കേരള പഞ്ചായത്ത് രാജ് (വസ്തു കൈമാറ്റ നികുതി) ചട്ടങ്ങൾ, 1995

From Panchayatwiki

1995-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു കൈമാറ്റ നികുതി) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 1536/95.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 206-ഉം 254-ഉം വകുപ്പുകൾ കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു; അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക്1995-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു കൈമാറ്റ് നികുതി ചട്ടങ്ങൾ) എന്നു പേർ പറയാം.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഇവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-

ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(1) ‘സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു.

(2) 'കരണം' എന്നാൽ സ്ഥാവരവസ്തുവിന്റെ വിൽപ്പനയോ, കൈമാറ്റമോ, ദാനമോ കൈവശാവകാശത്തോടുകൂടിയുള്ള പണയമോ അല്ലെങ്കിൽ സ്ഥാവര വസ്തുവിന്റെ പാട്ടമോ സംബന്ധിച്ച ഏതു കാരണത്തിൻമേലാണോ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 206-ാം വകുപ്പുപ്രകാരം വസ്തതു കൈമാറ്റ് നികുതി ചുമത്താവുന്നത് ആ കരണം എന്നർത്ഥമാകുന്നു. എന്നാൽ മുദ്രപ്പത്ര ആക്റ്റിലെ സെറ്റിൽമെന്റിന്റെ നിർവ്വചനത്തിൽപ്പെടുന്ന പരമ്പരാഗതമായ അവകാശങ്ങളുടെ വിക്രയവും മീൻപിടിക്കാനുള്ള അവകാശത്തിന്റെ വിക്രയവും ദാനങ്ങളും സംബന്ധിച്ച കരണങ്ങളും വിൽപ്പന സർട്ടിഫിക്കറ്റുകളും ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു.

(3) 'ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ' എന്നാൽ കേരള സർക്കാരിനാൽ നിയമിക്കപ്പെട്ട ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, (കേരള) എന്നർത്ഥമാകുന്നു.

(4) ‘രജിസ്റ്ററിംഗ് ആഫീസർ' എന്നാൽ ഏതൊരു കരണവും രജിസ്റ്റർ ചെയ്യുന്നതിന് അധികാരപ്പെടുത്തപ്പെട്ടിട്ടുള്ള സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു.

(5) ‘മുദ്രപ്പത്ര ആക്റ്റ്' എന്നാൽ 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് (1959- ലെ 17) എന്നർത്ഥമാകുന്നു;

(6) ‘കൈമാറ്റ് നികുതി' എന്നാൽ വസ്തതു കൈമാറ്റം സംബന്ധിച്ച് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 206-ാം വകുപ്പുപ്രകാരം ചുമത്താവുന്ന നികുതി എന്നർത്ഥമാ കുന്നു.

(7) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിലും 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിലും അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും അവയ്ക്കു നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

3. മുദ്രപ്പത് ആക്റ്റിലെ വ്യവസ്ഥകൾ കൈമാറ്റ് നികുതിക്കും ബാധകമാകുന്നതാണ്ടെന്ന്.-

(1) മുദ്രപ്പത്ര ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും എല്ലാ വ്യവസ്ഥകളും ആ ആക്റ്റ് പ്രകാരം ചുമത്താവുന്ന നികുതി സംബന്ധിച്ച് അവ ബാധകമാകുന്നതുപോലെ കഴിയാവുന്നിടത്തോളം കൈമാറ്റ് നികുതി സംബന്ധിച്ചും ബാധകമാക്കുന്നതാണ്.

(2) കൈമാറ്റ് നികുതിയോ, അതിന്റെ ഏതെങ്കിലും ഭാഗമോ അൻപത് പൈസയിൽ കുറവായിരിക്കുമ്പോൾ അങ്ങനെയുള്ള നികുതിയോ അല്ലെങ്കിൽ ഭാഗമോ വസൂലാക്കേണ്ടതില്ല. എന്നാൽ 50 പൈസയോ അതിൽ കൂടുതലോ ആണെങ്കിൽ അങ്ങനെയുള്ള നികുതിയോ, ഭാഗമോ ഒരു രൂപയായി നിജപ്പെടുത്തി ഈടാക്കേണ്ടതാണ്.

4. കരണങ്ങളിൽ കാണിക്കേണ്ട വിവരങ്ങൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കുള്ള കർത്തവ്യങ്ങൾ.-

(1) രജിസ്റ്റർ ചെയ്യുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മുമ്പാകെ ഏതെങ്കിലും കരണം രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടി ഹാജരാക്കപ്പെടുമ്പോൾ അദ്ദേഹം മുദ്രപ്പത്ര ആക്റ്റിലെ 28-ാം വകുപ്പും 28-എ വകുപ്പും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 206-ാം വകുപ്പുമായി കൂട്ടിച്ചേർത്ത് വായിച്ച് അവയിൽ പറയുന്ന പ്രകാരമുള്ള എല്ലാ വിവരങ്ങളും കരണത്തിൽ കാണിച്ചിട്ടുണ്ടോ എന്നു നോക്കേണ്ടതും ഏതു പഞ്ചായത്തിന്റെ അധികാരാതിർത്തിയിലാണോ ബന്ധപ്പെട്ട വസ്തതു സ്ഥിതി ചെയ്യുന്നത്, ആ പഞ്ചായത്തിന്റെ പേര് വ്യക്തമായി കരണത്തിൽ കാണിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

(2) കരണത്തിൽ പ്രസ്തുത വിവരങ്ങൾ അപ്രകാരം പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ അത് തടഞ്ഞുവയ്ക്കക്കേണ്ടതും അതിന്റെ അസ്സൽ തന്നെ കളക്ടർക്ക് മുദ്രപ്പത്ര ആക്റ്റിലെ 62-ാം വകുപ്പിലേക്കും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 206-ാം വകുപ്പിലേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അയയ്ക്കക്കേണ്ടതും ആണ്.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) വസ്തതു കൈമാറ്റം സംബന്ധിച്ച കരണത്തിന്മേൽ ചുമത്താവുന്ന നികുതി താഴെ പറയുന്ന പ്രകാരം ക്രമപ്പെടുത്തേണ്ടതാകുന്നു.

(എ) കൈമാറ്റം നടത്തപ്പെടുന്ന വസ്തുക്കളുടെ വിലകൾ തുല്യമല്ലെങ്കിൽ കൂടുതൽ വിലയുള്ള വസ്തുവിന്റെ വിലയിന്മേൽ നികുതി ചുമത്തേണ്ടതാണ്;

(ബി) കൈമാറ്റം നടത്തപ്പെടുന്ന വസ്തുക്കളുടെ വിലകൾ തുല്യമാണെങ്കിൽ ചുമത്താവുന്ന നികുതിത്തുകയിൽ ഏതാണോ കൂടിയത് അത് ചുമത്തേണ്ടതാണ്.

5. കൈമാറ്റ നികുതി സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കുകയും ക്രോഡീകരിക്കു കയും ചെയ്യൽ.-

(1) (എ) രജിസ്റ്റർ ചെയ്യുന്ന ഏതൊരു ഉദ്യോഗസ്ഥനും താൻ രജിസ്റ്റർ ചെയ്ത ഓരോ കരണവും സംബന്ധിച്ച് അടച്ച നികുതിയുടെ കണക്ക്, മുദ്രപ്പത്ര ആക്റ്റ് പ്രകാരം 28 എ വകുപ്പ് ഉൾപ്പെടെ ചുമത്തിയ നികുതിയും കൈമാറ്റ് നികുതിയും വെവ്വേറെ കാണിച്ച സൂക്ഷിക്കേണ്ടതാകുന്നു.

(ബി) ഇപ്രകാരം വസ്തതുകൈമാറ്റത്തിന്മേലുള്ള നികുതി ആയി സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും പിരിച്ചെടുത്ത തുകകൾ ഓരോ കൊല്ലവും ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ സംസ്ഥാനത്തിനൊട്ടാകെയായി ക്രോഡീകരിക്കേണ്ടതാണ്.

(സി) രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ സൂക്ഷിക്കേണ്ട കണക്കുകളെ സംബന്ധിച്ചും ഏതു ഫോറത്തിലാണോ ക്രോഡീകരിച്ച കണക്കുകൾ നൽകേണ്ടത് എന്നതിനെ സംബന്ധിച്ചും ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ ഭരണ നിർവ്വഹണ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതാണ്.

(2) 1908-ലെ ഇന്ത്യൻ രജിസ്ട്രേഷൻ ആക്റ്റ് (1908-ലെ 16-ാം കേന്ദ്ര ആക്ട്) 17-ാം വകുപ്പു പ്രകാരം നിർബന്ധമായി രജിസ്റ്റർ ചെയ്യേണ്ടവയല്ലെന്നുള്ള കാരണത്താൽ ഏതു കരണങ്ങളാണോ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ കൈവശം വരാത്തത് ആ കരണങ്ങളുടെ സംഗതിയിൽ, ഏതു കളക്ടറുടെ മുമ്പാകെയാണോ അങ്ങനെയുള്ള ഏതെങ്കിലും കരണം മുദ്രപ്പത്ര ആക്റ്റ് 31-ാം വകുപ്പോ 41-ാം വകുപ്പോ പ്രകാരം ഹാജരാക്കപ്പെടുന്നത് അല്ലെങ്കിൽ ഏതു കളക്ടറാണോ പ്രസ്തുത ആക്റ്റ് 33-ാം വകുപ്പു പ്രകാരം അങ്ങനെയുള്ള ഏതെങ്കിലും കരണം തടഞ്ഞുവയ്ക്കുകയോ അല്ലെങ്കിൽ പ്രസ്തുത ആക്റ്റ് 37-ാം വകുപ്പുപ്രകാരം അങ്ങനെയുള്ള ഏതെങ്കിലും കരണമോ, അങ്ങനെയുള്ള ഏതെങ്കിലും കരണത്തിന്റെയോ അസ്സലോ സംബന്ധിച്ച് നികുതിയും പിഴയും കൊടുത്ത് സംബന്ധിച്ച സർട്ടിഫിക്കറ്റ് കൈപ്പറ്റുകയോ ചെയ്യുന്നത് ആ കളക്ടർ അങ്ങനെയുള്ള ഓരോ കരണവും സംബന്ധിച്ച്, കൊടുത്ത നികുതിയുടെ കണക്ക്, മുദ്രപ്പത്ര ആക്റ്റ് മൂലം ചുമത്തിയ നികുതിയും, കൈമാറ്റ് നികുതിയും വെവ്വേറെ കാണിച്ചുകൊണ്ട് സൂക്ഷിക്കുകയും അങ്ങനെയുള്ള ഓരോ കരണത്തിന്റെയും സംഗതിയിൽ ആധാരം എഴുതികൊടുക്കുന്നയാളിന്റെയും അവകാശവാദിയുടെയും പേരുകളും, ആധാരം നടത്തിക്കൊടുത്ത തീയതിയും, ഇടപാടിന്റെ സ്വഭാവവും, ഏതു തുകയ്ക്കാണോ കൈമാറ്റനികുതി ചുമത്തേണ്ടത് ആ തുകയും വസ്തുവിവരവും സംബന്ധിച്ച വിവരങ്ങൾ സഹിതം ക്രോഡീകരിച്ച ഒരു ത്രൈമാസ കണക്ക് ഓരോ മുമ്മൂന്ന് മാസവും അവ സാനിച്ചതിന് ശേഷം ഒരു മാസത്തിനകം അതത് ജില്ലാ രജിസ്ട്രാർക്ക് അയച്ചുകൊടുക്കുകയും ചെയ്യേണ്ടതാകുന്നു.

(3) ഏതെങ്കിലും കരണത്തിന്മേൽ നൽകേണ്ടതായ മുഴുവൻ നികുതിയും വസൂലാക്കാൻ ഏതെങ്കിലും സംഗതിയിൽ അസാദ്ധ്യമാണെങ്കിൽ അപ്പോൾ അങ്ങനെയുള്ള കരണത്തിന്മേൽ മുദ്രപ്പത്ര ആക്റ്റ് മുലം ചുമത്തിയിട്ടുള്ള നികുതിയിൽ കവിഞ്ഞ് വസൂലാക്കിയിട്ടുള്ള നികുതിയുടെ ഭാഗം മാത്രം ഈ ചട്ടത്തിൽ പറഞ്ഞിട്ടുള്ള അക്കൗണ്ടുകളിൽ കൈമാറ്റ് നികുതിയായി കണക്കാക്കേണ്ടതാണ് .

6. കൈമാറ്റ നികുതി തിരികെ കൊടുക്കുന്നത് സംബന്ധിച്ച ത്രൈമാസ സ്റ്റേറ്റുമെന്റ് ബന്ധപ്പെട്ട ജില്ലാ രജിസ്ട്രാർക്ക് കളക്ടർ അയച്ചുകൊടുക്കേണ്ടതാണെന്ന്.-

ഏതെങ്കിലും കരണത്തിന്മേൽ നൽകിയിട്ടുള്ള കൈമാറ്റ നികുതി തിരികെ കൊടുക്കാൻ അനുമതി നൽകുന്ന ഏതൊരു

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ കളക്ടരും അതാത് ജില്ലാ രജിസ്ട്രാർക്ക് ഓരോ മൂന്നുമാസവും അവസാനിച്ചതിനുശേഷം ഒരു മാസത്തിനകം ആ മൂന്നു മാസത്തിനകത്ത് ഏതു കരണങ്ങൾ സംബന്ധിച്ചാണോ അങ്ങനെയുള്ള തിരികെ കൊടുക്കലിന് അനുമതി നൽകിയിട്ടുള്ളത്, ആ കരണങ്ങളുടെ ഒരു സ്റ്റേറ്റുമെന്റ്, തിരിയെ കൊടുത്ത് കൈമാറ്റ് നികുതിതുകയും അങ്ങനെയുള്ള ഓരോ കരണവും സംബന്ധിച്ച് 5-ാം ചട്ടം (2)-ാം ഉപചട്ടത്തിൽ പറഞ്ഞ വിവരങ്ങളും അതിൽ കുറിച്ചുകൊണ്ട്, അയയ്ക്കേണ്ടതാണ്.

7. ഗ്രാമ പഞ്ചായത്തുകൾക്ക് തുകകൾ നീക്കിവെയ്ക്കൽ.-

(1) അതത് ഗ്രാമ പഞ്ചായത്തുകൾക്ക് നൽകേണ്ടതായ തുക കൈമാറ്റ് നികുതിയിൽ നിന്ന് പ്രസ്തുത തുക പിരിച്ചതിനുള്ള ചെലവിലേക്ക് അതിന്റെ മൂന്ന് ശതമാനവും 6-ാം ചട്ടത്തിൽ പറഞ്ഞ പ്രകാരം തിരിയെ കൊടുത്ത തുക വല്ലതുമുണ്ടെങ്കിൽ അതും കിഴിച്ച ശേഷമുള്ള തുകയായിരിക്കേണ്ടതും, അങ്ങനെയുള്ള പിരിവ് ചെലവ് രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കിൽ വരവ് വയ്ക്കേണ്ടതുമാകുന്നു.

(2) (1)-ാം ഉപചട്ടത്തിൽ പറഞ്ഞ പ്രകാരം ഗ്രാമ പഞ്ചായത്തുകൾക്ക് നൽകേണ്ട തുക സംബന്ധിച്ച അറിയിപ്പു ഒരു വർഷം അവസാനിച്ചശേഷം രണ്ടു മാസത്തിനകം ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ ഈ ആവശ്യത്തിനായി സർക്കാരിനോ സർക്കാർ ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അയയ്ക്കേണ്ടതാണ്. സർക്കാരിനോ ഉദ്യോഗസ്ഥനോ അങ്ങനെ അറിയിപ്പു ലഭിച്ചശേഷം കഴിയുന്നത്ര വേഗത്തിൽ (1)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന ശേഷമുള്ള തുകയുടെ മൊത്തം എഴുപത്തിയഞ്ചു ശതമാനം സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കുമിടയിൽ ഏറ്റവും ഒടുവിൽ പ്രസിദ്ധപ്പെടുത്തിയ കാനേഷുമാരിക്കണക്കനുസരിച്ച് ആ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ ജനസംഖ്യയുടെ അനുപാതത്തിൽ വിതരണം ചെയ്യേണ്ടതാണ്. ബാക്കിയുള്ള ഇരുപത്തിയഞ്ചു ശതമാനം സർക്കാരോ, അല്ലെങ്കിൽ സർക്കാർ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവു മൂലം ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ, ഗ്രാമ പഞ്ചായത്തിന്റെ വിസ്തീർണ്ണം, ലഭ്യമായിട്ടുള്ള വിഭവങ്ങൾ, വികസനാവശ്യങ്ങൾ എന്നിവയും ഗ്രാമ പഞ്ചായത്തു ഭരണത്തിനുള്ള ചെലവും പരിഗണിച്ച് അത്തരം ആഫീസർ സർക്കാർ കാലാ കാലങ്ങളിൽ നിശ്ചയിക്കുന്ന അനുപാതത്തിൽ ഗ്രാമ പഞ്ചായത്തുകൾക്കിടയിൽ വിതരണം ചെയ്യേണ്ടതാകുന്നു.

(3) സർക്കാർ മേൽപ്പറഞ്ഞ ആവശ്യത്തിനായി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥർ, വസ്തതു കൈ മാറ്റത്തിന്മേൽ ഓരോ പഞ്ചായത്തിനും കിട്ടേണ്ട നികുതി തുക സംബന്ധിച്ച അറിയിപ്പ് അതത് ജില്ലാ ട്രഷറി ആഫീസർമാർക്ക്, അയച്ചുകൊടുക്കേണ്ടതാണ്.

8. ഗ്രാമ പഞ്ചായത്തുകളിലെ പി.ഡി അക്കൗണ്ടുകളിലേക്ക് തുക വരവായി കൈമാറ്റം ചെയ്യൽ.-
ഓരോ ഗ്രാമപഞ്ചായത്തിനും കിട്ടാനുള്ള തുകയെ പറ്റി സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ അറിയിപ്പു ലഭിച്ചാൽ ജില്ലാ ട്രഷറി ആഫീസർമാർ ഓരോ ഗ്രാമ പഞ്ചായത്തിനും കിട്ടാനുള്ള തുക വരവായി കൈമാറ്റം ചെയ്യാൻ ഏർപ്പാട് ചെയ്യേണ്ടതാണ്. 
9. ചട്ടങ്ങളുടെ പ്രവർത്തനത്തിൽ നിന്നും സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്ന്.-

രജിസ്റ്റർ ചെയ്യപ്പെട്ട ഏതെങ്കിലും സഹകരണ സംഘത്തിന്റെ വകയായിട്ടോ സംഘത്തിന് വേണ്ടിയോ അങ്ങനെയുള്ള സംഘത്തിലെ ഉദ്യോഗസ്ഥനോ, അംഗമോ എഴുതിക്കൊടുക്കുന്ന എല്ലാ കരണങ്ങളേയും ഈ ചട്ടങ്ങളുടെ പ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.

10. മുദ്രപ്പത്ര ആക്ടിലെ ചില വ്യവസ്ഥകൾ ബാധകമാക്കൽ.-

മുദ്രപ്പത്ര ആക്റ്റ് 25-ാം വകുപ്പിലെ വിശദീകരണത്തോട് ചേർത്ത് ക്ലിപ്തത നിബന്ധന പ്രകാരം മുദ്ര വില സംബന്ധിച്ച് അനുവദിച്ചിട്ടുള്ള സൗജന്യം കൈമാറ്റ് നികുതിക്ക് കൂടി ബാധകമായിരിക്കുന്നതാണ്.

11. ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശങ്ങൾ നൽകേണ്ടതാണെന്ന്.-
ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ, രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി, സബ് ആഫീസുകളിൽ കൈമാറ്റ്നികുതി മുദ്രപ്പത്രങ്ങളായി പിരിക്കുന്നതിനെ സംബന്ധിക്കുന്നിടത്തോളം അതതു സമയം ആവശ്യമെന്ന് കാണാവുന്ന എക്സസിക്യൂട്ടീവ് ഉത്തരവുകൾ നൽകാവുന്നതാണ്.
This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ