Panchayat:Repo18/Law Manual Page0412

From Panchayatwiki

6. Information to be supplied by occupants of dwelling houses and appointment of enumerators.- (1) The registration officer may, for the purpose of preparing the roll, serve letters of requests in Form 2 to the occupants of dwelling houses in the constituency or any part thereof through his assistant who is authorised for the purpose and every person receiving any such letter shall furnish the information called for therein to the best of his ability to the person serving the letter who will call for it.

(2) In case any question arises as to whether a person is ordinarily resident at a place at a relevant time, the instructions prescribed in Form No.2 of these Rules may also be considered by the State Election Commission for the determination of a person's ordinary residence.

(3) The Heads of Departments, Heads of Offices and Local Authorities shall provide on request from the Electoral Registration Officer, the services of as many teachers and the employees of the Government including teachers of aided schools and employees of Local Authorities as the case may be for working as Enumerators and Supervisors. The Enumerators and Supervisors may be allowed to work part time or whole time, so long as they complete the work within the prescribed period.

6A. പ്രവാസി ഭാരതീയ സമ്മതിദായകനായി രജിസ്റ്റർ ചെയ്യപ്പെടേണ്ടവർക്കുള്ള അറിയിപ്പ്.- ആക്റ്റിലെ 21 എ വകുപ്പുപ്രകാരം പ്രവാസി ഭാരതീയ സമ്മതിദായകരായി പട്ടികയിൽ പേര് ചേർക്കപ്പെടുന്നതിനുള്ള ആവശ്യത്തിലേക്കായി പ്രവാസി ഭാരതീയ സമ്മതിദായകനായി പേര് രജിസ്റ്റർ ചെയ്യപ്പെടുന്നതിന് യോഗ്യതയുള്ള ഓരോരുത്തരും ചട്ടം 6-ബി പ്രകാരമുള്ള അപേക്ഷ നൽകേണ്ടതാണെന്ന് വ്യക്തമാക്കി ഒരു പൊതുവിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ടതും ആയതിലേക്ക് ഉചിതവും ആവശ്യവുമെന്ന് കരുതുന്ന മറ്റ് പ്രചാരണം നടത്തേണ്ടതുമാണ്.

6B. പട്ടികയിൽ പ്രവാസി ഭാരതീയ സമ്മതിദായകരുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കൽ.- (1) ഓരോ പ്രവാസി ഭാരതീയ സമ്മതിദായകനും അയാൾ സമ്മതിദായക പട്ടികയിൽ ഉൾപ്പെടുന്നതിന് മറ്റു വിധത്തിൽ അയോഗ്യനല്ലാതായിരിക്കുകയും, അയാളുടെ പാസ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന നിയോജകമണ്ഡലത്തിലെ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ഫാറം 4എ-യിലുള്ള അപേക്ഷ ബന്ധപ്പെട്ട രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ട് നൽകുകയോ തപാൽ മാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ്.

(2) 11-ാം ചട്ടത്തിലെ (2)-ഉം, (3)-ഉം ഉപചട്ടങ്ങളിലെ വ്യവസ്ഥകൾ ഒരു പ്രവാസി ഭാരതീയ സമ്മതിദായകൻ എന്ന നിലയിൽ പേരുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചോ പ്രത്യേക ഉൾക്കുറിപ്പു കളെക്കുറിച്ചോ ഉള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും ബോധിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികളോടെ ബാധകമായിരിക്കുന്നതാണ്.

(3) തപാൽ വഴി അയയ്ക്കുന്ന ഓരോ ഫാറം 4എ-യിലുമുള്ള അപേക്ഷയോടൊപ്പവും പ്രസ്തുത ഫാറത്തിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്.

(4) രജിസ്ട്രേഷൻ ആഫീസർക്ക് നേരിട്ട് നൽകുന്ന ഫാറം 4എ-യിലുള്ള ഓരോ അപേക്ഷയോ ടൊപ്പവും പ്രസ്തുത അപേക്ഷയിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതും അസ്സൽ രേഖകൾ രജിസ്ട്രേഷൻ ഓഫീസറുടെ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ്.

7. Access to certain registers.- For the purpose of preparing any roll or deciding any claim or objection to a roll, any registration officer and any person employed by him shall have access to any register of births and deaths and to the admission register of any educational institution, and it shall be the duty of every person in charge of any such register to give to the said officer or person such information and such extracts from the said register as he may require.