Panchayat:Repo18/Law Manual Page0873

From Panchayatwiki

എന്നാൽ, മേൽക്കൂരയുടെ നിർമ്മിതി, തറയുടെ നിർമ്മിതി, 21 [xx] എന്നീ ഘടകങ്ങളിൽ ഏതെങ്കിലും ഒരു ഘടകത്തിന്റെ ഒന്നിലധികം തരങ്ങൾ ഒരു കെട്ടിടത്തിന് ഒരേ സമയം ബാധകമാകുന്ന സംഗതിയിൽ, അപ്രകാരമുള്ള ഏത് തരമാണോ കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണത്തിന്റെ പകുതിയിലധികം ഭാഗത്തിന് ബാധകം ആ തരത്തെ അടിസ്ഥാനമാക്കി വസ്തു നികുതിയിൽ ഇളവ് അല്ലെങ്കിൽ വർദ്ധനവ് വരുത്തി കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി നിർണ്ണയിക്കേണ്ടതാണ്.

(3) അടിസ്ഥാന വസ്തു നികുതി നിരക്കുകളുടെ കുറഞ്ഞതും കൂടിയതുമായ പരിധികളും, പ്രസ്തുത പരിധികൾക്ക് വിധേയമായി അടിസ്ഥാന വസ്തു നികുതി നിരക്കുകളും 22[4-ാം ചട്ടത്തിലെ 5-ാം ഉപചട്ടപ്രകാരം) പുതുക്കി നിശ്ചയിക്കപ്പെടുമ്പോൾ, ഓരോ കെട്ടിടത്തിന്റെയും അടിസ്ഥാനവസ്തുനികുതിയും വാർഷിക വസ്തു നികുതിയും നിശ്ചിത തീയതി മുതൽ പ്രാബല്യത്തോടെ സെക്രട്ടറി പുനർനിർണ്ണയിക്കേണ്ടതും അതിനുള്ള നടപടി ക്രമം ഗ്രാമപഞ്ചായത്തും സെക്രട്ടറിയും കാലേകൂട്ടി സ്വീകരിക്കേണ്ടതുമാണ്.

23[(4എ) തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ പാർപ്പിടാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ ഒരു കെട്ടിടത്തിന്റെ വാർഷിക വസ്തുനികുതി ആദ്യമായി നിർണ്ണയിക്കുമ്പോൾ തൊട്ടുമുമ്പ് നിലവിലുണ്ടായിരുന്ന വാർഷിക വസ്തുനികുതിയിൽ ഏറ്റവും കുറഞ്ഞത് ഇരുപത്തിയഞ്ചു ശതമാനം വർദ്ധനവ് വരുത്തിയിരിക്കേണ്ടതാണ്.

(4ബി) തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ പാർപ്പിടാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ ഒരു കെട്ടിടത്തിന്റെ വാർഷിക വസ്തുനികുതി ആദ്യമായി നിർണ്ണയിക്കുമ്പോൾ തൊട്ടുമുമ്പ് നിലവിലുണ്ടായിരുന്ന വാർഷിക വസ്തുനികുതിയിൽ വർദ്ധനവ് ഉണ്ടാകുന്നുവെങ്കിൽ അപ്രകാരമുള്ള വർദ്ധനവ് നിലവിലുണ്ടായിരുന്ന വാർഷിക വസ്തുനികുതിയുടെ അറുപത് ശതമാനത്തിൽ അധികരിക്കാൻ പാടില്ലാത്തതും ഈ പരിധിക്കു വിധേയമായി പ്രസ്തുത കെട്ടിടത്തിന്റെ വാർഷിക വസ്തുനികുതി നിർണ്ണയിക്കേണ്ടതുമാണ്.

(4സി) തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വാണിജ്യാവശ്യത്തിനുള്ളതും നിലവിലു ള്ളതുമായ ഒരു കെട്ടിടത്തിന്റെ വാർഷിക വസ്തുനികുതി ആദ്യമായി നിശ്ചയിക്കുമ്പോൾ തൊട്ടുമുമ്പ് നിലവിലുണ്ടായിരുന്ന വാർഷിക വസ്തുനികുതിയിൽ ഏറ്റവും കുറഞ്ഞത് ഇരുപത്തിയഞ്ച് ശതമാനം വർദ്ധനവ് വരുത്തിയിരിക്കേണ്ടതാണ്.

(4ഡി) തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വാണിജ്യാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ ഒരു കെട്ടിടത്തിന്റെ വാർഷിക വസ്തുനികുതി ആദ്യമായി നിശ്ചയിക്കുമ്പോൾ തൊട്ടുമുമ്പ് നിലവിലുണ്ടായിരുന്ന വാർഷിക വസ്തുനികുതിയിൽ വർദ്ധനവ് ഉണ്ടാകുന്നുവെങ്കിൽ അപ്രകാര മുള്ള വർദ്ധനവ് നിലവിലുള്ള വാർഷിക വസ്തുനികുതിയുടെ നൂറ്റിയമ്പത് ശതമാനത്തിൽ അധികരിക്കാൻ പാടില്ലാത്തതും ഈ പരിധിക്ക് വിധേയമായി നിലവിലുള്ള പ്രസ്തുത കെട്ടിടത്തിന്റെ വാർഷിക വസ്തുനികുതി നിശ്ചയിക്കേണ്ടതുമാണ്.

എന്നാൽ, ഏറ്റവും ഒടുവിൽ നടത്തിയ വാർഷിക വസ്തുനികുതി നിർണ്ണയത്തിനോ, പുനർനിർണ്ണയത്തിനോ ശേഷം പ്രസ്തത കെട്ടിടത്തിന് എന്തെങ്കിലും കൂട്ടിച്ചേർക്കലോ, ഘടനാപരമായ മെച്ചപ്പെടുത്തലുകളോ, ഉപയോഗക്രമത്തിൽ എന്തെങ്കിലും മാറ്റമോ വരുത്തിയിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ ഉപചട്ടങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള പരിധികൾ ബാധകമാകുന്നതല്ല.