കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ പൊതു ചട്ടങ്ങൾ, 2008

From Panchayatwiki


5 State, National boundaries
6 Routes or facilities used by the public for access to recreation or other tourist, pilgrim areas
7 Defence installations
8 Densely populated or built-up area
9 Areas occupied by Sensitive manmade land uses (hospitals, Schools, places of Worship, community facilities)
10 Areas containing important, high quality or scarce resources (ground Water resources, surface resources, forestry, agriculture, fisheries, tourism, minerals)
11 Areas already subjected to pollution or environmental damage. (those where existing legal environmental standards are exceeded)
12 Areas susceptible to natural hazard which could cause the project to present environmental problems (earthquakes, subsidence, landslides, erosion, flooding or extreme or adverse climatic conditions)


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ, 2008

Rules Pages
1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും. . .............................................366
2. നിർവചനങ്ങൾ. .................................................................................366
3. വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ ...................................366
4. വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ. ............................................366
5. വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ. ..............................................366
6. വിവാഹങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന്. .............366
7. അധികാരിത. .........................................................................................367
8. വിവാഹ (പൊതു) രജിസ്റ്ററുകളുടെ സൂക്ഷിപ്പ് .......................................367
9. രജിസ്റ്റർ ചെയ്യുന്നതിനുള്ള‌ നടപടിക്രമവും സമയപരിധിയും.............367
10. ഒരു വർഷത്തിനുശേഷമുള്ള വിവാഹം രജിസ്റ്റർ ചെയ്യൽ..................368
11. മെമ്മോറാണ്ടം ഫയൽ ചെയ്യുന്നതും വിവാഹ (പൊതു) രജിസ്റ്റരും.368
12. ഫാറങ്ങളുടെ പ്രിന്റിംഗും വിതരണവും..................................................369
13. ഉൾക്കുറിപ്പുകളുടെ തിരുത്തലും റദ്ദാക്കലും............................................369
14. പരിശോധനയും ഉൾക്കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ ലഭ്യമാക്കലും...370
15. വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കലിന്റെ പരിണിത ഫലങ്ങൾ............370
16 അപ്പീൽ........................................................................................................370
17, റിവിഷൻ. ...................................................................................................370
ഫാറം I-IV..................................................................................................370-375


വിജ്ഞാപനങ്ങൾ, സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ
ഹിന്ദുമത വിശ്വാസികളുടെ വിവാഹം രജിസ്റ്റർ ചെയ്തതു നല്കുന്നത് ................. 375 മിശ്രവിവാഹ രജിസ്ട്രേഷൻ - വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിവാഹ രജിസ്ട്രേഷൻ -പുതുക്കിയ നിർദ്ദേശങ്ങൾ....................................................376, 377
കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 -
വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച് പുതുക്കിയ നിർദ്ദേശം........................377
വിവാഹ രജിസ്ട്രേഷൻ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ..............................378

                                               കേരള സർക്കാർ
നിയമ (ഇ) വകുപ്പ്
വിജ്ഞാപനം

സ.ഉ (അച്ചടിച്ചത്) നമ്പർ 1/2008/നിയമം. തിരുവനന്തപുരം, 2008

ഫെബ്രുവരി 29,

ബഹു. സുപ്രീം കോടതി, സീമ Vs. അശ്വനികുമാർ എന്ന കേസിൽ 14-2-2006-ൽ പുറപ്പെടു വിച്ച വിധിന്യായത്തിൽ (2006 (1) കെ.എൽ.റ്റി. 791, എസ്. സി.) എല്ലാ സംസ്ഥാന സർക്കാരുകളോടും അതാത് സംസ്ഥാനങ്ങളിൽ നടക്കുന്ന എല്ലാ വിവാഹങ്ങളും മതഭേദമന്യേ രജിസ്റ്റർ ചെയ്യു ന്നത് നിർബന്ധമാക്കുന്നതിന്, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചതിനുശേഷം, ചട്ടങ്ങൾ ഉണ്ടാക്കുവാൻ നിർദ്ദേശിച്ചതിനാലും;


16-11-2006-ലെ 1835-ാം നമ്പർ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 2006-ലെ കരട് കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾക്ക് പ്രതികരണമായി, കേരള സർക്കാരിന് പൊതുജനങ്ങൾ, മതവിഭാഗങ്ങൾ, വകുപ്പുതലവൻമാർ മുതലായവരിൽ നിന്നും വിവിധ തരത്തി ലുള്ള ആക്ഷേപങ്ങളും നിർദ്ദേശങ്ങളും ലഭിച്ചതിനാലും;
ഇപ്പോൾ, അതിനാൽ, കേരള സർക്കാർ എല്ലാ ആക്ഷേപങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചു കൊണ്ട്. "2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ', പൊതുജനങ്ങ ളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. അതായത്.-

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

            കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ, 2008*


1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഈ ചട്ടങ്ങൾക്ക് കേരള സംസ്ഥാനത്തൊട്ടാകെ വ്യാപ്തി ഉണ്ടായിരിക്കുന്നതാണ്.
(3) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവചനങ്ങൾ.- ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(എ) "മുഖ്യ രജിസ്ട്രാർ ജനറൽ’, എന്നാൽ 3-ാം ചട്ടത്തിൻ കീഴിൽ നിയമിക്കപ്പെട്ട വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ എന്നർത്ഥമാകുന്നു.
(ബി) “തദ്ദേശ രജിസ്ട്രാർ' എന്നാൽ 5-ാം ചട്ടത്തിൻ കീഴിൽ നിയമിക്കപ്പെട്ട വിവാഹ (പൊതു) തദ്ദേശ രജിസ്ത്രടാർ എന്നർത്ഥമാകുന്നു.
(സി) “രജിസ്ട്രാർ ജനറൽ’, എന്നാൽ 4-ാം ചട്ടത്തിൻ കീഴിൽ നിയമിക്കപ്പെട്ട വിവാഹ (പൊതു) രജിസ്ത്രട്രാർ ജനറൽ എന്നർത്ഥമാകുന്നു.

3. വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ.- പഞ്ചായത്ത് ഡയറക്ടർ, വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ ആയിരിക്കുന്നതാണ്.

4. വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ.- പഞ്ചായത്ത് പ്രദേശങ്ങളെയും നഗരപ്രദേശ ങ്ങളേയും സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വിവാഹ (പൊതു) രജിസ്ത്രടാർ ജനറൽ ആയിരിക്കുന്നതും അദ്ദേഹം ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നതിന്റെ മേൽനോട്ടം വഹിക്കേണ്ടതുമാണ്.)

5. വിവാഹ (പൊതു) തദ്ദേശം രജിസ്ട്രാർ,- 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിൻ (1969-ലെ 18-ാം കേന്ദ്ര ആക്ട്) കീഴിൽ നിയമിക്കപ്പെട്ട ജനന-മരണ രജിസ്ട്രാർ, അവരുടെ അധി കാരിതയിൽ വരുന്ന പ്രദേശങ്ങളിലെ വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ ആയിരിക്കുന്നതാണ്.

6. വിവാഹങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന്- ഈ ചട്ടങ്ങൾ നിലവിൽ വന്ന തിനു ശേഷം സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബ ന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.
എന്നാൽ, മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾ പ്രകാരം രജിസ്ട്രേഷൻ നിർബന്ധമാക്കി യിട്ടുള്ള വിവാഹങ്ങൾ ഈ ചട്ടങ്ങളിൻ കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതല്ലാത്തതും, അപ്രകാരമുള്ള വിവാഹങ്ങൾ അതത് സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾക്കു കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്.
എന്നുമാത്രമല്ല, മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥപ്രകാരം രജിസ്റ്റർ ചെയ്യുന്നത് ഹിതാനു സരണമായിട്ടുള്ള വിവാഹങ്ങൾ, അപ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകളിൻ കീഴിൽ രജിസ്റ്റർ ചെയ്തി ട്ടില്ലാത്ത പക്ഷം, ഈ ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
എന്നിരുന്നാലും ഈ ചട്ടങ്ങൾ നിലവിൽ വരുന്ന തീയതിക്കുമുമ്പ് നടന്നിട്ടുള്ള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് ഹിതാനുസരണമായിരിക്കുന്നതുമാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ


എന്നിരുന്നാലും ഭാരതത്തിൽ പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമപ്രകാരമോ മതാചാര പ്രകാരമോ നടത്തപ്പെടുന്ന വിവാഹങ്ങളല്ലാതെ വിവാഹമെന്ന പേരിൽ ഏതെങ്കിലും കരാർ പ്രകാരമോ മറ്റേതെങ്കിലും വിധത്തിലോ ഉണ്ടാക്കുന്ന യാതൊരു ബന്ധവും, ഈ ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യാവുന്നതല്ല.‍

7. അധികാരിത.- ഏത് തദ്ദേശ രജിസ്ട്രാറുടെ അധികാരിതയ്ക്ക് കീഴിലുള്ള പ്രദേശത്താണോ വിവാഹം നടന്നത്, ആ തദ്ദേശ രജിസ്ട്രാർ മുമ്പാകെ, ഈ ചട്ടങ്ങൾക്ക് കീഴിൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

8. വിവാഹ (പൊതു) രജിസ്റ്ററുകളുടെ സൂക്ഷിപ്പ്.- ബന്ധപ്പെട്ട തദ്ദേശ രജിസ്ട്രാർ ഈ ചട്ട ങ്ങൾക്ക് അനുബന്ധമായിട്ടുള്ള III-ാം നമ്പർ ഫാറത്തിൽ ഒരു രജിസ്റ്റർ വെച്ചു പോരേണ്ടതാണ്.

9. രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമവും സമയപരിധിയും.-(1) വിവാഹത്തിലേർപ്പെട്ട കക്ഷികൾ ഈ ചട്ടങ്ങൾക്ക് അനുബന്ധമായിട്ടുള്ള |-ാം നമ്പർ ഫാറത്തിൽ ഒരു മെമ്മോറാണ്ടം ഡ്യൂപ്ലിക്കേറ്റ് സഹിതം തയ്യാറാക്കേണ്ടതും, '(മൂന്ന് സൈറ്റ് ഫോട്ടോ) സഹിതം ആയത് ബന്ധപ്പെട്ട തദ്ദേശ രജിസ്ത്രടാർക്ക് അവരുടെ വിവാഹം നടന്ന തീയതി മുതൽ നാല്പത്തിയഞ്ച് ദിവസകാലയളവിനുള്ളിൽ സമർപ്പിക്കേണ്ടതുമാണ്.

(2) ഈ ചട്ടങ്ങൾ, നിലവിൽ വരുന്നതിനുമുമ്പ് നടന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതി നുള്ള മെമ്മോറാണ്ടം, ഈ ചട്ടങ്ങൾ നിലവിൽ വന്ന തീയതി മുതൽ (2013 ഡിസംബർ 31-ാം തീയതിയോ അതിനുമുമ്പോ) സമർപ്പിക്കാവുന്നതാണ്.

(3) മെമ്മോറാണ്ടത്തിൽ വിവാഹത്തിലേർപ്പെടുന്ന ഇരു കക്ഷികളും വിവാഹത്തിനു സാക്ഷ്യം വഹിച്ച മറ്റ് രണ്ടാളുകളും ഒപ്പ് വയ്തക്കേണ്ടതാണ്. ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾക്ക് കീഴിൽ നിയമിക്കപ്പെട്ട ഒരു വിവാഹ ഓഫീസറുടെ മുമ്പാകെ നടന്ന വിവാഹത്തിന്റെ സംഗതിയിൽ, വിവാഹ രജിസ്റ്ററിലെയോ, ഈ ആവശ്യത്തിനായി വച്ചു പോരുന്ന മറ്റേതെങ്കിലും രജിസ്റ്ററിലെയോ വിവാഹ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഉൾക്കുറിപ്പുകളും, മതാചാരപ്രകാരം നടന്ന വിവാഹത്തിന്റെ സംഗതിയിൽ, '[ബന്ധപ്പെട്ട മതാധികാരസ്ഥാനം നൽകുന്ന വിവാഹസാക്ഷ്യപത്രത്തിന്റെ പകർപ്പോ ഒരു ഗസറ്റഡ് ഓഫീസറിൽനിന്നോ പാർലമെന്റ് അംഗത്തിൽ നിന്നോ നിയമസഭാ അംഗത്തിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗത്തിൽ നിന്നോ ഈ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള l-ാം നമ്പർ ഫോറത്തിലുള്ള ഒരു പ്രഖ്യാപനമോ) വിവാഹം നടന്നത് തെളിയിക്കുന്നതിനുള്ള ഒരു രേഖയാകാവുന്നതാണ്. രജിസ്ട്രേഷനുവേണ്ടി മെമ്മോറാണ്ടം സമർപ്പിക്കുന്നതിനോടൊപ്പം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസായി (നൂറ് രൂപ) നൽകേണ്ടതാണ്.
'[എന്നാൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെയും പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട വരുടെയും സംഗതിയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് പത്തുരൂപ ആയിരിക്കുന്നതാണ്.
എന്നുമാത്രമല്ല, ഭാര്യാഭർത്താക്കൻമാരിലൊരാൾ മരണപ്പെട്ടുപോയിട്ടുള്ള സംഗതിയിൽ ജീവിച്ചിരിക്കുന്നയാൾ വിവാഹത്തിന് സാക്ഷ്യംവഹിച്ച് രണ്ടാളുകളുടെ ഒപ്പുസഹിതം ഒരു മെമ്മോറാണ്ടം, വിവാഹം നടന്നുവെന്ന് തെളിയിക്കുന്നതിനുള്ള മതിയായ രേഖകൾ സഹിതം തദ്ദേശ രജിസ്ട്രാർ മുമ്പാകെ ഹാജരാക്കുന്നപക്ഷം, അദ്ദേഹം വിവാഹം രജിസ്റ്റർ ചെയ്തു നല്കേണ്ടതാണ്.)

(4) ഈ ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം നടന്നിട്ടുള്ളതും അത് സംബന്ധിച്ച നാല്പത്തി യഞ്ച് ദിവസക്കാലയളവിനുള്ളിൽ മെമ്മോറാണ്ടം ഫയൽ ചെയ്യാതിരിക്കുകയും അപ്രകാരം വിവാഹം നടന്ന തീയതി മുതൽ ഒരു വർഷക്കാലാവധി കഴിയാത്തതുമായ, വിവാഹങ്ങൾ തദ്ദേശ രജിസ്ത്രടാർക്ക്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ


(3)-ാം ഉപചട്ടത്തിനു വിധേയമായി, നൂറ് രൂപ പിഴ ചുമത്തിയതിനുശേഷം രജിസ്റ്റർ ചെയ്യാവുന്ന താണ്. അത്തരം സംഗതികളിൽ മെമ്മോറാണ്ടം, ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നോ പാർലമെന്റ് അംഗത്തിൽ നിന്നോ നിയമസഭാ അംഗത്തിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗ ത്തിൽ നിന്നോ ഈ ചട്ടങ്ങൾക്ക് അനുബന്ധമായിട്ടുള്ള II-ാം നമ്പർ ഫാറത്തിലുള്ള ഒരു പ്രഖ്യാ പനം സഹിതമോ അല്ലെങ്കിൽ തദ്ദേശ രജിസ്ട്രാർക്ക് ബോദ്ധ്യമാകുംവിധം വിവാഹം നടന്നുവെന്ന് തെളിയിക്കുന്നതിനുള്ള മറ്റേതെങ്കിലും രേഖകൾ സഹിതമോ ഫയൽ ചെയ്യേണ്ടതാണ്.

10. ഒരു വർഷത്തിനുശേഷമുള്ള വിവാഹം രജിസ്റ്റർ ചെയ്യൽ.- ഈ ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം നടന്നതും, വിവാഹം നടന്ന് ഒരുവർഷത്തിനകം രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടിയുള്ള മെമ്മോറാണ്ടം ഫയൽ ചെയ്തിട്ടില്ലാത്തതുമായ വിവാഹങ്ങളും, ഈ ചട്ടങ്ങൾ നിലവിൽ വരുന്നതിനുമുമ്പ് നടന്നതും, അപ്രകാരം നിലവിൽ വന്നതിനുശേഷം (2013 ഡിസംബർ 31-ാം തീയതിയോ അതിനുമുമ്പോ) രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടിയുള്ള മെമ്മോറാണ്ടം ഫയൽ ചെയ്യാതിരിക്കുകയും ചെയ്തിട്ടുള്ള വിവാഹങ്ങളും, 9-ാം ചട്ടത്തിലെ (3)-ാം ഉപചട്ടത്തിന് വിധേയമായി ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന്റെ അനുമതിയോടുകൂടിയും ഇരുന്നുറ്റിയമ്പത് രൂപ പിഴ നൽകിയ തിന്മേലും മാത്രമേ തദ്ദേശ രജിസ്ട്രാർ രജിസ്റ്റർ ചെയ്യുവാൻ പാടുള്ളൂ. അപ്രകാരമുള്ള സംഗതികളിലും മെമ്മോറാണ്ടം, ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നോ പാർലമെന്റംഗത്തിൽ നിന്നോ നിയമ സഭാ അംഗത്തിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗത്തിൽ നിന്നോ ഈ ചട്ടങ്ങൾക്കനുബന്ധമായുള്ള II-ാം നമ്പർ ഫാറത്തിലുള്ള ഒരു പ്രഖ്യാപനം സഹിതമോ അല്ലെങ്കിൽ ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിനു ബോദ്ധ്യമാകുന്നവിധം, വിവാഹം നടന്നത് തെളിയിക്കുന്നതി നുള്ള മറ്റ് ഏതെങ്കിലും രേഖകൾ സഹിതമോ ഫയൽ ചെയ്യേണ്ടതാണ്. ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന് ആവശ്യമെങ്കിൽ, തദ്ദേശ രജിസ്ട്രാർ മുഖേനയോ, മറ്റു വിധത്തിലോ അന്വേഷണങ്ങൾ നടത്താവുന്നതും തദ്ദേശ രജിസ്ട്രാറിന് രജിസ്റ്റർ ചെയ്യൽ സംബന്ധിച്ച് ഉചിതമായ നിർദ്ദേശം നൽകാവുന്നതുമാണ്.


11. മെമ്മോറാണ്ടം ഫയൽ ചെയ്യുന്നതും വിവാഹ (പൊതു) രജിസ്റ്റരും.- “(1) മെമ്മോറാണ്ടവും രജിസ്റ്റർ ചെയ്യുന്നതിനുള്ള നിശ്ചിത്ര ഫീസും ലഭിക്കുന്നതിന്മേൽ തദ്ദേശ രജിസ്ട്രാർ, മെമ്മോ റാണ്ടത്തിലെ ഉൾക്കുറിപ്പുകളുടെ കൃത്യതയും പൂർണ്ണതയും പരിശോധിക്കേണ്ടതും, അവയുടെ വിശദ വിവരങ്ങൾ ഈ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള III-ാം നമ്പർ ഫാറത്തിൽ, അദ്ദേഹം വച്ചുപോരുന്ന രജിസ്റ്ററിൽ ഉടൻ തന്നെ ചേർക്കേണ്ടതുമാണ്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുമുമ്പായി വിവാഹത്തിലേർപ്പെട്ട കക്ഷികൾ തദ്ദേശ രജിസ്ട്രാർ മുമ്പാകെ ഒരു പ്രാവശ്യമെങ്കിലും നേരിട്ട ഹാജരാകേണ്ടതും വിവാഹ (പൊതു) രജിസ്റ്ററിൽ ഈ ആവശ്യത്തിലേക്കായി നല്കിയിട്ടുള്ള സ്ഥലത്ത് അവരുടെ ഒപ്പ് വയ്ക്കക്കേണ്ടതുമാണ്. അതിനുശേഷം തദ്ദേശ രജിസ്ട്രാർ വിവാഹ (പൊതു) രജിസ്റ്ററിൽ വിവാഹം രജിസ്റ്റർ ചെയ്തതുവെന്നു രേഖപ്പെടുത്തേണ്ടതും അദ്ദേഹത്തിന്റെ കൈയൊപ്പ് വയ്ക്കക്കേണ്ടതും ഓഫീസ് മുദ്ര പതിക്കേണ്ടതുമാണ്. III-ാം നമ്പർ ഫാറത്തിലുള്ള വിവാഹ (പൊതു) രജിസ്റ്ററിൽ കക്ഷികൾ ഒപ്പുവെച്ചു എന്ന കാരണത്താൽ മാത്രം വിവാഹം രജിസ്റ്റർ ചെയ്തതായി പരിഗണിക്കുവാൻ പാടുള്ളതല്ല. വിവാഹം രജിസ്റ്റർ ചെയ്തതുവെന്ന് തദ്ദേശ രജിസ്ട്രാർ വിവാഹ (പൊതു) രജിസ്റ്ററിൽ രേഖപ്പെടുത്തി കൈയ്യൊപ്പും മുദ്രയും വെയ്ക്കുമ്പോൾ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്തതായി പരിഗണിക്കുവാൻ പാടുള്ളൂ. കഴിയുന്നതും മെമ്മോറാണ്ടം സമർപ്പിക്കുന്ന

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ


ദിവസം തന്നെ വിവാഹം രജിസ്റ്റർ ചെയ്യേണ്ടതാണ്. മെമ്മോറാണ്ടത്തിലെ ഏതെങ്കിലും ഉൾക്കുറിപ്പു കളെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടാകുന്നപക്ഷം തദ്ദേശ രജിസ്ത്രടാർക്ക് യുക്തമെന്ന് തോന്നുന്ന അപ്രകാരമുള്ള കൂടുതൽ അന്വേഷണം നടത്താവുന്നതും മെമ്മോറാണ്ടം സമർപ്പിച്ച തീയതി മുതൽ ഒരാഴ്ച കാലയളവിനുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്യേണ്ടതും അല്ലെങ്കിൽ അപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യത്തക്കതല്ലായെന്ന് കാണുന്നപക്ഷം ആയത് III-ാം നമ്പർ ഫോറത്തിലുള്ള വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതിനുള്ള കാരണം വിവാഹത്തിൽ ഏർപ്പെട്ട കക്ഷികളെ അറിയിക്കേണ്ടതുമാണ്. വിവാഹം രജിസ്റ്റർ ചെയ്തതിന് തെളിവായി വിവാഹ സാക്ഷ്യപത്രം, ഇരുപതുരൂപ ഫീസ് നല്കുന്നതിൻമേൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള IV-ാം നമ്പർ ഫോറത്തിൽ കഴിയുന്നതും അത് രജിസ്റ്റർ ചെയ്ത ദിവസം തന്നെയും എന്നാൽ മൂന്നു പ്രവർത്തി ദിവസങ്ങൾ കഴിയുന്നതിനു മുമ്പായും അപേക്ഷകന് നല്കേണ്ടതാണ്. ഓരോ വിവാഹവുമായി ബന്ധപ്പെട്ട ഉൾക്കുറിപ്പിന് ഓരോ കലണ്ടർ വർഷത്തിലും തുടർച്ചയായ രജിസ്ട്രേഷൻ നമ്പർ നല്കേണ്ടതും ഓരോ കലണ്ടർ വർഷത്തിലും പ്രത്യേകം പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കേണ്ടതുമാണ്.)

(2) തദ്ദേശ രജിസ്ട്രോറിന്, വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു മെമ്മോറാണ്ടം ശരിയായ ഫാറത്തിലോ ആവശ്യമായ ഫീസ് സഹിതമോ അല്ലെങ്കിൽ, എഴുതി രേഖപ്പെടുത്തിയ കാരണങ്ങളാൽ, നിരസിക്കാവുന്നതും അതിനുള്ള കാരണം അപ്രകാരം നിരസിച്ച തീയതി മുതൽ മുപ്പത് ദിവസക്കാലയളവിനുള്ളിൽ ബന്ധപ്പെട്ട കക്ഷികളെ അറിയിക്കേണ്ടതുമാണ്.

(3) ഓരോ മാസവും ലഭിക്കുന്ന മെമ്മോറാണ്ടത്തിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പുകൾ അടുത്ത മാസം 10-ാം തീയതിക്കുമുമ്പ് ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന്, തദ്ദേശ രജിസ്ട്രാർ അയച്ചുകൊടു ക്കേണ്ടതാണ്. തദ്ദേശ രജിസ്ട്രാർ സ്വീകരിക്കുന്ന അസ്സൽ മെമ്മോറാണ്ടവും ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിനു അയച്ചുകൊടുത്ത ഡ്യൂപ്ലിക്കേറ്റ് പകർപ്പുകളും സ്ഥിരം രേഖകളായി ഫയൽ ചെയ്യേണ്ടതാണ്.

'^(4) വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തതെടുക്കുന്ന ബാർക്കോഡും ഫോട്ടോയും ഉള്ള വിവാഹ സർട്ടിഫിക്കറ്റ് അംഗീകൃത രേഖയായിരിക്കുന്നതാണ്.)


12. ഫാറങ്ങളുടെ പ്രിന്റിംഗും വിതരണവും.- രജിസ്ട്രാർ ജനറൽ, അവരുടെ ബന്ധപ്പെട്ട അധികാരിതയിൻ കീഴിൽ വരുന്ന പ്രദേശങ്ങളിലെ, തദ്ദേശ രജിസ്ട്രാറിന്റെ ഉപയോഗത്തിന് ആവ ശ്യമായ ഫാറങ്ങളും രജിസ്റ്ററുകളും പ്രിൻറു ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സജ്ജീകരണം നടത്തേണ്ടതാണ്.


13. ഉൾക്കുറിപ്പുകളുടെ തിരുത്തലും റദ്ദാക്കലും.-(1) തദ്ദേശ രജിസ്ട്രാർക്ക്, സ്വമേദയയായോ, കക്ഷികൾ മുഖേനയുള്ള അപേക്ഷയിന്മേലോ, വിവാഹ (പൊതു) രജിസ്റ്ററിലെ ഏതെങ്കിലും ഉൾക്കുറിപ്പ്, രൂപത്തിലോ, സാരാംശത്തിലോ, തെറ്റാണെന്നോ അഥവാ വ്യാജമായോ കൃത്യമല്ലാതെയോ ഉണ്ടാക്കിയതാണെന്നോ, ബോദ്ധ്യപ്പെടുന്ന പക്ഷം, അദ്ദേഹം (2)-ാം ഉപചട്ടത്തിലെ നിബന്ധനകൾക്കു വിധേയമായി, രജിസ്ട്രേഷൻ റദ്ദുചെയ്യൽ ഉൾപ്പെടെയുള്ള ഉചിതമായ തിരുത്തലുകൾ, അസ്സൽ ഉൾക്കുറിപ്പിന് യാതൊരു മാറ്റവും വരുത്താതെയും അത്തരം തിരുത്തലുകൾക്കുള്ള തെളിവ് വിവാഹ (പൊതു) രജിസ്റ്ററിന്റെ മാർജിനിൽ രേഖപ്പെടുത്തിക്കൊണ്ടും, വരുത്താവുന്നതും മാർജിനിലെ ഉൾക്കുറിപ്പിൽ തിരുത്തലിന്റെയോ റദ്ദാക്കലിന്റെയോ തീയതി സഹിതം ഒപ്പ് വെയ്ക്കക്കേണ്ടതും, തിരുത്തലുകളുടെ വിശദവിവരങ്ങൾ ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന് അയച്ചുകൊടുക്കേണ്ടതുമാണ്.

(2)പേര്, വയസ്സ്, തീയതി മുതലായ സാരവത്തായ വിശദാംശങ്ങളിലെ എല്ലാ തിരുത്തലുകളും റദ്ദാക്കലുകളും ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന്റെ അനുമതിയോടുകൂടി മാത്രം ചെയ്യേണ്ടതാണ്.

എന്നാൽ അപ്രകാരമുള്ള തിരുത്തലോ റദ്ദാക്കലോ ബന്ധപ്പെട്ട കക്ഷികൾക്ക് പറയാനുള്ളത് പറയുവാൻ ന്യായമായ ഒരു അവസരം നൽകാതെ നടത്തുവാൻ പാടുള്ളതല്ല.

(3) (2)-ാം ഉപചട്ടത്തിൻകീഴിൽ അനുമതി ലഭിക്കുന്നതിന്മേൽ തദ്ദേശ രജിസ്ട്രാർ, വിവാഹ (പൊതു) രജിസ്റ്ററിൽ, അതതു സംഗതിപോലെ, തിരുത്തലോ റദ്ദാക്കലോ വരുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ


(4) വിവാഹ (പൊതു) രജിസ്റ്ററിൽ ക്ലറിക്കൽ പിശക് ഒഴികെയുള്ള, തെറ്റു തിരുത്തലിന് നൂറ് രൂപ ചാർജ് ചെയ്യേണ്ടതാണ്.
(5) ഈ ചട്ടത്തിന് കീഴിൽ ഒരു ഉൾക്കുറിപ്പ് തിരുത്തുകയോ, റദ്ദാക്കുകയോ ചെയ്യുന്ന ഓരോ സംഗതിയിലും, അതിന്റെ അറിയിപ്പ് വിവാഹത്തിൽ ഏർപ്പെട്ട കക്ഷികൾക്ക് അയച്ചുകൊടുക്കേണ്ടതും തദ്ദേശ രജിസ്ട്രാർ ആവശ്യമായ വിശദ വിവരം നൽകുന്ന ഒരു റിപ്പോർട്ട് ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന് നൽകേണ്ടതുമാണ്.


14. പരിശോധനയും ഉൾക്കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ ലഭ്യമാക്കലും.- ഏതൊരാളിനും ഈ ആവശ്യത്തിലേക്കായി സമർപ്പിച്ച അപേക്ഷയിന്മേൽ, ഇരുപത്തിയഞ്ച് രൂപ ഫീസ് ഒടുക്കിയതി നുശേഷം, വിവാഹ (പൊതു) രജിസ്റ്ററിലെ ഏതെങ്കിലും ഉൾക്കുറിപ്പ് തദ്ദേശ രജിസ്ട്രാറിനെക്കൊണ്ട് പരിശോധിപ്പിക്കാവുന്നതും, അത്തരം രജിസ്റ്ററിലെ പ്രസക്ത ഭാഗം അടങ്ങുന്ന IV-ാം നമ്പർ ഫാറത്തിലുള്ള വിവാഹ സാക്ഷ്യപ്രതം ലഭ്യമാക്കാവുന്നതുമാണ്. തദ്ദേശ രജിസ്ട്രാർ അങ്ങനെയുള്ള എല്ലാ പ്രസക്ത ഭാഗങ്ങളും സാക്ഷ്യപ്പെടുത്തേണ്ടതാണ്.


15. വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കലിന്റെ പരിണിത ഫലങ്ങൾ.- ഈ ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം, ഈ ചട്ടങ്ങൾ പ്രകാരമോ മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരമോ അധികാരപ്പെടുത്തിയിട്ടുള്ള അധികാരസ്ഥാനങ്ങൾ അല്ലാതെയുള്ള, ഏതെങ്കിലും അധികാരസ്ഥാനം നൽകുന്ന ഏതൊരു വിവാഹ സാക്ഷ്യപത്രവും സർക്കാർ യാതൊരു ആവശ്യത്തിനും സ്വീകരിക്കു ന്നതല്ല. എന്നിരുന്നാലും ഈ ചട്ടങ്ങൾ നിലവിൽ വരുന്നതിനുമുമ്പ് നടന്ന വിവാഹങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമാകുന്നതല്ല.


16. അപ്പീൽ- തദ്ദേശ രജിസ്ട്രാറിന്റെ ഏതൊരു തീരുമാനത്തിനെതിരെയും, ബന്ധപ്പെട്ട രജിസ്ത്രടാർ ജനറൽ മുമ്പാകെ അപ്പീൽ നൽകാവുന്നതും അപ്രകാരമുള്ള അപ്പീൽ അങ്ങനെയുള്ള ഏതെങ്കിലും തീരുമാനം അറിയിച്ച തീയതി മുതൽ മൂന്നുമാസകാലയളവിനുള്ളിൽ ഫയൽ ചെയ്യേണ്ടതുമാണ്. എന്നിരുന്നാലും ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന് മതിയായ കാരണങ്ങളിന്മേൽ കാലതാമസം മാപ്പാക്കാവുന്നതാണ്. അദ്ദേഹം അപ്പീൽ പരിഗണിക്കേണ്ടതും ബന്ധപ്പെട്ട കക്ഷികളെ കേട്ടതിനുശേഷം തദ്ദേശ രജിസ്ട്രോറിന്റെ ഉത്തരവ് സ്ഥിരീകരിച്ചുകൊണ്ടോ അല്ലെങ്കിൽ അപ്പീൽ അനുവദിച്ചുകൊണ്ടോ അറുപത് ദിവസക്കാലയളവിനുള്ളിൽ തീർപ്പാക്കേണ്ടതുമാണ്.


17. റിവിഷൻ- ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന്റെ തീരുമാനത്തിനെതിരെ മുഖ്യ രജിസ്ട്രാർ ജനറൽ മുമ്പാകെ റിവിഷൻ ബോധിപ്പിക്കാവുന്നതും അപ്രകാരമുള്ള റിവിഷൻ അങ്ങനെയുള്ള തീരുമാനം അറിയിച്ച തീയതി മുതൽ മുന്നു മാസക്കാലയളവിനുള്ളിൽ ഫയൽ ചെയ്യേണ്ടതുമാണ്. എന്നിരുന്നാലും മുഖ്യ രജിസ്ട്രാർ ജനറലിന് മതിയായ കാരണങ്ങളിന്മേൽ കാലതാമസം മാപ്പാക്കാവുന്നതാണ്. അദ്ദേഹം റിവിഷൻ പരിഗണിക്കേണ്ടതും ബന്ധപ്പെട്ട കക്ഷികളെ കേട്ടതിനുശേഷം രജിസ്ട്രാർ ജനറലിന്റെ ഉത്തരവ് സ്ഥിരീകരിച്ചുകൊണ്ടോ അല്ലെങ്കിൽ റിവിഷൻ അനുവദിച്ചുകൊണ്ടോ അറുപതു ദിവസക്കാലയളവിനുള്ളിൽ തീർപ്പാക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

          ഫാറം I
                                                                                                                                    [ചട്ടം 9 (1) കാണുക]
വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള മെമ്മോറാണ്ടം
1. വിവാഹ തീയതി:
2. വിവാഹ സ്ഥലം: തദ്ദേശ പ്രദേശം, വില്ലേജ്, താലുക്ക്, ജില്ല
(മണ്ഡപം, ഹാൾ മുതലായവ വ്യക്തമാക്കുക) ********** ********** *********** ********** ********** *********** *********** *********** {| class=wikitable

|- | ഭർത്താവിന്റെ ഫോട്ടോ പതിക്കേണ്ടതാണ് || ഭാര്യയുടെ ഫോട്ടോ പതിക്കേണ്ടതാണ് |}

3. വിവാഹത്തിൽ ഏർപ്പെട്ട കക്ഷികളുടെ വിശദ വിവരങ്ങൾ (വിവാഹ തീയതിയിൽ) 
......................................................................................................................................................................................... വിവരങ്ങൾ ഭർത്താവ് ഭാര്യ ......................................................................................................................................................................................... (എ) പൂർണ്ണമായ പേര് (ബി) പൗരത്വം (സി) വയസും ജനനത്തീയതിയും '(എസ്. എസ്.എൽ.സി ബുക്ക്, ക്രൈഡ്വിംഗ് ലൈസൻസ്, പാസ്പോർട്ട, സ്കൂൾ പ്രവേശന രജിസ്റ്റർ, അല്ലെങ്കിൽ സർക്കാർ നൽകിയ ജനനത്തീയതി കാണിക്കുന്ന മറ്റു രേഖകൾ എന്നിവ പോലെയുള്ള മതിയായ തെളിവ് ഹാജരാക്കേണ്ടതാണ്) ' (സി.എ) തൊഴിൽ (ഡി) സ്ഥിര മേൽവിലാസം (ഇ) ഇപ്പോഴത്തെ മേൽവിലാസം (എഫ്)മുമ്പ് വിവാഹിതനാണോ അല്ലയോ വിവാഹിതൻ അവിവാഹിതൻ വിഭാര്യൻ വിധവ വിവാഹ ബന്ധം വേർപെടുത്തിയ ആൾ (ജി) എതെങ്കിലും ജീവിത പങ്കാളി ജീവിച്ചിരുപ്പുണ്ടോ (അതെ എങ്കിൽ എത്ര ജീവിത പങ്കാളി ജീവിച്ചിരിപ്പുണ്ട്) (എച്ച്) തീയതിയോടുകൂടിയുള്ള ഒപ്പ് (ഐ) പിതാവിന്റെ അഥവാ രക്ഷകർത്താവിന്റെ പേരും ബന്ധവും (ജെ) വയസ്സ (കെ) മേൽവിലാസം (എൽ)തീയതിയോടുകൂടിയുള്ള ഒപ്പ് (അയാൾ സമ്മതിക്കുന്ന കക്ഷിയാണെങ്കിൽ) (എം) മാതാവിന്റെ പേർ (എൻ)വയസ്സ് (ഒ) മേൽവിലാസം (പി) തീയതിയും ഒപ്പും (സമ്മതിക്കുന്ന ഒരു കക്ഷിയാണെങ്കിൽ) .............................................................................................................................................................................................. വിവാഹം നടന്നതിനുള്ള സാക്ഷികൾ 1. (എ) പേര് (ബി) മേൽവിലാസം (സി) ഒപ്പും തീയതിയും 2. (എ) പേര് (ബി) മേൽവിലാസം (സി) ഒപ്പും തീയതിയും 5. ചട്ടം 9/ചട്ടം 10 പ്രകാരം ആവശ്യമായ വിവാഹ രേഖകൾ ഏതെങ്കിലുമുണ്ടെങ്കിൽ അവയുടെ വിശദ വിവരം

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

Form - III 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ. ചെയ്യൽ (പൊതു) ചട്ടങ്ങൾ 3. വിവാഹത്തിൽ ഏർപ്പെട്ട കക്ഷികളുടെ വിശദ വിവരങ്ങൾ (വിവാഹ തീയതിയിൽ) വിശദ വിവരങ്ങൾ ഭർത്താവ് ഭാര്യ

(എ) പൂർണ്ണമായ പേര്

(ബി) പൗരത്വം

(സി) ജനനത്തീയതിയും വയസും '

(സി.എ) തൊഴിൽ)

(ഡി) സ്ഥിര മേൽവിലാസം

(ഇ) ഇപ്പോഴത്തെ മേൽവിലാസം

(എഫ്)മുമ്പ് വിവാഹിതനാണോ അല്ലയോ

വിവാഹിതൻ

അവിവാഹിതൻ

വിഭാര്യൻ

വിധവ

വിവാഹ ബന്ധം വേർപെടുത്തിയ ആൾ

(ജി) എതെങ്കിലും ജീവിത പങ്കാളി ജീവിച്ചിരുപ്പുണ്ടോ (അതെ എങ്കിൽ എത്ര ജീവിത പങ്കാളി ജീവിച്ചിരിപ്പുണ്ട്)

(എച്ച്) പിതാവിന്റെയോ രക്ഷകർത്താവിന്റെയോ പേരും ബന്ധവും

(ഐ) വയസ്സ്

(ജെ) മേൽവിലാസം

(കെ) മാതാവിന്റെ പേര്

(എൽ) വയസ്സ്

(എം) മേൽവിലാസം

4. വിവാഹം നടന്നതിന്റെ സാക്ഷികൾ


1. (എ) പേര്

  (ബി) മേൽവിലാസം 

2. (എ) പേർ

   (ബി)മേൽവിലാസം   

5. മെമോറാണ്ടം ലഭിച്ച തീയതി.......................

6. ചട്ടം 9/ചട്ടം 10 പ്രകാരം ആവശ്യമായ വിവാഹരേഖകളുടെ വിശദവിവരങ്ങൾ '[(7. വിവാഹം രജിസ്റ്റർ ചെയ്തു/വിവാഹം രജിസ്റ്റർ ചെയ്തതില്ല (വിവാഹം രജിസ്റ്റർ ചെയ്തില്ലെങ്കിൽ അതിനുള്ള കാരണം രേഖപ്പെടുത്തേണ്ടതാണ്)

തീയതി:

തദ്ദേശ രജിസ്ട്രാർ തദ്ദേശരജിസ്ത്രടാർ രജിസ്ട്രേഷൻ നമ്പർ /വർഷം


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

374 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ Form - IV

                                      ഫാറം നമ്പർ IV 
                                (ചട്ടം 11 (1) കാണുക) 
                                                                                           ഫോളിയോ നമ്പർ


                                                   വിവാഹ സാക്ഷ്യപത്രം 
  [2008-ലെ കേരള വിവാഹ രജിസ്റ്റർ ചെയ്യൽ (പൊതു ചട്ടങ്ങളിലെ ചട്ടം 11(1) പ്രകാരം നൽകുന്നത്]


സാക്ഷ്യപത്രം നമ്പർ......... തീയതി................ (തദ്ദേശ പ്രദേശം)-ലെ തദ്ദേശ രജി സ്ത്രടാറിന്റെ ഓഫീസിൽ ഫാറം നമ്പർ II-ൽ സൂക്ഷിച്ചിട്ടുള്ള വിവാഹരജിസ്റ്ററിൽ നിന്നും താഴെ പറ യുന്ന വിവരങ്ങൾ എടുത്തിട്ടുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. 1. വിവാഹ തീയതി : 2. വിവാഹ സ്ഥലം : (ഫാറം നമ്പർ III-ലുള്ളതു പോലെ) 3. വിവാഹത്തിലേർപ്പെട്ട കക്ഷികളുടെ വിശദവിവരം (വിവാഹ തീയതിയിൽ) വിശദ വിവരങ്ങൾ ഭർത്താവ് ഭാര്യ

(എ) പൂർണ്ണമായ പേര്

(ബി) പൗരത്വം

(സി) ജനനത്തീയതിയും വയസും

(ഡി) തൊഴിൽ

(ഇ) സ്ഥിര മേൽവിലാസം


(എഫ്) മാതാപിതാക്കളുടെ പേരും അല്ലെങ്കിൽ രക്ഷകർത്താവിന്റെ പേരും ബന്ധവും

1. പിതാവ്

2. മാതാവ്


3. രക്ഷകർത്താവ്


വിശദ വിവരങ്ങൾ ഭർത്താവ് ഭാര്യ ഫോട്ടോഗ്രാഫുകൾ ഭർത്താവിന്റെ ഭാര്യയുടെ


(ഫോട്ടോയിൽ ഓഫീസ് മുദ്ര പതിക്കേണ്ടതാണ്)


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 375


രജിസ്ട്രേഷൻ നമ്പർ................ /വർഷം


രജിസ്ട്രേഷൻ തീയതി................


വാട്ടർ മാർക്ക്

                                             തദ്ദേശ രജിസ്ട്രാർ, തദ്ദേശപ്രദേശത്തിന്റെ പേര്


            എന്റെ കൈയൊപ്പും മുദ്രയോടും കൂടി....... തീയതിയിൽ നൽകിയത്.


വിജ്ഞാപനങ്ങൾ, സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ


                                     NOTIFICATION 

ഹിന്ദുമത വിശ്വാസികളുടെ വിവാഹം രജിസ്റ്റർ ചെയ്തതു നല്കുന്നത്


                                               സർക്കുലർ

നമ്പർ 3186/ഇ.2/09/നിയമം തിരുവനന്തപുരം, 2009 മാർച്ച് 21


വിഷയം:- നിയമവകുപ്പ് - ഹിന്ദുമത വിശ്വാസികളുടെ വിവാഹം രജിസ്റ്റർ ചെയ്തതു നല്കുന്നത് - സ്പഷ്ടീകരണം സംബന്ധിച്ച


സൂചന:- 29-2-2008-ലെ സ.ഉ.(പി)1/08/നിയമം -ാം നമ്പർ വിജ്ഞാപനം.


2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം പ്രസ്തുത ചട്ടങ്ങൾക്കുവിധേയമായി തങ്ങളുടെ വിവാഹങ്ങളും രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റുകൾ നല്കണമെന്ന് ഹിന്ദുമത വിശ്വാസികളായ ദമ്പതിമാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാർമാർ ഈ ആവശ്യം നിരസിക്കുന്നുവെന്നും 1955-ലെ ഹിന്ദുവിവാഹ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം തന്നെ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിക്കുന്നതായും ഉള്ള പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു.


2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ 6-ാം ചട്ട പ്രകാരം, സംസ്ഥാനത്തു നടക്കുന്ന എല്ലാ വിവാഹങ്ങളും ബന്ധപ്പെട്ട കക്ഷികളുടെ മതഭേദമന്യേ പ്രസ്തുത ചട്ടത്തിൻകീഴിൽ രജിസ്റ്റർ ചെയ്യാവുന്നതിനാലും, ഹിന്ദുവിവാഹങ്ങൾ, 1955-ലെ ഹിന്ദുവിവാഹ ആക്റ്റം അതിൻകീഴിലുള്ള ചട്ടങ്ങൾ പ്രകാരവും രജിസ്റ്റർ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള തിനാലും, ഹിന്ദുവിവാഹങ്ങൾ ഹിന്ദുവിവാഹ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച് തന്നെ രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിക്കുന്നത് ചട്ടങ്ങൾക്ക് അനുസൃതമല്ല. അതിനാൽ സംസ്ഥാനത്ത് ഹിന്ദുവിവാഹ ആക്സ്റ്റൂപ്രകാരം നടക്കുന്ന വിവാഹങ്ങളെ സംബന്ധിച്ച്, 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളനുസരിച്ചുള്ള മെമ്മോറാണ്ടം സമർപ്പിക്കുന്ന സംഗതിയിൽ പ്രസ്തുത ചട്ടങ്ങളനുസരിച്ചുതന്നെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നല്കേണ്ടതാണെന്ന് വ്യക്തമാക്കുന്നു. (Published in K.G. No. 14 dt. 7-4-2009).

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

മിശ്രവിവാഹ രജിസ്ട്രേഷൻ-വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിവാഹ രജിസ്ട്രേഷൻ-പുതുക്കിയ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉത്തരവ്

(തദ്ദേശസ്വയംഭരണ (ആർ.സി.) വകുപ്പ്, സ.ഉ (സാധാ) നം.3134/2012/തസ്വഭവ/TVPM, dt. 14-11-12)


സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മിശ്രവിവാഹ രജിസ്ട്രേഷൻ - വ്യത്യസ്ത മതവിഭാഗങ്ങ ളിൽപ്പെട്ട വിവാഹ രജിസ്ട്രേഷൻ - പുതുക്കിയ നിർദ്ദേശങ്ങൾ സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവി ക്കുന്നു.

പരാമർശം:- (1) സർക്കുലർ നം. 63882/ആർ.സി 3/10/തസ്വഭവ തീയതി 28-02-11

                      (2) ബഹു. കേരള ഹൈക്കോടതിയിലെ WP(C5197/12 നമ്പർ                 ഹർജിയിലെ 14-3-12 തീയതിയിലെ വിധിന്യായം. 
                                                   ഉത്തരവ്


WP (Crl) 201/2010 നേമലുള്ള ബഹു. കേരള ഹൈക്കോടതിയുടെ വിധിന്യായപ്രകാരം സംസ്ഥാനത്ത് വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ചുള്ള നിർദ്ദേശം പരാ മർശം (1) പ്രകാരമുള്ള സർക്കുലർ മുഖേന പുറപ്പെടുവിച്ചിരുന്നു. വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്യേണ്ടത് 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ കീഴിലാണെന്നും ഇപ്രകാരമുള്ള വിവാഹങ്ങൾ 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾക്കു കീഴിൽ രജിസ്റ്റർ ചെയ്യുന്നത് നിയമാനുസൃതമല്ല എന്നും പ്രസ്തുത സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ മറ്റൊരു കേസിൽ ഈ നിർദ്ദേശം 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങൾക്ക് വിരുദ്ധ മാണെന്ന് കോടതി കണ്ടെത്തുകയും 14-3-12 തീയതിയിലെ ബഹു. കേരള ഹൈക്കോടതിയിലെ WP (C) 5197/12 നമ്പർ റിട്ട് ഹർജിയിലെ വിധിന്യായത്തിൽ പരാമർശം (1)-ലെ സർക്കുലർ റദ്ദാക്കുകയും ചെയ്തി രിക്കുന്നു.


2008-ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ ചട്ടം 6 പ്രകാരം ചട്ടങ്ങൾ നിലവിൽ വന്ന ശേഷം സംസ്ഥാനത്തു നടക്കുന്ന എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധ മായും രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. പ്രസ്തുത ചട്ടത്തിന്റെ വ്യവസ്ഥ പ്രകാരം മറ്റേ തെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾ പ്രകാരം നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ട വിവാഹങ്ങൾ ഈ ചട്ട ത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതല്ലാത്തതും അപ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി വിവാഹങ്ങൾ അതത് വ്യവസ്ഥ കൾക്കു കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരം രജിസ്റ്റർ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള വിവാഹങ്ങൾ അപ്രകാര മുള്ള സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകളിൻകീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പക്ഷം ഈ ചട്ടങ്ങൾക്ക് കീഴിൽ രജി സ്റ്റർ ചെയ്യേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.

ചട്ടം 9 പ്രകാരമുള്ള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് സമർപ്പിക്കേണ്ട മെമ്മോറാണ്ടത്തിൽ വിവാഹത്തിലേർപ്പെടുന്ന ഇരു കക്ഷികളും വിവാഹ ത്തിനു സാക്ഷ്യം വഹിച്ച മറ്റ് രണ്ടാളുകളും ഒപ്പ് വയ്ക്കക്കേണ്ടതാണ്. ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ കൾക്കുകീഴിൽ നിയമിക്കപ്പെട്ട ഒരു വിവാഹ ഓഫീസറുടെ മുമ്പാകെ നടന്ന വിവാഹത്തിന്റെ സംഗതി യിൽ വിവാഹ രജിസ്റ്ററിലെയോ ഈ ആവശ്യത്തിനായി വെച്ചു പോരുന്ന മറ്റേതെങ്കിലും രജിസ്റ്ററിലെയോ വിവാഹ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഉൾക്കുറിപ്പുകളും മതാചാരപ്രകാരം നടന്ന വിവാഹത്തിന്റെ സംഗ തിയിൽ ബന്ധപ്പെട്ട മതാധികാരസ്ഥാനം നൽകുന്ന വിവാഹ സാക്ഷ്യപത്രത്തിന്റെ പകർപ്പോ ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നോ പാർലമെന്റ് അംഗത്തിൽ നിന്നോ നിയമസഭാ അംഗത്തിൽ നിന്നോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ അംഗത്തിൽ നിന്നോ ഈ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള II-ാം നമ്പർ ഫാറത്തി ലുള്ള ഒരു പ്രഖ്യാപനമോ വിവാഹം നടന്നത് തെളിയിക്കുന്നതിനുള്ള ഒരു രേഖയാകാവുന്നതാണ് എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മേൽ സാഹചര്യത്തിൽ വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ട രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹം പൊതുനിയമത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്ന 23-2-11-ലെ സർക്കുലറിലെ നിർദ്ദേശം സാധുവല്ലാത്തതും പൊതുനിയമത്തിലെ നിബന്ധനകൾക്ക് വിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി. റൂൾ 6-ലെ വ്യവസ്ഥ പ്രകാരം സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും നിർബന്ധമായും ഈ ചട്ട ങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന ബാധ്യതയ്ക്ക് ഒരു അപവാദം നൽകൽ മാത്രമാണ് എന്നും എന്നാൽ ഈ ചട്ടങ്ങൾക്ക് കീഴിൽ ഒരു വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള തടസ്സവാദമായി ഉന്നയിക്കുന്ന തര ത്തിൽ വ്യാഖ്യാനിക്കരുത് എന്നും ബഹു. കോടതി വ്യക്തമാക്കി. 2008-ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ ബഹു. സുപ്രീം കോടതിയുടെ Seema Vs ASwini Kumar 2006(1) KLT 791(SC) എന്ന കേസിലെ വിധിന്യായപ്രകാരമാണ് രൂപീകരിച്ചിട്ടുള്ളത് എന്നതിനാൽ ഏതെങ്കിലും വിവാഹം പ്രസ്തുത ചട്ടങ്ങൾക്കു കീഴിൽ രജിസ്റ്റർ ചെയ്ത് നൽകാതിരിക്കുന്നത് ബഹു. സുപ്രീം കോടതിയുടെ വിധിയുടെ അന്തഃസത്തയ്ക്ക് തന്നെ എതിരാകുമെന്നും കോടതി നിരീക്ഷിച്ചു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

ഈ സാഹചര്യത്തിൽ സർക്കാർ താഴെ പറയും പ്രകാരം നിർദ്ദേശം പുറപ്പെടുവിക്കുന്നു. സംസ്ഥാ നത്ത് നടക്കുന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ ചട്ടം 9 പ്രകാരമുള്ള ആധികാരിക രേഖ ഹാജരാക്കിയാൽ അപേക്ഷകരുടെ ഹിതാ നുസരണം പ്രസ്തുത ചട്ടത്തിൻ കീഴിൽ രജിസ്റ്റർ ചെയ്തതു നൽകാവുന്നതാണ്.


മിശ്രവിവാഹ രജിസ്ട്രേഷൻ - വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹ രജിസ്ട്രേഷൻ - നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പ്, നം: 63882/ആർ.സി.3/2010/തസ്വഭവ,Typm, തീയതി 28-02-2011)


വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - മിശ്രവിവാഹ രജിസ്ട്രേഷൻ - വ്യത്യസ്ത മതവിഭാഗങ്ങ ളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹ രജിസ്ട്രേഷൻ - നിർദ്ദേശങ്ങൾ സംബന്ധിച്ച്,


സൂചന:- 29-02-2008-ലെ സ.ഉ. (അച്ചടിച്ചത്) നം.01/2008/നിയമം


സംസ്ഥാനത്ത് നടക്കുന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച ബഹു. സുപ്രീം കോടതി യുടെ നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ, 29-2-2008-ലെ സ.ഉ.(അ) നം. 01/2008/നിയമം നമ്പർ ഉത്തരവ് പ്രകാരം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ ഏതെങ്കിലും ഒരു മതവിഭാഗത്തിലുള്ള ആരാധനാലയത്തിൽ വെച്ച വിവാഹിതരാവുകയും സൂചനയിലെ വിവാഹ രജി സ്ട്രേഷൻ നിയമപ്രകാരം വിവാഹ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യുന്നത് സർക്കാരിന്റെ ശ്രദ്ധ യിൽപ്പെട്ടിട്ടുണ്ട്.


2. ഒരേ മതവിഭാഗത്തിലുള്ളവർ തമ്മിലുള്ള വിവാഹം അവർക്ക് ബാധകമായിട്ടുള്ള വ്യക്തി നിയമ പ്രകാരമാണ് രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ വ്യത്യസ്ത മതവിഭാഗത്തിലുള്ളവർ തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്യേണ്ടത് 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ടിൻ കീഴിലാണ്. അപ്രകാരമുള്ള വിവാഹങ്ങൾ 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്നത് നിയ മാനുസൃതവുമല്ല.


3. മേൽ നിർദ്ദേശങ്ങൾ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തദ്ദേശവിവാഹ രജി സ്ത്രടാർമാർ കൃത്യമായും പാലിക്കേണ്ടതാണ്.

കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 - വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച് പുതുക്കിയ നിർദ്ദേശം സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പ്, നം. 41832/ആർ.സി 3/2013/തസ്വഭവ, Typm, തീയതി 27-06-2013)

വിഷയം :- കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 - വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച പുതുക്കിയ നിർദ്ദേശം പുറപ്പെടുവിക്കുന്നു.

സൂചന - (1) 6-4-13-ലെ തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പിന്റെ 66549/ആർ.സി.3/2012 നമ്പർ കത്ത്

               (2) 14-6-13-ലെ തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പിന്റെ 35298/ആർ.സി.3/2013 നമ്പർ സർക്കുലർ 

ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ 2006-ലെ സീമ Vs അശ്വനികുമാർ എന്ന കേസിലെ വിധി യുടെ അടിസ്ഥാനത്തിൽ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008-ൽ പുറപ്പെടുവി ച്ചിട്ടുള്ളതാണ്. എല്ലാ മതങ്ങളിലും ഉള്ള ഇന്ത്യൻ പൗരന്മാർ നിർബന്ധമായും വിവാഹം രജിസ്റ്റർ ചെയ്യണ മെന്ന് നിർദ്ദേശിക്കുകയാണ് പ്രസ്തു ചട്ടങ്ങളുടെ പ്രധാന ഉദ്ദേശ്യം.

മുസ്ലീം സമുദായത്തിൽപ്പെട്ടവരിൽ പുരുഷന്മാർക്ക് 21 വയസ്സിൽ കുറവും സ്ത്രീകൾക്ക് 18 വയസ്സിൽ കുറവും പ്രായം ഉള്ള വിവാഹങ്ങൾ (16 വയസ്സിൽ കൂടുതൽ) പ്രസ്തുത ചട്ടങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണോ എന്ന ഒരു സ്പഷ്ടീകരണം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേ ഷൻ (കില) എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് സർക്കാർ അതിന്റെ നിയമപരവും സാമൂഹികവും അടക്കമുള്ള വിവിധ വശങ്ങൾ പരിശോധിച്ചതിനു ശേഷം 6-4-13-ൽ ഒരു സ്പഷ്ടീകരണം നൽകുകയും തുടർന്ന് 14-6-13-ൽ ഒരു സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിവാഹസമയത്ത് പുരുഷന് 21 വയസ്സ് തികയാതെയും സ്ത്രീക്ക് 10 വയസ്സ് തികയാതെയും (16 വയസ്സിനു മുകളിൽ) നടന്നിട്ടുള്ള മുസ്ലീം വിവാഹങ്ങൾ പ്രസ്തുത ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം ബന്ധപ്പെട്ട മതാധികാര സ്ഥാപനം നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തു നൽകാവുന്നതാണ് എന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും അറിയിച്ചുകൊണ്ടായിരുന്നു മേൽ പരാമർശിച്ച സ്പഷ്ടീകരണവും സർക്കുലറും പുറപ്പെടുവിച്ചത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

പ്രസ്തുത സർക്കുലർ ചില തെറ്റായ സന്ദേശങ്ങൾ നൽകുന്നതായി ചില കോണുകളിൽ നിന്നും ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ സർക്കാർ ഇക്കാര്യം വീണ്ടും പരിശോധിക്കുകയും സർക്കുലർ കൊണ്ട് ഉദ്ദേശിച്ചിട്ടില്ലാത്ത ചില തെറ്റായ സന്ദേശങ്ങൾ ഒഴിവാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തി ട്ടുള്ളതാകുന്നു.

കിലയുടെ ഡയറക്ടർ ഉന്നയിച്ച സംശയത്തിന് സ്പഷ്ടീകരണം നൽകുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രമാണ് സർക്കാർ പ്രസ്തുത സ്പഷ്ടീകരണവും സർക്കുലറും പുറപ്പെടുവിച്ചിട്ടുള്ളത്. വിവാഹം രജിസ്റ്റർ ചെയ്തതു എന്നതുകൊണ്ടു മാത്രം അതൊരു സാധുതയുള്ള വിവാഹത്തിന്റെ തെളിവാകുന്നതല്ലാ ത്തതും ഒരു വിവാഹത്തിന്റെ സാധ്യത സംബന്ധിച്ച നിർണ്ണായകമായ ഘടകവും അല്ല എന്നും വിവാഹ ങ്ങൾ രജിസ്റ്റർ ചെയ്യുന്നതുമൂലം ആ വിവാഹങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ സംരക്ഷണം, അവകാശം വിവാഹിതരാകുന്ന വ്യക്തികളുടെ പ്രായം എന്നീ കാര്യങ്ങൾ സംബന്ധിച്ച് അത് മുഖ്യ തെളിവ് ആയിരി ക്കുന്നതാണ് എന്നുമുള്ള സീമ Vs അശ്വനികുമാർ എന്ന കേസിലെ ബഹുമാനപ്പെട്ട സുപ്രീം കോടതി യുടെ വിധിയും പ്രായപൂർത്തിയാകാതെ നടന്ന വിവാഹങ്ങളിലും അവയുടെ സാഹചര്യങ്ങൾ പരിഗണിച്ച വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് W.P.C) No. 28388/2012, W.P.C) No.2154/2013 എന്നീ കേസുകളിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധികളും മറ്റും അവലംബിച്ചാണ് പ്രസ്തുത സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്. വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങളുടെ വ്യാപ്തിക്കുള്ളിൽ നിന്നുകൊണ്ട് പുറപ്പെടുവിച്ചിട്ടുള്ള പ്രസ്തുത സർക്കുലർ ശൈശവവിവാഹം പ്രോത്സാഹിപ്പിച്ചേക്കും എന്ന ഒരു തെറ്റി ദ്ധാരണ ഉളവാക്കിയതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെടാത്തതുമൂലം വർഷങ്ങളായി ഒരുമിച്ചു താമസിക്കുന്ന ഭാര്യാഭർത്താ ക്കന്മാർക്കും അവരുടെ സന്താനങ്ങൾക്കും വിവിധ തരത്തിലുള്ള വിഷമതകൾ നേരിടുന്നതായി മനസ്സിലാ ക്കിയതുകൊണ്ടു മാത്രമാണ് പ്രസ്തുത സ്പഷ്ടീകരണവും സർക്കുലറും പുറപ്പെടുവിച്ചിട്ടുള്ളത്. അത ല്ലാതെ ശൈശവവിവാഹ നിരോധന നിയമത്തിന്റെ അന്തസത്തയ്ക്ക് എന്തെങ്കിലും ഭംഗം വരുത്തണമെന്ന് സർക്കാർ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. അപ്രകാരം ഒരു തെറ്റിദ്ധാരണ ചിലരിലെങ്കിലും ഉളവാക്കിയതായും സർക്കുലറിൽ വസ്തുതാപരമായ ചില പിശകുകൾ സംഭവിച്ചതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതു കൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിലേക്കായി ഒരു പുതിയ സർക്കുലർ പുറപ്പെടുവി ക്കുന്നത് തീരുമാനിച്ചതിൻ പ്രകാരമാണ് സ്പഷ്ടീകരിച്ചുകൊണ്ട് ഈ സർക്കുലർ പുറപ്പെടുവിക്കുന്നത്.

മേൽ പരാമർശിച്ച സ്പഷ്ടീകരണവും സർക്കുലറും 2006-ലെ ശൈശവ വിവാഹനിരോധന നിയമ ത്തിന്റെ അന്തസത്തയെ ഒരു തരത്തിലും ബാധിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നില്ല. മറിച്ച ശൈശ വിവാഹ നിരോധന നിയമത്തിന്റെ എല്ലാ വകുപ്പുകളും അക്ഷരാർത്ഥത്തിൽ തന്നെ നടപ്പിലാക്കുവാൻ സർക്കാരും മറ്റ് അധികാരസ്ഥാനങ്ങളും പ്രതിജ്ഞാബദ്ധമാണ് എന്ന് വ്യക്തമാക്കുന്നു. മാത്രമല്ല ശൈശവ വിവാഹ നിരോധന നിയമത്തിലെ 9, 10, 11 എന്നീ വകുപ്പുകൾ പ്രകാരം ശൈശവ വിവാഹം ശിക്ഷാർഹവു മാണ്. ശൈശവ വിവാഹങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും നിയമത്തിൽ പ്രതിപാദിക്കുന്ന മറ്റ് ഉദ്യോഗസ്ഥരും തികഞ്ഞ ജാഗ്രത പുലർത്തേണ്ടതും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കേണ്ടതും ആണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികളും ഇക്കാര്യത്തിൽ കൂടുതൽ ശുഷ്കാന്തി പുലർത്തേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രതാ സമിതി അംഗങ്ങൾക്കും നൽകേണ്ടതുമാണ്.

വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് 2008-ലെ കേരള വിവാഹ രജിസ്ട്രേഷൻ (പൊതു) ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷം സംസ്ഥാനത്ത് ചില അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ വൈമുഖ്യം പ്രകടിപ്പിക്കുന്നു. ഇത് ഒരു സാമൂഹിക പ്രശ്നമായി നിലനിൽക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ ഇന്നേ ദിവസം വരെ (27-06-2013) നടന്നിട്ടുള്ള എല്ലാ വിവാഹങ്ങളും പ്രസ്തുത ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യാവുന്നതാണ്.

മേൽ പരാമർശിക്കപ്പെട്ട 6-4-2013-ലെ സ്പഷ്ടീകരണവും 14-6-2013-ലെ സർക്കുലറും അതി ലംഘിച്ചുകൊണ്ട് ഈ സർക്കുലർ പുറപ്പെടുവിക്കുന്നു.


വിവാഹ രജിസ്ട്രേഷൻ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടുള്ള സർക്കുലർ (പഞ്ചായത്തഡയറക്ടറേറ്റ്, നം. ബി1-5000/2015. Tvpm, തീയതി 07-02-2015)

വിഷയം :- വിവാഹ രജിസ്ട്രേഷൻ - ക്രോഡീകരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു

സൂചന :- 1. സ.ഉ. (സാ) നമ്പർ 3134/2012/തസ്വഭവ

തീയതി 14-11-2012

                 2, ഗവ. സർക്കുലർ നമ്പർ 23512/ഇ2/2005/Law തീയതി 20-2-2006

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

1, 1957-ലെ കേരള ഹിന്ദു വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ, 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവാഹ രജിസ്ട്രേഷൻ നടത്തുന്നത് ജനന-മരണ രജിസ്ട്രേഷൻ യൂണിറ്റുകളിലാണ്. ബഹു. സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടി സ്ഥാനത്തിൽ 2008-ൽ ചട്ടങ്ങൾ പുറപ്പെടുവിച്ചതോടെ രജിസ്ട്രേഷനുകളുടെ എണ്ണവും ജോലിഭാരവും വർദ്ധിച്ചതോടൊപ്പം രജിസ്ട്രേഷൻ യൂണിറ്റുകളിൽ വ്യത്യസ്ത വിധത്തിൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ നട പ്പാക്കുന്നതിലുള്ള പ്രശ്നങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ആയതിനാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ വിശദമാക്കിയും നിലവിലുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിച്ചും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

2. ഹിന്ദു വിവാഹ രജിസ്ട്രേഷൻ

2.1 1955-ലെ ഹിന്ദു വിവാഹ ആക്ട് പ്രകാരം നടക്കുന്ന വിവാഹങ്ങൾ 15 ദിവസത്തിനകം ഫാറം നമ്പർ 1-ൽ തദ്ദേശരജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. റിപ്പോർട്ടിനോടൊപ്പം ഭാര്യാ ഭർത്താക്കന്മാരുടെ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകൾ, ആദ്യ വിവാഹമല്ലെങ്കിൽ വിവാഹ ബന്ധം വേർപിരിഞ്ഞതിന്റെ നിയമാനുസൃത രേഖകൾ / പങ്കാളി മരണപ്പെട്ടതിന്റെ രേഖകൾ എന്നിവ സമർപ്പിക്കു ന്നതിന്മേൽ വിവാഹം നടന്നത് ബോദ്ധ്യപ്പെട്ട രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കേണ്ടതാണ്.

2.2 വിവാഹം നടന്ന് 15 ദിവസത്തിനു ശേഷം 30 ദിവസം വരെ ലഭിക്കുന്ന വിവാഹ റിപ്പോർട്ടുകൾ കാലതാമസം മാപ്പാക്കി തദ്ദേശരജിസ്ട്രാർക്കു തന്നെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഇതിനായി മേൽപ്പറഞ്ഞ രേഖകൾക്കൊപ്പം കാലതാമസം മാപ്പാക്കുന്നതിനുള്ള കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേ ക്ഷയും സമർപ്പിക്കേണ്ടതാണ്.

2.3 വിവാഹം നടന്ന് 30 ദിവസത്തിനു ശേഷം റിപ്പോർട്ടു ചെയ്യുന്ന വിവാഹങ്ങൾ ജില്ലാ രജിസ്ട്രാ റുടെ അനുമതിയോടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.

2.4 ഹിന്ദു വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വിവാഹ ത്തിലെ രണ്ടു കക്ഷികളും ഹിന്ദുമത വിശ്വാസികളോ, ബുദ്ധ, ജൈന, സിഖ് മത വിശ്വാസികളോ ആയിരി ക്കേണ്ടതും വിവാഹം ഹിന്ദു വിവാഹ ആക്ടിലെ വ്യവസ്ഥ പ്രകാരം നടന്നിരിക്കേണ്ടതുമാണ്. എന്നാൽ പൗരത്വം പരിഗണിക്കാതെ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

2.5 വിവാഹ റിപ്പോർട്ട് നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ രജിസ്ട്രാർക്ക് സമർപ്പിക്കാവുന്ന താണ്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഭാര്യാഭർത്താക്കന്മാർ നേരിട്ട് ഹാജരാകണമെന്നോ രജിസ്റ്ററിൽ ഒപ്പു വയ്ക്കണമെന്നോ വ്യവസ്ഥയില്ലാത്തതാണ്.

2.6 മൂന്നു രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ സമർപ്പിച്ച്, പത്തു രൂപ പകർപ്പു ഫീസ് ഒടുക്കി വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കാവുന്നതാണ്. ഹിന്ദു വിവാഹ രജിസ്ട്രേഷൻ സേവനങ്ങൾക്കായി മറ്റു യാതൊരു ഫീസും ഈടാക്കുവാൻ പാടുള്ളതല്ല.

2.7 വിവാഹ രജിസ്ട്രേഷനിലെ പേര്, വയസ്, തീയതികൾ മുതലായ സാര്വത്തായ വിവരങ്ങളിലെ തിരുത്തലുകൾ രജിസ്ട്രാർ ജനറലിന്റെ (പഞ്ചായത്ത് ഡയറക്ടർ) അനുമതിയോടെ നടത്തേണ്ടതാണ്. മറ്റു തിരുത്തലുകൾ സൂചന (2) പ്രകാരം ലോക്കൽ രജിസ്ട്രാർക്കു തന്നെ ചെയ്യാവുന്നതാണ്.

2.8 തിരുത്തലുകൾക്ക് ഫീസ് ഈടാക്കുന്നതിന് വ്യവസ്ഥയില്ല

3. പൊതു വിവാഹ രജിസ്ട്രേഷൻ

3.1 രജിസ്ട്രേഷൻ

3.1.1 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ നിലവിൽ വന്ന 29-2-2008 മുതൽ നടക്കുന്ന എല്ലാ വിവാഹങ്ങളും നിർബന്ധമായും കക്ഷികളുടെ മതഭേദമെന്യെ വിവാഹം നടന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ വിവാഹം നടന്ന തീയതി മുതൽ 45 ദിവസങ്ങൾക്കകം ചട്ടപ്രകാര മുള്ള ഫാറം നമ്പർ 1-ൽ രണ്ട സെറ്റ് മെമ്മോറാണ്ടം സമർപ്പിക്കേണ്ടതാണ്.

3.1.2 ചട്ടങ്ങൾ നിലവിൽ വന്നതിനു മുമ്പു നടന്ന വിവാഹങ്ങളും ആവശ്യമെങ്കിൽ രജിസ്ട്രാർ ജനറ ലിന്റെ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) അനുമതിയോടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

3.1.3 വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹങ്ങളും 2008-ലെ കേരള വിവാഹ ങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾക്കു കീഴിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

3.1.4 27-6-2013 വരെ നടന്ന എല്ലാ വിവാഹങ്ങളും പ്രായ പരിധി പരിഗണിക്കാതെ രജിസ്റ്റർ ചെയ്യാവു ന്നതാണെന്ന് 27-6-13-ലെ 41832/ആർ.ഡി.3/2013/തസ്വഭവ നമ്പർ സർക്കാർ സർക്കുലറിൽ വ്യക്തമാക്കി യിട്ടുള്ളതിനാൽ ആയത് പ്രകാരം നടപടി സ്വീകരിക്കാവുന്നതാണ്.

3.15 ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ മരണപ്പെട്ടുപോയ സംഗതിയിൽ ജീവിച്ചിരിക്കുന്നയാൾ വിവാഹ ത്തിന് സാക്ഷ്യം വഹിച്ച രണ്ടാളുകളുടെ ഒപ്പോടുകൂടിയ മെമ്മോറാണ്ടം, വിവാഹം നടന്നതിനുള്ള തെളിവും പങ്കാളിയുടെ മരണ സർട്ടിഫിക്കറ്റും സഹിതം ഹാജരാക്കുന്ന പക്ഷം വിവാഹം രജിസ്റ്റർ ചെയ്യാവുന്ന താണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

3.1.6 വിവാഹ രജിസ്ട്രേഷനായി മെമ്മോറാണ്ടത്തോടൊപ്പം വിവാഹത്തിലെ കക്ഷികളുടെ ജനന തീയതി തെളിയിക്കുന്നതിനുള്ള അംഗീകൃത രേഖകളും വിവാഹം നടന്നതിനുള്ള തെളിവും സമർപ്പിക്കേ ണ്ടതാണ്. രണ്ടാം വിവാഹമാണെങ്കിൽ പങ്കാളിയുടെ ആദ്യ വിവാഹം വേർപെട്ടതിന്റെ തെളിവിനായി പങ്കാ സർട്ടിഫിക്കറ്റ/വിവാഹമോചനം അനുവദിച്ച കോടതി ഉത്തരവ് സമർപ്പിക്കേണ്ടതാണ്. ഇസ്ലാം മതാചാരപ്രകാരമുള്ള വിവാഹങ്ങൾക്ക് മുഹമ്മദൻ നിയമം അനുശാസിക്കുന്ന നിബന്ധനകൾ പാലിച്ച വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതാണ്. മുസ്ലീം വിവാഹങ്ങളുടെ മോചനം സംബന്ധിച്ച് മുഹമ്മദൻ നിയമം അനുശാസിക്കുന്ന ഏതെങ്കിലും വിധത്തിൽ ഭർത്താവ് ഭാര്യയെ മൊഴി ചൊല്ലി എന്നു കാണിക്കുന്ന ജമാ അത്തിൽ നിന്നുള്ള കത്തോ ഭർത്താവും ഭാര്യയും തമ്മിൽ പരസ്പര ധാരണയിലുണ്ടായ കരാറിന്റെ അടിസ്ഥാനത്തിൽ നേരിടുന്ന വിവാഹ മോചന രേഖയുടെ പകർപ്പോ അല്ലെ ങ്കിൽ കോടതിയിൽ നിന്നുള്ള വിവാഹമോചന ഉത്തരവോ ഹാജരാക്കിയാൽ മതിയാകുന്നതാണ്.

3.1.7 വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടം ഓൺലൈനായും സമർപ്പിക്കാവുന്നതും മെമ്മോറാ ണ്ടത്തിന്റെ പ്രിന്റൗട്ട് വിവാഹത്തിലെ കക്ഷികളും സാക്ഷികളും ഒപ്പിട്ട് രജിസ്ട്രേഷൻ യൂണിറ്റിൽ ഹാജരാ ക്കേണ്ടതുമാണ്. സാക്ഷികൾ രജിസ്ട്രേഷൻ യൂണിറ്റിൽ നേരിട്ട് ഹാജരാകേണ്ടതില്ല.

3.1.8 വിവാഹം നടന്നതിനുള്ള തെളിവായി മതാചാര പ്രകാരമുള്ള വിവാഹങ്ങൾക്ക് മതാധികാരസ്ഥാനം നൽകുന്ന സാക്ഷ്യപ്രതത്തിന്റെ പകർപ്പ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ/എം.പി/എം.എൽ.എ./തദ്ദേശ ഭരണ സ്ഥാപന അംഗം ഫോറം നം.2-ൽ നൽകുന്ന ഡിക്ലറേഷനും ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരം നടന്ന വിവാഹങ്ങൾക്ക് വിവാഹ ഓഫീസർ നൽകുന്ന സാക്ഷ്യപത്രവും തെളിവായി സ്വീകരിക്കേ ണ്ടതാണ്.

3.1.9 ജനനതീയതി തെളിയിക്കുന്നതിന് സ്കൂൾ രേഖ, ഡ്രൈവിംഗ് ലൈസന്സ്, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ആധാർ അല്ലെങ്കിൽ സർക്കാർ നൽകിയ ജനനതീയതി കാണിക്കുന്ന മറ്റു രേഖകൾ എന്നിവ സ്വീകരിക്കാവുന്നതാണ്.

3.1.10 ഫോറം 1-ൽ ഉള്ള മെമ്മോറാണ്ടവും രജിസ്ട്രേഷൻ ഫീസും ലഭിച്ചാൽ നേരിട്ടോ തപാൽ മുഖേ ണ്ടതുമാണ്. മെമ്മോറാണ്ടത്തിന്റെ പ്രിന്റൗട്ട് അപേക്ഷകർക്ക് പരിശോധനയ്ക്കായി നൽകി ഒപ്പിട്ടുവാങ്ങേ ണ്ടതും ആവശ്യമെങ്കിൽ തിരുത്തൽ വരുത്തിയ ശേഷം ഫോറം നമ്പർ 3-ൽ രജിസ്റ്ററിന്റെ പ്രിന്റൌട്ട് എടു ക്കേണ്ടതുമാണ്.

3.1.11 വിവാഹത്തിലെ കക്ഷികൾ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരായി വിവാഹ രജിസ്റ്ററിൽ നിർദ്ദിഷ്ട സ്ഥാനത്ത് ഒപ്പുവയ്ക്കക്കേണ്ടതാണ്. എന്നാൽ, ഇരുകക്ഷികളും ഒരേ സമയം തന്നെ ഹാജരാകണമെന്ന് നിർബ ന്ധമില്ല. ഇപ്രകാരം കക്ഷികൾ ഒപ്പുവച്ച ശേഷം തദ്ദേശ രജിസ്ട്രാർ അംഗീകരിക്കുന്ന മുറയ്ക്ക് മാത്രമേ രജിസ്ട്രേഷൻ നടത്തിയതായി കണക്കാക്കുകയുള്ളൂ. എന്നാൽ വിവാഹ രജിസ്റ്ററിൽ സാക്ഷികൾ ഒപ്പു വയ്ക്കക്കേണ്ടതില്ല.

3.1.12 കഴിയുന്നതും മെമ്മോറാണ്ടം സമർപ്പിക്കുന്ന ദിവസം തന്നെ നടപടികൾ പൂർത്തിയാക്കി രജി സ്ത്രടാർ തന്റെ ലോഗിനിൽ വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഫോറം നം 3-ന്റെ പ്രിന്റൗട്ടിൽ രജിസ്ട്രേഷൻ നമ്പരും തീയതിയും രേഖപ്പെടുത്തി ഒപ്പുവയ്ക്കക്കേണ്ടതുമാണ്. മെമ്മോ റാണ്ടത്തിലെ ഉൾക്കുറിപ്പുകളെ സംബന്ധിച്ച എന്തെങ്കിലും സംശയം ഉണ്ടാകുന്നുവെങ്കിൽ രജിസ്ട്രാർക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണം നടത്താവുന്നതും ഒരാഴ്ചക്കുള്ളിൽ രജിസ്ട്രേഷൻ നടത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുമാണ്.

3.1.13 വിവാഹം രജിസ്റ്റർ ചെയ്യത്തക്കതല്ലെന്ന് കാണുന്നപക്ഷം സോഫ്റ്റ് വെയറിലും രജിസ്റ്ററിന്റെ പ്രിന്റൗട്ടിലും രേഖപ്പെടുത്തേണ്ടതും രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണം കക്ഷികളെ രേഖാമൂലം അറി യിക്കേണ്ടതുമാണ്.

3.1.14 വിവാഹം രജിസ്റ്റർ ചെയ്തതിനു തെളിവായി 4-ാം നമ്പർ ഫാറത്തിലുള്ള സാക്ഷ്യപത്രം കഴിയു ന്നതും രജിസ്ട്രേഷൻ നടത്തുന്ന ദിവസം തന്നെയും പരമാവധി 3 പ്രവൃത്തിദിവസങ്ങൾ കഴിയുന്നതിന് മുമ്പായും നൽകേണ്ടതാണ്. 3.2 45 ദിവസങ്ങള്ക്കു ശേഷമുള്ള രജിസ്ട്രേഷൻ 3.2.1 വിവാഹ തീയതി മുതൽ 45 ദിവസത്തിനുശേഷം അഞ്ചു വർഷം വരെ മെമ്മോറാണ്ടം സമർപ്പി ക്കുന്ന കേസുകളിൽ 100 രൂപ പിഴ ഈടാക്കി ലോക്കൽ രജിസ്ട്രാർക്കു തന്നെ രജിസ്ട്രേഷൻ നടത്താവു ന്നതാണ്.

3.2.2 ഇപ്രകാരം രജിസ്ട്രേഷൻ നടത്തുന്നതിന് മെമ്മോറാണ്ടത്തോടൊപ്പം ഗസറ്റഡ് ഓഫീസർ/എം.പി/ എം.എൽ.എ/തദ്ദേശഭരണ സ്ഥാപന അംഗം ഫാറം നം 2-ൽ നൽകുന്ന ഡിക്ലറേഷൻ അല്ലെങ്കിൽ വിവാഹം നടന്നത് തെളിയിക്കുന്ന രജിസ്ട്രാർക്ക് ബോദ്ധ്യമാകുന്ന തെളിവും സാധാരണ രജിസ്ട്രേഷനാവശ്യമായ മറ്റു രേഖകളും സമർപ്പിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

3.3 5 വർഷം കഴിഞ്ഞുള്ള രജിസ്ട്രേഷൻ

3.3.1 വിവാഹ തീയതി മുതൽ 5 വർഷം കഴിഞ്ഞ് മെമ്മോറാണ്ടം ഫയൽ ചെയ്തിട്ടുള്ള വിവാഹങ്ങൾ രജിസ്ട്രാർ ജനറലിന്റെ അനുമതിയോടെ 250 രൂപ പിഴ ഈടാക്കി രജിസ്റ്റർ ചെയ്യാവുന്നതാണ്.

3.3.2 ഇപ്രകാരം രജിസ്ട്രേഷൻ നടത്തുന്നതിന് മെമ്മോറാണ്ടത്തോടൊപ്പം ഗസറ്റഡ് ഓഫീസർ/എം.പി/ എം.എൽ.എ/തദ്ദേശഭരണ സ്ഥാപന അംഗം ഫാറം നം 2-ൽ നൽകുന്ന ഡിക്ലറേഷൻ അല്ലെങ്കിൽ വിവാഹം നടന്നത് തെളിയിക്കുന്ന രജിസ്ട്രാർ ജനറലിന് ബോദ്ധ്യമാകുന്ന തെളിവും സാധാരണ രജിസ്ട്രേഷനാവ ശ്യമായ മറ്റു രേഖകളും സമർപ്പിക്കേണ്ടതാണ്.

3.3.3 വിവാഹം നടന്ന് 5 വർഷത്തിനുശേഷം സമർപ്പിക്കുന്ന മെമ്മോറാണ്ടം അനുമതിക്കായി രജി സ്ത്രടാർ ജനറലിന് (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) അയക്കുമ്പോൾ ആവശ്യമായ രേഖകൾക്കു പുറമേ വിവാഹം നടന്നതു സംബന്ധിച്ച രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടും വ്യക്തമായ ശുപാർശയും സമർപ്പി ക്കേണ്ടതാണ്.

3.3.4 രജിസ്ട്രാർ ജനറലിന് ആവശ്യമുള്ള പക്ഷം വിശദമായ അന്വേഷണം നടത്താവുന്നതാണ്.


3.4 തിരുത്തലും റദ്ദാക്കലും

3.4.1 തദ്ദേശരജിസ്ട്രാർക്ക് സ്വമേധയായോ കക്ഷികളുടെ അപേക്ഷയിന്മേലോ വിവാഹ രജിസ്റ്ററിലെ ഏതെങ്കിലും ഉൾക്കുറിപ്പ് രൂപത്തിലോ സാരാംശത്തിലോ തെറ്റാണെന്നോ വ്യാജമായോ കൃത്യതയില്ലാ തെയോ ഉണ്ടാക്കിയതാണെന്നോ ബോദ്ധ്യപ്പെട്ടാൽ തിരുത്തലോ റദ്ദാക്കലോ സംബന്ധിച്ച നടപടികൾ സ്വീകരിക്കാവുന്നതാണ്.

3.4.2 പേര്, വയസ്, തീയതി മുതലായ സാര്വത്തായ വിശദാംശങ്ങളിലെ തിരുത്തലുകളും റദ്ദാക്കലു കളും രജിസ്ട്രാർ ജനറലിന്റെ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) അനുമതിയോടെയും മറ്റുള്ള വിവരങ്ങ ളിലെ തിരുത്തലുകൾ രജിസ്ട്രാർക്ക് സ്വന്തം നിലയ്ക്കും നടത്താവുന്നതാണ്.

3.4.3 ക്ലെറിക്കൽ പിശക്സ് ഒഴികെയുള്ള തിരുത്തലുകൾക്ക് നൂറു രൂപ ഫീസ് ഈടാക്കേണ്ടതാണ്.

3.4.4 വിവാഹ രജിസ്റ്ററിലെ ഏതെങ്കിലും ഉൾക്കുറിപ്പ് തിരുത്തുകയോ റദ്ദാക്കുകയോ ചെയ്താൽ അതിന്റെ അറിയിപ്പ് വിവാഹത്തിലെ കക്ഷികൾക്ക് നൽകേണ്ടതാണ്.

3.4.5 തിരുത്തലോ, റദ്ദാക്കലോ, ബന്ധപ്പെട്ട കക്ഷിക്ക് പറയാനുള്ളത് പറയുവാൻ ന്യായമായ ഒരു അവസരം നൽകാതെ നടത്തുവാൻ പാടില്ല.

3.5 പരിശോധനയും സർട്ടിഫിക്കറ്റ് നൽകലും

3.5.1 വിവാഹ രജിസ്റ്ററിലെ ഏതൊരു ഉൾക്കുറിപ്പും പരിശോധിക്കുന്നതിനും വിവാഹ സാക്ഷ്യപത്രം ലഭ്യമാക്കുന്നതിനും ഏതൊരാൾക്കും അപേക്ഷ സമർപ്പിക്കാവുന്നതും 25 രൂപ ഫീസ് ഒടുക്കുന്നതിന്മേൽ രജിസ്ട്രാർ പരിശോധന നടത്തി വിവരം നൽകുകയോ സാക്ഷ്യപത്രം ലഭ്യമാക്കുകയോ ചെയ്യേണ്ടതു മാണ്.

3.5.2 .www.cr.lsgkerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും സേർച്ച് ചെയ്ത് രജിസ്ട്രേഷൻ പൂർത്തീകരിച്ചതും വെബ്ബിലേക്ക് അപ്ലോഡ് ചെയ്തതുമായ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് എടുക്കാ വുന്നതാണ്. ഡൗൺലോഡ് ചെയ്തതെടുക്കുന്ന ബാർകോഡോടു കൂടിയ സർട്ടിഫിക്കറ്റുകൾ എല്ലാ ആവ ശ്യങ്ങൾക്കും അംഗീകൃത രേഖയായി കണക്കാക്കുന്നതാണ് (GO(P) 6/13/Law/dtd9-10-13).

3.6 അപ്പീലും റിവിഷനും

3.6.1 രജിസ്ട്രേഷൻ, തിരുത്തൽ, സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ തുടങ്ങിയ തദ്ദേശ രജിസ്ട്രാറുടെ ഏതൊരു തീരുമാനത്തിനെതിരെയും തീരുമാനം അറിയിച്ച തീയതി മുതൽ മുന്നുമാസക്കാലയളവിനുള്ളിൽ രജി സ്ട്രാർ ജനറൽ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാവുന്നതാണ്. മതി യായ കാരണങ്ങളിന്മേൽ രജിസ്ട്രാർ ജനറലിന് കാലതാമസം മാപ്പാക്കാവുന്നതും ബന്ധപ്പെട്ട കക്ഷികളെ കേട്ടതിനുശേഷം 60 ദിവസ കാലയളവിനുള്ളിൽ അപ്പീൽ തീർപ്പാക്കേണ്ടതുമാണ്.

3.6.2 രജിസ്ട്രാർ ജനറലിന്റെ തീരുമാനത്തിനെതിരെ തീരുമാനം അറിയിച്ച തീയതി മുതൽ മൂന്നു മാസക്കാലയളവിനുള്ളിൽ മുഖ്യ രജിസ്ട്രാർ ജനറൽ (പഞ്ചായത്ത് ഡയറക്ടർ) മുമ്പാകെ റിവിഷൻ ബോധി പ്പിക്കാവുന്നതാണ്. മതിയായ കാരണങ്ങളിന്മേൽ മുഖ്യ രജിസ്ട്രാർ ജനറലിന് കാലതാമസം മാപ്പാക്കാവു ന്നതും ബന്ധപ്പെട്ട കക്ഷികളെ കേട്ടതിനുശേഷം 60 ദിവസകാലയളവിനുള്ളിൽ അപ്പീൽ തീർപ്പാക്കേണ്ട തുമാണ്.

3.7 ഫീസ്/പിഴ നിരക്ക്

3.7.1 പൊതു വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച ഫീസ്/പിഴ നിരക്കുകൾ ചുവടെ ചേർക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

ക്രമനം.. ഇനം ഫീസ്

1. വിവാഹരജിസ്ട്രേഷൻ

(1). ബിപിഎൽ/എസ്.സി.എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 10/-

(2). പൊതു വിഭാഗക്കാർക്ക് 100/-


2. 45 ദിവസങ്ങൾക്കുശേഷം അഞ്ചു വർഷം വരെയുള്ള വിവാഹരജിസ്ട്രേഷനുള്ള പിഴ (ഇനം 1-ലെ ഫീസിനു പുറമേ) 100/-

3. 5 വർഷത്തിനുശേഷമുള്ള വിവാഹ രജിസ്ട്രേഷനുള്ള പിഴ (ഇനം 1-ലെ ഫീസിനു പുറമെ) 250/-

4. ക്ലെറിക്കൽ പിശക്സ് ഒഴികെയുള്ള തിരുത്തലുകൾക്ക് 100/-

5. വിവാഹ രജിസ്ട്രേഷന്റെ തെളിവായി നൽകുന്ന വിവാഹ സാക്ഷ്യപത്രം 20/-

6. വിവാഹ സാക്ഷ്യപത്രം (ചട്ടം 14 പ്രകാരം) 25/-

3.8 സേവനാവകാശ നിയമം'


3.8.1 സേവനാവകാശ നിയമപ്രകാരമുള്ള വ്യവസ്ഥകൾ ഈ വിഷയത്തിൽ ബാധകമാണ്.

വിവിധ സേവനങ്ങൾക്കായി സമർപ്പിക്കേണ്ട രേഖകളും ഫീസും വ്യക്തമാക്കുന്ന ചെക്ക് ലിസ്റ്റ് അനു ബന്ധമായി ചേർത്തിരിക്കുന്നു.


എല്ലാ രജിസ്ട്രേഷൻ യൂണിറ്റുകളിലും ഈ സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്ന തിനാവശ്യമായ നടപടികൾ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ടതാണ്.


                                            അനുബന്ധം 

വിവാഹരജിസ്ട്രേഷൻ - സേവനങ്ങൾ - ചെക്ക് ലിസ്റ്റ

l. ഹിന്ദു വിവാഹ രജിസ്ട്രേഷൻ:-

വിവാഹം നടന്ന് 30 ദിവസത്തിനുള്ളിൽ

വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന സംഗതികളിൽ


a) വിവാഹ റിപ്പോർട്ടിന്റെ 2 കോപ്പികൾ (മാതൃക ഫോറം 1) (1957-ലെ ഹിന്ദു വിവാഹ രജിസ്ട്രേഷൻ a So)


b) വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകൾ


c) ഭർത്താവിന്റെ/ഭാര്യയുടെ ആദ്യ വിവാഹമല്ലെങ്കിൽ വിവാഹ ബന്ധം വേർപിരിഞ്ഞതിന്റെ /പങ്കാളി മരണപ്പെട്ടതിന്റെ രേഖകൾ


d) വിവാഹം കഴിഞ്ഞ് 15 ദിവസത്തിന് ശേഷം എന്നാൽ 30 ദിവസം വരെ കഴിയാത്ത സംഗതികളിൽ കാലതാമസം മാപ്പാക്കുന്നതിന് 5 രൂപയുടെ കോർട്ട് ഫീ സ്റ്റാനെമ്പാട്ടിച്ച സംയുക്ത അപേക്ഷ.


e) വിവാഹം നടന്നത് സംബന്ധിച്ച തെളിവ്

II. ഹിന്ദു വിവാഹ രജിസ്ട്രേഷൻ:-


വിവാഹം നടന്ന് 30 ദിവസത്തിന് ശേഷം


a) വിവാഹ റിപ്പോർട്ടിന്റെ 2 കോപ്പികൾ (1957-ലെ ഹിന്ദു വിവാഹ രജിസ്ട്രേഷൻ ചട്ടം)


b) പേര്, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ


c) ഭർത്താവിന്റെ/ഭാര്യയുടെ ആദ്യ വിവാഹമല്ലെങ്കിൽ വിവാഹ ബന്ധം വേർപിരിഞ്ഞതിന്റെ പങ്കാളി മരണപ്പെട്ടതിന്റെ രേഖകൾ


d) കാലതാമസം മാപ്പാക്കുന്നതിന് 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച തദ്ദേശ രജിസ്ട്രോർമാർക്കും ജില്ലാ രജിസ്ട്രോർമാർക്കുമുള്ള അപേക്ഷ.


e) വിവാഹം നടന്നത് സംബന്ധിച്ച തെളിവ

III. ഹിന്ദു വിവാഹ രജിസ്ട്രേഷൻ:-


വിവാഹ രജിസ്ട്രേഷനിലെ അടിസ്ഥാന വിവരങ്ങളിലെ തിരുത്തലുകൾ (അടിസ്ഥാന വിവരങ്ങൾ അല്ലാത്ത സംഗതികളിൽ യൂണിറ്റിലെ രജിസ്ട്രാർമാർക്ക് തന്നെ തിരുത്തൽ നടത്താം)


a) ചീഫ് രജിസ്ട്രാർക്കുള്ള സംയുക്ത അപേക്ഷ (5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം.)


b) മുൻപുവാങ്ങിയ സാക്ഷ്യപത്രങ്ങൾ (അസൽ) ലഭ്യമല്ലെങ്കിൽ സത്യവാങ്മൂലം)


c) ശരിയായ വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പ്.


IV. ഹിന്ദു വിവാഹ രജിസ്ട്രേഷൻ:-

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

ഹിന്ദു വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ചട്ടം 13 കാണുക)


a) വിവാഹ രജിസ്ട്രേഷനിൽ ചേർത്ത വിവരങ്ങൾ അടങ്ങിയ 3 രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ


b) 20 രൂപയുടെ മുദ്രപ്രതം (ആവശ്യമുണ്ടെങ്കിൽ മാത്രം)


c) അപേക്ഷ ഫീസ് - 10 രൂപ


V. പൊതു വിവാഹ രജിസ്ട്രേഷൻ:- വിവാഹം നടന്ന് ഒരു കൊല്ലത്തിനകം ഉള്ള രജിസ്ട്രേഷൻ

a) നിശ്ചിത ഫോറത്തിലുള്ള മെമ്മോറാണ്ടത്തിന്റെ 2 പകർപ്പുകൾ (ഫോറം 1 ചട്ടം 9)

b) പാസ്പോർട്ട് സൈസ് ഫോട്ടോ


c) ജനന തീയതി തെളിയിക്കുന്ന രേഖകൾ (ജനന സർട്ടിഫിക്കറ്റ്/സ്കൂൾ രേഖ/പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്/ആധാർ കാർഡ്/ജനന തീയതി രേഖപ്പെടുത്തിയ ഇലക്ഷൻ തിരിച്ചറിയൽ കാർഡ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പ്)


d) വിവാഹം നടന്നതിന്റെ തെളിവായി മതാധികാര സ്ഥാപനത്തിന്റെ സാക്ഷ്യപ്രതം അല്ലെങ്കിൽ സ്റ്റാറ്റ്യൂ ട്ടറി ഓഫീസർ, എം.പി, എം.എൽ.എ. ഗസറ്റഡ് ഓഫീസർ, പഞ്ചായത്ത് മെമ്പർ/നഗരസഭ കൗൺസിലർ എന്നിവരാരെങ്കിലും സാക്ഷ്യപ്പെടുത്തി നൽകിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപം (ഫോറം നമ്പർ : II)


e) അടയ്ക്കക്കേണ്ട ഫീസ്- രജിസ്ട്രേഷൻ ഫീസ് 100 രൂപ ബി.പി.എൽ./എസ്.സി./എസ്.ടി. ക്കാർക്ക് 10 രൂപ


സർട്ടിഫിക്കറ്റ് ഫീസ് - 20 രൂപ


വിവാഹം കഴിഞ്ഞ് 45 ദിവസം കഴിഞ്ഞ സംഗതികളിൽ 100 രൂപ കൂടി പിഴ അടക്കണം.


VI. പൊതു വിവാഹ രജിസ്ട്രേഷൻ വിവാഹം നടന്ന് അഞ്ച് വർഷത്തിന് ശേഷമുള്ള രജിസ്ട്രേഷൻ

a) അപേക്ഷ

b) നിശ്ചിത ഫോറത്തിലുള്ള മെമ്മോറാണ്ടത്തിന്റെ 2 പകർപ്പുകൾ

c) പാസ്പോർട്ട് സൈസ് ഫോട്ടോ

d) ജനന തീയതി തെളിയിക്കുന്ന രേഖകൾ (ജനന സർട്ടിഫിക്കറ്റ്/സ്കൂൾ രേഖ/പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്/ആധാർ കാർഡ്/ജനന തീയതി രേഖപ്പെടുത്തിയ ഇലക്ഷൻ തിരിച്ചറിയൽ കാർഡ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പ്)


e) വിവാഹം നടന്നതിന്റെ തെളിവായി മതാധികാര സ്ഥാപനത്തിന്റെ സാക്ഷ്യപത്രം അല്ലെങ്കിൽ സ്റ്റാറ്റ്യൂ ട്ടറി ഓഫീസർ, എം.പി, എം.എൽ.എ., ഗസറ്റഡ് ഓഫീസർ, പഞ്ചായത്ത് മെമ്പർ/നഗരസഭ കൗൺസിലർ എന്നിവരാരെങ്കിലും സാക്ഷ്യപ്പെടുത്തി നൽകിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനം (ഫോറം നമ്പർ : II) അല്ലെങ്കിൽ വിവാഹം നടന്നു എന്ന് തദ്ദേശ രജിസ്ട്രാർക്ക് ബോധ്യമാകുന്ന മറ്റെന്തെങ്കിലും രേഖകൾ


f) അടക്കേണ്ട ഫീസ് - രജിസ്ട്രേഷൻ ഫീസ് 100 രൂപ

പിഴ - 250 രൂപ

സർട്ടിഫിക്കറ്റ് ഫീസ് - 20 രൂപ (അധിക സർട്ടിഫിക്കറ്റ് ഒന്നിന് 25 രൂപ)

VII. പൊതു വിവാഹ രജിസ്ട്രേഷൻ

വിവാഹ രജിസ്റ്ററിലെ തിരുത്തലുകൾ (പേര്, വയസ്സ്, തീയതി മുതലായ സാരവത്തായ സംഗതി കൾ ഒഴിച്ച്)


a) 5 രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ


b) രജിസ്ട്രേഷനിൽ സംഭവിച്ചിട്ടുള്ള തെറ്റുകളുടെ ശരിയായ വിവരങ്ങൾ തെളിയിക്കുന്നതിനുള്ള ആധി കാരിക രേഖകൾ


c) അടക്കേണ്ട ഫീസ് 100 രൂപ (ഫീസ് അടവാക്കിയ രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം) ക്ലറിക്കൽ പിശകുകൾക്ക് ഫീസില്ല.


VIII. പൊതു വിവാഹ രജിസ്ട്രേഷൻ


വിവാഹ രജിസ്റ്ററിലെ പേര്, വയസ്സ്, തീയതി മുതലായ സാരവത്തായ ഉൾക്കുറിപ്പുകൾ തിരു ത്തൽ

a) 5 രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച രജിസ്ട്രാർ ജനറലിനുള്ള (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) അപേക്ഷ

b) രജിസ്ട്രേഷനിൽ സംഭവിച്ചിട്ടുള്ള തെറ്റുകളുടെ ശരിയായ വിവരങ്ങൾ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ

c) അടക്കേണ്ട ഫീസ് 100 രൂപ (ഫീസ് അടവാക്കിയ രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം.)

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ