കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ) ചട്ടങ്ങൾ, 1997

From Panchayatwiki

1997-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ) ചട്ടങ്ങൾ

എസ്.ആർ.ഒ.നമ്പർ 1052/97-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xxxii)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ ചട്ടങ്ങൾ) എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) "ആക്റ്റ്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു.

(ബി) "മജിസ്ട്രേറ്റ്" എന്നാൽ അതത് പഞ്ചായത്ത് പ്രദേശത്ത് അധികാര പരിധിയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നർത്ഥമാകുന്നു.

3. ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാർ കുറ്റങ്ങൾ വിചാരണ ചെയ്യണമെന്ന്.-ആക്റ്റിനോ അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾക്കോ ബൈലാകൾക്കോ എതിരായുള്ള എല്ലാ കുറ്റങ്ങളും, ഏതു വിഭാഗം മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യണമെന്ന് ആക്റ്റിലോ ചട്ടങ്ങളിലോ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത സംഗതിയിൽ, ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ