കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങൾ, 1996
1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 15/96.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 204-ഉം, 205-ഉം 254-ഉം വകുപ്പുകൾ കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും.- (
1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ 1996 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-
(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 1994- ലെ 13 എന്നർത്ഥമാകുന്നു.
(ബി)'ബിൽ/ഡിമാന്റ് നോട്ടീസ്' എന്നാൽ മൊത്തമായി നികുതി ചുമത്തപ്പെട്ടതും പ്രസിദ്ധം ചെയ്തിട്ടുള്ളതും നികുതിദായകനെ അഭിസംബോധന ചെയ്തു കൊണ്ടും രേഖാമൂലമായി തൊഴിൽ നികുതി ഡിമാന്റ് ചെയ്തുകൊണ്ടും ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും തൊഴിലുടമ/ആഫീസ് മേധാവി കിഴിക്കുകയോ പിടിക്കുകയോ ചെയ്യാൻ സാദ്ധ്യതയുള്ള തൊഴിൽ നികുതി, തൊഴിലുടമ/ ആഫീസ് മേധാവി മുഖേന നികുതിദായകനോട് നൽകുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും, നികുതിദായകനുള്ള നികുതി ചുമത്തുന്നതിനെ സംബന്ധിച്ചുള്ള അറിയിപ്പ്, തടസ്സത്തിനുള്ള മറുപടി, അപ്പീലിന്റെ തീർപ്പാക്കൽ അല്ലെങ്കിൽ, അങ്ങനെയുള്ള കുടിശ്ശികകളുടെ ഈടാക്കലിനുള്ള മറ്റു നടപടികൾ എന്നിവ ഉൾപ്പെട്ടതും ആയ നോട്ടീസ് എന്നർത്ഥമാകുന്നു. അങ്ങനെയുള്ള അറിയിപ്പുകൾക്കും/നോട്ടീസുകൾക്കും ആക്ടിന്റെ 240-ാം വകുപ്പിൽ പറയുന്ന 'നോട്ടീസ്’ എന്നതിന്റെ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്;
(സി) ‘ബിസിനസ് നടത്തുക' എന്നാൽ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന ഓർഡറുകൾക്കുവേണ്ടി അഭ്യർത്ഥിക്കുക. അങ്ങനെയുള്ള ഓർഡറുകൾ സമ്പാദിക്കുക, ആയത് കൊടുക്കുക, അല്ലെങ്കിൽ സാധനങ്ങൾ വില കൊടുത്ത് വാങ്ങുക, ഉണ്ടാക്കുക, നിർമ്മിക്കുക, കയറ്റുമതി ചെയ്യുക, ഇറക്കുമതി ചെയ്യുക, സ്വീകരിക്കുക, ആയത് കൊടുക്കുക, അല്ലെങ്കിൽ മറ്റു വിധത്തിൽ കൈകാര്യം ചെയ്യുക എന്നിങ്ങനെയുള്ള ഒറ്റപ്പെട്ടതോ അല്ലാത്തതോ ആയ ഏതെങ്കിലും സ്വഭാവത്തിലുള്ള പ്രവർത്തികളോ ബിസിനസോ ചെയ്യുന്നത് ഉൾപ്പെടുന്നതായി കരുതേണ്ടതാണ്;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഡി) 'ആഫീസ് മേധാവി അല്ലെങ്കിൽ തൊഴിലുടമ’ എന്നാൽ കേന്ദ്ര സർക്കാരിന്റെയോ അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെയോ അല്ലെങ്കിൽ ഒരു പൊതുമേഖലാ അഥവാ സ്വകാര്യമേഖലാ സ്ഥാപനത്തിന്റെയോ വ്യവസായത്തിന്റെയോ വകുപ്പിന്റെയോ ജീവനക്കാരനുള്ള ശമ്പളം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നതിന് അധികാരപ്പെടുത്തപ്പെട്ട വ്യക്തിയും അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ആഫീസറും മാനേജറും സെക്രട്ടറിയും ആഫീസ് മേധാവിയും ഉൾപ്പെടുന്നതുമാണ്.
(ഇ) 'റിക്യുസിഷൻ' എന്നാൽ സെക്രട്ടറി രേഖാമൂലം ജീവനക്കാരോട് നികുതി ചുമത്തലിനെ സംബന്ധിച്ച വിശദവിവരങ്ങൾ നൽകുന്നതിന് വേണ്ടി നടത്തുന്ന ഒരു പ്രത്യേക ആവശ്യപ്പെടൽ അല്ലെങ്കിൽ നികുതി ചുമത്തലിന്റെ ആവശ്യത്തിനായി ജീവനക്കാരനെ വിവരങ്ങൾ അറിയിക്കൽ അല്ലെങ്കിൽ ഏതെങ്കിലും ബിൽഡിമാന്റ് നോട്ടീസ് നടത്തലും മേൽവിലാസക്കാരൻ യഥാവിധി കൈപ്പറ്റി ഡ്യൂപ്ലിക്കേറ്റു തിരിച്ചേൽപ്പിക്കലും അല്ലെങ്കിൽ നിശ്ചിത സമയത്ത് ഗ്രാമപഞ്ചായത്തിൽ പണം അടയ്ക്കുന്നതിന് ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും തൊഴിൽ നികുതി കിഴിക്കൽ / പിരി ക്കൽ എന്നർത്ഥമാകുന്നതും ശരിയായ കണക്ക് രേഖപ്പെടുത്തലിനുവേണ്ടി അല്ലെങ്കിൽ ഇക്കാര്യ ത്തിൽ തുടർന്നുള്ള നടപടിക്കുവേണ്ടി ആവശ്യമുള്ള വിശദവിവരങ്ങൾ നൽകണമെന്ന ആവശ്യപ്പെ ടൽ ഉൾപ്പെടുന്നതുമാകുന്നു.
(എഫ്) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
(ജി) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി എന്നർത്ഥമാകുന്നു;
(എച്ച്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥമുണ്ടായിരിക്കുന്നതാണ്.
3. അർദ്ധവർഷത്തെ പരമാവധി നിരക്ക്
തൊഴിൽക്കരം നിശ്ചയിക്കേണ്ട ആവശ്യത്തി ലേക്കായി കമ്പനികളേയും വ്യക്തികളേയും അർദ്ധവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ താഴെ പട്ടികയിൽ (2)-ാം കോളത്തിൽ പറയുന്ന പ്രകാരം തരം തിരിക്കേണ്ടതും അങ്ങനെയുള്ളവ രിൽ നിന്നും ഓരോ അർദ്ധവർഷത്തേക്കും ഈടാക്കേണ്ട പരമാവധി തൊഴിൽ നികുതി പട്ടികയിൽ (3)-ാം കോളത്തിൽ പറയുംവിധമായിരിക്കേണ്ടതുമാണ്, അതായത്.-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
പട്ടിക
സ്ലാബ് | അർദ്ധവാർഷിക വരുമാനം രൂപ | പരമാവധി അർദ്ധവാർഷിക നികുതി രൂപ |
---|---|---|
I | 12,000 മുതൽ 17999 വരെ | 120 |
II | 18,000 മുതൽ 29,999 വരെ | 180 |
III | 30,000 മുതൽ 44,999 വരെ | 300 |
IV | 45,000 മുതൽ 59,999 വരെ | 450 |
V | 60,000 മുതൽ 74,999 വരെ | 600 |
VI | 75,000 മുതൽ 99,999 വരെ | 750 |
VII | 1,00,000 മുതൽ 1,24,999 വരെ | 1000 |
VIII | 1,25,000 മുതൽ | 1250 |
(2) ഓരോ വിഭാഗങ്ങളിൽ നിന്നും ഈടാക്കേണ്ട നികുതി (1)-ാം ഉപചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പരമാവധി നിരക്കുകളിൽ അധികരിക്കാത്ത വണ്ണം ഗ്രാമപഞ്ചായത്ത് നിശ്ചയിക്കേണ്ട താണ്. എന്നാൽ ഏതെങ്കിലും വിഭാഗത്തിൽ നിന്നും ഈടാക്കേണ്ട നികുതി ഗ്രാമപഞ്ചായത്ത് നിശ്ച യിക്കേണ്ടത് രൂപയുടെ ഗുണിതങ്ങൾ അനുസരിച്ചായിരിക്കേണ്ടതാണ്. എന്നു മാത്രമല്ല, ഏതെങ്കിലും വിഭാഗങ്ങളുടെ കുറഞ്ഞ വരുമാനത്തിന്റെ അടിസ്ഥാനത്തി ലുള്ള അത്തരം വിഭാഗത്തിന്റെ നികുതിയുടെ അനുപാതം ഏതൊരു സംഗതിയിലും കുറഞ്ഞ വിഭാഗത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതിയുടെ അനുപാതത്തെക്കാൾ കുറഞ്ഞി രിക്കുവാൻ പാടുള്ളതല്ല. (3) ഗ്രാമപഞ്ചായത്തിന് 3-ാം ചട്ടം (1)-ാം ഉപചട്ടത്തിൻ കീഴിലുള്ള ഏതെങ്കിലും ഒരു വിഭാ ഗത്തെയോ, കൂടുതൽ വിഭാഗങ്ങളേയോ തൊഴിൽക്കര ബാദ്ധ്യതയിൽ നിന്നും ഒഴിവാക്കാവുന്ന താണ്. എന്നാൽ ഏറ്റവും താഴ്സന്ന വിഭാഗത്തിൽപ്പെട്ടവർ നികുതി അടയ്ക്കുവാൻ ബാദ്ധ്യതപ്പെട്ടവ രായിരിക്കുമ്പോൾ മറ്റൊരു വിഭാഗത്തെയും നികുതി ബാദ്ധ്യതയിൽ നിന്നും ഒഴിവാക്കുവാൻ പാടുള്ളതല്ല.
'4. ബിസിനസ് നടത്തുകയും തൊഴിലിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യൽ
ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു കമ്പനിക്കോ അല്ലെങ്കിൽ വ്യക്തിക്കോ വ്യക്തികൾക്കോ ആഫീസോ, ജോലിസ്ഥലമോ ഉണ്ടെങ്കിൽ അങ്ങനെയുള്ള കമ്പനി ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ബിസി നസ് ചെയ്യുന്നതായോ വ്യക്തി തൊഴിലിലോ കലയിലോ ജോലിയിലോ അല്ലെങ്കിൽ നിയമനത്തിലോ ഏർപ്പെട്ടിരിക്കുന്നതായോ കരുതപ്പെടുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
പട്ടിക
സ്ലാബ് | അർദ്ധവാർഷിക വരുമാനം രൂപ | പരമാവധി അർദ്ധവാർഷിക നികുതി രൂപ |
---|---|---|
I | 12,000 മുതൽ 17999 വരെ | 120 |
II | 18,000 മുതൽ 29,999 വരെ | 180 |
III | 30,000 മുതൽ 44,999 വരെ | 300 |
IV | 45,000 മുതൽ 59,999 വരെ | 450 |
V | 60,000 മുതൽ 74,999 വരെ | 600 |
VI | 75,000 മുതൽ 99,999 വരെ | 750 |
VII | 1,00,000 മുതൽ 1,24,999 വരെ | 1000 |
VIII | 1,25,000 മുതൽ | 1250 |
(2) ഓരോ വിഭാഗങ്ങളിൽ നിന്നും ഈടാക്കേണ്ട നികുതി (1)-ാം ഉപചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പരമാവധി നിരക്കുകളിൽ അധികരിക്കാത്ത വണ്ണം ഗ്രാമപഞ്ചായത്ത് നിശ്ചയിക്കേണ്ട താണ്. എന്നാൽ ഏതെങ്കിലും വിഭാഗത്തിൽ നിന്നും ഈടാക്കേണ്ട നികുതി ഗ്രാമപഞ്ചായത്ത് നിശ്ച യിക്കേണ്ടത് രൂപയുടെ ഗുണിതങ്ങൾ അനുസരിച്ചായിരിക്കേണ്ടതാണ്. എന്നു മാത്രമല്ല, ഏതെങ്കിലും വിഭാഗങ്ങളുടെ കുറഞ്ഞ വരുമാനത്തിന്റെ അടിസ്ഥാനത്തി ലുള്ള അത്തരം വിഭാഗത്തിന്റെ നികുതിയുടെ അനുപാതം ഏതൊരു സംഗതിയിലും കുറഞ്ഞ വിഭാഗത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതിയുടെ അനുപാതത്തെക്കാൾ കുറഞ്ഞി രിക്കുവാൻ പാടുള്ളതല്ല. (3) ഗ്രാമപഞ്ചായത്തിന് 3-ാം ചട്ടം (1)-ാം ഉപചട്ടത്തിൻ കീഴിലുള്ള ഏതെങ്കിലും ഒരു വിഭാ ഗത്തെയോ, കൂടുതൽ വിഭാഗങ്ങളേയോ തൊഴിൽക്കര ബാദ്ധ്യതയിൽ നിന്നും ഒഴിവാക്കാവുന്ന താണ്. എന്നാൽ ഏറ്റവും താഴ്സന്ന വിഭാഗത്തിൽപ്പെട്ടവർ നികുതി അടയ്ക്കുവാൻ ബാദ്ധ്യതപ്പെട്ടവ രായിരിക്കുമ്പോൾ മറ്റൊരു വിഭാഗത്തെയും നികുതി ബാദ്ധ്യതയിൽ നിന്നും ഒഴിവാക്കുവാൻ പാടുള്ളതല്ല.
'4. ബിസിനസ് നടത്തുകയും തൊഴിലിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യൽ
ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു കമ്പനിക്കോ അല്ലെങ്കിൽ വ്യക്തിക്കോ വ്യക്തികൾക്കോ ആഫീസോ, ജോലിസ്ഥലമോ ഉണ്ടെങ്കിൽ അങ്ങനെയുള്ള കമ്പനി ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ബിസി നസ് ചെയ്യുന്നതായോ വ്യക്തി തൊഴിലിലോ കലയിലോ ജോലിയിലോ അല്ലെങ്കിൽ നിയമനത്തിലോ ഏർപ്പെട്ടിരിക്കുന്നതായോ കരുതപ്പെടുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
4എ. ചില സംഗതികളിൽ നികുതി നൽകാനുള്ള ബാദ്ധ്യത
(1) ബിസിനസ്സ് നടത്തുക എന്ന ആവശ്യത്തിനായി ഒരു കമ്പനിക്കോ ആൾക്കോ ഒരു ആഫീസോ ഏജന്റോ ഗ്രാമപഞ്ചായ ത്തിൽ ഉണ്ടെങ്കിൽ, അങ്ങനെയുള്ള ആഫീസിനോ ഏജന്റിനോ ആ കമ്പനിയേയോ ആളിനേയോ ബന്ധിക്കുന്ന കരാറുകൾ ചെയ്യാൻ അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും, ആ കമ്പനിയോ ആളോ, പഞ്ചായത്ത് പ്രദേശത്തിനകത്ത് ബിസിനസ്സ് നടത്തിവരുന്നതായി കരുതേണ്ടതും, അതത് സംഗതി പോലെ, അങ്ങനെയുള്ള ആഫീസിന്റെ ചാർജ്ജ് വഹിക്കുന്ന ആളോ, ഏജന്റോ, ഫേമോ ആ കമ്പ നിയോ ആളോ നൽകേണ്ട നികുതി കൊടുക്കുവാൻ ബാദ്ധ്യസ്ഥൻ/ബാദ്ധ്യസ്ഥം ആയിരിക്കുന്നതാണ്.
(2) 204-ഉം, 205-ഉം വകുപ്പുകൾ പ്രകാരം തൊഴിൽ നികുതി കൊടുക്കുവാൻ മറ്റുവിധത്തിൽ ബാദ്ധ്യതയുള്ള ഒരു കമ്പനിക്കോ, ആൾക്കോ, അതിന്റെയോ അയാളുടേയോ ബിസിനസ്സ് ഏതു സ്ഥ ലത്തു നിന്നാണോ നിയന്ത്രിക്കപ്പെടുന്നത് ആ സ്ഥലം പഞ്ചായത്ത് പ്രദേശത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്നു എന്നതുകൊണ്ടു മാത്രമോ അല്ലെങ്കിൽ അതിന്റെയോ അയാളുടേയോ ഇടപാടുകൾ പഞ്ചായത്ത് പ്രദേശത്തിന് പുറത്ത് നിർത്തലാക്കി എന്നതുകൊണ്ടു മാത്രമോ അങ്ങനെ നികുതി കൊടുക്കാനുള്ള ബാദ്ധ്യത ഇല്ലാതായതായി തീരുന്നില്ല.)
5. ഒരു *(ഗ്രാമപഞ്ചായത്ത്) പ്രദേശത്ത് പൂർണ്ണമായും ഒതുങ്ങി നിൽക്കുന്ന ബിസിനസി നുള്ള നികുതി നിർണ്ണയം.
- (ഒരർദ്ധവർഷത്തിൽ) ഒരു കമ്പനിയോ, വ്യക്തിയോ മുഴുവനായും ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ബിസിനസ് നടത്തുകയാണെങ്കിൽ അങ്ങനെയുള്ള കമ്പനിയുടെയോ, വ്യക്തിയുടെയോ ബിസിനസ് നടത്തിപ്പിൽ നിന്നും ലഭിക്കുന്ന വരുമാനം ആക്റ്റിലെ വ്യവ സ്ഥകൾ പ്രകാരം തൊഴിൽ നികുതി നിർണ്ണയത്തിന്റെ ആവശ്യത്തിലേക്കായി ആ അർദ്ധവർഷത്തേക്ക് താഴെ പറയുന്ന പ്രകാരം ആയിരിക്കുന്നതായി കരുതപ്പെടുന്നതാണ്,-
(എ) ഒരു അർദ്ധവർഷം ഉൾപ്പെടുന്ന വർഷത്തിൽ അങ്ങനെയുള്ള കമ്പനിയുടെ മേലോ വ്യക്തി യുടെ മേലോ 1961-ലെ ആദായനികുതി ആക്റ്റ് (1961-ലെ 43-ാം കേന്ദ്ര ആക്റ്റ്) അല്ലെങ്കിൽ 1991ലെ കേരള കാർഷികാദായ നികുതി ആക്റ്റ് പ്രകാരം ആദായ നികുതിയോ കാർഷികാദായ നികുതിയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്തിയിട്ടുള്ളപ്പോൾ 1991-ലെ കാർഷികാദായ നികുതി ആക്റ്റിന്റെ 5-ാം വകുപ്പ് പ്രകാരം അങ്ങനെയുള്ള ബിസിനസിന്റെ ആദായവും ലാഭവും കണക്കാക്കുന്ന തുകയുടെ രണ്ടിലൊന്നു ഭാഗം ആദായനികുതിയോ കാർഷികാദായ നികുതിയോ ചുമത്തേണ്ട കാര്യത്തിനായി എടുക്കാവുന്നതും അല്ലെങ്കിൽ അങ്ങനെയുള്ള രണ്ടു തുകകളുടെയും മൊത്തം എടുക്കാവുന്നതും;
(ബി) അത്തരം കമ്പനിയുടെയോ വ്യക്തിയുടെയോ അങ്ങനെയുള്ള ആദായവും ലാഭവും നിർണ്ണയിക്കാൻ പറ്റാതിരിക്കുകയും അല്ലെങ്കിൽ അത്തരം കമ്പനിയേയും വ്യക്തിയേയും ആദായ നികുതിയോ കാർഷികാദായ നികുതിയോ കണക്കാക്കാതിരിക്കുകയും ചെയ്താൽ അത്തരം കമ്പനിയുടെയോ വ്യക്തിയുടെയോ ആ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ബിസിനസ് നടത്തിയതിന്റെ ടേൺ ഓവർ 6-ാം ചട്ടത്തിൽ പറയുന്നുമാതിരിയുള്ള ശതമാനമോ ശതമാനങ്ങളായോ ആ അർദ്ധവർഷത്തേക്ക് കണക്കാക്കാവുന്നതോ, അല്ലെങ്കിൽ അത്തരം കണക്കാക്കാൻ കഴിയാതിരിക്കുന്ന സംഗതിയിൽ മുൻവർഷത്തെ തത്തുല്യ അർദ്ധവർഷത്തിലെ ആദായവും ലാഭവും വരുമാനമായി കണക്കാക്കേണ്ടതുമാണ്.
6. ടേൺ ഓവറിന്റെ അംശം.
തൊഴിൽക്കരം ചുമത്തുന്നതിന് വേണ്ട ആദായം കണക്കാക്കു ന്നതിന്റെ ആവശ്യത്തിനായി 5-ാം ചട്ടം (ബി) ഖണ്ഡവും 7-ാം ചട്ടവും പ്രകാരം ഉള്ള വിറ്റു വരവിന്റെയോ ബിസിനസിന്റെയോ ശതമാനം താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ പറഞ്ഞിരി ക്കുന്ന പ്രകാരം ആയിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
എന്നാൽ ഏതെങ്കിലും സംഗതിയിൽ അങ്ങനെ കണക്കാക്കിയിട്ടുള്ള വരുമാനം പട്ടികയിലെ (3)-ാം കോളത്തിൽ പറയുന്ന തുകയേക്കാൾ കുറഞ്ഞിരുന്നാൽ, അത്തരത്തിലുള്ള കുറഞ്ഞ തുക കിട്ടത്തക്ക അങ്ങനെയുള്ള നിരക്കിൽ ശതമാനം വർദ്ധിപ്പിക്കേണ്ടതാണ്.
പട്ടിക | ശതമാനം | കുറഞ്ഞത് |
---|---|---|
1 | 2 | 3 |
1.വ്യാപാരത്തിന്റെ ടേൺ ഓവർ സംഖ്യ ബിസിനസ്സിന്റെ ടേൺ ഓവർ 20 ലക്ഷം രൂപയിൽ കവിയുന്ന സംഗതിയിൽ | 3 | 80000 |
(2) വ്യാപാരത്തിന്റെ ടേൺ ഓവർ16 ലക്ഷം രൂപയിൽ കവിയുക യും എന്നാൽ 20 ലക്ഷത്തിൽ കവിയാത്ത സംഗതിയിൽ | 3 | 54000 |
(3) വ്യാപാരത്തിന്റെ ടേൺ ഓവർ 8 ലക്ഷം രൂപയിൽ കവിയുക യും എന്നാൽ 16 ലക്ഷത്തിൽ കവിയാത്ത സംഗതിയിൽ | 3.5 | 36000 |
(4) വ്യാപാരത്തിന്റെ ടേൺ ഓവർ 4 ലക്ഷം രൂപയിൽ കവിയുകയും എന്നാൽ 8 ലക്ഷത്തിൽ കവിയാത്ത സംഗതിയിൽ | 4 | 24000 |
(5) വ്യാപാരത്തിന്റെ ടേൺ ഓവർ 2 ലക്ഷം രൂപയിൽ കവിയുകയും എന്നാൽ 4 ലക്ഷം കവിയാത്ത സംഗതിയിൽ | 5 | 15000 |
(6) വ്യാപാരത്തിന്റെ ടേൺ ഓവർ 50,000 രൂപ കവിഞ്ഞിരിക്കുകയും എന്നാൽ 2 ലക്ഷം രൂപ കവിയാത്ത സംഗതിയിൽ | 6 | 6000 |
7. രണ്ടോ അതിലധികമോ '(ഗ്രാമപഞ്ചായത്ത്) പ്രദേശത്ത് നടത്തുന്ന ബിസിനസ്സിന്റെ വരുമാനം നിർണ്ണയിക്കൽ
- ഒരു കമ്പനിയോ ആളോ ബിസിനസ് ഭാഗികമായി ഒരു *(ഗ്രാമപഞ്ചാ യത്തി പ്രദേശത്തും ഭാഗികമായി അങ്ങനെയുള്ള പ്രദേശത്തിനു പുറത്ത് വെച്ചും നടത്തുന്ന പക്ഷം *(ഗ്രാമപഞ്ചായത്ത്) പ്രദേശത്ത് വെച്ച് ബിസിനസ് നടത്തുന്നതിൽ നിന്ന് അങ്ങനെ കമ്പനിക്കോ ആൾക്കോ ലഭിക്കുന്ന ആദായം ഈ ആക്റ്റ് പ്രകാരം തൊഴിൽ നികുതി ചുമത്തുന്ന കാര്യത്തി നായി, അങ്ങനെയുള്ള പ്രദേശത്ത് വച്ച് അതത് സംഗതിപോലെ ആ അർദ്ധ വർഷത്തിലോ മുൻ വർഷത്തെ തത്തുല്യ അർദ്ധവർഷത്തിലോ നടത്തിയിട്ടുള്ള ബിസിനസിന്റെ ടേൺ ഓവർ ചട്ടം 6 പ്രകാരം നിർണ്ണയിച്ച അതിന്റെ ശതമാനമാണെന്ന് കരുതേണ്ടതാണ്. എന്നാൽ, ആദായനികുതിക്ക് വിധേയനായ ഒരു കമ്പനിയുടെയോ, വ്യക്തിയുടെയോ കാര്യ ത്തിൽ അങ്ങനെയുള്ള കമ്പനിയോ വ്യക്തിയോ സമ്പാദിച്ചിട്ടുള്ള മൊത്തം ആദായം, തൊഴിൽ നികുതി നിർണ്ണയിക്കേണ്ട ആ അർദ്ധവർഷം ഉൾപ്പെടുന്ന വർഷത്തെ ആദായ നികുതി നിർണ്ണയ ത്തിന് വേണ്ടി വെളിപ്പെടുത്തിയിട്ടുള്ള ആദായമായിരിക്കുന്നതും, കമ്പനിയോ വ്യക്തിയോ ഗ്രാമപ ഞ്ചായത്ത് പ്രദേശത്തും പുറത്തും വച്ചും നടത്തിയ ബിസിനസിൽ നിന്നുള്ള ടേൺ ഓവർ അനു പാതം വീതിച്ച് കണക്കാക്കി തൊഴിൽ നികുതി നിർണ്ണയിക്കേണ്ടതാണ്.
8. ടേൺ ഓവർ നിശ്ചയിക്കൽ.
5-ാം ചട്ടം (ബി) ഖണ്ഡത്തിന്റെയും 7-ാം ചട്ടത്തിന്റെയും ആവശ്യത്തിനായി ഏതെങ്കിലും പഞ്ചായത്തിനകത്തുള്ള ബിസിനസിന്റെ ടേൺ ഓവർ എന്നാൽ അങ്ങനെയുള്ള പഞ്ചായത്തിൽ ഉൽപ്പാദിപ്പിച്ചതോ, നിർമ്മിച്ചതോ വാങ്ങിയതോ വിറ്റതോ ആയ സാധ നങ്ങളുടെയോ മറ്റേതെങ്കിലും ബിസിനസിന്റെയോ ആകെയുള്ള നാണയമൂല്യം എന്നർത്ഥമാകുന്നു. വിശദീകരണം- ഈ ചട്ടം പ്രകാരം ബിസിനസിന്റെ ടേൺ ഓവർ നിർണ്ണയിക്കുമ്പോൾ, (എ) ഏതെങ്കിലും കമ്പനിയോ ആളോ നടത്തുന്ന ഏതെങ്കിലും സാധനങ്ങളുടെ വാങ്ങലിന്റെ പേരിലുള്ള വിതരണവും ആ കമ്പനിയോ ആളോ നടത്തുന്ന അതിന്റെ വിൽപ്പനയുടെ പേരിലുള്ള വിതരണവും സംസ്ഥാനത്തിനകത്തുവച്ചാണ് നടത്തുന്നതെങ്കിൽ, അവസാനത്തെ ക്രയവിക്രയം മാത്രമേ കണക്കാക്കാൻ പാടുള്ളൂ;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) ഏതെങ്കിലും കമ്പനിയോ ആളോ നടത്തുന്ന ഏതെങ്കിലും വാങ്ങലിന്റെ പേരിലുള്ള വിതരണം സംസ്ഥാനത്തിന്റെ പുറത്തുള്ള സ്ഥലത്തുവച്ചും ആ കമ്പനിയോ ആളോ നടത്തുന്ന അതിന്റെ വിൽപ്പനയുടെ പേരിലുള്ള വിതരണം സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും സ്ഥലത്തു വച്ചുമാണ് നടക്കുന്നതെങ്കിൽ അവസാനത്തെ ക്രയവിക്രയം മാത്രമേ കണക്കാക്കാൻ പാടുള്ളൂ.
(സി) ഏതെങ്കിലും കമ്പനിയോ ആളോ നടത്തുന്ന ഏതെങ്കിലും വാങ്ങലിന്റെ പേരിലുള്ള വിതരണം സംസ്ഥാനത്തിനകത്തുള്ള സ്ഥലത്തു വച്ചും ആ കമ്പനിയോ ആളോ നടത്തുന്ന അതിന്റെ വിൽപ്പനയുടെ പേരിലുള്ള വിതരണം സംസ്ഥാനത്തിനു പുറത്തുള്ള ഏതെങ്കിലും സ്ഥലത്തു വച്ചുമാണ് നടത്തുന്നതെങ്കിൽ ആദ്യത്തെ ക്രയവിക്യം മാത്രമേ കണക്കാക്കാൻ പാടുള്ളൂ.
9. (സെക്രട്ടറി) നികുതി തരം തിരിക്കണമെന്ന്.-
(1) (സെക്രട്ടറി) ഒരു കമ്പനിക്കോ, ആൾക്കോ എസ്റ്റിമേറ്റു ചെയ്ത പ്രകാരം ആ കമ്പനിയുടെയോ *(ആളുടെയോ) അർദ്ധവാർഷിക ആദായത്തിന് യോജിച്ച തോതിലുള്ള തരംതിരിച്ച് കൊടുക്കേണ്ടതാണ്.
(2) (1)-ാം ഉപചട്ടം പ്രകാരം ഏതെങ്കിലും കമ്പനിയേയോ ആളെയോ തരംതിരിക്കുമ്പോൾ, നടത്തുന്ന വ്യാപാരത്തിന്റെ സ്വഭാവം, മതിപ്പുവില, കൈകാര്യം ചെയ്യപ്പെടുന്ന സാധനങ്ങളുടെ അളവും, എണ്ണവും വ്യാപാരത്തിനുള്ള പുരയിടങ്ങളുടെ വലിപ്പവും വാടകയും പ്രവർത്തിയെടുക്കുന്ന ആളുകളുടെ എണ്ണവും ലഭിച്ചുവരുന്ന കാർഷികാദായത്തിന്റെ തുക, അങ്ങനെയുള്ള കമ്പനിയോ ആളോ കാർഷികാദായ നികുതിയിനത്തിലും ആദായ നികുതിയിനത്തിലും കൊടുക്കുന്ന തുക എന്നിവ സംബന്ധിച്ച സാമാന്യപരിശോധനകളെ അടിസ്ഥാനപ്പെടുത്തി (സെക്രട്ടറിക്കി ചെയ്യാവുന്നതാണ്.
10. നോട്ടീസ് നടത്തിലും തൊഴിൽക്കരം ചുമത്തലും.-
(1) ഏതെങ്കിലും കമ്പനിയോ വ്യക്തിയോ ഒരർദ്ധവർഷത്തേക്ക് തൊഴിൽ നികുതി കൊടുക്കുന്നതിന് ബാദ്ധ്യസ്ഥമോ ബാദ്ധ്യസ്ഥനോ ആണെന്ന് (സെക്രട്ടറിക്ക്) അഭിപ്രായമുള്ളപക്ഷം അങ്ങനെയുള്ള കമ്പനിയോട്/ആളോട് തുടർന്നുള്ള അർദ്ധവർഷത്തിൽ *(V)-ാം നമ്പർ ഫോറത്തിലുള്ള നോട്ടീസ് പ്രകാരം 15 (പതിനഞ്ച് ദിവസത്തിനുള്ളിൽ ഒരു റിട്ടേൺ സമർപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏത് ആദായത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയുള്ള കമ്പനിയുടെയോ ആളുടേയോ തൊഴിൽ നികുതി അങ്ങനെയുള്ള അർദ്ധവർഷത്തേക്ക് നിർണ്ണയത്തിന് ബാദ്ധ്യതപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്ന ഒരു നോട്ടീസ് നടത്തിയിരിക്കേണ്ടതാണ്. അതിന്മേൽ അങ്ങനെയുള്ള കമ്പനിക്കോ ആളിനോ തൊഴിൽ നികുതി ആവശ്യപ്പെട്ടിട്ടുള്ള അർദ്ധവർഷത്തിലോ മുൻ വർഷത്തെ തദനുസൃത അർദ്ധവർഷത്തിലോ ലഭിച്ച ആദായം കാണിക്കുന്നതിന് ഒരു റിട്ടേൺ സമർപ്പിക്കാവുന്നതും കമ്പനിയോ ആളോ സമർപ്പിച്ച റിട്ടേണിന്റെ വിശ്വാസ്യത തെളിയിക്കാനുള്ള ഏതൊരു തെളിവും ഹാജരാക്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടം ആവശ്യപ്പെടുന്ന രീതിയിലുള്ള റിട്ടേണാണ് തന്നിരിക്കുന്നതെന്നും ആയത പൂർണ്ണവും ശരിയുമാണെന്നും (സെക്രട്ടറിക്കി ബോദ്ധ്യം വരുന്നപക്ഷം കമ്പനിയുടെയോ ആളുടെയോ അങ്ങനെയുള്ള റിട്ടേണിന്റെ അടിസ്ഥാനത്തിൽ *(തൊഴിൽ നികുതി ചുമത്തേണ്ടതാണ്.)
വിശദീകരണം.- 5-ാം ചട്ടം (ബി) ഖണ്ഡത്തിലും അഥവാ 7-ാം ചട്ടത്തിനും കീഴിൽ വരാത്ത സംഗതിയിൽ, കമ്പനിയോ വ്യക്തിയോ 1961- ലെ ആദായനികുതി ആക്റ്റ് 156-oo വകുപ്പു പ്രകാരം അങ്ങനെയുള്ള കമ്പനിക്കോ, ആൾക്കോ പ്രസ്തുത അർദ്ധവർഷം ഉൾപ്പെടുന്ന വർഷത്തേയ്ക്ക് നൽകിയിട്ടുള്ള ആദായ നികുതി ഡിമാന്റ് നോട്ടീസ് ഹാജരാക്കുന്നപക്ഷം, (സെക്രട്ടറി അങ്ങനെയുള്ള നോട്ടീസിൽ സൂചിപ്പിച്ചിട്ടുള്ള ആദായത്തിന്റെ നേർപകുതി ആദായം ആക്റ്റിൻ പ്രകാരം തൊഴിൽ നികുതി ചുമത്തുന്ന ആവശ്യത്തിന് വേണ്ടിയുള്ള ആദായമായി കണക്കാക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) (1)-ാം ഉപചട്ടം ആവശ്യപ്പെടുന്ന പ്രകാരം റിട്ടേൺ സമർപ്പിക്കാത്ത സംഗതിയിലോ, '(സെക്രട്ടറിക്ക്), അങ്ങനെ സമർപ്പിച്ചിട്ടുള്ള കണക്ക് അവാസ്തവമെന്നോ അപൂർണ്ണമെന്നോ തോന്നുന്ന സംഗതിയിലും അങ്ങനെയുള്ള കമ്പനിക്കോ വ്യക്തിക്കോ എതിരെ നടത്താൻ ഉദ്ദേശിക്കുന്ന നടപടികളെ സംബന്ധിച്ച കാരണം കാണിക്കലിന് ഏഴു ദിവസത്തിൽ കുറയാത്ത സമയത്തെ നോട്ടീസ് നൽകിക്കൊണ്ട് അത്തരം കമ്പനിക്കോ വ്യക്തിക്കോ ‘(സെക്രട്ടറി എസ്റ്റിമേറ്റു ചെയ്ത പ്രകാരം കമ്പനിയുടെ അല്ലെങ്കിൽ വ്യക്തിയുടെ അർദ്ധവർഷ ആദായത്തിന് യോജിച്ച തോതിലുള്ള തരംതിരിവ് നൽകാവുന്നതാണ്.
(4) (3)-ാം ഉപചട്ടം പ്രകാരം വല്ല കമ്പനിയോ ആളേയോ തരം തിരിക്കുമ്പോൾ '(സെക്ര ട്ടറിക്കി നടത്തുന്ന വ്യാപാരത്തിന്റെ സ്വഭാവം മതിപ്പുവില കൈകാര്യം ചെയ്യപ്പെടുന്ന സാധനങ്ങളുടെ അളവും എണ്ണവും പാർപ്പിനും വ്യാപാരത്തിനും ഉള്ള പുരയിടങ്ങളുടെ വലിപ്പവും വാടകയും പ്രവർത്തിയെടുക്കുന്ന ആളുകളുടെ എണ്ണം കൊടുത്തുവരുന്ന ആദായനികുതിയുടെയോ കാർഷികാദായ നികുതിയുടെയോ തുകയും (1)-ാം ഉപചട്ടപ്രകാരം സമർപ്പിക്കുന്ന റിട്ടേൺ വല്ലതുമുണ്ടെങ്കിൽ അതും, എന്നിവ സംബന്ധിച്ചുള്ള സാമാന്യ പരിഗണനകളെ അടിസ്ഥാനപ്പെടുത്തി അങ്ങനെ ചെയ്യാവുന്നതാകുന്നു..
11. കണക്കുകൾ ആവശ്യപ്പെടരുതെന്ന്-
(സെക്രട്ടറി ഏതെങ്കിലും കമ്പനിയുടെയോ വ്യക്തി യുടെയോ കണക്കുകൾ ആവശ്യപ്പെടുവാൻ പാടുള്ളതല്ല; എന്നാൽ ഏതെങ്കിലും നികുതിദായകന് *(ഗ്രാമപഞ്ചായത്ത്) പ്രദേശത്ത് നിന്നും തൊഴിലിലോ, കലയിലോ, ജോലിയിലോ, ബിസിനസ് നട ത്തുക വകയിലോ, ലഭിക്കുന്ന അറ്റാദായം (സെക്രട്ടറി) അയാൾക്ക് നൽകിയിട്ടുള്ള തരംതിരിവിന്റെ ഏറ്റവും താഴ്സന്ന പരിധിക്കു താഴെ വരുന്നതാണെന്ന് കാണിക്കുന്നതിനുവേണ്ടി കണക്കുകൾ ഹാജരാക്കാവുന്നതും അങ്ങനെയുള്ള സംഗതി (സെക്രട്ടറിക്കി ബോദ്ധ്യം വരുന്ന പക്ഷം അത്തരം കമ്പ നിയെയോ, വ്യക്തിയെയോ അതിനനുസരിച്ചുള്ള വിഭാഗത്തിലേക്ക് അസസ്മെന്റ് പരിഷ്കരിച്ച് മാറ്റേണ്ടതാണ്.
===== 12. സ്റ്റേറ്റമെന്റുകൾ റിട്ടേൺ മുതലായവ രഹസ്യമായിരിക്കണമെന്ന്.- ===== ഏതെങ്കിലും കമ്പനിയോ വ്യക്തിയോ തൊഴിൽ നികുതി നിർണ്ണയത്തിന്റെ ആവശ്യത്തിനായി നൽകിയിട്ടുള്ള എല്ലാ സ്റ്റേറ്റുമെന്റുകളും സമർപ്പിച്ച റിട്ടേണുകളും ഹാജരാക്കിയ എല്ലാ കണക്കുകളും അഥവാ എല്ലാ രേഖകളും രഹസ്യമായി കരുതേണ്ടതും, അവയുടെ പകർപ്പുകൾ പൊതുജനങ്ങൾക്ക് നൽകാൻ പാടില്ലാത്തതുമാകുന്നു.
13. നികുതിദായകരുടെ ലിസ്റ്റ് സമർപ്പിക്കാൻ ഉടമസ്ഥനോടോ കൈവശക്കാരനോടോ ആവശ്യപ്പെടൽ.-
നോട്ടീസ് മൂലം സെക്രട്ടറിക്ക് ഏതെങ്കിലും കെട്ടിടത്തിന്റെയോ ഭൂമിയുടെയോ ഉടമസ്ഥനോടും അല്ലെങ്കിൽ കൈവശക്കാരനോടും, ഹോട്ടലിന്റെയോ ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബിന്റെയോ താമസത്തിനുള്ള മുറികളുടെയോ ഏതൊരു നടത്തിപ്പുകാരനോടും, സെക്രട്ടറിയോടും, മാനേജരോടും, ആ കെട്ടിടമോ, ഭൂമിയോ, ഹോട്ടലോ ബോർഡിംഗോ ലോഡ്ജിംഗ് ഹൗസോ ക്ലബോ, *(താമസത്തിനുള്ളിമുറികളോ കൈവശം വച്ചിരിക്കുന്ന എല്ലാവരുടെയും പേര് അടങ്ങിയിട്ടുള്ളതും, അങ്ങനെയുള്ള ഏതൊരാളുടെയും തൊഴിലിനെയോ, കലയേയോ ഉദ്യോഗത്തെയോ സംബന്ധിച്ചും അയാൾ വാടക *(എന്തെങ്കിലും) കൊടുക്കുന്നുണ്ടെങ്കിൽ അതിനെ സംബന്ധിച്ചും അങ്ങനെ കൈവശം വച്ച കാലത്തെ സംബന്ധിച്ചും വിവരിച്ചുകൊണ്ടുള്ളതുമായ രേഖാ മൂലമുള്ള ഒരു ലിസ്റ്റ് നിർദ്ദിഷ്ട സമയത്തിനുള്ളിൽ സമർപ്പിക്കാനാവശ്യപ്പെടാവുന്നതാണ്.
14. തൊഴിലുടമയോടോ അവരുടെ പ്രതിനിധികളോടോ ലിസ്റ്റ് സമർപ്പിക്കാൻ ആവശ്യ പ്പെടൽ.-
നോട്ടീസ് മൂലം, സെക്രട്ടറിക്ക് ഏതെങ്കിലും തൊഴിലുടമയോടോ, പൊതുവകയോ ആഫീസിന്റെയോ, ഹോട്ടലിന്റെയോ ബോർഡിംഗിന്റെയോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ ഫേമിന്റെയോ കമ്പനിയുടെയോ തലവനോടോ നടത്തി പ്പുകാരനോടോ മാനേജരോടോ,-
(എ) ആ തൊഴിലുടമയോ അല്ലെങ്കിൽ ആ ആഫീസോ ഹോട്ടലോ ബോർഡിംഗോ കമ്പനിയോ ഉദ്യോഗസ്ഥന്മാരോ ജീവനക്കാരോ ദ്വിഭാക്ഷികളോ ഏജന്റുമാരോ വിതരണക്കാരോ കരാറു കാരോ ആയി ജോലി ചെയ്യിക്കുന്ന എല്ലാവരുടെയും പേര് അടങ്ങിയ ലിഖിതമായ ഒരു ലിസ്റ്റ അങ്ങനെ ജോലിയിൽ ഏർപ്പെടുത്തിയിട്ടുള്ള ആളുടെ ശമ്പളത്തേയോ വരുമാനത്തേയോ സംബ ന്ധിച്ച് സ്റ്റേറ്റമെന്റ് സഹിതം നിർദ്ദിഷ്ട സമയത്തിനുള്ളിൽ സമർപ്പിക്കാനും;
(ബി) അതത് സംഗതിപോലെ, ആ തൊഴിലുടമയോ, തലവനോ നടത്തിപ്പുകാരനോ, മാനേജരോ, ഏത് കമ്പനിയുടെ ഏജന്റായിരിക്കുന്നുവോ ആ കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും, ആവശ്യപ്പെടാവുന്നതാണ്.
15. വ്യവസായത്തിലെ മാറ്റമോ വ്യത്യാസമോ അറിയിക്കണമെന്ന്.
- നികുതി ഒടുക്കുവാൻ ബാദ്ധ്യതയുള്ള ഓരോ ആളും അവരുടെ ഫേമിന്റെയോ വ്യവസായത്തിന്റെയോ കലയുടേയോ, ബിസിനസ് സ്ഥലത്തിന്റെയോ പേര് മാറ്റുകയോ അല്ലെങ്കിൽ വ്യവസായത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുകയോ ബിസിനസ് കൈമാറ്റം ചെയ്യുകയോ ചെയ്യുകയാണെങ്കിൽ അങ്ങനെയുള്ള മാറ്റമോ വ്യത്യാസമോ കൈമാറ്റമോ വരുത്തിയ ദിവസം മുതൽ 30 ദിവസത്തിനകം ആ സംഗതി രേഖാമൂലം സെക്രട്ടറിയെ അറിയിച്ചിരിക്കേണ്ടതാണ്.
16. തൊഴിലുടമകളോട് ജീവനക്കാരുടെ വരുമാനത്തേയോ ശമ്പളത്തേയോ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടൽ.
(1) ഒരു അർദ്ധ വർഷത്തെ തൊഴിൽ നികുതി നിർണ്ണയത്തിന് അർഹമായ കാലം കഴിഞ്ഞാലുടൻ സെക്രട്ടറി 1-ാം നമ്പർ ഫാറത്തിൽ ആഫീസ് തലവനോടോ തൊഴിലുടമയോടോ, ജോലിയിലുള്ള ആളുകളുടെ ആകെയുള്ള ശമ്പളത്തെയോ വരുമാനത്തെയോ സംബന്ധിച്ച വിവരങ്ങൾ പതിനഞ്ച് ദിവസത്തിനുള്ളിൽ *[II-ാം നമ്പർ) ഫോറത്തിലും സമർപ്പിക്കു വാൻ ആവശ്യപ്പെടേണ്ടതാണ്.
(2) ആഫീസ് തലവനോ, തൊഴിലുടമയോ സെക്രട്ടറി ആവശ്യപ്പെട്ട വിവരങ്ങൾ നിർദ്ദിഷ്ട സമ യത്തിനുള്ളിൽ II-ാം നമ്പർ ഫാറത്തിൽ സമർപ്പിക്കേണ്ടതും ആയതിന്റെ പകർപ്പ് ആ സ്ഥാപന ത്തിലെ നോട്ടീസ് ബോർഡിൽ അങ്ങനെയുള്ള വിവരങ്ങൾ അയച്ചുകൊടുത്ത തീയതി മുതൽ 15 ദിവസം വരെയുള്ള കാലത്തേയ്ക്ക് ജീവനക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പരസ്യപ്പെടുത്തി യിരിക്കേണ്ടതുമാണ്.
(3) ആഫീസ് തലവനോ, തൊഴിലുടമയോ നൽകിയിട്ടുള്ള അങ്ങനെയുള്ള വിവരങ്ങൾ, സെക്ര ട്ടറിക്ക് കിട്ടി 15 ദിവസത്തിനുള്ളിൽ അത്തരം വിവരങ്ങളുടെ നിജസ്ഥിതി നിഷേധിച്ചുകൊണ്ട് തെളി വുകൾ സഹിതം ജീവനക്കാർ രേഖകൾ ഹാജരാക്കാത്ത പക്ഷം ടി വിവരങ്ങൾ അംഗീകരിച്ച സെക്രട്ടറി ബന്ധപ്പെട്ട രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.
(4) തൊഴിലുടമ അങ്ങനെയുള്ള വിവരങ്ങൾ II-ാം നമ്പർ ഫോറത്തിൽ ലഭ്യമാക്കിയാൽ മാത്രം തൊഴിൽ നികുതി നിർണ്ണയം ആരംഭിക്കേണ്ടതും, അത്തരം വിവരങ്ങൾ ലഭ്യമായശേഷം മാത്രം *[1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 8-ലെ ഉപചട്ടം (3) വ്യവസ്ഥ ചെയ്യുന്ന *(ഡിമാന്റിനുള്ള കാലപരിധി ആരംഭിക്കുന്നതായി കണ ക്കാക്കേണ്ടതുമാകുന്നു.
17. നികുതി നിശ്ചയിക്കലും അറിയിപ്പും.-
(1) II-ാം നമ്പർ ഫാറത്തിലെ വിവരങ്ങൾ കിട്ടിയാൽ കഴിയുന്നിടത്തോളം വേഗത്തിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാ ക്കലും അപ്പീലും) ചട്ടങ്ങളിലെ 7-ാം ചട്ടം ആവശ്യപ്പെടുന്ന പ്രകാരം (സെക്രട്ടറി) നികുതി നിർണ്ണ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ യിക്കേണ്ടതും അങ്ങനെ നിർണ്ണയിച്ച നികുതിയുടെ ബില്ലിന്റെയോ ഡിമാന്റ് നോട്ടീസിന്റെയോ പകർപ്പ് ബന്ധപ്പെട്ട ആഫീസ് തലവനോ, തൊഴിലുടമയ്ക്കക്കോ നോട്ടീസ് ബോർഡിൽ പ്രസിദ്ധീക രിക്കുന്നതിനായി അയച്ചുകൊടുക്കുകയോ അല്ലെങ്കിൽ അത്തരം ബില്ലുകളോ, ഡിമാന്റ് നോട്ടീസു കളോ ബന്ധപ്പെട്ട ജീവനക്കാരുടെ ശ്രദ്ധയിൽ വരത്തക്കവണ്ണം ഉചിതമെന്ന് തോന്നുന്ന രീതി ഏതാണോ ആ തരത്തിൽ ചെയ്യേണ്ടതുമാണ്. നികുതി നിർണ്ണയത്തിനെതിരെ ആക്ഷേപം വല്ലതു മുണ്ടെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരന് ആയത്, തൊഴിലുടമയ്ക്കക്കോ ആഫീസ് തലവനോ നോട്ടീസ് കിട്ടിയ തീയതി മുതൽ 30 ദിവസത്തിനകം ബോധിപ്പിക്കാവുന്നതാണ്. (2) ആക്റ്റിൻ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള മറ്റേതെങ്കിലും ചട്ടങ്ങളിൽ എതിരായി എന്തുതന്നെ അടങ്ങിയിരുന്നാലും (1)-ാം ഉപചട്ടപ്രകാരം നടത്തിയിട്ടുള്ള ഒരു പബ്ലിക്സ് നോട്ടീസ്, ഓരോ വ്യക്തി കൾക്കും പ്രത്യേകമായി നികുതി നിശ്ചയിക്കൽ നോട്ടീസ് അയയ്ക്കക്കേണ്ടതിന്റെ ആവശ്യകത ഇല്ലാ താക്കുകയാണ്. (3) വ്യക്തികളുടെ ആക്ഷേപങ്ങൾ വല്ലതും '(സെക്രട്ടറിക്കി ലഭിക്കുന്ന പക്ഷം ആയത് കഴി യുന്നിടത്തോളം വേഗത്തിൽ അത്തരം അപ്പീൽ കിട്ടി ഏത് രീതിയിലും 30 ദിവസത്തിൽ അധിക രിക്കാതെ അത്തരം ആക്ഷേപങ്ങളിന്മേൽ തീർപ്പ് കൽപ്പിക്കേണ്ടതും, വിവരം കക്ഷിയെ അറിയിക്കേ ണ്ടതുമാണ്. (4) ഇപ്രകാരം ആക്ഷേപങ്ങൾ ഉള്ള പക്ഷം ആയത് കൂടി തീർപ്പ് കൽപ്പിച്ചശേഷം നിശ്ചയിക്ക പ്പെടുന്ന തുകയാണ് ചുമത്തേണ്ടുന്ന തൊഴിൽ നികുതി.
18. ചുമത്താവുന്ന നികുതി ഡിമാന്റ് ചെയ്യൽ.
(1) തൊഴിൽ നികുതി നിശ്ചയിക്കലിനെതി രെയുള്ള ആക്ഷേപം സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ഉടനെയും മറ്റു സംഗതിയിൽ ആക്ഷേപം തീർപ്പു കൽപ്പിച്ചയുടനെയും, സെക്രട്ടറി നികുതിദായകരുടെ ബിൽഡിമാന്റ് നോട്ടീസ് II-ാം നമ്പർ ഫോറത്തിൽ രണ്ടു പകർപ്പുകൾ തയ്യാറാക്കിക്കേണ്ടതും ആയത് IV-ാം നമ്പർ ഫാറത്തിലുള്ള അപേ ക്ഷയോടൊപ്പം (രണ്ടു പകർപ്പ് വീതം) തൊഴിലുടമയ്ക്ക് അയയ്ക്കക്കേണ്ടതും ആയത് അവിടെയുള്ള തൊഴിലാളികൾക്ക്/ജീവനക്കാർക്ക് നോട്ടീസിൽ പറയുന്ന നിശ്ചിത തീയതിക്കകം നടത്തി ബില്ലിന്റെ/ ഡിമാന്റ് നോട്ടീസിന്റെ ഡ്യൂപ്ലിക്കേറ്റ കൈപ്പറ്റിയതിന്റെ തെളിവുസഹിതം തൊഴിലുടമ / ആഫീസ് തലവൻ തിരികെ സമർപ്പിക്കേണ്ടതുമാണ്.
(2) ഈ ചട്ടത്തിൻ കീഴിൽ തൊഴിൽ നികുതി ഡിമാന്റ് ചെയ്യുന്നതിന്റെ പുരോഗതി ശ്രദ്ധിക്കു ന്നതിന് വേണ്ടിയും, ഓരോ അർദ്ധവർഷത്തേയും തൊഴിലാളികളുടെ/ജീവനക്കാരുടെ നികുതി സമ യമെത്തുന്നത് ശ്രദ്ധിക്കുന്നതിനും വേണ്ടി സെക്രട്ടറി V-ാം നമ്പർ ഫോറത്തിലുള്ള ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.
(3) പഞ്ചായത്ത് ആഫീസ് തലവനോ തൊഴിലുടമയ്ക്കോ V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്ററിന്റെ ഒരു പകർപ്പ് എല്ലാ വിവരങ്ങളും രേഖപ്പെടുത്തി വയ്ക്കുന്നതിന് വേണ്ടി നൽകേണ്ടതാണ്.
(4) ഓരോ അർദ്ധ വർഷത്തിന്റെ അവസാനവും, ആഫീസ് തലവനോ, തൊഴിലുടമയോ വച്ചു പോരുന്ന രജിസ്റ്ററിന്റെ സംഖ്യകളും മറ്റ് വിവരങ്ങളും പഞ്ചായത്തിൽ സൂക്ഷിക്കുന്ന തത്തുല്യ രജി സ്റ്ററുമായി ഒത്തുനോക്കി കൃത്യത സെക്രട്ടറി ഉറപ്പു വരുത്തേണ്ടതും ഒരു പരിശോധന സർട്ടിഫി ക്കറ്റ് രജിസ്റ്ററിലെ അവസാനത്തെ ഉൾക്കുറിപ്പിനുശേഷം എഴുതി തീയതി വെച്ച് ഒപ്പിട്ട് നൽകേണ്ട തുമാണ്.
(5) ആഫീസ് തലവനോ/തൊഴിലുടമയോ വച്ച് പോരുന്ന രജിസ്റ്ററിൽ ഏതെങ്കിലും '(തരത്തി ലുള്ള സാരമായ വ്യത്യാസം പരിശോധനാ സമയത്ത് ശ്രദ്ധയിൽപ്പെടുന്ന പക്ഷം, അത്തരത്തിലുള്ള പോരായ്മ പരിഹരിക്കുന്നതിന് വേണ്ടി രേഖാമൂലം അവരെ വിവരം അറിയിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(6) V-ാം നമ്പർ ഫോറത്തിൽ സൂക്ഷിക്കുന്ന ഇത്തരം രജിസ്റ്ററുകൾ സർക്കാർ നിർദ്ദേശിക്കുന്ന പരിശോധനാ ഉദ്യോഗസ്ഥന് പരിശോധിക്കാനധികാരമുള്ളതും, ആഫീസ് തലവനോ/തൊഴിലുടമയോ അത്തരം പരിശോധനയ്ക്കുള്ള എല്ലാ സഹായവും ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കേ ണ്ടതുമാണ്.
19. ബിൽ/ഡിമാന്റ് നോട്ടീസ് തൊഴിലുടമ നടത്തണമെന്ന്.
(1) ആഫീസ് തലവനോ / തൊഴി ലുടമയോ തൊഴിലാളിക്ക് / ജീവനക്കാർക്കുള്ള തൊഴിൽക്കരം ഡിമാന്റ് ചെയ്തതുകൊണ്ടുള്ള നോട്ടീസ് കിട്ടിയാലുടൻ, അയാൾ,
(എ) 16-ാം ചട്ടത്തിലെ (1)-ാം ഉപചട്ട പ്രകാരം സെക്രട്ടറിക്ക് / സ്റ്റാന്റിംഗ് കമ്മിറ്റിക്ക് II-ാം നമ്പർ ഫോറത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ ജീവനക്കാരുടെ / തൊഴിലാളികളുടെ മേൽവിലാസവുമായി പരിശോധിച്ച് അതിന്റെ നിജസ്ഥിതി ഉറപ്പാക്കേണ്ടതും;
(ബി) ഏതെങ്കിലും ഡിമാന്റ് നോട്ടീസിലെ സാരമായ വിവരങ്ങളിൽ പേരിലോ, പദവിയിലോ II-ാം നമ്പർ ഫോറത്തിലുള്ള വിവരങ്ങളുമായി ഒത്തുചേരാതിരിക്കുകയാണെങ്കിൽ അങ്ങനെയുള്ള പോരായ്മ രേഖപ്പെടുത്തി അത്തരം ഡിമാന്റ് നോട്ടീസ് തിരിച്ചയയ്ക്കക്കേണ്ടതും;
(സി) V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്ററിലെ 1 മുതൽ 5 വരെയുള്ള കോളത്തിലെ ഉൾക്കു റിപ്പുകളും അതിനനുസൃതമായി ഡിമാന്റ് നോട്ടീസിന്റെ രണ്ടാം പ്രതിയും അപേക്ഷയോടൊപ്പം നൽകിയിട്ടുള്ള സ്റ്റേറ്റുമെന്റുമടക്കം പൂരിപ്പിക്കേണ്ടതും, ആണ്.
(2) ആഫീസ് തലവനോ/തൊഴിലുടമയോ ബിൽഡിമാന്റ് നോട്ടീസ് മേൽവിലാസക്കാരന് റിക്യൂസിഷനിൽ പറയുന്ന നിർദ്ദിഷ്ട തീയതിക്കുള്ളിൽ നടത്തി രണ്ടാം പകർപ്പിൽ തീയതിയടക്കം ഒപ്പുവച്ച് നോട്ടീസ് കൈപ്പറ്റിയത് സ്ഥിരീകരിച്ച് വയ്ക്കപ്പിക്കേണ്ടതും, നോട്ടീസ് നടത്തിയ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്ററിൽ 6-ാമത്തെ കോളത്തിൽ രേഖപ്പെടുത്തിയ ശേഷം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതുമാണ്.
(3) തൊഴിലാളിയോ / ജീവനക്കാരനോ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിക്കുന്ന സംഗതിയിൽ, അത്തരം നിരസിക്കുന്ന തീയതി നോട്ടീസ് നടത്തിയ തീയതിയായി കണക്കാക്കുന്നതും, അങ്ങനെയുള്ള നിരസിക്കൽ ആഫീസ് തലവനോ/തൊഴിലുടമയോ ആ വിവരം ബിൽഡിമാന്റ് നോട്ടീസിന്റെ അസ്സലിലും പകർപ്പിലും രേഖപ്പെടുത്തേണ്ടതും അവർക്ക് യഥാവിധി നോട്ടീസ് നടത്തി എന്ന നിഗമനത്തിൽ ഉടൻ നടപടി സ്വീകരിക്കേണ്ടതുമാണ്. ആഫീസ് തലവൻ/തൊഴിലുടമ അത്തരം നോട്ടീസിന്റെ അസൽ കൈവശം സൂക്ഷിക്കുകയും ഡ്യൂപ്ലിക്കേറ്റ് മതിയായ സാക്ഷ്യപ്രതിക സഹിതം സെക്രട്ടറിക്ക് തിരികെ അയക്കേണ്ടതുമാണ്.
20. ശമ്പളത്തിൽ നിന്നും തൊഴിൽ നികുതി കുറവു ചെയ്യൽ.
(1) അക്വിറ്റൻസ് റോളിലുള്ള തൊഴിലാളിയോ / ജീവനക്കാരോ അവരുടെ വേതനമോ ശമ്പളമോ ചെക്ക/ഡിമാന്റ് ഡ്രാഫ്റ്റ് മുഖേന കൈപ്പറ്റുന്ന സംഗതിയിൽ, തൊഴിൽ നികുതിക്ക് വിധേയരായവർക്ക് നോട്ടീസ് നടത്തിയാൽ ഉടൻ തന്നെ, ആഫീസ് തലവനോ/തൊഴിലുടമയോ അങ്ങനെയുള്ള തൊഴിൽ നികുതി തുക ആ മാസത്തിലെ ശമ്പളത്തിലോ, വേതനത്തിലോ നിന്ന് കുറവ് ചെയ്യേണ്ടതാണ്.
(2) അത്തരത്തിൽ വസൂലാക്കിയ നികുതിയുടെ വിവരം V-ാം നമ്പർ ഫോറത്തിലുള്ള രജി സ്റ്ററിലെ 7 മുതൽ 9 വരെയുള്ള കോളങ്ങളിൽ രേഖപ്പെടുത്തേണ്ടതാണ്.
(3) അങ്ങനെ കിഴിവാക്കിയ തുക 10 ദിവസത്തിനകം സെക്രട്ടറിയുടെ പേരിൽ ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ അല്ലെങ്കിൽ പണമായോ, ജീവനക്കാരുടെ പേരും അടച്ച തുകയും കാണിക്കുന്ന പ്രസ്താവനയോടൊപ്പം അടച്ചിരിക്കേണ്ടതാണ്.
(4) ഒരു വകുപ്പിലെ ഒരു ആഫീസിൽ നിന്നും അതേ വകുപ്പിലെ തന്നെ മറ്റൊരു ആഫീസി ലേക്ക് സ്ഥലം മാറിപ്പോകുന്ന ജീവനക്കാരന്റെ സംഗതിയിൽ വിടുതൽ ചെയ്യുന്ന ആഫീസ് തല വൻ, ആ ജീവനക്കാരൻ ഒടുക്കുവാനുള്ള തൊഴിൽ നികുതി തുക കൂടി എൽ.പി.സി.യിൽ കാണിച്ച ആ തുക ഈടാക്കിച്ച് അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (5) ജീവനക്കാരൻ പെൻഷൻ പറ്റി പിരിയുകയോ, നിർബന്ധമായി പിരിഞ്ഞുപോകുകയോ മറ്റു വകുപ്പിലേയ്ക്ക് വിടുതൽ ചെയ്തു പോകുകയോ ചെയ്യുന്ന സംഗതിയിൽ ശമ്പളത്തിൽ നിന്നും തൊഴിൽ നികുതി തുക വസൂലാക്കിയിട്ട് മാത്രമേ ശമ്പളം വിതരണം ചെയ്യുവാൻ പാടുള്ളു.
21. സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥൻ തൊഴിൽ നികുതി അടയ്ക്കക്കൽ
.- (1) സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥൻ തന്നെ നികുതിദായകനാകുമ്പോൾ ബില്ലിൽ/ ഡിമാന്റ് നോട്ടീസിൽ പറഞ്ഞിരിക്കുന്ന തീയതിയിലും നിശ്ചിത സമയത്തിനുള്ളിലും അയാൾതന്നെ തൊഴിൽ നികുതി *(ഗ്രാമപഞ്ചായത്തിലോ), ബാങ്കിലോ ഒടുക്കുന്നതിനുള്ള ഏർപ്പാടാക്കിയിരിക്കേണ്ടതാണ്.
(2) തൊഴിൽ നികുതി ഒടുക്കുവാൻ സമയമായശേഷം ശമ്പളമോ വേതനമോ എഴുതി വാങ്ങിയ ഉടൻ തന്നെ അയാൾ ആഫീസ് തലവനേയോ തൊഴിലുടമയേയോ *(ഗ്രാമപഞ്ചായത്തിൽ) ഒടുക്കേണ്ട തൊഴിൽ നികുതിയുടെ വിശദവിവരങ്ങൾ അറിയിച്ചിരിക്കേണ്ടതാണ്.
(3) ശമ്പളം എഴുതി വാങ്ങി വിതരണം നടത്തുന്ന ഓരോ ഉദ്യോഗസ്ഥനും ശമ്പളം സ്വയം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥനും ഓരോ വർഷവും ഫെബ്രുവരി മാസത്തിലേയും, ആഗസ്റ്റ് മാസത്തിലേയും ശമ്പള ബില്ലിനോടൊപ്പം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ള വരുമാനത്തിന്റെ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കാണിക്കുന്നതും തൊഴിൽ നികുതി ഇനത്തിൽ ഒടുക്കുവാനുള്ള എല്ലാ തുകയും കൊടുത്തുവെന്നും വരുമാനത്തെ സംബന്ധിച്ച വിവരങ്ങൾ നൽകിയ തീയതിയും, തുക ഒടുക്കിയ തീയതിയും കാണിക്കുന്ന ഒരു സാക്ഷ്യപത്രം കൂടി സമർപ്പിച്ചിരിക്കേണ്ടതാണ്.
22. ശേഖരിച്ച നികുതിയുടെ വിശദാംശങ്ങൾ നൽകൽ
- ശേഖരിച്ച നികുതി തുകയോ തുകയുടെ ചെക്കോ ഡിമാന്റ് ഡ്രാഫ്റ്റോ ആയത് അയയ്ക്കുന്നതോടൊപ്പം ആഫീസ് തലവനോ, തൊഴിലുടമയോ ശേഖരിച്ച നികുതി തുകയും, നികുതിദായകന്റെ പേരും ഡിമാന്റ് നമ്പരും ഡിമാന്റ് ചെയ്ത നികുതി തുകയും ഈടാക്കിയ തീയതിയും കാണിക്കുന്ന വിശദാംശങ്ങൾ കൂടി സമർപ്പിച്ചിരിക്കേണ്ടതാണ്.
23. തുക അടച്ചതിന്റെ രസീത് നൽകൽ-
ആഫീസ് തലവനോ തൊഴിലുടമയോ, നികുതി ഇനത്തിൽ ശേഖരിച്ച തുക ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ, ഒടുക്കി കഴിഞ്ഞാൽ *(1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ) 9-ാം ചട്ടപ്രകാരം സെക്രട്ടറി രസീത് നൽകുകയും അങ്ങനെയുള്ള രസീത് ഈ ആവശ്യത്തിനുള്ള ഒരു പ്രത്യേക റിക്യുസിഷൻ മുഖാന്തിരം തൊഴിലുടമ വഴി നികുതിദായകർക്ക് നൽകേണ്ടതുമാണ്. ആഫീസ് തലവനോ തൊഴിലുടമയോ അങ്ങനെയുള്ള രസീതും അത് നടത്തിയതും സംബന്ധിച്ച വിശദാംശങ്ങൾ V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്ററിലെ 12-ഉം 13-ഉം കോളങ്ങളിൽ ചേർക്കേണ്ടതാണ്.
24. കുറ്റങ്ങളും പിഴകളും.
-(1) ഈ ചട്ടങ്ങളിൻ കീഴിൽ, സെക്രട്ടറി ആവശ്യപ്പെടുന്നതെന്തോ അങ്ങനെയുള്ളത് അനുസരിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ആ ആളെ പ്രോസിക്യൂഷന് വിധേയമാക്കേണ്ടതും കുറ്റം സ്ഥാപിക്കപ്പെട്ടാൽ 100 രൂപ പിഴ നൽകി ശിക്ഷിക്കേണ്ടതുമാണ്.
(2) മുകളിൽ പറഞ്ഞതിന് പുറമെയും അതിന് ഭംഗം വരാതെയും ഏന്തെങ്കിലും ബില്ലിലോ ഡിമാന്റ് നോട്ടീസിലോ ഉൾപ്പെടുത്തിയിട്ടുള്ള തൊഴിൽ നികുതി തുക അങ്ങനെയുള്ള നോട്ടീസ് നടത്തി കുറവ് ചെയ്യുന്നതിനോ, ശേഖരിക്കുന്നതിനോ അഥവാ അങ്ങനെയുള്ള തുക അടയ്ക്കുന്നതിനോ ബാദ്ധ്യസ്ഥനായ ആഫീസ് തലവന്റെയോ തൊഴിലുടമയുടെയോ ഭാഗത്ത് നിന്നുള്ള വീഴ്ച കാരണം കുടിശ്ശിക വരുത്തുമ്പോൾ അങ്ങനെയുള്ള തുക അപ്രകാരമുള്ള ഓഫീസ് തലവനിൽ നിന്നോ തൊഴിലുടമയിൽ നിന്നോ, അത് അയാളിൽ നിന്നുള്ള കുടിശിക എന്നപോലെ 210-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം വസൂലാക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) ഇതിലടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ആക്ടിൻ കീഴിലോ ചട്ടങ്ങളിൻ കീഴിലോ കിട്ടുവാ നുള്ള ഏതെങ്കിലും നികുതി കുടിശിക ഈടാക്കുന്നതിനുവേണ്ടി ഒരു സിവിൽ കോടതിയിൽ വ്യവ ഹാരം നടത്തുന്നതിൽ നിന്നോ ഒരു നികുതിദായകനെതിരെ പ്രോസികൃഷൻ തുടങ്ങുന്നതിൽ നിന്നോ *(ഗ്രാമപഞ്ചായത്തിനെ) തടസ്സപ്പെടുത്തുന്നതല്ല.
25. വൈഷമ്യങ്ങൾ പരിഹരിക്കൽ
ഈ ചട്ടങ്ങൾ നടപ്പിലാക്കുമ്പോൾ ഏന്തെങ്കിലും വൈഷ മ്യങ്ങളോ സംശയമോ ഉണ്ടാവുകയാണെങ്കിൽ അത്തരം സംഗതികളെ സർക്കാരിന്റെ പരാമർശത്തി നായി വിടേണ്ടതും അതിനുമേൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
നമ്പർ : പ്രേഷിതൻ,
സ്ഥലം .............................................
തീയതി...........................................
.................................................. സെക്രട്ടറി,
...............................................ഗ്രാമപഞ്ചായത്ത്,
സ്വീകർത്താവ്,
..................................................................
..................................................................
സർ,
വിഷയം:- തൊഴിൽ നികുതി ചുമത്തൽ.................. ൽ അവസാനിച്ച അർദ്ധവർഷത്തെ തൊഴിൽ നികുതി നിർണ്ണയത്തിന് ജീവനക്കാരുടെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടുന്നത് സംബന്ധിച്ച്. സൂചന:- *(1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 14-ഉം 16-ഉം ചട്ടങ്ങൾ കാണുക. മുകളിൽ പരാമർശിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ഞാൻ താങ്കളോടാവശ്യപ്പെടുന്നതെന്തെന്നാൽ താങ്കളുടെ സ്ഥാപനത്തിലെ .................. ൽ അവസാനിച്ച അർദ്ധവർഷത്തിൽ ആകെ കൂടി 60-ൽ കുറയാതെ ദിവസങ്ങളിൽ ആ സ്ഥാപനത്തിൽ തൊഴിലിലോ ഏതെങ്കിലും ഉദ്യോഗത്തിലോ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ/അംഗങ്ങളുടെ ആകെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുള്ള II-ാം നമ്പർ ഫോറത്തിൽ ആ അർദ്ധവർഷത്തെ തൊഴിൽ നികുതി നിർണ്ണയിക്കുന്ന ആവശ്യത്തിനായി അങ്ങനെയുള്ള അപേക്ഷ ലഭിച്ച 15 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്; മാത്ര മല്ല, അങ്ങനെ ആവശ്യപ്പെട്ട പ്രകാരം നിശ്ചിത സമയത്തിനകം വിവരങ്ങൾ നൽകുവാൻ അനുസരി ക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് 1994-ലെ പഞ്ചായത്ത് രാജ് ആക്ട് 263-ാം വകുപ്പും "[1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 24-ാം ചട്ടപ്ര കാരവും കുറ്റകരമായിരിക്കുന്നതുമാണ്. l-ാം നമ്പർ ഫോറത്തിൽ അയച്ചുതന്നിട്ടുള്ള വിശദാംശങ്ങളുടെ പകർപ്പ് അങ്ങനെ അയച്ച തീയതി മുതൽ 15 ദിവസത്തിൽ കുറയാത്ത കാലത്തേക്ക് ജീവനക്കാരുടെ/തൊഴിലാളികളുടെ പൊതുവായ അറിവിനും പരിശോധനയ്ക്കും താങ്കളുടെ സ്ഥാപനത്തിലെ നോട്ടീസ് ബോർഡിൽ പരസ്യം ചെയ്തി രിക്കേണ്ടതുമാണ് എന്നുള്ള വിവരവും ഞാൻ താങ്കളെ ഇതിനാൽ അറിയിക്കുന്നു.
വിശ്വസ്തതയോടെ,
സെക്രട്ടറി,
...........................................ഗ്രാമപഞ്ചായത്ത്
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
FORM - ||
(14, 16 ചട്ടം കാണുക)
1-4-20........ മുതൽ 30-9-20........ വരെ 1-10-20.......... മുതൽ 31-3-20............ വരെയുള്ള അർദ്ധ വർഷത്തെ തൊഴിലാളികളുടെയും - 1 ജീവനക്കാരുടെയും വരുമാനം സംബന്ധിച്ച സ്റ്റേറ്റ്മെന്റ്
ക്രമ നമ്പർ | പേര് | ഉദ്യോഗ പദവി | ഔദ്യോഗിക മേൽവിലാസം (ഡിവിഷൻ നമ്പർ, കോഡ് നമ്പർ ജീവനക്കാരുടെ നമ്പർ ഉൾപ്പെടെ) | ശമ്പളം (പെഷ്യൽ പേഴ്സണൽ ശമ്പളം ഉൾപ്പെടെ) | ക്ഷാമബത്ത | !മറ്റു നിശ്ചിത അലവൻസുകൾ | !ബോണസ് | !മറ്റു പേമെന്റ് | !ആകെ വരുമാനം | !ജോലിയിൽ പ്രവേശിച്ച് തീയതി | !വിടുതൽ ചെയ്തിട്ടുണ്ടെങ്കിൽ ആ തീയതി | ! ട്രാൻസ്ഫർ, പെൻഷൻ എന്നീ സംഗതികളിൽ സ്റ്റേഷനു വെളിയിൽ ആണെങ്കിൽ അയാളുടെ സ്ഥിരം മേൽവിലാസം | റിമാർക്സ് |
---|---|---|---|---|---|---|---|---|---|---|---|---|---|
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
. . |
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
- (1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 18-ാം ചട്ടവും 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ 8-ാം ചട്ടവും കാണുക)]
................................................................... ഗ്രാമപഞ്ചായത്ത് സെക്രട്ടറി,
ശ്രീ / (ശീമതി..................................................................
എന്നയാളെ തെര്യപ്പെടുത്തുന്ന നോട്ടീസ് താങ്കളുടെ ആഫീസ് തലവൻ / തൊഴിലുടമ സമർപ്പിച്ചിട്ടുള്ള.......................................... അവസാനിക്കുന്ന ഒന്നാം / രണ്ടാം അർദ്ധ വർഷത്തേക്കുള്ള ആദായത്തിന്റെ അടിസ്ഥാനത്തിൽ താങ്കൾ പ്രസ്തുത അർദ്ധ വർഷത്തേക്ക് തൊഴിൽ നികുതിക്ക് വിധേയവും, *(1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ 6-ാം ചട്ടവും 1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 17-ാം ചട്ടവും പ്രകാരം താങ്കളുടെ തൊഴിൽ നികുതി യഥാവിധി നിർണ്ണയിച്ചിട്ടുള്ളതും,
അങ്ങനെ നടത്തിയിട്ടുള്ള നികുതി നിർണ്ണയം സംബന്ധിച്ച വിവരം പഞ്ചായത്തിലും താങ്കളുടെ സ്ഥാപനത്തിലും പരസ്യപ്പെടുത്തിയിട്ടുള്ളതും; എന്നാൽ നികുതി നിർണ്ണയത്തിനെതിരെ, നിശ്ചിത സമയത്തിനുള്ളിൽ താങ്കൾ ആക്ഷേപങ്ങൾ ഒന്നും തന്നെ ഉന്നയിച്ചിട്ടില്ലാത്തതും / താങ്കൾ ഉന്നയിച്ച ആക്ഷേപം തീർപ്പു കൽപ്പിച്ചിട്ടുള്ളതും,
ഇപ്പോൾ അതുകൊണ്ട്.....................................................ൽ അവസാനിക്കുന്ന അർദ്ധ വർഷ കാലയളവിൽ താങ്കൾ പ്രസ്തുത സ്ഥാപനത്തിൽ വഹിച്ചിരുന്ന ഉദ്യോഗത്തിന് / ഏർപ്പെട്ടിരുന്ന തൊഴിലിന്, തൊഴിൽ നികുതിയായി ................................... രൂപ (അക്കത്തിൽ) ................................................................... ഒടുക്കുന്നതിന് ഞാൻ ഇതിനാൽ ഡിമാന്റ് ചെയ്യുന്നു.
നോട്ടീസ് കിട്ടിയാലുടൻ, താങ്കൾക്ക് കിട്ടേണ്ടുന്ന ശമ്പളത്തിൽ നിന്നും മുകളിൽ പ്രസ്താവിച്ച തുക ആഫീസ് തലവനോ തൊഴിലുടമയോ കുറവ് ചെയ്യുന്നതിന് ബാദ്ധ്യസ്ഥനാണ്. സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥന്മാരുടെ സംഗതിയിൽ, നോട്ടീസ് കിട്ടിയാലുടൻ, എഴുതി വാങ്ങുന്ന ശമ്പളത്തിൽ നിന്നും പ്രസ്തുത തുക തൊഴിലുടമയെ ഏൽപ്പിച്ച് കൊടുക്കേണ്ടതാണ്. ഡിമാന്റ് പ്രകാരം ഒടുക്കേണ്ട നികുതി തുക നിശ്ചിത സമയത്തിനകം ചട്ടപ്രകാരം ഒടുക്കുവാൻ ബാദ്ധ്യസ്ഥനായ തൊഴിലുടമ / ആഫീസ് തലവൻ അങ്ങനെ ഒടുക്കാത്തപക്ഷം, അങ്ങനെയുള്ള നികുതി തുക അയാളിൽ നിന്നും 205-ാം വകുപ്പും 210-ാം വകുപ്പും കൂട്ടിച്ചേർത്ത് വായിച്ച പ്രകാരം ഈടാക്കുന്നതും അതിന്മേലുണ്ടാകുന്ന വീഴ്ചയ്ക്കക്കോ കൃത്യവിലോപത്തിനോ അഥവാ അങ്ങനെയുള്ള ചെയ്തികൾക്കോ നിയമത്തിൽ വ്യവസ്ഥപ്പെടുത്തിയിട്ടുള്ള ശിക്ഷയ്ക്ക് അർഹനുമാണ്.
ഡിമാന്റിന്മേലുള്ള എന്തെങ്കിലും ആക്ഷേപം 276-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ഡിമാന്റിലുള്ള മുഴുവൻ തുകയും ഒടുക്കിയിട്ടുണ്ടെന്ന് ബോദ്ധ്യം വന്നാൽ മാത്രമെ അതിൻമേലുള്ള അപ്പീൽ പരിഗണിക്കുകയുള്ളുവെന്നുകൂടി വിശദമാക്കിക്കൊള്ളുന്നു.
സെക്രട്ടറി,
......................................... ഗ്രാമപഞ്ചായത്ത്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
നമ്പർ :
സ്ഥലം ..........................................
തീയതി.............................................
പ്രേഷിതൻ
സെക്രട്ടറി,
..........................................ഗ്രാമപഞ്ചായത്ത്.
സ്വീകർത്താവ്
...................................................
സർ, വിഷയം:- തൊഴിൽ നികുതി പിരിക്കൽ - ഡിമാന്റ്-നോട്ടീസ് നടത്തിപ്പും നികുതി തുക ശേഖരിച്ച് ഒടുക്കുവാനും ആവശ്യപ്പെടൽ - സംബന്ധിച്ച്. സുചന:- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 17(205-ാം വകുപ്പും തൽസംബന്ധമായ19-ഉം 20-ഉം ചട്ടങ്ങളും] കാണുക. ഞാൻ മുകളിൽ പറഞ്ഞിട്ടുള്ള നിയമത്തിലടങ്ങിയിട്ടുള്ള വ്യവസ്ഥകളനുസരിച്ച് താങ്കളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ / തൊഴിലാളികളുടെ 30-9-20. / 31-3-20........... -ൽ അവസാനിച്ച അർദ്ധവർഷത്തിലെ തൊഴിൽ നികുതിക്കുള്ള ഡിമാന്റ് നോട്ടീസിന്റെ രണ്ട് പകർപ്പു കൾ ഇതോടൊപ്പം അയയ്ക്കുന്നു. നികുതിദായകരെയും ഡിമാന്റ് തുകയേയും കാണിക്കുന്ന ലിസ്റ്റും ഇതോടൊപ്പം വച്ചിട്ടുണ്ട്.
(1) ഡിമാന്റ് നോട്ടീസ് അസ്സൽ നികുതിദായകർക്ക് നടത്തി രണ്ടാമത്തെ പകർപ്പിൽ ആയത് അവർ സ്വീകരിച്ചുവെന്ന് കാണിക്കുന്ന തീയതി വച്ച് കൈയൊപ്പ് അടയാളത്തോടൊപ്പം, ഈ റിക്യുസിഷന്റെ രണ്ടാം പകർപ്പും, ഇതോടൊപ്പം ചേർത്തിട്ടുള്ള ലിസ്റ്റിന്റെ രണ്ട് പകർപ്പുകളിൽ രണ്ടാം പകർപ്പിലെ 5-ഉം 6-ഉം 7-ഉം കോളങ്ങൾ യഥാവിധി പുരിപ്പിച്ചും തിരികെ അയയ്ക്കുവാനും;
(2) ഡിമാന്റ് നോട്ടീസ് ജീവനക്കാർക്കും നടത്തിയാലുടൻ ആ മാസത്തിലെ അവരുടെ ശമ്പ ളത്തിൽ നിന്നും ഡിമാന്റ് തുക കുറവ് ചെയ്ത് ആയത് താഴെ ഒപ്പുവച്ചിട്ടുള്ള ആളുടെ പേരിൽ ചെക്ക്/ഡിമാന്റ് ഡ്രാഫ്റ്റ് മുഖേനയോ അല്ലെങ്കിൽ പണമായോ ഒടുക്കുവാനും, (3) സ്വയം ശമ്പളം എഴുതി എടുക്കുന്നവരുടെ ഡിമാന്റ് തുക ശേഖരിച്ച് മാസാവസാനം താഴെ ഒപ്പുവച്ചിട്ടുള്ള ആളുടെ പേരിൽ ചെക്ക് / ഡിമാന്റ് ഡ്രാഫ്റ്റ് മുഖേനയോ അഥവാ പണമായോ ഒടുക്കുവാനും; (4) നികുതി പിരിവിന്റെ പുരോഗതി ശ്രദ്ധിക്കുന്നതിന് വേണ്ടി V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്റർ സൂക്ഷിക്കുകയും അതിലെ കോളങ്ങൾ എഴുതി പൂർണ്ണമായി വയ്ക്കുവാനും ഇതിനാൽ ആവശ്യപ്പെടുന്നു. മുകളിൽ പറഞ്ഞ ഏതെങ്കിലും റികൃസിഷൻ പാലിക്കപ്പെടാതിരിക്കുന്നത് *(1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളുടെ 24-ാം ചട്ടപ്രകാരം കുറ്റകരമാണെന്നും ഡിമാന്റിന്റെ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിലോ അല്ലെങ്കിൽ നികുതി തുക കുറവു ചെയ്ത്, ശേഖരിച്ച്, നിശ്ചിത സമയത്തിനകം ഒടുക്കുവാൻ വീഴ്ച വരുത്തിയാൽ ആക്ടിലെ 210-ാം വകുപ്പും ആക്ടിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ഇതു സംബന്ധിച്ച ചട്ടങ്ങളിലെ വ്യവസ്ഥകളും ബാധകമായിരി ക്കുമെന്നും അറിയിക്കുന്നു. മുകളിൽ ആവശ്യപ്പെട്ടിട്ടുള്ള നിർദ്ദേശങ്ങളേതെങ്കിലും അനുസരിക്കാതി രിക്കുന്നത് *[1996-ലെ] കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 24-ാം ചട്ടപ്ര കാരം കുറ്റകരവും, ഡിമാന്റ് തുക മുഴുവനായും കിഴിച്ച് ആയത് ശേഖരിച്ച നിശ്ചിത സമയത്തിനകം ഒടുക്കുവാൻ വീഴ്ച വരുത്തുകയാൽ ആയത് ആക്ട് 210-ാം വകുപ്പിനും അതിൻ കീഴിൽ ഉണ്ടാക്കി യിട്ടുള്ള ചട്ടങ്ങളിലെ വ്യവസ്ഥകളിലേക്കും അങ്ങനെയുള്ളവരെ ക്ഷണിച്ചുവരുത്തുന്നതുമാണെന്ന വിവരം കൂടി ഇതിനാൽ അറിയിക്കുന്നു.
വlശ്വസ്ഥതയോടെ, സെക്രട്ടറി,
.................................... ഗ്രാമപഞ്ചായത്ത്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ Table to be Drawn Table to be Drawn
[10-ാം ചട്ടം (1)-ാം ഉപചട്ടം കാണുക)
തൊഴിൽ പരമായോ മറ്റിനങ്ങളിലോ ഉള്ള വരുമാനം സംബന്ധിച്ച വിവരം ആവശ്യപ്പെടൽ
നമ്പർ:
പ്രേഷിതൻ
സെക്രട്ടറി,
..........................................ഗ്രാമപഞ്ചായത്ത്.
സ്വീകർത്താവ്
..........................................
.........................................
..........................................
വിഷയം:- തൊഴിൽ നികുതി നിർണ്ണയം ................. ൽ അവസാനിച്ച അർദ്ധ വർഷത്തിലെ തൊഴിൽ നികുതി ചുമത്തുന്നതിനു വേണ്ടി വരു മാനത്തിന്റെ വിവരങ്ങൾ നൽകൽ - സംബന്ധിച്ച്.
പരാമർശം: *(1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങൾ)
20...... ഏപ്രിൽ 1 മുതൽ 20........ സെപ്റ്റംബർ 30 വരെ / 20....... ഒക്ടോബർ 1 മുതൽ 20....... മാർച്ച് 31 വരെ അർദ്ധ വർഷത്തേക്ക് താങ്കളുടെയോ സ്ഥാപനത്തിന്റെയോ തൊഴിൽപരമായോ മറ്റി നങ്ങളിലോ ഉള്ള വരുമാനത്തിന്റെ ശരിയായ വിവരങ്ങൾ..................... . നമ്പർ ഫാറത്തിൽ പൂർത്തിയാക്കി ഈ ആവശ്യം അടങ്ങിയ കത്ത് കൈപ്പറ്റി 15 ദിവസത്തിനകം എത്തിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ ഫോറം പൂരിപ്പിച്ച് തരാതിരിക്കുകയോ തെറ്റായ വിവരങ്ങൾ പൂരിപ്പിച്ച് തരികയോ ചെയ്താൽ ........................-ാം വകുപ്പ് അനുസരിച്ച് നിങ്ങ ളുടെ പേരിൽ പ്രോസിക്യുഷൻ നടപടി നടത്തുന്നതിനിടയാകുന്നതും, ഈടാക്കേണ്ട കരം 10-ാം ചട്ടം (3)-ാം ഉപചട്ടം അനുസരിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി നിശ്ചയിക്കുന്നതുമാണ്.
.......................ൽ അവസാനിക്കുന്ന അർദ്ധ വർഷത്തിൽ തൊഴിൽ നികുതി ചുമത്തുന്നതിലേക്ക് ആദായം സംബന്ധിച്ച തവണ കണക്ക് താഴെ ചേർക്കുന്നു.
(1) കമ്പനിയുടെയോ / സ്ഥാപനത്തിന്റെയോ / വ്യക്തിയുടെയോ പേര്.
(2) വ്യാപാരമോ, തൊഴിലോ, കലയോ പ്രവർത്തിയോ ഉദ്യോഗമോ സംബന്ധിച്ച വിവരണം.
(3) നികുതിദായകന് അർദ്ധവർഷത്തിലോ അഥവാ മുൻ കൊല്ലത്തെ തത്തുല്യ അർദ്ധ വർഷത്തിലോ,-
(എ) അർദ്ധവർഷത്തിൽ ഒട്ടാകെ 60 ദിവസത്തിൽ കുറയാത്ത കാലം പഞ്ചായത്ത് പ്രദേശത്ത് ഏതെങ്കിലും ബിസിനസ് നടത്തിയിട്ടുണ്ടെങ്കിൽ അതിൽ നിന്നോ;
(ബി) നികുതിദായകൻ ഒട്ടാകെ 60 ദിവസത്തിൽ കുറയാത്തകാലം പഞ്ചായത്ത് പ്രദേശത്തിനു ള്ളിൽ താമസിച്ചിട്ടുള്ള പക്ഷം പഞ്ചായത്ത് പ്രദേശത്തിന് പുറത്തുവച്ചും, ഏതെങ്കിലും തൊഴിലോ, കലയോ പ്രവർത്തിയോ നടത്തിയതിൽ നിന്നോ ഗവൺമെന്റ് വകയോ സ്വകാര്യ വകയോ ആയ ഏതെങ്കിലും ഉദ്യോഗം വഹിച്ചതിൽ നിന്നോ പണം കൊടുക്കുന്ന ഏർപ്പാടിൽ നിന്നോ വല്ല കൃഷിയും നടത്തുന്നതിൽ നിന്നോ ലഭിച്ച ആദായം.
(4) വ്യാപാരം പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ വച്ച് മാത്രം നടത്തുന്നപക്ഷം,-
(എ) കമ്പനിയുടെയോ വ്യക്തിയുടെയോ മേൽ അർദ്ധവർഷം ഉൾപ്പെടെയുള്ള വർഷത്തേക്ക് ആദായനികുതി ചുമത്തിയിട്ടുള്ള സംഗതിയിൽ അങ്ങനെയുള്ള ആദായനികുതി ചുമത്തന്നതിലേക്ക് കമ്പനികളുടേയോ വ്യക്തികളുടെയോ ലാഭവും ആദായവും 1967-ലെ ആദായ നികുതി ആക്സ്ട് 20-ാം വകുപ്പു പ്രകാരം കണക്കാക്കിയ തുക.
(ബി) അർദ്ധവർഷം ഉൾപ്പെടെയുള്ള വർഷത്തേക്ക് മേൽപ്പറഞ്ഞ ലാഭവും ആദായവും തിട്ടപ്പെടുത്താൻ സംധിക്കാതിരിക്കുകയോ ചെയ്തിട്ടുള്ള സംഗതിയിൽ
(i) അർദ്ധവർഷത്തിൽ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ വച്ച് നടത്തിയിട്ടുള്ള വ്യാപാരവും സംബന്ധിച്ച മൊത്ത വിൽപ്പന സംഖ്യ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ii) അങ്ങനെയുള്ള മൊത്തവിൽപ്പന സംഖ്യ തിട്ടപ്പെടുത്താൻ സാധിക്കാത്ത പദ്ധ തിയിൽ മുൻകൊല്ലത്തെ തത്തുല്യമായ അർദ്ധവർഷത്തെ വ്യാപാരം സംബന്ധിച്ച മൊത്ത വിൽപ്പന സംഖ്യ.
(5) അങ്ങനെയുള്ള മൊത്തവിൽപ്പന സംഖ്യ തിട്ടപ്പെടുത്താൻ സാധിക്കാത്ത സംഗതിയിൽ ഭാഗി കമായി പഞ്ചായത്ത് പ്രദേശത്തും ഭാഗികമായി അങ്ങിനെയുള്ള പഞ്ചായത്ത് പ്രദേശത്തിന് പുറത്തും ഉള്ള അയാളുടെ മൊത്ത വിൽപ്പന സംഖ്യ-
(എ) അർദ്ധവർഷത്തിൽ പഞ്ചായത്ത് പ്രദേശത്ത് വച്ച് നടത്തിയിട്ടുള്ള വ്യാപാരം സംബ ന്ധിച്ച മൊത്തവിൽപ്പന സംഖ്യ. അല്ലെങ്കിൽ
(ബി) അങ്ങനെയുള്ള മൊത്തവിൽപ്പന സംഖ്യ തിട്ടപ്പെടുത്താൻ സാധിക്കാത്ത സംഗതിയിൽ മുൻകൊല്ലത്തെ തത്തുല്യമായ അർദ്ധവർഷത്തിൽ പഞ്ചായത്ത് പ്രദേശത്തെ വ്യാപാരം സംബന്ധിച്ച മൊത്ത വിൽപ്പന സംഖ്യ.
(6) നികുതിദായകന്,-
(എ) പഞ്ചായത്ത് പ്രദേശത്തിന് പുറത്തുവച്ച് നടത്തിയ വ്യാപാരത്തിൽ നിന്നോ;
(ബി) നികുതി വിധേയൻ അർദ്ധവർഷത്തിൽ ഒട്ടാകെ 40 ദിവസത്തിൽ കുറയാത്ത കാലം പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ താമസിച്ചിട്ടുള്ളപക്ഷം അർദ്ധവർഷത്തെ ഏതെങ്കിലും പെൻഷ നിൽ നിന്നോ നിക്ഷേപത്തിൽ നിന്നോ;
(സി) കാർഷികവരുമാനത്തിൽ നിന്നോ, ലഭിച്ച ആദായം;
(7) കമ്പനിയുടെയോ വ്യക്തിയുടെയോ അഭിപ്രായമനുസരിച്ച ഒട്ടാകെയുള്ള ഏത് ആദായം അടി സ്ഥാനമാക്കിയാണോ കമ്പനിയോ വ്യക്തിയോ നികുതി ചുമത്താൻ ഇടയുള്ളത് അങ്ങനെയുള്ള ഒട്ടാകെയുള്ള ആദായം.
വിശ്വസ്ഥതയോടെ,
(ഒപ്പ്),
സെക്രട്ടറി,
സ്ഥലം.
തീയതി
......................................... ഗ്രാമപഞ്ചായത്ത്
- [1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങൾ 10-ാം ചട്ടം അനുസരിച്ച് 20. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 / 20..... . ഒക്ടോബർ 1 മുതൽ 20.......... മാർച്ച് 31) വരെയുള്ള അർദ്ധ വർഷത്തെ / ഒരു വർഷത്തെ ആകെയുള്ള വരുമാനത്തെ കണക്കാക്കുന്നതിന് ഗ്രാമ പഞ്ചായത്താഫീസിൽ ഹാജരാക്കുന്ന സ്റ്റേറ്റമെന്റ്.
........................................................
പേര് ..............................................
മേൽവിലാസം. ...........................................
തൊഴിൽ വിവരം........................................... തൊഴിൽ സ്ഥലം .......................................
(കമനമ്പർ ഇനവിവരം തുക(രൂപ പൈസ) റിമാർക്ക്സ്
1. ശമ്പളം / അലവൻസ് / കൂലി / ഗ്രാറ്റുവിറ്റി/ബോണസ് തുടങ്ങിയവ
2. ഫീസ് / കമ്മീഷൻ
3. പെൻഷൻ
4. പണമിടപാടുകളിൽ നിന്നും കിട്ടുന്ന പലിശ, ബാങ്ക് കമ്മീഷൻ
5. കെട്ടിടവാടക തുടങ്ങിയവ
6. മറ്റിനം
ഈ കാലഘട്ടത്തിൽ എന്റെ ജോലി
...................................................................
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
Table to be Drawn
സ്ഥാപനത്തിലാകയാൽ ...................................പ്രാദേശികാധികാരസ്ഥൻ .................................തൊഴിൽ നികുതി
രൂപ ചുമത്തിയിട്ടുണ്ട്.
ആകെ
ക്രമ നമ്പർ ::ഇനവിവരം :കൂലി ചെല രൂപ പൈസ :റിമാർക്ക്സ്
കാർഷികാദായം
1.ഹെക്ടർ / ഏക്കർ ...................... സെന്റ് ആർ ഭൂമിയിലുള്ള നെൽകൃഷിയിൽ നിന്നും വരവ്
2. ....................ഹെക്ടർ 1 ഏക്കർ..........ആർ / സെന്റ് ഭൂമിയിലുള്ള മറ്റിനം വരവ് കൃഷി ഭൂമിയിലുള്ള ആദായം തുടങ്ങി മറ്റിനം വരവ്. എന്റെ സ്ഥിരതാമസം.............. പ്രാദേശികാധികാരത്തിൻ കീഴിലാകയാൽ
...ഗ്രാമപഞ്ചായ ത്തതിർത്തിയിൽ എനിക്കുള്ള കാർഷിക വസ് തുക്കളിൽ നിന്നും ഉള്ള വരവാണ് ഇവിടെ ചേർ ത്തിരിക്കുന്നത്. എനിക്ക്.................... പ്രാദേശികാധികാരത്തിൻ കീഴിലുള്ള......... - വസ്തുക്കളിൽ നിന്നുള്ള വരവു കൂടി ഇവിടെ കാണിച്ചിട്ടുണ്ട്.
ആകെ
ക്രമ നമ്പർ :::: ഇനവിവരം :::::കൂലി ചെല രൂപ പൈസ :::::റിമാർക്ക്സ്
3. മറ്റു തൊഴിലുകളിൽ നിന്ന് ആദായ നികുതി വകുപ്പിൽ നിന്ന് നികുതി ചുമത്തുന്നതിന് കൊല്ലത്തെ മതിക്കപ്പെട്ട വരവ്
......ബിസിനസ് സംബന്ധമാ ഈ ആണ്ടിലെ കണക്ക് തയ്യാറാക്കിയിട്ടുള്ളതു കൊണ്ട് ഈ കാലയളവിലെ കഴിഞ്ഞ ആണ്ടത്തെ തുക. ആകെ
ഒട്ടാകെ എന്റെ സ്ഥിര താമസം / പ്രവർത്തന സ്ഥലം ..... പ്രാദേശികാധികാരത്തിൻ കീഴിലാകയാൽ എനിക്ക് വർഷത്തേക്ക് തൊഴിൽ നികുതി .......... രൂപ ചുമത്തിയിട്ടുണ്ട്. അവിടെ ഈ സ്റ്റേറ്റ്മെന്റിൽ കാണി ച്ചിട്ടുള്ള എന്റെ വിവരങ്ങൾ കണക്കിലെടുത്തിട്ടില്ല / എടുത്തിട്ടുണ്ട്. മേൽ കൊടുത്തിട്ടുള്ള വിവര ങ്ങളെ സംബന്ധിച്ച് ശരിയും സത്യവുമായ കണക്കുകൾ സൂക്ഷിച്ചിട്ടുണ്ട് /ഇല്ല.
- (ഒപ്പ്)
- (ഒപ്പ്)
- തൊഴിലുടമ / സ്ഥാപനം / വ്യക്തി / നികുതിദായകൻ
- തൊഴിലുടമ / സ്ഥാപനം / വ്യക്തി / നികുതിദായകൻ
സ്ഥലം..
തീയതി...