവവസ്തുക്കളെ അനറോബിക് ഫെർമെന്റേഷന് വിധേയമാക്കി, ജൈവവാതകം (മീതെൻ), പൂർണ്ണമായി പാകമായ ജൈവവളം എന്നിവയായി രൂപാന്തരപ്പെടുത്തുന്നതിനുള്ള സംവിധാനം എന്നർത്ഥമാകുന്നു;

                    (സി) "കന്നുകാലി' എന്നാൽ കാള, പശു, പോത്ത്, എരുമ മുതലായ നാൽക്കാലികൾ എന്നർത്ഥമാകുന്നതും അതിൽ അവയുടെ കന്നുകുട്ടികൾ ഉൾപ്പെടുന്നതുമാകുന്നു;

                    (ഡി) “കന്നുകാലി ഫാം' എന്നാൽ വംശവർദ്ധനയ്ക്കോ , പാലുൽപ്പാദനത്തിനോ, മാംസാ വശ്യത്തിനോ കന്നുകാലികളെ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു;

                    (ഇ) "ശേഖരണ ടാങ്ക്' എന്നാൽ ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ മൂത്രം ശേഖരി ക്കുവാനും അത് ദിനംപ്രതി നീക്കം ചെയ്യുന്നതിനുമായി അവയുടെ ഷെഡിനോടു ചേർന്ന് യുക്ത മായ വലിപ്പത്തിൽ നിർമ്മിക്കുന്ന ഒരു ടാങ്ക് എന്നർത്ഥമാകുന്നു;

                    (എഫ്) "കമ്പോസ്റ്റിങ്' എന്നാൽ ബാക്ടീരിയയുടെ പ്രവർത്തനം മൂലം മാലിന്യങ്ങളെ ജൈവവളമായി മാറ്റുന്നതും, അതിനായി മണ്ണിരകളെ ഉപയോഗപ്പെടുത്തുന്നതും, രോഗജന്യമായ അണുക്കളുടെയും പ്രാണികളുടെയും നശീകരണം സാദ്ധ്യമാക്കുന്നതുമായ പ്രക്രിയ എന്നും, "കമ്പോസ്റ്റ് കുഴി' എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്കുവേണ്ടി തയ്യാറാക്കുന്ന കുഴി എന്നും അർത്ഥമാകുന്നു;