കേരള പഞ്ചായത്ത് രാജ് (ആപൽക്കരവും അസഹ്യവുമായ വ്യാപാരങ്ങൾക്കും

From Panchayatwiki

*1996-ലെ കേരള പഞ്ചായത്ത് രാജ് (വ്യവസായങ്ങളൾക്കും ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസൻസ് നൽകൽ ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 76/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റി (1994-ലെ 13)ലെ 232-ഉം 233-ഉം 234-ഉം 254-ഉം വകുപ്പുകൾ കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ച കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ


1.ചുരുക്കപ്പേരും പ്രാരംഭവും

- (1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (വ്യവസായങ്ങളൾക്കും ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസൻസ് നൽകൽ) ചട്ട ങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ'

. ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാ കുന്നു;

(ബി) 'പ്രസിഡന്റ്' എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് എന്നർത്ഥമാകുന്നു; (സി) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു.

(ഡി) വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. വ്യാപാരങ്ങളുടെയും സേവനങ്ങളുടെയും ഫാക്ടറികളുടെയും വിവരണം.

232-ാം വകുപ്പിന്റെ ആവശ്യങ്ങൾക്കായി ഗവൺമെന്റിന്, തങ്ങളുടെ അഭിപ്രായത്തിൽഫാക്ടറികളെന്നോ വ്യാപാരങ്ങളെന്നോ സംരംഭക പ്രവർത്തനങ്ങളെന്നോ മറ്റു സേവനങ്ങളെന്നോ തരം തിരിക്കാവുന്ന കാര്യങ്ങൾ ഏതൊക്കെയൊണെന്ന് ഈ ചട്ടങ്ങളോട് ചേർന്ന 1-ആം പട്ടികയിൽ പ്രത്യേകം പറയാവുന്നതാണ്

4. വ്യാപാരങ്ങളെയും സേവനങ്ങളെയും ഫാക്ടറികളെയും സംബന്ധിച്ചുള്ള പരസ്യം പ്രസിദ്ധപ്പെടുത്തൽ.- ഗ്രാമപഞ്ചായത്തിന് പഞ്ചായത്ത് പ്രദേശത്തിനുള്ളിൽപ്പെട്ട യാതൊരു സ്ഥലവും 1-ാം പട്ടി കയിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒന്നോ അതിൽ കൂടുതലോ ആവശ്യങ്ങൾക്ക് പ്രസിഡന്റ് നൽകുന്ന ലൈസൻസ് കൂടാതെയും അതിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്കനുസൃതമല്ലാതെയും ഉപയോഗിക്കുവാൻ പാടില്ലെന്ന് പഞ്ചായത്താഫീസിലെ നോട്ടീസ് ബോർഡിലും പഞ്ചായത്തിലെ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ ഓരോ നിയോജകമണ്ഡലത്തിലേയും പ്രധാനപ്പെട്ട സ്ഥലത്തും പരസ്യം പതിച്ചും ലഘുലേഖകൾ, ഉച്ചഭാഷിണി എന്നിവ വഴിയുള്ള പരസ്യം മുഖേനയും പ്രസിദ്ധപ്പെടുത്താവുന്നതാണ്. റസ്റ്റാറന്റുകൾ, ഭക്ഷണശാലകൾ, ഹോട്ടലുകൾ, കാപ്പിക്കടകൾ, ചായക്കടകൾ എന്നിവയോ ബാർബർ ഷോപ്പുകളോ നടത്തുന്നതിനാണ് ലൈസൻസ് എങ്കിൽ പൊതുജനങ്ങളിൽപ്പെട്ട ഏതൊരംഗത്തിനും അവിടെ പ്രവേ ശനം ലഭ്യമായിരിക്കുമെന്നുള്ള ഒരു വ്യവസ്ഥ പ്രസിഡന്റ് നൽകുന്ന ലൈസൻസിൽ എപ്പോഴും അടങ്ങിയിരിക്കേണ്ടതും, അടങ്ങിയിരിക്കുന്നതായി കരുതേണ്ടതും ആകുന്നു.

5. ലൈസൻസിനുള്ള അപേക്ഷ.- 1-ാം പട്ടികയിൽ പറഞ്ഞ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഏതൊരു സ്ഥലത്തിന്റെയും ഉടമസ്ഥനോ കൈവശക്കാരനോ അങ്ങനെയുള്ള ആവശ്യത്തിന് അങ്ങ നെയുള്ള സ്ഥലം ഉപയോഗിക്കുന്നതിനുള്ള ലൈസൻസിന് വേണ്ടി പരസ്യം പ്രസിദ്ധപ്പെടുത്തി മുപ്പത് ദിവസത്തിനകം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

5എ.ഈ ചട്ടങ്ങളോട് അനുബന്ധിച്ചുള്ള 1-ആം നമ്പർ ഫോറത്തിലുള്ള അപേക്ഷ, അനുബന്ധ രേഖകൾ സഹിതം ലഭിച്ചാൽ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, അപേക്ഷകന് കൈപ്പറ്റു് രസീതു നൽകേണ്ടതാണ്. സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോഅപേക്ഷ ലഭിച്ചാൽ ഉടൻ തന്നെ അപേക്ഷയും എല്ലാ അനുബന്ധ രേഖകളും പ്രസ്തുത *സ്ഥലത്തുവച്ചു പരിശോധിക്കേണ്ടതും ആവശ്യമായ അനുബന്ധ രേഖകൾ, ഏതെങ്കിലും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടില്ലാത്ത പക്ഷം, സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ,സമർപ്പിക്കാൻ വിട്ടു പോയ രേഖയേതെങ്കിലുമുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം, ഉടൻ തന്നെ അപേക്ഷകനെ അറിയിക്കേണ്ടതും, അപ്രകാരമുള്ള രേഖകൾ എത്രയും വേഗം, എന്നാൽ അപേക്ഷ ലഭിച്ച തീയതി മുതൽ മൂന്നു ദിവസം കഴിയുന്നതിനു മുൻപായി സമർപ്പിക്കുവാൻ അപേക്ഷകനെ അനുവദിക്കേണ്ടതുമാണ്

6. പ്രസിഡന്റ് അപേക്ഷയുടെ കാര്യത്തിൽ തീർപ്പു കൽപ്പിക്കണമെന്ന്.- പ്രസിഡന്റ് രേഖാ മൂലമായ ഒരു ഉത്തരവുമൂലം തനിക്ക് യുക്തമെന്ന് തോന്നുന്ന നിയന്ത്രണങ്ങളും റഗുലേഷനുകളും പ്രകാരവും അങ്ങനെയുള്ള ലൈസൻസ് നൽകുകയോ അഥവാ പൊതുജനഹിതം മുൻനിർത്തി, നൽകുവാൻ വിസമ്മതിക്കുകയോ ചെയ്യാവുന്നതാകുന്നു. ലൈസൻസ് നിരസിക്കുന്ന സംഗതിയിൽ അങ്ങനെയുള്ള നിരസിക്കലിനുള്ള കാരണങ്ങൾ കൂടി അങ്ങനെയുള്ള ഉത്തരവിൽ രേഖപ്പെടുത്തേണ്ടതാണ്.

എന്നാൽ ലൈസൻസ് അനുവദിക്കുന്നതിന് ഈ ചട്ടങ്ങൾക്ക് കീഴിൽ നിഷ്കർഷിച്ചിട്ടുള്ള, മറ്റു വകുപ്പുകളിൽ നിന്നുള്ള ആവശ്യമായ അനുമതികളോടും II-ആം പട്ടികയിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസ് -ഓടും കൂടിയാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത് എങ്കിൽ, ആവശ്യമായ അനുമതികളോടു കൂടിയ അപേക്ഷ കൈപ്പറ്റിയ തീയതി മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ അപേക്ഷിച്ചിട്ടുള്ള ലൈസൻസ് പ്രസിഡന്റ് നൽകേണ്ടതാണ്.

7. ലൈസൻസിനുള്ള ഫീസ്.- പ്രസിഡന്റ് നൽകുന്ന ഏതൊരു ലൈസൻസിനും II-ാം പട്ടിക യിൽ വിവരിക്കുന്ന നിരക്കുകളിൽ അധികരിക്കാത്ത തുക ഗ്രാമപഞ്ചായത്തിന് ചുമത്താവുന്നതാണ്.

8. ലൈസൻസിന്റെ കാലാവധി.- 6-ാം ചട്ടപ്രകാരം നൽകുന്ന ഏതൊരു ലൈസൻസിന്റെയും കാലാവധി പ്രസിഡന്റ് ഒരു മുൻ തീയതിയിൽ അതിന്റെ കാലാവധി അവസാനിക്കണമെന്ന് പ്രത്യേക കാരണങ്ങളാൽ കരുതുകയാണെങ്കിൽ അതിൽ പ്രത്യേകം പറയാവുന്ന മുൻ തീയതിയിൽ അവ സാനിക്കുന്നതും, അല്ലാത്തപക്ഷം വർഷത്തിന്റെ ഒടുവിൽ അവസാനിക്കുന്നതും ആകുന്നു. എന്നാൽ ഫാക്ടറി, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ലൈസൻസുകളെ സംബന്ധിച്ചിടത്തോളം ലൈസൻസിന്റെ കാലാവധി അഞ്ചുവർഷമായി നിജപ്പെടുത്തേണ്ടതും, അങ്ങനെയുള്ള സംഗതികളിൽ III-ഉം IV-ഉം പട്ടികകൾ പ്രകാരം പഞ്ചായത്ത് പ്രതിവർഷത്തേക്ക് നിശ്ചയിച്ചിട്ടുള്ള ലൈസൻസ് ഫീസിന്റെ അഞ്ച് ഇരട്ടി മുൻകൂറായി ഈടാക്കേണ്ടതുമാണ്.

9. ഗാർഹികാവശ്യങ്ങൾക്കായി സംഭരിക്കുന്നതിനോ സംസ്കരിക്കുന്നതിനോ ലൈസൻസ് ആവശ്യമില്ലെന്ന്- ഈ ചട്ടങ്ങളിലെ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും 1-ാം പട്ടിക യിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സാധനങ്ങൾ, ഗാർഹികാവശ്യങ്ങൾക്കും പഞ്ചായത്ത് അതത് സമയം നിശ്ചയിക്കുന്ന അത്തരം അളവിലുമാണെങ്കിൽ, സംഭരിച്ചു വയ്ക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതിന് ലൈസൻസ് ആവശ്യമില്ലാത്തതാണ്.

10. ലൈസൻസ് പുതുക്കൽ.- ഈ ചട്ടങ്ങൾക്കു കീഴിൽ നൽകിയിട്ടുള്ള ഒരു ലൈസൻസ് സ്വന്തം സാക്ഷ്യപത്രത്തോടൊപ്പം, വർഷം അവസാനിക്കുന്നതിനു മുമ്പുള്ള 30 ദിവസങ്ങൾക്കുള്ളിൽ രണ്ടാം പട്ടികയിൻ കീഴിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസ് അടവാക്കുന്നതിൽ പുതുക്കപ്പെടുന്നതാണ്.

11. ക്യുമുലേറ്റീവ് (പലതിനും ഒന്നിച്ചുള്ള) ലൈസൻസ്- I-ാം പട്ടികയിൽ എണ്ണം പറഞ്ഞി ട്ടുള്ള ഒന്നിലധികം ആവശ്യങ്ങൾക്ക് ഒരേ സ്ഥലം ഒരേ ഉടമസ്ഥൻ ഉപയോഗിക്കുന്നപക്ഷം, പ്രസിഡന്റ് അങ്ങനെയുള്ള എല്ലാ ആവശ്യങ്ങൾക്കും ഒരു ക്യൂമുലേറ്റീവ് ലൈസൻസ് നൽകേണ്ടതാകുന്നു. ക്യൂമുലേറ്റീവ് ലൈസൻസിനുള്ള ഫീസ് ദിവസേനയുള്ള ശരാശരി കച്ചവടത്തിന്റെ അടിസ്ഥാനത്തിൽ II-ാം പട്ടികയിൽ ഒന്നാകെ പഞ്ചായത്ത് നിശ്ചയിക്കേണ്ടതാണ്.

12. ആവിശക്തിയോ, മറ്റു ശക്തിയോ, ഉപയോഗിക്കേണ്ടുന്ന ഫാക്ടറിയോ, വർക്ക്ഷോപ്പോ ജോലി സ്ഥലമോ നിർമ്മിക്കുകയോ, സ്ഥാപിക്കുകയോ ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കണ മെന്ന്.-(1) ഏതൊരാളും,- (എ) ആവിശക്തിയോ, ജലശക്തിയോ, അഥവാ മറ്റ് യാന്ത്രിക ശക്തിയോ, വിദ്യുച്ഛക്തിയോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ഏതെങ്കിലും ഫാക്ടറിയോ വർക്ക്ഷോപ്പോ ജോലി സ്ഥലമോ നിർമ്മി ക്കുകയോ, സാപിക്കുകയോ ചെയ്യുന്നതിനോ: അല്ലെങ്കിൽ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ (ബി) മേൽപറഞ്ഞ പ്രകാരം ആവിശക്തിയോ, ജലശക്തിയോ, മറ്റു ശക്തിയോ കൊണ്ട് നട ത്തപ്പെടുന്നതും, 16-ാം ചട്ടപ്രകാരം ഒഴിവാക്കപ്പെട്ട യന്ത്രസാമഗ്രിയോ നിർമ്മാണയന്ത്രമോ അല്ലാ ത്തതുമായ വല്ല യന്ത്ര സാമഗ്രിയോ, നിർമ്മാണ യന്ത്രമോ ഏതെങ്കിലും പുരയിടത്തിൽ സ്ഥാപിക്കു ന്നതിനോ ഉദ്ദേശിക്കുന്നുവെങ്കിൽ അങ്ങനെ നിർമ്മിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്നതിന് മുമ്പ് അങ്ങനെയുള്ള പണിനട ത്താനുള്ള അനുവാദത്തിന് വേണ്ടി രേഖാമൂലമായ ഒരപേക്ഷ സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. (2) ഫാക്ടറിയിലോ, വർക്ക്ഷോപ്പിലോ, ജോലി സ്ഥലത്തോ അഥവാ പുരയിടത്തിലോ ഏതെ ങ്കിലും ദിവസം പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ജോലിക്കാരുടെ പരമാവധി എണ്ണം അപേക്ഷയിൽ പറഞ്ഞിരിക്കേണ്ടതും അതിന്റെ കൂടെ,-

(i) സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പറയുന്നവിധത്തിൽ തയ്യാറാക്കിയ ഫാക്ട റിയുടെയോ വർക്ക്ഷോപ്പിന്റെയോ ജോലി സ്ഥലത്തിന്റെയോ അഥവാ പുരയിടത്തിന്റെയോ പ്ലാനും,

(ii) ഈ ആവശ്യത്തിനുവേണ്ടി ശക്തിയോ, യന്ത്ര സാമഗ്രിയോ, നിർമ്മാണ യന്ത്രമോ അല്ലെ ങ്കിൽ പുരയിടമോ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെടുന്ന വിവരങ്ങളും, അയയ്ക്കക്കേണ്ടതു മാണ്.

(3) അപേക്ഷ ലഭിച്ചതിനുശേഷം കഴിയുന്നത്ര വേഗവും എല്ലാ സംഗതിയിലും 30 ദിവസത്തിനകവും ഗ്രാമപഞ്ചായത്ത്,-

(എ) അപേക്ഷിച്ചിട്ടുള്ള അനുവാദം പൂർണ്ണമായോ അല്ലെങ്കിൽ യുക്തമെന്ന് തോന്നുന്ന വ്യവ സ്ഥകൾക്ക് വിധേയമായോ നൽകുകയോ,

(ബി)സമീപ പ്രദേശത്തെ ജനസാന്ദ്രതമൂലം അങ്ങനെ നിർമ്മിക്കുകയോ, സ്ഥാപിക്കുകയോ ചെയ്യുന്നത് പ്രതിഷേധാർഹമാണെന്നോ അഥവാ അതുകൊണ്ട് ശല്യമുണ്ടാകാനിടയുണ്ടെന്നോ അഭിപ്രായമുണ്ടെങ്കിൽ, അപേക്ഷ ലഭിച്ചതിനുശേഷം കഴിയുന്നത്ര വേഗം ബന്ധപ്പെട്ട ഫാക്ടറിയുടേയോ, വർക്ക് ഷോപ്പിന്റെയോ ജോലിസ്ഥലത്തിന്റെയോ യന്ത്രസാമഗ്രികളുടേയോ, ഉടമസ്ഥന്റെ അല്ലെങ്കിൽ ചാർജ്ജ് വഹിക്കുന്ന ആളുടെയോ ചെലവിൽ ശല്യം തിട്ടപ്പെടുത്തുന്നതോ അത് ഇല്ലാതാക്കുന്നതോ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന്റെ വിദഗ്ദ്ധ ഉപദേശംസെക്രട്ടറി തേടേണ്ടതും അപ്രകാരമുള്ള റിപ്പോർട്ട്, കഴിയുന്നതും വേഗം, എന്നാൽ അപ്രകാരമുള്ള ശല്യം സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട് പതിനഞ്ച് ദിവസം കഴിയുന്നതിനുമുമ്പായി നൽകേണ്ടതും, ബന്ധപ്പെട്ട വകുപ്പിന്റെ വിദഗ്ദ്ധ ഉപദേശത്തിൽ ശുപാർശ ചെയ്തിട്ടുള്ളതു പ്രകാരം ശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ ഏതെങ്കിലും വ്യവസ്ഥ ഉണ്ടെങ്കിൽ അപ്രകാരമുള്ള വ്യവസ്ഥക്കു വിധേയമായി ഗ്രാമ പഞ്ചായത്ത് അനുമതി നൽകുകയോ

(സി) ഈ ആക്റ്റോ ചട്ടമോ പ്രകാരം, അനുവാദത്തിനുവേണ്ടിയുള്ള അപേക്ഷ ലഭിച്ച തീയതി മുതൽ പതിനഞ്ച് ദിവസത്തിനുള്ളിൽ, സെക്രട്ടറി അതിന്മേലുള്ള ഏതെങ്കിലും ഉത്തരവ് അപേക്ഷകനെ അറിയിക്കാതിരിക്കുന്ന പക്ഷം ആക്ടിലെയും ചട്ടങ്ങളിലെയും ബൈലോകളിലെയും വ്യവസ്ഥകൾക്കും ചുമത്താവുന്ന മറ്റ് എല്ലാ നിബന്ധനകൾക്കും വിധേയമായി, അപേക്ഷയിൽ ആവശ്യപ്പെട്ട കാലയളവിലേക്ക് അനുവാദം നൽകിയതായി കരുതപ്പെടുകയോ (ഡി) 5 കുതിര ശക്തിയിൽ കവിയാത്ത യന്ത്രമുപയോഗിച്ചുള്ളതും പരിസര മലിനീകരണ ങ്ങളുണ്ടാക്കാത്തതുമായ ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ സംബന്ധിച്ചിട ത്തോളം, ഇതര സ്ഥാപനങ്ങളുടെ നിരാക്ഷേപ പ്രതമോ, ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക അനുമ തിയോ ഇല്ലാതെ തന്നെ ലൈസൻസ് ഫീസ് വാങ്ങിക്കൊണ്ടു സെക്രട്ടറി ലൈസൻസ് നൽകുകയോ, ചെയ്യേണ്ടതാണ്.


(4) ഗ്രാമ പഞ്ചായത്തിന്റെ തീരുമാനത്തിൻമേൽ "|271 എസ് വകുപ്പ് പ്രകാരം രൂപീകരിച്ച ക്രൈടബ്യ ണൽ മുമ്പാകെ] അപ്പീൽ ബോധിപ്പിക്കാവുന്നതും ആ തീരുമാനം നടപ്പിലാക്കാൻ ഗ്രാമ പഞ്ചായ ത്തിന് ബാദ്ധ്യതയുണ്ടായിരിക്കുന്നതുമാണ്.


(5) (3)-ാം ഉപചട്ടപ്രകാരം അനുവാദം നൽകുന്നതിനു മുമ്പ് ഗ്രാമ പഞ്ചായത്ത്,- (എ) ഫാക്ടറിയോ, വർക്ക്ഷോപ്പോ, ജോലി സ്ഥലമോ, പുരയിടമോ 1948- ലെ ഫാക്ടറി ആക്റ്റിന്റെ പരിധിക്കുള്ളിൽപ്പെടുകയാണെങ്കിൽ;

(i) വായുഗതാഗതത്തിനും, പ്രകാശം ലഭിക്കുന്നതിനും വേണ്ടി ചെയ്ത ഏർപ്പാട് പര്യാ പ്തമാണോ;

(ii) മുറികൾക്കും, വാതിലുകൾക്കും, പൊക്കവും വലിപ്പവും വേണ്ടത്രയുണ്ടോ;

(iii) അഗ്നിബാധയുണ്ടാകുന്ന സംഗതിക്കും ഉപയോഗിക്കേണ്ട ബഹിർഗമനമാർഗ്ഗങ്ങൾ പറ്റിയവയാണോ?

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ (iv) ഗവൺമെന്റ് പ്രത്യേകം പറയാവുന്ന മറ്റ് സംഗതികൾ, എന്നിവ സംബന്ധിച്ചിടത്തോളം ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ, ജോലി സ്ഥലത്തിന്റെയോ പുരയിടത്തിന്റെയോ പ്ലാൻ സംബന്ധിച്ച അംഗീകാരം മേൽപ്പറഞ്ഞ ആക്റ്റ് പ്രകാരം നിയമിക്കപ്പെട്ടതും ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് അധികാരമുള്ളതുമായ ഫാക്ടറി ഇൻസ്പെകടറുടെയോ അല്ലെങ്കിൽ അങ്ങനെയുള്ള ഇൻസ്പെക്ടർ ഒന്നിലധികം പേരുണ്ടെങ്കിൽ ഈ ആവശ്യാർത്ഥം ഗവൺമെന്റ് സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവ് മൂലം നിശ്ചയിക്കുന്ന ഇൻസ്പെക്ടറുടെയോ പക്കൽനിന്നും വാങ്ങേണ്ടതും എന്നാൽ, പ്രകാശം മുറിയുടെ ഘടന; മുറിയുടെ ഉപയോഗയോഗ്യത എന്നിവ സംബന്ധിച്ച് ഗ്രീൻചാനൽ കൗണ്ടറിന്റെ അംഗീകാരമുണ്ടെങ്കിൽ ഫാക്ടറി ഇൻസ്പെക്ടറുടെ അംഗീകാരം ആവശ്യമില്ലാത്തതും;

(ബി) ഫാക്ടറിയുടെയോ ജോലി സ്ഥലത്തിന്റെയോ പുരയിടത്തിന്റെയോ സ്ഥലം അപേ ക്ഷയിൽ പറഞ്ഞ ആവശ്യത്തിന് പറ്റിയതാണോ എന്ന കാര്യം സംബന്ധിച്ച് ഇതിനുവേണ്ടി അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനുമായി കൂടിയാലോചിക്കുകയും, അദ്ദേഹത്തിന്റെ അഭിപ്രായം കണക്കിലെടുക്കേണ്ടതും;

(സി) സർക്കാർ സാമാന്യമോ പ്രത്യേകമായോ ആയ ഉത്തരവ് മൂലം പ്രത്യേകം പറയാ വുന്ന കാര്യങ്ങൾ സംബന്ധിച്ചിടത്തോളം അഗ്നിബാധയുണ്ടാകുമ്പോൾ എടുക്കേണ്ട മുൻകരുതൽ ചെയ്യേണ്ടതുമാകുന്നു.

(6) 1948-ലെ ഫാക്ടറി ആക്റ്റിന്റെ പരിധിക്കുള്ളിൽപ്പെടുന്ന ഏതൊരു ഫാക്ടറിയിലോ വർക്ക് ഷോപ്പിലോ, ജോലി സ്ഥലത്തോ, പുരയിടത്തിലോ, (3)-ാം ഉപചട്ടപ്രകാരം നൽകിയ അനുവാദംമൂലം ജോലിക്കാരെ നിയമിക്കുന്നതിന് അധികാരം നൽകുകയോ അല്ലെങ്കിൽ അങ്ങനെ നിയമിക്കുന്നതി നുള്ള പുതിയ അനുവാദത്തിനുവേണ്ടി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകുകയോ ചെയ്തതിനു ശേഷം മാത്രമേ ഏതൊരു ജോലിക്കാരനെയും ഏതൊരു ദിവസവും നിയമിക്കാൻ പാടുള്ളൂ. അങ്ങ നെയുള്ള പുതിയ അനുവാദം നൽകുന്നതിനു മുമ്പ് പഞ്ചായത്ത് (5)-ാം ഉപചട്ടം (എ) എന്ന ഖണ്ഡ ത്തിൽ പറഞ്ഞ ഫാക്ടറി ഇൻസ്കപെകടറുടെ അംഗീകാരം ആ ഖണ്ഡത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സംബന്ധിച്ചിടത്തോളം ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ ജോലി സ്ഥലത്തിന്റെയോ പുരയിടത്തിന്റെയോ പ്ലാൻ സംബന്ധിച്ച് വാങ്ങിയിരിക്കേണ്ടതാണ്;

(7) ഈ ചട്ടപ്രകാരം അനുവാദം നൽകുന്നത്,-

(എ) യന്ത്രസാമഗ്രികൾ പുന:സ്ഥാപിക്കുക, ഫീസ് ചുമത്തുക, അനുസരിക്കേണ്ട വ്യവസ്ഥ കൾ മുതലായ കാര്യങ്ങൾ സംബന്ധിച്ചിടത്തോളം സർക്കാർ പ്രത്യേകം പറയാവുന്ന നിരോധനങ്ങൾക്കും, നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കേണ്ടതും;

(ബി) ഗ്രാമ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും ചട്ടങ്ങൾ നിലവിലുണ്ടെങ്കിൽ അവയിലെ വ്യവസ്ഥകൾ അനുസരിക്കേണ്ട ആവശ്യമില്ലെന്ന് കരുതുവാൻ പാടില്ലാത്തതും, എന്നാൽ വ്യവസായ വകുപ്പിന്റെ കീഴിലുള്ളതോ അവരുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നതോ ആയ ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ നിർമ്മിക്കുന്നതോ അഥവാ ‘ഗ്രീൻ, വൈറ്റ് കാറ്റഗറി’ വ്യവസായങ്ങളായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രഖ്യാപിച്ചിട്ടുള്ളതോ ആയ വ്യവസായ യൂണിറ്റുകൾക്ക് വ്യവസായ വകുപ്പിന്റെ അംഗീകാരമുണ്ടെങ്കിൽ ഒറ്റ യൂണിറ്റായി കണക്കാക്കി നിർമ്മാണത്തിന് അനുവാദം നൽകാവുന്നതാണ്.

അതുപോലെ തന്നെ, വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായ വളർച്ചാ കേന്ദ്രങ്ങൾ, വ്യവസായ വികസന പ്ലോട്ടുകൾ, വ്യവസായ വികസന ഏരിയാകൾ, വ്യവസായ വകുപ്പ് അംഗീകരിച്ച മറ്റു സ്ഥലങ്ങൾ ഇവയിൽ സ്ഥാപിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് മുൻകൂർ ലൈസൻസ് ആവശ്യമില്ലാത്തതും, ആ സ്ഥാപനങ്ങൾ നിശ്ചിത്ര ലൈസൻസ് ഫീസ് അടച്ചു കെട്ടിടം പണിയാവുന്നതും യന്ത്ര സാമഗ്രികൾ ഘടിപ്പിച്ചു പ്രവർത്തനം ആരംഭിക്കാവുന്നതും ആണ്. വിശദീകരണം.- ഈ ചട്ടങ്ങളിലെ (2)-ഉം. (6)-ഉം ഉപചട്ടങ്ങളിൽ "ജോലിക്കാരൻ" എന്ന വാക്കിന് ഏതെങ്കിലും ഫാക്ടറിയെയോ, വർക്ക്ഷോപ്പിനെയോ, ജോലി സ്ഥലത്തെയോ പുരയിടത്തെയോ സംബന്ധിച്ചിടത്തോളം 1948-ലെ ഫാക്ടറി ആക്റ്റിലെ അതേ അർത്ഥം തന്നെ ഉണ്ടായിരിക്കുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ 13. ആവിശക്തിയോ, മറ്റു ശക്തികളോ മൂലം ഉണ്ടാകുന്ന ശല്യം കുറയ്ക്കാൻ ഗ്രാമ പഞ്ചാ യത്തിന് നിർദ്ദേശം പുറപ്പെടുവിക്കാവുന്നതാണെന്ന്.- (1) ആവിശക്തിയോ ജലശക്തിയോ മറ്റ് യാന്ത്രിക ശക്തിയോ, വൈദ്യുതിയോ ഉപയോഗിക്കുന്ന ഏതെങ്കിലും ഫാക്ടറിയിലോ വർക്ക്ഷോ പ്പിലോ ജോലി സ്ഥലത്തോ *(ശല്യം ഉണ്ടാകുന്നത്) അവിടെ ഉണ്ടാകുന്ന ശബ്ദദം കൊണ്ടോ കമ്പനം കൊണ്ടോ ആണെങ്കിൽ ആ ശല്യം ആ ആവശ്യത്തിനുവേണ്ടി പ്രത്യേകം പറയുന്ന ന്യായമായ സമ യത്തിനുള്ളിൽ കുറയ്ക്കുവാൻ ഉചിതമെന്ന് തങ്ങൾ കരുതുന്ന നിർദ്ദേശങ്ങൾ സെക്രട്ടറിക്ക് പുറപ്പെടുവിക്കാവുന്നതാണ്.

എന്നാൽ അപ്രകാരമുള്ള നിർദ്ദേശങ്ങൾ നൽകും മുമ്പ് ഫാക്ടറിയുടേയോ, വർക്ക് ഷോപ്പിന്റെയോ ജോലിസ്ഥലത്തിന്റെയോ യന്ത്രസാമഗ്രികളുടേയോ, ഉടമസ്ഥന്റെ അല്ലെങ്കിൽ ചാർജ്ജ് വഹിക്കുന്ന ആളുടെ ചെലവിൽ ശല്യത്തിന്റെ പരിധിയും അപ്രകാരമുള്ള ശല്യം ഇല്ലാതാക്കുന്നതിനു് ചുമത്താവുന്ന നിബന്ധനയും സംബന്ധിച്ച് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പിൽ നിന്നും വിദഗ്ദ്ധ ഉപദേശം തേടേണ്ടതാണ്.

(2) അങ്ങനെയുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ മന:പൂർവ്വം വീഴ്ചവരുത്തിയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ശല്യം കുറയ്ക്കുന്നത് അപ്രായോഗികമാണെന്നും കാണുകയാണെങ്കിലോ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുമായി ആലോചിച്ചശേഷം സെക്രട്ടറി,- (എ) ആ പ്രത്യേക തരം ഇന്ധനം ഉപയോഗിക്കുന്നത് നിരോധിക്കുകയോ, (ബി) ഫാക്ടറിയിലോ, വർക്ക്ഷോപ്പിലോ ജോലി സ്ഥലത്തോ രാത്രി 9.30-നും രാവിലെ 5.30-നും ഇടയ്ക്ക് പ്രവൃത്തി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ശബ്ദമോ ചലനമോ നിയന്ത്രിക്കുകയോ; ചെയ്യേണ്ടതാണ്.

14. ഉത്തരവുകൾ പാസ്സാക്കാനോ പഞ്ചായത്തുകൾക്ക് നിർദ്ദേശങ്ങൾ നൽകുവാനോ ഗവൺമെന്റിനുള്ള അധികാരം.- ഗവൺമെന്റിന് ഒന്നുകിൽ പൊതുവായോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക സംഗതിയിൽ ഗ്രാമ പഞ്ചായത്തുമായി കൂടിയാലോചിച്ച ശേഷമോ, 12-ാം ചട്ടം (3)-ാം ഉപ ചട്ടമോ, 13-ാം ചട്ടമോ പ്രകാരം എടുത്തതോ എടുക്കാൻ വിട്ടുപോയതോ, ആയ ഏതൊരു നടപടി സംബന്ധിച്ചും തങ്ങൾക്ക് യുക്തമെന്നു തോന്നുന്ന ഉത്തരവ് പുറപ്പെടുവിക്കുകയോ നിർദ്ദേശങ്ങൾ നൽകുകയോ ചെയ്യാവുന്നതാണ്.

15. സെക്രട്ടറിക്ക് ഏത് ഫാക്ടറിയിലും, വർക്ക്ഷോപ്പിലും, അഥവാ ജോലി സ്ഥലത്തും പ്രവേശിക്കാവുന്നതാണെന്ന്.- (1) സെക്രട്ടറിക്കോ അല്ലെങ്കിൽ ഈ ആവശ്യാർത്ഥം അധികാരപ്പെ ടുത്തിയ ഏതെങ്കിലും ആൾക്കോ ഏതെങ്കിലും ഫാക്ടറിയിലോ വർക്ക് ഷോപ്പിലോ, ജോലി സ്ഥലത്തോ,-

(എ) സുര്യോദയത്തിനും, സൂര്യാസ്തമനത്തിനും ഇടയ്ക്ക് ഏതെങ്കിലും സമയത്തോ;

(ബി) ഏതെങ്കിലും വ്യവസായം നടത്തിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും സമയത്തോ;

(സി) 12-ാം ചട്ടമോ, 13-ാം ചട്ടമോ പ്രകാരം വല്ല കുറ്റവും ചെയ്യുന്നുണ്ടെന്ന് തനിക്ക് വിശ്വസി ക്കാൻ കാരണമുണ്ടെങ്കിൽ, പകലോ രാത്രിയോ ഏതെങ്കിലും സമയത്തോ; പ്രവേശിക്കാവുന്നതാ കുന്നു.

(2) ഈ ചട്ടപ്രകാരം അധികാരങ്ങൾ വിനിയോഗിക്കുകയോ അല്ലെങ്കിൽ ഈ ചട്ടപ്രകാരം അകത്ത് പ്രവേശിക്കുന്നതിനാവശ്യമുള്ള വല്ല ബലവും പ്രയോഗിക്കുകയോ ചെയ്യുന്നതുകൊണ്ട ആവശ്യമായും ഉണ്ടായിത്തീരുന്ന ഏതൊരു നഷ്ടത്തിനോ അസൗകര്യത്തിനോ യാതൊരു അവകാശവാദവും ഏതൊ രാൾക്കുമെതിരായി ബോധിപ്പിക്കുവാൻ പാടുള്ളതല്ല.

16. ഒഴിവാക്കൽ- താഴെപ്പറയുന്നവ 233-ാം വകുപ്പിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കപ്പെ ടേണ്ടതാണ്.-

(1) ഗാർഹികമോ, വ്യക്തിപരമോ ആയ ആവശ്യങ്ങൾക്കോ സുഖത്തിനോ വേണ്ടിമാത്രം ഉപയോഗിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന വൈദ്യുതി സാധന സാമഗ്രികളും, അങ്ങനെയുള്ള ആവശ്യ ങ്ങൾക്കോ സുഖത്തിനോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുത യന്ത്രസാമഗ്രികൾ;

(2) ഗാർഹികമോ, വ്യക്തിപരമോ ആയ ആവശ്യങ്ങൾക്കോ സുഖത്തിനോ വേണ്ടി മാത്രം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതും രണ്ടു കുതിരശക്തിയിൽ കവിയാത്തതുമായ വൈദ്യുതേതര സാമഗ്രികളും, അങ്ങനെയുള്ള ആവശ്യങ്ങൾക്കോ, സുഖത്തിനോ ഉപയോഗിക്കാനുദ്ദേശിച്ചിരിക്കുന്നതും രണ്ടു കുതിര ശക്തിയിൽ കവിയാത്തതുമായ യന്ത്ര സാമഗ്രികൾ;

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ (3) കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മോട്ടോർ ഉൾപ്പെടെയുള്ള വൈദ്യുത പ്രതിഷ്ടാപനങ്ങൾ;

(4) കാർഷികാവശ്യങ്ങൾ സംബന്ധിച്ച സ്ഥാപിച്ചിട്ടുള്ളതും, രണ്ടു കുതിര ശക്തിയിൽ കവിയാ ത്തതുമായ വൈദ്യുതേതര പ്രതിഷ്ടാപനങ്ങൾ;

(5) സാധാരണയായി പ്രവർത്തിപ്പിക്കാനാളല്ലാതെ നിശ്ചലമായി കിടക്കുന്ന ട്രാൻസ്ഫോർമർ സ്റ്റേഷനുകൾ;

(6) സാധാരണയായി പ്രവർത്തിപ്പിക്കാനാളില്ലാത്ത കണ്ടൻസർ സ്റ്റേഷനുകൾ;

(7) സാധാരണയായി പ്രവർത്തിപ്പിക്കാനാളില്ലാത്ത റെക്ടിഫയർ സ്റ്റേഷനുകൾ;

(8) വൈദ്യുത ബോർഡ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള യന്ത്രസാമഗ്രികൾ. സെക്രട്ടറിക്ക്, കാർഷികാവശ്യങ്ങൾക്ക് മാത്രമായി സ്ഥാപിക്കുന്നതും, രണ്ടു കുതിര ശക്തിയിൽ കവിയുന്നതുമായ വൈദ്യുതേതര യന്ത്ര സാമഗ്രികൾ സ്ഥാപിക്കുന്നതിന് യാതൊരു ചാർജ്ജുമി ല്ലാത്ത അനുവാദം നൽകാവുന്നതാണ്.

17. വൈദ്യുതികൊണ്ട് പ്രവർത്തിപ്പിക്കുന്ന യന്ത്രസാമഗ്രികൾ.- വൈദ്യുതികൊണ്ടു പ്രവർത്തി പ്പിക്കുന്ന ഏതെങ്കിലും യന്ത്രസാമഗ്രിയോ, നിർമ്മാണയന്ത്രമോ വല്ല പുരയിടത്തിലും സ്ഥാപിക്കു വാൻ 233-ാം വകുപ്പ് പ്രകാരം അനുവാദം നൽകുന്നതിന് ചുമത്താവുന്ന ഫീസ് ഈ ചട്ടങ്ങളോട് ചേർന്ന II-ാം പട്ടികയിൽ പറഞ്ഞ പരമാവധിയിൽ കവിയാൻ പാടില്ലാത്തതുമാകുന്നു. എന്നാൽ ഈ ചട്ടപ്രകാരം ചുമത്താവുന്ന ഫീസ്, വൈദ്യുതി കൊണ്ടല്ലാതെ മറ്റു വിധത്തിൽ നടത്തപ്പെടുന്ന അതേ കുതിരശക്തിയിലുള്ള ഏതെങ്കിലും യന്ത്ര സാമഗ്രിയോ നിർമ്മാണ യന്ത്രമോ സ്ഥാപിക്കുന്നതിന് വേണ്ടി ചുമത്തുന്ന ഫീസിൽ കവിയാൻ പാടുള്ളതല്ല.

18. വൈദ്യുതി കൊണ്ടു പ്രവർത്തിപ്പിക്കുന്ന യന്ത്രസാമഗ്രിയോ നിർമ്മാണ യന്ത്രമോ ഉപ യോഗിക്കുന്ന സ്ഥലത്തിനുള്ള പരമാവധി ഫീസ്. വൈദ്യുതി കൊണ്ടു പ്രവർത്തിക്കുന്ന ഏതെ ങ്കിലും യന്ത്രസാമഗ്രിയോ, നിർമ്മാണ യന്ത്രമോ ഉപയോഗിക്കുന്ന സ്ഥലത്തിന് 232-ാം വകുപ്പു പ്രകാരം ഒരു കൊല്ലത്തേക്ക് ലൈസൻസ് നൽകുകയോ പുതുക്കുകയോ ചെയ്യുന്നതിന് ചുമത്താവുന്ന ഫീസ് ഈ ചട്ടങ്ങളോട് ചേർന്ന III-ാം പട്ടികയിൽ പറഞ്ഞ പരമാവധിയിൽ കവിയാൻ പാടില്ലാത്തതാകുന്നു. എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും ലൈസൻസും ഒരു വർഷത്തിൽ കുറഞ്ഞ കാലത്തേക്ക് നൽകുകയോ, പുതുക്കുകയോ ചെയ്യുന്ന പക്ഷം, അതേ യന്ത്ര സാമഗ്രിയോ നിർമ്മാണ യന്ത്രമോ സംബന്ധിച്ച അതേ സ്ഥലത്തിന് ഏതെങ്കിലും വർഷം ചുമത്താവുന്ന മൊത്തം ഫീസ്, അതിന്റെ കാര്യത്തിൽ ഒരു കൊല്ലത്തേക്ക് നൽകുകയോ പുതുക്കുകയോ ചെയ്യുന്ന ലൈസൻസിന് ചുമത്താവുന്ന ഫീസിൽ കവിയാൻ പാടുള്ളതല്ല. എന്നു മാത്രമല്ല, ഈ ചട്ടപ്രകാരം ചുമത്താവുന്ന ഫീസ്, വൈദ്യുതി കൊണ്ടല്ലാതെ മറ്റു വിധ ത്തിൽ നടത്തപ്പെടുന്ന അതേ കുതിരശക്തിയുള്ള ഏതെങ്കിലും യന്ത്രസാമഗ്രിക്കോ, നിർമ്മാണ യന്ത്രത്തിനോ ചുമത്തുന്നതിൽ കവിയാൻ പാടുള്ളതല്ല.

19. അധിക ഫീസ്.- ഈ ചട്ടങ്ങളോട് ചേർന്ന III-ാം പട്ടികയിൽ പറഞ്ഞ പരമാവധി ഫീസ് യഥാസമയത്ത് സമർപ്പിക്കുന്ന അപേക്ഷയ്ക്കു മാത്രമേ ബാധകമാവുകയുള്ളൂ, താമസിച്ച് സമർപ്പി ക്കുന്ന അപേക്ഷയുടെ സംഗതിയിൽ പട്ടികയനുസരിച്ച് കൊടുക്കേണ്ട ലൈസൻസ് ഫീസിന്റെ 25 ശതമാനം അധിക ഫീസ് ചുമത്താവുന്നതാണ്.

20. വൈദ്യുതിയല്ലാതെ മറ്റു ശക്തികൊണ്ടു നടത്തപ്പെടുന്ന യന്ത്ര സാമഗ്രികൾ- വൈദ്യു തിയല്ലാതെ ശക്തികൊണ്ട് നടത്തപ്പെടുന്ന ഏതെങ്കിലും യന്ത്ര സാമഗ്രിയോ നിർമ്മാണ യന്ത്രമോ ഏതെങ്കിലും പുരയിടത്തിൽ സ്ഥാപിക്കുവാൻ ആക്ട് 233-ാം വകുപ്പു പ്രകാരം അനുവാദം നൽകുന്നതിന് ചുമത്താവുന്ന ഫീസ് ഈ ചട്ടങ്ങളോട് ചേർന്ന് IV-ാം പട്ടികയിൽ പറഞ്ഞ പരമാവധിയിൽ കവിയുവാൻ പാടുള്ളതല്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ 21. വൈദ്യുതിയല്ലാതെ മറ്റു ശക്തികൊണ്ടു പ്രവർത്തിപ്പിക്കുന്ന യന്ത്ര സാമഗ്രികൾക്കും നിർമ്മാണ യന്ത്രങ്ങൾക്കുമുള്ള പരമാവധി ഫീസ്.- വൈദ്യുതിയല്ലാതെ മറ്റു ശക്തികൊണ്ട് നടത്തപ്പെടുന്ന ഏതെങ്കിലും യന്ത്ര സാമഗ്രിയോ നിർമ്മാണ യന്ത്രമോ ഉപയോഗിക്കുന്ന സ്ഥലത്തിന് ആക്ട് 232-ാം വകുപ്പുപ്രകാരം ഒരു കൊല്ലകാലത്തേക്ക് നൽകുകയോ, പുതുക്കുകയോ ചെയ്യുന്ന ലൈസൻസിന് ചുമത്താവുന്ന ഫീസ് ഈ ചട്ടങ്ങളോട് ചേർന്ന IV-ാം പട്ടികയിൽ പറഞ്ഞ പരമാവധിയിൽ കവിയാൻ പാടില്ലാത്തതാകുന്നു. എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും ലൈസൻസ് ഒരു വർഷത്തിൽ കുറഞ്ഞ കാലത്തേക്ക് നൽകുകയോ പുതുക്കുകയോ ചെയ്യുന്ന പക്ഷം, അതേ യന്ത്രസാമഗ്രിയോ നിർമ്മാണ യന്ത്രമോ സംബന്ധിച്ച അതേ സ്ഥലത്തിന് ഏതെങ്കിലും വർഷം ചുമത്താവുന്ന മൊത്തം ഫീസ് അതിന്റെ കാര്യത്തിൽ ഒരു വർഷത്തേക്ക് നൽകുകയോ, പുതുക്കുകയോ ചെയ്യുന്ന ലൈസൻസിന് ചുമത്താവുന്ന ഫീസിൽ കവിയാൻ പാടില്ലാത്തതാകുന്നു.

22. അധികഫീസ്- ഈ ചട്ടങ്ങളോട് ചേർന്ന IV-ാം പട്ടികയിൽ പറഞ്ഞ പരമാവധി ഫീസ് യഥാസമയത്ത് സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ. താമസിച്ച് സമർപ്പിക്കുന്ന അപേക്ഷയുടെ സംഗതിയിൽ പട്ടിക അനുസരിച്ച് കൊടുക്കേണ്ട ലൈസൻസ് ഫീസിന്റെ 25 ശതമാനം അധിക ഫീസ് ചുമത്താവുന്നതാണ്.

23. ഒഴിവാക്കൽ- ഈ ചട്ടങ്ങളിൽ അടങ്ങിയിട്ടുള്ള യാതൊന്നും 233-ാം വകുപ്പിന്റെ പ്രവർത്തനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള യന്ത്രസാമഗ്രിയോ നിർമ്മാണ യന്ത്രമോ സ്ഥാപിക്കുന്നത് സംബന്ധിച്ച അതത് സംഗതിപോലെ അനുവാദത്തിനോ ലൈസൻസിനോ ഏതെങ്കിലും ഫീസ് ചുമത്തുവാൻ അധികാരപ്പെടുത്തുന്നതായി കരുതുവാൻ പാടില്ലാത്തതാകുന്നു.

24. ലൈസൻസുകാരൻ അനുസരിക്കേണ്ട നിർദ്ദേശങ്ങൾ.- ഏതൊരു ലൈസൻസുകാരനും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതാണ്:- (i) ലൈസൻസുകാരൻ ഏതൊരു പ്രവർത്തി ദിവസത്തിന്റെയും ഒടുവിൽ സ്ഥലം വൃത്തിയാ ക്കേണ്ടതാണ്;

(ii) സ്ഥലത്തിന്റെയോ പുരയിടത്തിന്റെയോ, ഏതെങ്കിലും ഭാഗത്തും വീഴുകയോ നിക്ഷേപിക്കപ്പെടുകയോ ചെയ്യുന്ന ചപ്പുചവറോ, മൃഗങ്ങളുടെ അവശിഷ്ടങ്ങളോ മറ്റ് പദാർത്ഥമോ ശേഖരിച്ച് സെക്രട്ടറിക്ക് തൃപ്തികരമായ രീതിയിൽ നീക്കം ചെയ്യിക്കേണ്ടതാണ്;

(iii) ലൈസൻസുകാരൻ ഏതൊരു കെട്ടിടത്തിന്റെയും ചുമരുകളുടെ അകവശത്തിന്റെ എല്ലാ ഭാഗവും മേൽപറഞ്ഞ പുരയിടത്തിലുള്ള തറയും നടപ്പാതയും അവിടെ തെറിച്ചുവീഴാനിടയുള്ള ഏതെ ങ്കിലും ദ്രാവകമോ, മാലിന്യമോ ചപ്പുചവറോ, അസഹ്യമോ, ഉപ്രദവകരമായ ഏതെങ്കിലും പദാർത്ഥമോ അവിടെ ലയിക്കുന്നത് തടയത്തക്കവിധം എപ്പോഴും നന്നായും കേടുപാട് തീർത്തും വയ്ക്ക്പിക്കേണ്ടതാണ്;

(iv) ലൈസൻസുകാരൻ, മേൽപറഞ്ഞ പുരയിടത്തിലോ, അതോടു ചേർന്നോ ഉള്ള ഏതൊരു ഓവുചാലും അഴുക്കുജലം കളയുന്നതിനുള്ള ഉപകരണവും എപ്പോഴും നന്നായും കേടുപാടു തീർത്തും വയ്പ്പിക്കേണ്ടതാണ്;

(V) ഏതെങ്കിലും തരത്തിലുള്ള ത്വക്ക് രോഗമോ കുഷ്ഠ രോഗമോ വണമോ ഉള്ള ഏതൊരാളും കച്ചവടം നടത്തുന്നതിന് ഉപയോഗിക്കുന്ന ഏതൊരു പരിസരത്തും പ്രവർത്തിക്കുവാൻ പാടില്ലാത്തതാകുന്നു;

(vi) ഏത് സ്ഥലത്തിന്റെ കാര്യത്തിൽ ലൈസൻസ് നൽകിയിരിക്കുന്നുവോ ആ സ്ഥലത്ത് എല്ലാവരും കാണത്തക്കവിധത്തിലുള്ള ഒരു ഭാഗത്ത് ലൈസൻസുകാരൻ തന്റെ പേരും, ലൈസൻസിന്റെ നമ്പരും, ഉദ്ദേശവും കാണിക്കുന്ന ഒരു അടയാളപ്പലക വച്ചിരിക്കേണ്ടതാണ്.

25. ലൈസൻസ് റദ്ദാക്കൽ- ലൈസൻസിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചുവെന്ന് പ്രസിഡന്റിന് ബോദ്ധ്യം വരികയാണെങ്കിലോ അല്ലെങ്കിൽ ലൈസൻസുകാരന്റെ മേൽ ഒരു നിയമക്കോടതി 1955-ലെ അയിത്താച്ചരണ (കുറ്റം) ആക്ട് (1955-ലെ 22-ാം കേന്ദ്ര ആക്ട്) പ്രകാരം കുറ്റം സ്ഥാപിക്കുകയും ആ കുറ്റം ചെയ്തിട്ടുള്ളത് ലൈസൻസിനെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യം പ്രമാണിച്ചായിരിക്കുകയും ചെയ്യുകയാണെങ്കിലോ, നൽകിയിട്ടുള്ള ലൈസൻസ് അദ്ദേഹത്തിന് റദ്ദ് ചെയ്യാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ 21. വൈദ്യുതിയല്ലാതെ മറ്റു ശക്തികൊണ്ടു പ്രവർത്തിപ്പിക്കുന്ന യന്ത്ര സാമഗ്രികൾക്കും നിർമ്മാണ യന്ത്രങ്ങൾക്കുമുള്ള പരമാവധി ഫീസ്.- വൈദ്യുതിയല്ലാതെ മറ്റു ശക്തികൊണ്ട് നടത്തപ്പെടുന്ന ഏതെങ്കിലും യന്ത്ര സാമഗ്രിയോ നിർമ്മാണ യന്ത്രമോ ഉപയോഗിക്കുന്ന സ്ഥലത്തിന് ആക്ട് 232-ാം വകുപ്പുപ്രകാരം ഒരു കൊല്ലകാലത്തേക്ക് നൽകുകയോ, പുതുക്കുകയോ ചെയ്യുന്ന ലൈസൻസിന് ചുമത്താവുന്ന ഫീസ് ഈ ചട്ടങ്ങളോട് ചേർന്ന IV-ാം പട്ടികയിൽ പറഞ്ഞ പരമാവധിയിൽ കവിയാൻ പാടില്ലാത്തതാകുന്നു. എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും ലൈസൻസ് ഒരു വർഷത്തിൽ കുറഞ്ഞ കാലത്തേക്ക് നൽകുകയോ പുതുക്കുകയോ ചെയ്യുന്ന പക്ഷം, അതേ യന്ത്രസാമഗ്രിയോ നിർമ്മാണ യന്ത്രമോ സംബന്ധിച്ച അതേ സ്ഥലത്തിന് ഏതെങ്കിലും വർഷം ചുമത്താവുന്ന മൊത്തം ഫീസ് അതിന്റെ കാര്യത്തിൽ ഒരു വർഷത്തേക്ക് നൽകുകയോ, പുതുക്കുകയോ ചെയ്യുന്ന ലൈസൻസിന് ചുമത്താവുന്ന ഫീസിൽ കവിയാൻ പാടില്ലാത്തതാകുന്നു.

22. അധികഫീസ്- ഈ ചട്ടങ്ങളോട് ചേർന്ന IV-ാം പട്ടികയിൽ പറഞ്ഞ പരമാവധി ഫീസ് യഥാസമയത്ത് സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ. താമസിച്ച് സമർപ്പിക്കുന്ന അപേക്ഷയുടെ സംഗതിയിൽ പട്ടിക അനുസരിച്ച് കൊടുക്കേണ്ട ലൈസൻസ് ഫീസിന്റെ 25 ശതമാനം അധിക ഫീസ് ചുമത്താവുന്നതാണ്.

23. ഒഴിവാക്കൽ- ഈ ചട്ടങ്ങളിൽ അടങ്ങിയിട്ടുള്ള യാതൊന്നും 233-ാം വകുപ്പിന്റെ പ്രവർത്തനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള യന്ത്രസാമഗ്രിയോ നിർമ്മാണ യന്ത്രമോ സ്ഥാപിക്കുന്നത് സംബന്ധിച്ച അതത് സംഗതിപോലെ അനുവാദത്തിനോ ലൈസൻസിനോ ഏതെങ്കിലും ഫീസ് ചുമത്തുവാൻ അധികാരപ്പെടുത്തുന്നതായി കരുതുവാൻ പാടില്ലാത്തതാകുന്നു.

24. ലൈസൻസുകാരൻ അനുസരിക്കേണ്ട നിർദ്ദേശങ്ങൾ.- ഏതൊരു ലൈസൻസുകാരനും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതാണ്:- (i) ലൈസൻസുകാരൻ ഏതൊരു പ്രവർത്തി ദിവസത്തിന്റെയും ഒടുവിൽ സ്ഥലം വൃത്തിയാ ക്കേണ്ടതാണ്;

(ii) സ്ഥലത്തിന്റെയോ പുരയിടത്തിന്റെയോ, ഏതെങ്കിലും ഭാഗത്തും വീഴുകയോ നിക്ഷേപിക്കപ്പെടുകയോ ചെയ്യുന്ന ചപ്പുചവറോ, മൃഗങ്ങളുടെ അവശിഷ്ടങ്ങളോ മറ്റ് പദാർത്ഥമോ ശേഖരിച്ച് സെക്രട്ടറിക്ക് തൃപ്തികരമായ രീതിയിൽ നീക്കം ചെയ്യിക്കേണ്ടതാണ്;

(iii) ലൈസൻസുകാരൻ ഏതൊരു കെട്ടിടത്തിന്റെയും ചുമരുകളുടെ അകവശത്തിന്റെ എല്ലാ ഭാഗവും മേൽപറഞ്ഞ പുരയിടത്തിലുള്ള തറയും നടപ്പാതയും അവിടെ തെറിച്ചുവീഴാനിടയുള്ള ഏതെ ങ്കിലും ദ്രാവകമോ, മാലിന്യമോ ചപ്പുചവറോ, അസഹ്യമോ, ഉപ്രദവകരമായ ഏതെങ്കിലും പദാർത്ഥമോ അവിടെ ലയിക്കുന്നത് തടയത്തക്കവിധം എപ്പോഴും നന്നായും കേടുപാട് തീർത്തും വയ്ക്ക്പിക്കേണ്ടതാണ്;

(iv) ലൈസൻസുകാരൻ, മേൽപറഞ്ഞ പുരയിടത്തിലോ, അതോടു ചേർന്നോ ഉള്ള ഏതൊരു ഓവുചാലും അഴുക്കുജലം കളയുന്നതിനുള്ള ഉപകരണവും എപ്പോഴും നന്നായും കേടുപാടു തീർത്തും വയ്പ്പിക്കേണ്ടതാണ്;

(V) ഏതെങ്കിലും തരത്തിലുള്ള ത്വക്ക് രോഗമോ കുഷ്ഠ രോഗമോ വണമോ ഉള്ള ഏതൊരാളും കച്ചവടം നടത്തുന്നതിന് ഉപയോഗിക്കുന്ന ഏതൊരു പരിസരത്തും പ്രവർത്തിക്കുവാൻ പാടില്ലാത്തതാകുന്നു;

(vi) ഏത് സ്ഥലത്തിന്റെ കാര്യത്തിൽ ലൈസൻസ് നൽകിയിരിക്കുന്നുവോ ആ സ്ഥലത്ത് എല്ലാവരും കാണത്തക്കവിധത്തിലുള്ള ഒരു ഭാഗത്ത് ലൈസൻസുകാരൻ തന്റെ പേരും, ലൈസൻസിന്റെ നമ്പരും, ഉദ്ദേശവും കാണിക്കുന്ന ഒരു അടയാളപ്പലക വച്ചിരിക്കേണ്ടതാണ്.

25. ലൈസൻസ് റദ്ദാക്കൽ- ലൈസൻസിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചുവെന്ന് പ്രസിഡന്റിന് ബോദ്ധ്യം വരികയാണെങ്കിലോ അല്ലെങ്കിൽ ലൈസൻസുകാരന്റെ മേൽ ഒരു നിയമക്കോടതി 1955-ലെ അയിത്താച്ചരണ (കുറ്റം) ആക്ട് (1955-ലെ 22-ാം കേന്ദ്ര ആക്ട്) പ്രകാരം കുറ്റം സ്ഥാപിക്കുകയും ആ കുറ്റം ചെയ്തിട്ടുള്ളത് ലൈസൻസിനെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യം പ്രമാണിച്ചായിരിക്കുകയും ചെയ്യുകയാണെങ്കിലോ, നൽകിയിട്ടുള്ള ലൈസൻസ് അദ്ദേഹത്തിന് റദ്ദ് ചെയ്യാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ 26. ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള പിഴ- ഈ ചട്ടങ്ങളുടെ ലംഘനത്തിന് 255-ാം വകുപ്പു പ്രകാരം പഞ്ചായത്ത് പിഴശിക്ഷ നൽകേണ്ടതാണ്.

പട്ടിക l

(3-ാം ചട്ടം കാണുക)

1. എയറേറ്റഡ് വാട്ടർ, ശീതളപാനീയം - നിർമ്മാണം, സംഭരണം, വിൽപന.

2. കൈതനാരും നുലും- കൈകൊണ്ടോ അല്ലാതെയോ സംഭരിച്ച് വയ്ക്കുകയോ പായ്ക്കു ചെയ്യുകയോ, വൃത്തിയാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

3. വെടിക്കോപ്പ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിൽക്കൽ- ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭ രിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യൽ.

4. അടയ്ക്ക് കുതിർക്കൽ, സംഭരണം, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ, വിൽപന,

5. ധാന്യമാവ് കൊണ്ടുണ്ടാക്കിയ സാധനങ്ങൾ - (ഗൃഹോപയോഗത്തിനല്ലാതെ) മനുഷ്യോ പയോഗത്തിനുവേണ്ടി ചുട്ടെടുക്കുകയോ, തയ്യാറാക്കുകയോ സൂക്ഷിച്ചു വയ്ക്കുകയോ സംഭരിച്ച വയ്ക്കുകയോ വിൽക്കുകയോ ചെയ്യൽ.

6. ചാരം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ അല്ലെങ്കിൽ ഒന്നായി കൊണ്ടുപോയി ഇടു കയോ വേർതിരിക്കുകയോ വിൽക്കുകയോ ചെയ്യൽ.

7. മുള - വിൽപനയ്ക്കക്കോ വാടകയ്ക്ക് കൊടുക്കാനോ നിർമ്മാണത്തിനോ ആയി ശേഖരിച്ച വെയ്ക്കക്കൽ, ഉൽപന്നങ്ങൾ ഉണ്ടാക്കൽ, വിൽക്കൽ.

8. ബിസ്ക്കറ്റ് - ഗൃഹോപയോഗത്തിനല്ലാതെ മനുഷ്യോപയോഗത്തിനു വേണ്ടി ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ സൂക്ഷിച്ച സംഭരിച്ച് വയ്ക്കുകയോ വിൽക്കുകയോ ചെയ്യൽ.

9. രക്തം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ വിൽക്കുകയോ ചെയ്യൽ.

10. എല്ല് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ വിൽക്കുകയോ ചെയ്യൽ.

11. റൊട്ടി - (ഗൃഹോപയോഗത്തിനല്ലാതെ) - മനുഷ്യോപയോഗത്തിനു വേണ്ടി ചുടുകയോ, തയ്യാറാക്കുകയോ സൂക്ഷിച്ചു വെയ്ക്കുകയോ സംഭരിച്ച വെയ്ക്കുകയോ, വിൽക്കുകയോ ചെയ്യൽ.

12. ഇഷ്ടിക - നിർമ്മാണം, വില്പന.

13. കർപ്പുരം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ നിർമ്മിക്കുകയോ അഥവാ തിളപ്പിക്കുകയോ വിൽക്കുകയോ ചെയ്യൽ.

14. മെഴുകുതിരി - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

15. പരവതാനി - നിർമ്മാണം, വില്പന.

16. കശുവണ്ടിയും അതിന്റെ പരിപ്പും - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കു കയോ പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

17. സംഗീതോപകരണങ്ങൾ- ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്കു ചെയ്യുകയോ തയ്യാ റാക്കുകയോ സംഭരിച്ച വെയ്ക്കുകയോ നിർമ്മിക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

18. സിമന്റ് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്കു ചെയ്യുകയോ തയ്യാറാക്കുകയോ നിർമ്മിക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

19. കരി - ഒന്നായി കൊണ്ടു പോയിടുകയോ വേർതിരിക്കുകയോ വിലക്കുകയോ സംഭരിച്ച വെയ്ക്കുകയോ ചെയ്യൽ.

20. രാസപദാർത്ഥങ്ങൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്കു ചെയ്യുകയോ സംസ്കരെിക്കുകയോ തയ്യാറാക്കുകയോ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യൽ.

21. ആയുർവേദ മരുന്നുകൾ, ഹോമിയോ മരുന്നുകൾ - നിർമ്മാണം, വില്പന.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ 22. മുളക് - യന്ത്രമുപയോഗിച്ച് പൊടിക്കൽ.

23. മുളക് (ഉണങ്ങിയത്) - വിൽക്കുകയോ മൊത്തക്കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കു കയോ ചെയ്യൽ.

24. ക്ളോറേറ്റ് മിശ്രിതം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

25. തുണി - ചായം മുക്കൽ, നിർമ്മാണം, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ വില്പന.

26. കൽക്കരി - ഒന്നായി കൊണ്ടുപോയിടുകയോ, വേർതിരിക്കുകയോ വിൽക്കുകയോ സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.

27. ചകിരി - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കു കയോ ഉണ്ടാക്കുകയോ ഉല്പന്നങ്ങൾ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ.

28. തേങ്ങയുടെ തൊണ്ടും തെങ്ങിന്റെ ഓലയും - കുതിർക്കൽ, വില്പന.

29. ചിരട്ട - സംഭരിച്ച് വയ്ക്കൽ, ഉല്പന്നങ്ങളുണ്ടാക്കൽ, വില്പന.

30. കാപ്പിക്കടയും ചായക്കടയും - നടത്തൽ.

31. കയർ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

32. കത്തുന്ന സാധനങ്ങൾ - മൊത്ത വ്യാപാരത്തിനും ചില്ലറ വ്യാപാരത്തിനും വേണ്ടി സംഭരിച്ച് വെയ്ക്കൽ, മറ്റുല്പന്നങ്ങൾ ഉണ്ടാക്കൽ, വിൽക്കൽ.

33. ഭക്ഷ്യ വസ്തുക്കൾ - (ഗൃഹോപയോഗത്തിനല്ലാതെ) മനുഷ്യോപയോഗത്തിനു വേണ്ടി, ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ സൂക്ഷിച്ച് വയ്ക്കുകയോ സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

34. കറിക്കൂട്ട് സാധനങ്ങൾ - ഉണ്ടാക്കൽ, വില്പന നടത്തൽ.

35. മിഠായി - (ഗൃഹോപയോഗത്തിനല്ലാതെ) ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

36. കൊപ്ര - തയ്യാറാക്കുകയോ സംഭരിച്ച് വയ്ക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

37. പഞ്ഞി - (പഞ്ഞിച്ചവറും, പരുത്തിക്കുരുവും) ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ അമർത്തിക്കെട്ടുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

38. ചാണക വരളി - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്കു ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കു കയോ വിലക്കുകയോ ചെയ്യുക.

39. ചായങ്ങൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യുക.

40. സ്ഫോടക വസ്തുക്കൾ - സംഭരിച്ച് വയ്ക്കൽ, വില്പന നടത്തൽ. നാര് (ചകിരിയില്ലാതെ) - സംഭരിച്ചു വയ്ക്കുകയോ, ഉണ്ടാക്കുകയോ, മറ്റുല്പന്നങ്ങളുണ്ടാക്കുകയോ, വിൽക്കുകയോ ചെയ്യൽ.

41. കൊഴുപ്പ് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

42. മീൻ ചിറകുകൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

43. വിറക് - വിൽക്കുകയോ, സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.

44. കരിമരുന്നുകൾ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ 45. മത്സ്യം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യു കയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

46. മീനെണ്ണ - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

47, ചണം (ഫ്ളക്സ്) - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച് വയ്ക്കുകയോ പായ്ക്ക ചെയ്യുകയോ അമർത്തി കെട്ടുകയോ വൃത്തിയാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാ ക്കുകയോ വിൽക്കുകയോ ചെയ്യൽ.

48. ഫ്ലെഷിംഗ് (ഒട്ടങ്കികൾ) - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

49. മാവ് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച് പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിലക്കുകയോ ചെയ്യൽ.

50. രസമിശ്രം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

51. ഇന്ധനം - സംഭരിക്കൽ ഏതെങ്കിലും വ്യാവസായികാവശ്യത്തിന് ഉപയോഗിക്കൽ, വില്പന നടത്തൽ, മറ്റുല്പന്നങ്ങളുണ്ടാക്കി വിൽക്കൽ.

52, ഫർണിച്ചർ - വില്പനക്കായോ വാടകയ്ക്ക് കൊടുക്കാൻ വേണ്ടിയോ ഉണ്ടാക്കുകയും സംഭ രിച്ച് വയ്ക്കുകയും ചെയ്യൽ, കെട്ടിട നിർമ്മാണ സാമഗ്രികൾ ഉണ്ടാക്കൽ ശേഖരിക്കൽ വിൽക്കൽ.

53. വാതകം - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യു കയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

54. നെയ്- ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

55. സ്വർണ്ണം - ശുദ്ധി ചെയ്യൽ, ആഭരണങ്ങളുണ്ടാക്കൽ, വിൽക്കൽ.

56. ധാന്യം - മൊത്തമായോ ചില്ലറയായോ വിൽക്കുകയോ കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.

57, പയറുവർഗ്ഗം - യന്ത്രം ഉപയോഗിച്ച തോടുകളയൽ, വില്പന.

58. നിലക്കടല - വിൽക്കുകയോ കച്ചവടത്തിനു വേണ്ടി സംഭരിച്ച് വയ്ക്കുകയോ ചെയ്യൽ.

59. ഗിൽഡിംഗും, ഇലക്ട്രോപ്ലേറ്റിംഗും.

60. വെടിപ്പരുത്തി - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യു കയോ അമർത്തി കെട്ടുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

61. ചാക്ക് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

62. വെടിമരുന്ന് - ഏത് മാർഗ്ഗമെങ്കിലും ഉപയോഗിച്ച സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

63. രോമം - സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ മറ്റുല്പന്നങ്ങളുണ്ടാക്കുകയോ ചെയ്യൽ.

64. കേശ സംസ്കാരത്തിനുള്ള സലുണുകൾ - ക്ഷൗരം ചെയ്യുന്നതിനോ മുടി വെട്ടുന്നതിനോ ഉള്ള സലൂൺ, ബ്യൂട്ടി പാർലർ എന്നിവ നടത്തൽ.

65. വയ്ക്കോൽ - സംഭരിച്ച് വയ്ക്കുകയോ വിൽക്കുകയോ മറ്റുല്പന്നങ്ങൾ നിർമ്മിക്കുകയോ, വിൽക്കുകയോ ചെയ്യൽ.

66. ചണം - സംഭരിച്ച് വയ്ക്കുകയോ ഉപയോഗിക്കുകയോ നിർമ്മിക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യൽ.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ 67. ഉണക്കതോൽ - സംഭരിച്ച് വയ്ക്കുകയോ വൃത്തിയാക്കുകയോ വിൽക്കുകയോ ചെയ്യൽ.

68. കുളമ്പ് - സംഭരിച്ച് വയ്ക്കുകയോ വൃത്തിയാക്കുകയോ വിൽക്കുകയോ ചെയ്യൽ.

69. കൊമ്പ് - സംഭരിച്ച് വയ്ക്കുകയോ വൃത്തിയാക്കുകയോ ചെയ്യൽ.

70. ഹോട്ടൽ, റസ്സാറന്റ്, കാറ്റ്റിംഗ്, സർവീസ് - നടത്തൽ.

71. ഐസ് - നിർമ്മിക്കലും വില്പന നടത്തലും.

72. ചക്കര - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയോ ചെയ്യൽ.

73. ചണം (ജൂട്ട്) - സംഭരിച്ച് വയ്ക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുകയോ ചെയ്യൽ.

74. കാക്കി - തയ്യാറാക്കൽ, വില്പന നടത്തൽ.

75. അരക്ക് - സംഭരിച്ച് വയ്ക്കുകയോ ശുദ്ധിയാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയോ ചെയ്യൽ.

76. ഈയം - ഉരുക്കുകയോ സംഭരിച്ച് വയ്ക്കുകയോ പാത്രങ്ങൾ ഈയം പൂശുകയോ ചെയ്യൽ.

77. മൃഗത്തോല് - സംഭരിച്ച് വയ്ക്കുകയോ വൃത്തിയാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കു കയോ വില്പന നടത്തുകയോ ചെയ്യൽ.

78. പുൽത്തൈലം - ഉണ്ടാക്കുകയോ സംഭരിച്ച് വയ്ക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

79. ചുണ്ണാമ്പ് - സംഭരിച്ച് വയ്ക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വയ്ക്കുകയോ വിൽക്കുകയോ ചെയ്യൽ.

80. കക്ക - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുകയോ ചെയ്യൽ.

81. വളം, കീടനാശിനികൾ - സംഭരിക്കുക, നിർമ്മിക്കുക, പായ്ക്ക് ചെയ്യുക. വില്പന നടത്തുക.

82. യന്ത്രസാമഗ്രികൾ - വ്യവസായ ആവശ്യങ്ങൾക്കുള്ള യന്ത്രങ്ങൾ സംഭരിക്കുക, നിർമ്മിക്കുക, വിൽക്കുക (നാടൻ ചരക്കുകൾ ഒഴികെ).

83. ഉപദ്രവകരമായതോ, അസഹ്യമോ ആയ ഗന്ധമോ പുകയോ പൊടിയോ ശബ്ദമോ ഉണ്ടാക്കുന്ന സാധനങ്ങളുടെ നിർമ്മാണം വില്പന.

84. തീപ്പെട്ടി - സംഭരിച്ച് വയ്ക്കുകയോ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യൽ.

85. മാംസം - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

86. ലോഹങ്ങൾ - (പൊന്ന്, വെള്ളി ഉൾപ്പെടെ) അടിച്ച് പരത്തുകയോ മുറിക്കുകയോ വാർക്കുകയോ ആകൃതിപ്പെടുത്തുകയോ വില്പന നടത്തുകയോ ചെയ്യൽ.

87. മൊളാസസ്- സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയോ ചെയ്യൽ.

88. നൈട്രോ കോംപൗണ്ട് - സംഭരിച്ച് വയ്ക്കുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

89. നൈട്രോഗ്ലിസറിൻ - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

90. നൈട്രോ മിക്സ്ച്ചർ - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

91. കപ്പ - സംഭരിച്ച് വയ്ക്കുകയോ മറ്റുല്പന്നങ്ങൾ തയ്യാറാക്കി വില്പന നടത്തുകയോ ചെയ്യൽ.

92. എണ്ണ - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ,

93. നെല്ല് - യന്ത്രം ഉപയോഗിച്ച് പുഴുങ്ങുകയോ കുത്തുകയോ വിൽപന നടത്തുകയോ ചെയ്യൽ.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ 94. കടലാസ് - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

95. പെട്രോളിയം കോമ്പൗണ്ടുകൾ - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കു കയോ വിൽക്കുകയോ ചെയ്യൽ.

96. കീൽ - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

97. മൺപാത്രങ്ങൾ - സംഭരിച്ചു വയ്ക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

98. റേഡിയോ, ടെലിവിഷൻ - നിർമ്മിക്കുകയോ കൂട്ടിച്ചേർക്കുകയോ അറ്റകുറ്റപ്പണികൾ ചെയ്യുകയോ വില്പന നടത്തുകയോ ചെയ്യൽ.

99. മരപ്പശ - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

100. പാറക്കല്ല്, കടപ്പാക്കല്ല്, മൊസൈക്ക്, മാർബിൾ - മുറിക്കുകയോ സംഭരിച്ചു വയ്ക്കുകയോ മിനുസപ്പെടുത്തുകയോ തയ്യാറാക്കുകയോ കൊത്തുപണി ചെയ്യുകയോ വിൽപന നടത്തുകയോ ചെയ്യൽ.

101. ചവ്വരി - ഉണ്ടാക്കുകയോ പാറ്റി എടുക്കുകയോ വിൽപന നടത്തുകയോ ചെയ്യൽ

102. ചമുക്കാളം - സംഭരിച്ച് വയ്ക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

103. വെടിയുപ്പ് - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

104. ചീവക്ക - യന്ത്രം കൊണ്ടു പൊടിക്കൽ, വിൽപന.

105. കോലരക്ക് - സംഭരിച്ച് വയ്ക്കുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

106. പട്ട് - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

107. തൊലി - സംഭരിച്ച് വയ്ക്കുകയോ വ്യത്തിയാക്കുകയോ സംസ്കരിക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

108. സോപ്പ് - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

109. സ്പിരിട്ട് - സംഭരിച്ച് വയ്ക്കുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യൽ.

110. കച്ചി - വിൽക്കുകയോ സംഭരിച്ച് വയ്ക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുകയോ ചെയ്യൽ.

111. പഞ്ചസാര - സംഭരിച്ച് വയ്ക്കുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയോ ചെയ്യൽ.

112. കൽക്കണ്ടം - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി മാറ്റുകയോ വില്പന നടത്തുകയോ ചെയ്യൽ.

113. ഗന്ധകം - സംഭരിച്ച് വയ്ക്കുകയോ സംസ്കരിക്കുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ, വില്പന നടത്തുകയോ ചെയ്യൽ.

114. സുർക്കി - സംഭരിച്ച് വയ്ക്കുകയോ സംസ്ക്കരിക്കുകയോ വൃത്തിയാക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

115. മധുരപദാർത്ഥങ്ങൾ - ചുട്ടെടുക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ 116. കൊഴുപ്പ് (ടാലോ) - സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ ഉണ്ടാക്കുകയോ ഉരുക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

117. താർ - സംഭരിച്ച് വയ്ക്കുകയോ പായ്ക്ക് ചെയ്യുകയോ ശുദ്ധിയാക്കുകയോ തയ്യാറാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

118. കെട്ടിമേച്ചിൽ സാധനങ്ങൾ - സംഭരിച്ച് വയ്ക്കുകയോ വിൽക്കുകയോ ചെയ്യൽ.

119. ഓട് - നിർമ്മാണം, വിൽപ്പന.

120. തടി - സംഭരിച്ച് വയ്ക്കൽ, വിൽപ്പന.

121. പുകയില - സംഭരിച്ച വയ്ക്കുകയോ, സംസ്കരിക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുകയോ ചെയ്യൽ.

122. ടർപ്പെന്റൈൻ, മണ്ണെണ്ണ, പെയിന്റ്, വാർണിഷ് മുതലായവ സംഭരിച്ച് വയ്ക്കുകയോ തയ്യാറാക്കുകയോ, നിർമ്മിക്കുകയോ വിൽപന നടത്തുകയോ ചെയ്യൽ.

123. ലാൻട്രി - മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുകയും അലക്കുന്നതിന് വേണ്ടി മുഷിഞ്ഞ വസ്ത്രങ്ങൾ സംഭരിക്കുകയോ വൃത്തിയാക്കുകയോ സൂക്ഷിക്കുകയോ ചെയ്യൽ.

124. മൃഗങ്ങളുടെ രോമം- സംഭരിച്ച് വയ്ക്കുകയോ വൃത്തിയാക്കുകയോ മറ്റുല്പന്നങ്ങൾ ഉണ്ടാക്കുകയോ വില്പന നടത്തുകയോ ചെയ്യൽ.

125. നൂല് - സംഭരിച്ച് വയ്ക്കുകയോ, പായ്ക്ക് ചെയ്യുകയോ, വൃത്തിയാക്കുകയോ ചായം ചേർക്കുകയോ ഉണ്ടാക്കുകയോ, വില്പന നടത്തുകയോ ചെയ്യൽ.

126. വീഡിയോ, ആഡിയോ - സംഭരിച്ച് വയ്ക്കൽ, വാടകയ്ക്കു നൽകൽ, വിൽപന നടത്തൽ, റിപ്പയർ ചെയ്യൽ.

127. സെറോക്സ് കോപ്പികൾ എടുക്കൽ, ടൈപ്പ്റൈറ്റിംഗ് (ജോബ് വർക്സ്) നടത്തൽ.

128. തുന്നൽകട - നടത്തൽ.

129. പച്ചക്കറി - സംഭരണം, വിൽപന,

130. കോഴി, പന്നി, ആട് - സംഭരണം, വിൽപന

131. മുട്ട - സംഭരണം, വിൽപന,

132. പാൽ - പാൽ ഉൽപന്നങ്ങൾ, സംഭരണം, വിൽപന.

133. സ്വകാര്യ ടെലഫോൺ ബുത്തുകൾ, ക്വറിയർ സർവ്വീസുകൾ നടത്തൽ.

134. റബ്ബർ, റബ്ബറുല്പന്നങ്ങൾ - നിർമ്മാണം, സംഭരണം, വിൽപന.

135. സുഗന്ധദ്രവ്യങ്ങൾ - സംഭരണം, വിൽപന.

136. വൈദ്യുതി ഉല്പന്നങ്ങൾ - സംഭരണം, വിൽപന.

137. പ്ലാസ്റ്റിക്സ് ഉല്പന്നങ്ങൾ - നിർമ്മാണം, വിൽപന

138. പിണ്ണാക്ക്, കാലിത്തീറ്റ, കോഴിത്തീറ്റ - നിർമ്മാണം, വിൽപന.

139. അബ്കാരി ഷാപ്പുകൾ - സംഭരണവും വിൽപനയും നടത്തൽ.

140. പിക്കിൾസ് - ഉല്പാദനം, വിൽപന.

141. കമ്പ്യൂട്ടർ ഉല്പന്നങ്ങൾ - സംഭരണം, വിൽപന.

142. സ്വകാര്യ ആശുപ്രതി - നടത്തിപ്പ്.

143. പാരാമെഡിക്കൽ സ്ഥാപനങ്ങൾ, ലാബുകൾ മുതലായവ - നടത്തിപ്പ്.

144. വാഹനങ്ങൾ (യാന്ത്രികവും അല്ലാത്തതും) - വിൽപന.

145. വാഹനങ്ങൾ - റിപ്പയറിംഗ്.

146. ചെരിപ്പ്, ബാഗ് - വിൽപന, നിർമ്മാണം.

147. സ്റ്റേഷനറി, ഫാൻസി - കടകൾ നടത്തിപ്പ്.

148. കരകൗശല വസ്തുക്കൾ - നിർമ്മാണം, വിൽപന.

149. റീട്ടെയിൽ റേഷൻ ഡിപ്പോ, മാവേലി സ്റ്റോർ, കൺസ്യമർ സ്റ്റോർ മുതലായവ നടത്തിപ്പ്.

150. മണ്ണെണ്ണ - വിൽപന.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ 151. പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും - വിൽപന.

152. ഫോട്ടോ സ്റ്റുഡിയോ - നടത്തിപ്പ്.

153. സൈൻ ബോർഡുകൾ - നിർമ്മാണം.

154. ജലം - സംഭരണം, വിൽപന,

155. പുഷ്പങ്ങൾ - സംഭരണം, വിൽപന,

156. ഫലവർഗ്ഗങ്ങൾ - സംഭരണം, വിൽപന.

157. കുട - സംഭരണം, നിർമ്മാണം, വിൽപന.

158. പ്രസ് - നടത്തിപ്പ്.

159. പെയിന്റിംഗ് - നടത്തിപ്പ്.

പട്ടിക II

(ചട്ടം 7 കാണുക)
ലൈസൻസ് ഫീസിനത്തിൽ ചുമത്താവുന്ന ഉയർന്ന ഫീസ്


ഈടാക്കാവുന്ന വാർഷിക ലൈസൻസ് ഫീസ്

1.സൂക്ഷ്മസംരംഭങ്ങൾ ( Micro Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചുലക്ഷം രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽ കവിയാത്തതും) 500/-ക.

2.ലഘു സംരംഭങ്ങൾ (Mini Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചു ലക്ഷം രൂപയിൽകവിയുന്നതും ഒരു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽകവിയുന്നതും അമ്പതു ലക്ഷം രൂപയിൽ കവിയാത്തതും) 1000/-ക.

3.ചെറു സംരംഭങ്ങൾ (Small Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഒരു കോടി രൂപയിൽകവിയുന്നതും അഞ്ചു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ അമ്പതു ലക്ഷം രൂപയിൽകവിയുന്നതും രണ്ടു കോടി രൂപയിൽകവിയാത്തതും) 5000/-ക.

4.ഇടത്തരംസംരംഭങ്ങൾ (Medium Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും പത്തു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ രണ്ടു കോടിരൂപയിൽ കവിയുന്നതും അഞ്ചു കോടി രൂപയിൽകവിയാത്തതും) 10000/-ക.

5.വലിയ സംരംഭങ്ങൾ (Large Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ പത്തു കോടി രൂപയിൽകവിയുന്നതുംസേവന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും 15000/-ക.



പട്ടിക III
(18-ഉം 19-ഉം ചട്ടങ്ങൾ കാണുക)
യന്ത്രത്തിന്റെ കുതിര ശക്തി

ചുമത്താവുന്ന

പരമാവധി

ഫീസ് (രൂപ)

സിനിമായുടെ ആവശ്യങ്ങൾക്കുള്ള റെക്റ്റിഫയർ യന്ത്രങ്ങൾ കുതിര ശക്തി കണക്കാക്കാതെ ..................... 25

ഒരു കുതിരശക്തിയിൽ കവിയാത്ത മറ്റ് യന്ത്രങ്ങൾ ............................................................................................................... 10

ഒരു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ അഞ്ച് കുതിരശക്തി.

യിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ................................................................................................................................... 50

അഞ്ച് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ പത്തു കുതിരശക്തിയിൽ

കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ......................................................................................................................................... 100

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ പത്ത് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ ഇരുപത് കുതിരശക് തിയിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ........................200
ഇരുപതു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ മുപ്പതു കുതിരശ ക്തിയിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ..........................300
മുപ്പത് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ നാല്പത് കുതിരശ ക്തിയിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ...........................400
നാല്പത് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ അൻപത് കുതിര ശക്തിയിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ.....................500
അൻപത് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ നൂറു കുതിരശക് തിയിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ..........................1000
നൂറു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ ഇരുനൂറു കുതിരശക്തി വരെ..........................................................................................2000

തുടർന്നുള്ള ഓരോ കുതിരശക്തിക്കും 10 രൂപ വീതവും.

പട്ടിക IV (20-ഉം 21-ഉം ചട്ടങ്ങൾ കാണുക)

യന്ത്രത്തിന്റെ കുതിര ശക്തി ഗാർഹികാവശ്യങ്ങൾക്കുള്ളതായ യന്ത്രങ്ങൾ............................................................................................ഇല്ല
ഒരു കുതിരശക്തിയിൽ കവിയാത്ത മറ്റു യന്ത്രങ്ങൾ....................................................................................................................................5
ഒരു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ അഞ്ച് കുതിരശക്തി യിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ..............................25
അഞ്ച് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ പത്ത് കുതിരശക്തി യിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ..............................50
പത്ത് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ ഇരുപത് കുതിര ശക്തിയിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ........................100
ഇരുപതു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ മുപ്പതു കുതിര ശക്തിയിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ .......................150
മുപ്പത് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ നാല്പത് കുതിര ശക്തിയിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ........................200
നാല്പതു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ നൂറ് കുതിര ശക്തിയിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ.............................150
നുറ് കുതിരശക്തിയിൽ കവിയുന്ന സംഗതിയിൽ തുടർന്നുള്ള ഓരോ കുതിരശക്തിക്കും .........................................................5 രൂപ വീതവും.

പട്ടിക V


(12-ാം ചട്ടം (5)-ാം ഉപചട്ടം (എ.)യും (ബി)യും ഖണ്ഡങ്ങൾ കാണുക)


ക്ലിയറൻസ് ആവശ്യമായ വ്യവസായങ്ങളുടെ ലിസ്റ്റ്

(എ) ബാറ്ററികളുടെ നിർമ്മാണം; (ബി) ടയറും റ്റ്യൂബും ഉൾപ്പെടെയുള്ള സൈക്കിളിന്റെ വിവിധ പാർട്ടുകളുടെ നിർമ്മാണം; (സി) വൈദ്യുത വിളക്കുകളും, റ്റൂബുലൈറ്റുകളും മെർക്കുറി ബൾബുകളും, റിഫ്ളക്ടറുകളും, ഷെയിഡുകളും പോലുള്ള അനുബന്ധ ലോഹവസ്തുക്കളുടെയും നിർമ്മാണം;

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

(ഡി) കട്ടിംഗ് ഓയിലും ഹീറ്റു ട്രീറ്റുമെന്റും ഇലക്സ്ട്രോ പ്ലേറ്റിംഗിന് വേണ്ടിയുള്ള ക്രോമിയം പ്ലേറ്റിംഗ് അന്തർഭവിച്ചിട്ടുള്ള ഹാന്റ് ടൂളുകളുടെയും മെഷീനുകളുടെയും വ്യാവസായി കവും ശാസ്ത്രീയവുമായ ഉപകരണങ്ങളുടെയും നിർമ്മാണം;

(ഇ) ഇരുമ്പും ഉരുക്കും പിക്സ്ളിംഗ് നടത്തുന്നതിന്;

(എഫ്) ആസിഡ് ട്രീറ്റുമെന്റ്, ഇലക്ട്രോ പ്ലേറ്റിംഗ്, സോൾവെന്റ് ട്രീറ്റുമെന്റ് എന്നിവ അന്തർഭ വിച്ചിട്ടുള്ള പ്രിന്റഡ് സർക്യൂട്ടുകളും വാൽവുകൾ പോലുള്ള ഇലക്ട്രിക്കൽ / ഇലക്സ്ട്രോ ണിക്സ് പാർട്ടുകളുടെ നിർമ്മാണം;

(ജി) ഇലക്ട്രോപ്ലേറ്റിംഗും വിവിധ പാർട്ടുകളുടെ ഹീറ്റു ടീറ്റുമെന്റും ലെറ്റർ ടൈപ്പുകളുടെ നിർമ്മാണവും അന്തർഭവിച്ചിട്ടുള്ള ടെലിഫോൺ, ടെലിഗ്രാം, ടെലിഫ്രിന്റർ മുതലായവ;

(എച്ച) പ്ലേറ്റിംഗ് അന്തർഭവിച്ചിട്ടുള്ള ടൈംപീസുകളും വാച്ചുകളും സ്വയം പ്രകാശിത ഡയലു കൾ മറ്റ് പാർട്ടുകൾ ഇവയുടെ നിർമ്മാണം; 2.രാസവസ്തുക്കളും രാസവളങ്ങളും.

3.ചായം മുക്കുന്നതിനുള്ള വസ്തുക്കൾ.

4.ഭക്ഷ്യോല്പന്നങ്ങൾ.

5.തോൽ ഊറക്കിടൽ.

6.എഞ്ചിൻ ഓയിലും കട്ടിംഗ് ഓയിലും ട്രാൻസ്ഫോമർ ഓയിലും പോലുള്ള മിനറൽ ഓയിലിന്റെ സംസ്കരണവും റികണ്ടീഷൻ ചെയ്യലും.

7പെയിന്റുകളും വാർണീഷുകളും.

8.വർണ്ണക്കടലാസ് ഉൾപ്പെടെയുള്ള വിവിധയിനം കടലാസുകളുടെ നിർമ്മാണം.

9.ഔഷധ വസ്തുക്കൾ.

10.ഇന്റേണൽ കമ്പ്സ്റ്റ്യൻ എഞ്ചിൻ, ഡീസൽ എഞ്ചിൻ, റേഡിയേറ്റർ.

11.ടെക്സ്റ്റയിൽ പിന്റിംഗ്, ചായം മുക്കൽ, മെർക്കു ഹൈസ് ചെയ്യൽ. ബ്ലീച്ചിംഗ് ചെയ്യൽ മുതലായവ

ജലത്തിന്റെയും അമ്ലങ്ങളുടെയും ക്ഷാരങ്ങളുടെയും രാസവസ്തുക്കളുടെയും ഹീറ്റു ട്രീറ്റുമെന്റി ന്റെയും ഉപയോഗം അന്തർഭവിച്ചിട്ടുള്ളതായ ഈ വിഭാഗത്തിൻകീഴിലുള്ള വസ്തുക്കളുടെ നിർമ്മാ ണഫലമായി ബഹിർഗമിക്കുന്ന ഖര, ദ്രാവക, വാതക വർണ്യ വസ്തുക്കൾ പുറത്ത് വിടുന്നതു മൂല മുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങളുടെ സംഗതിയിൽ ആരോഗ്യവകുപ്പിന് റഫർ ചെയ്യേണ്ടതാ കുന്നു.

പട്ടിക VI

(12-ാം ചട്ടം (5)-ാം ഉപചട്ടം (ഡി) ഖണ്ഡം കാണുക

അഗ്നിശമന സേനാ വകുപ്പിൽ നിന്നും ക്ലിയറൻസ് ആവശ്യമായിട്ടുള്ള തരം വ്യവസായങ്ങൾ

1. സ്ഫോടക വസ്തുക്കൾ.

2. കരിമരുന്നുകൾ.

3. വെടിയുപ്പ്.

4. സ്പിരിറ്റ് അടങ്ങിയ ഉല്പന്നങ്ങൾ.

5, ഗന്ധകം.

6. ഓട് ഫാക്സ്ടറികൾ.

7. എൽ.പി.ജി. ഉപയോഗിക്കുന്ന വ്യവസായങ്ങൾ.

8. ഓല മേഞ്ഞ ഷെസ്സുകളോടുകൂടിയ ഫാക്ടറി കെട്ടിടങ്ങൾ.

9, തീപ്പെട്ടി.

10. അമ്ലങ്ങളുടെ നിർമ്മാണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ