കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ, 2008

From Panchayatwiki
2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 1255/2008- 2008-ലെ കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ ആക്റ്റിലെ (2008-ലെ 28) 30-ാം വകുപ്പുപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ താഴെപ്പറയും ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ എന്ന് പേരു പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-

(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(എ) "ആക്റ്റ് എന്നാൽ 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ആക്റ്റ് (2008-ലെ 28) എന്നർത്ഥമാകുന്നു;
(ബി)'സെക്രട്ടറി' എന്നാൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ സെക്രട്ടറി എന്നർ ത്ഥമാകുന്നു.
(സി) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
(ഡി) ‘ഫാറം' എന്നാൽ ചട്ടങ്ങളുടെ അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു.
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്കും പദപ്രയോഗങ്ങൾക്കും ആക്റ്റിൽ യഥാക്രമം, അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

3. പ്രാദേശികതല നിരീക്ഷണസമിതിയിലേക്കുള്ള നാമനിർദ്ദേശം.- 5-ാം വകുപ്പ് (2)-ാം ഉപവകുപ്പ (iv)-ാം ഇനത്തിൻകീഴിൽ സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനുവേണ്ടി അതത് സമിതിക്ക് അധികാ രിതയുള്ള പ്രദേശത്തെ നെൽകൃഷിക്കാരുടെ, ആറുപേരടങ്ങിയ, ഒരു പാനൽ ബന്ധപ്പെട്ട കൃഷി ആഫീസർ തയ്യാ റാക്കി ജില്ലാകളക്ടർക്ക് സമർപ്പിക്കേണ്ടതും, ജില്ലാകളക്ടർ പ്രസ്തുത പാനലിൽനിന്നും മൂന്നുപേരെ നാമനിർദ്ദേശം ചെയ്ത് സമിതി രൂപീകരിക്കേണ്ടതുമാകുന്നു.

4. ഡേറ്റാബാങ്ക് തയ്യാറാക്കൽ.-

(1) ഈ ചട്ടം നിലവിൽവരുന്ന തീയതിമുതൽ മൂന്നുമാസത്തിനകം, ഓരോ സമിതിക്കും അധികാരിതയുള്ള പ്രദേശത്ത് ഉൾപ്പെട്ടുവരുന്ന നിലവിലുള്ള കൃഷിയോഗ്യമായ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടേയും സർവ്വേനമ്പരും, വിസ്ത്യതിയും ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ അടങ്ങിയ ഡേറ്റാബാങ്ക് സമിതി തയ്യാറാക്കേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം നിലവിലുള്ള കൃഷിയോഗ്യമായ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും വിശദവിവരങ്ങളടങ്ങിയ ഡേറ്റാബാങ്ക് തയ്യാറാക്കുന്നതിലേക്ക് താഴെപ്പറയുന്ന നടപടിക്രമം പാലിക്കേണ്ടതാണ്. അതായത്.-
(എ.) സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ, നിലവിലുള്ള റവന്യൂ റിക്കാർഡുകൾ പ്രകാരം കൃഷി യോഗ്യമായ നെൽവയലായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ ബന്ധപ്പെട്ട കൃഷി ഓഫീസർക്ക് നൽകേണ്ടതും ഇതിന്റെ അടിസ്ഥാനത്തിൽ കൃഷി ഓഫീസർ, ഓരോ സ്ഥലവും പരിശോധിച്ച പ്രസ്തുതസ്ഥലം ഇപ്പോൾ നെൽകൃഷിക്ക് അനുയോജ്യമായ നെൽവയൽ ആണോയെന്ന് പരിശോധിച്ചും തണ്ണീർതടങ്ങളെ സംബന്ധിച്ച റവന്യൂറിക്കാർഡുകളുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ സ്ഥലപരിശോധന നടത്തിയും ബോദ്ധ്യപ്പെടേണ്ടതും അപ്രകാരം പരിശോധന നടത്തി ബോദ്ധ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൃഷി ഓഫീസറും വില്ലേജ് ഓഫീസറും കൂടി നെൽവയലുകളുടെയും തണ്ണീർതടങ്ങളുടെയും ഒരു കരട് ഡേറ്റാബാങ്ക് തയ്യാറാക്കി സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്.
(ബി) (എ) ഖണ്ഡപ്രകാരം ലഭിച്ച കരട് ഡേറ്റാബാങ്ക് സമിതി പരിഗണിക്കേണ്ടതും ആവശ്യമെങ്കിൽ,യുക്തമായ തിരുത്തലുകൾ വരുത്തേണ്ടതുമാണ്. സമിതിയുടെ അധികാരപരിധിക്കുള്ളിലെ നെൽവയലുകളു ടെയും തണ്ണീർതടങ്ങളുടെയും പ്രസ്തുത കരട് ഡേറ്റാബാങ്ക്, നാഷണൽ റിമോർട്ട് സെൻസിങ് ഏജൻസിയോ, സംസ്ഥാന ഭൂവിനിയോഗ ബോർഡോ, ഭൌമശാസ്ത്ര പഠനകേന്ദ്രമോ (CE55), ഇൻഫർമേഷൻ കേരള മിഷനോ
(IKM), മറ്റേതെങ്കിലും കേന്ദ്ര/സംസ്ഥാന ശാസ്ത്ര സാങ്കേതികസ്ഥാപനമോ, ഉപ്രഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഭൂപടത്തിന്റെ സഹായത്തോടെ പരിശോധിച്ച് അന്തിമരൂപം നൽകി സമിതി അംഗീകരിക്കേണ്ടതാണ്;

എന്നാൽ ഈ ഉപചട്ടപ്രകാരം കരട് ഡേറ്റാബാങ്ക് തയ്യാറാക്കുമ്പോൾ ഉപഗ്രഹചിത്രത്തിന്റെ അടിസ്ഥാന ത്തിൽ ഏറ്റവും അവസാനം തയ്യാറാക്കിയ ഡേറ്റാബാങ്ക് ആയിരിക്കണം അവലംബിക്കേണ്ടത്.

(3) (2)(എ) ചട്ടപ്രകാരം ഡേറ്റാബാങ്ക് തയ്യാറാക്കുന്നതിന് സാങ്കേതിക സഹായം ആവശ്യമായി വരുന്ന പക്ഷം, അപ്രകാരമുള്ള സഹായം ലഭ്യമാക്കുന്നതിന്, അതതുസംഗതിപോലെ, കൃഷി ഓഫീസർക്കോ, വില്ലേജ് ഓഫീസർക്കോ, ജില്ലാകളക്ടറുടെ സഹായം തേടാവുന്നതും, അപ്രകാരം സഹായം ആവശ്യപ്പെടുന്നപക്ഷം, കളക്ടർ ആവശ്യമായ സഹായം ലഭ്യമാക്കേണ്ടതുമാണ്.
(4) (2)(ബി) ചട്ടപ്രകാരം അംഗീകരിച്ചു, നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സർവ്വേ നമ്പരു കളും വിസ്ത്യതിയുമടങ്ങിയ ഡേറ്റാബാങ്ക് സമിതി ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറിക്ക് അയച്ചുകൊടുക്കേണ്ടതും, സെക്രട്ടറി അത് ഒരു വിജ്ഞാപനമായി കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ടതും കൂടാതെ, ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ഓഫീസിലും വില്ലേജ് ഓഫീസിലും/ഓഫീസുകളിലും പ്രദർശിപ്പിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാകുന്നു.

5. നെൽവയൽ നികത്തുന്നതിനുവേണ്ടിയുള്ള അപേക്ഷ.-

(1) 9-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം നെൽവയലിന്റെ ഉടമസ്ഥന് താമസിക്കുന്നതിനായി വീടുവയ്ക്കുന്നതിനോ അല്ലെങ്കിൽ 10-ാം വകുപ്പു പ്രകാരം പൊതു ആവശ്യത്തിനായോ നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനുള്ള ഏതൊരപേക്ഷയും ബന്ധപ്പെട്ട പ്രാദേശികതലനീരിക്ഷണസമിതിയുടെ കൺവീനർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. വീടുവയ്ക്കുന്നതിനായി നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനുള്ള അപേക്ഷ ഫാറം 1-ലും പൊതു ആവശ്യത്തിന് പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള അപേക്ഷ ഫാറം 2-ലും ആയിരിക്കേണ്ടതും മേൽപ്പറഞ്ഞ അപേക്ഷകളിൽ പത്തുരൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ചിരിക്കേണ്ടതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരം സമിതി മുമ്പാകെ ലഭിക്കുന്ന ഓരോ അപേക്ഷയും മുൻഗണനാ ക്രമമനുസരിച്ച പരിഗണിക്കേണ്ടതും, നെൽവയലിന്റെ ഉടമസ്ഥന് വീടുവയ്ക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയുടെ സംഗതിയിൽ, 9-ാം വകുപ്പ് (8)-ാം ഉപവകുപ്പിൽ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് കൃഷി ഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും അന്വേഷണ റിപ്പോർട്ട് വാങ്ങുകയും അവ പരിഗണിച്ചുകൊണ്ടും ആവശ്യമായ മറ്റ് അന്വേഷണത്തിനുശേഷവും സമിതി പ്രസ്തുത അപേക്ഷ സംബന്ധിച്ച തങ്ങളുടെ ശുപാർശസഹിതം, പരമാവധി അറുപതു ദിവസത്തിനകം അത്, ജില്ലാതല അധികൃത സമിതി ലഭ്യമാകുന്ന ശുപാർശകളിന്മേൽ ഒരു മാസത്തിനകം തീരുമാനമെടുക്കേണ്ടതാണ്.
(3) പൊതു ആവശ്യത്തിനായി നെൽവയൽ പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള അപേക്ഷയുടെ സംഗതിയിൽ, സമിതി, പൊതു ആവശ്യം, വിസ്ത്യതി മറ്റുസ്ഥലങ്ങളുടെ അഭാവം തുടങ്ങി യവ സംബന്ധിച്ച് തങ്ങളുടെ ശുപാർശസഹിതം, അപേക്ഷ, പരമാവധി അറുപതുദിവസത്തിനകം സംസ്ഥാനത ലസമിതിയുടെ പരിഗണനയ്ക്കായി അയച്ചുകൊടുക്കേണ്ടതാണ്.

6. അപ്പീൽ.- 9-ാം വകുപ്പ് (6)-ാം ഉപവകുപ്പുപ്രകാരം സമർപ്പിക്കുന്ന അപ്പീലിൽ, അപ്പീൽവാദിയുടെ പൂർണ്ണ മേൽവിലാസവും രൂപാന്തരപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുള്ള നെൽവയലിന്റെ സർവ്വേ നമ്പർ, വിസ്തീർണ്ണം തുടങ്ങിയ വിശദവിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം. അപ്പീലിനോടൊപ്പം, അറുപത് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചിരിക്കേണ്ടതും അപ്പീലിന് ആധാരമായ ഉത്തരവിന്റെ ഒരു പകർപ്പുകൂടി ഹാജരാക്കേണ്ട തുമാണ്.

7. നെൽവയൽ കൃഷി ചെയ്യിക്കുന്നതിനുള്ള വ്യവസ്ഥകൾ.-

(1) 16-ാം വകുപ്പ് (3)-ാം ഉപവകുപ്പുപ്രകാരം തദ്ദേശസ്ഥാപനം കൃഷിക്കായി നെൽവയൽ ഏറ്റെടുക്കുന്നത്, താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായിട്ടായി രിക്കണം. അതായത്.-
(i) നെൽവയൽ ഏറ്റെടുക്കുന്ന തീയതിമുതൽ പരമാവധി 30 മാസത്തിനകം നെൽവയലിന്റെ അനുഭവ ക്കാരന് ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നെൽവയൽ തിരികെ ഏൽപ്പിക്കേണ്ടതാണ്.
(ii) തദ്ദേശസ്ഥാപനം അഥവാ ആക്റ്റിലെയും അതിന്റെ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങ ളിലെയും വ്യവസ്ഥകൾക്ക് വിധേയമായി പ്രസ്തുത നെൽവയലിൽ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്നയാൾ അതത് സ്ഥലത്തെ ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പഞ്ചായത്ത് നിശ്ചയിക്കുന്ന തുക ഒരു വർഷത്തേക്കുള്ള പ്രതിഫലമായി നെൽവയലിന്റെ അനുഭവ ക്കാരന് കൃഷിയിറക്കുന്നതിനുമുമ്പ് മുൻകൂർ നൽകേണ്ടതാണ്.
(iii) നെൽകൃഷിയോ അതിന്റെ ഇടവിളകളോ കൃഷിചെയ്യുന്നതിനും അതിന്റെ വിളവെടുക്കുന്നതിനു മുള്ള അവകാശമില്ലാതെ മറ്റ് യാതൊരുവിധ അവകാശങ്ങളും തദ്ദേശസ്ഥാപനത്തിനോ കൃഷി ചെയ്യുന്നതിന് അവകാശം സിദ്ധിച്ചയാളിനോ ഉണ്ടായിരിക്കുന്നതല്ല.
(iv) നെൽവയൽ കൃഷി ചെയ്യുന്നതിനുള്ള അവകാശം നിർദ്ദിഷ്ട കാലയളവ് തീരുന്നശേഷം ആയതിന് അവകാശം സിദ്ധിച്ചയാൾ അത് തുടർന്നും കൈവശം വയ്ക്കുന്നപക്ഷം, പ്രസ്തുത നെൽവയൽ തദ്ദേശസ്ഥാപനം അയാളിൽ നിന്നും ഒഴിപ്പിച്ച നെൽവയലിന്റെ അനുഭവക്കാരന് തിരികെ ഏൽപ്പിക്കേണ്ടതാണ്.
(v) ഈ കരാർ പ്രകാരമുള്ള കാലാവധിക്കുള്ളിൽ, ഏതെങ്കിലും കാരണവശാൽ നെൽവയലിന്റെ അനു ഭവക്കാരൻ പ്രസ്തുത നെൽവയൽ വിൽക്കുകയോ മറ്റുവിധത്തിൽ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന പക്ഷം നെൽവയൽ കൃഷിചെയ്യാൻ അവകാശം ലഭിച്ചയാളിന് 30 ദിവസത്തെ മുൻകൂർ നോട്ടീസ് നല്കിയതിനുശേഷം കരാർ അവസാനിപ്പിക്കുന്നതിന് കൈമാറ്റം സിദ്ധിച്ച ആളിന് അവകാശം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ നില
വിലുള്ള വിളയുടെ വിളവെടുപ്പുവരെ തദ്ദേശസ്ഥാപനത്തിന് അഥവാ പ്രസ്തുത നെൽവയലിൽ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്ന ആൾക്ക് കൈവശം തുടരാവുന്നതാണ്.
(v) നെല്ലിന് പുറമെ നെൽവയലിന്റെ അനുഭവക്കാരൻ അനുവദിക്കുന്ന ഇടവിളകൾ മാത്രമേ നെൽവയലിൽ കൃഷി ചെയ്യാൻ/കൃഷി ചെയ്യിക്കുന്നതിന് അനുമതി നൽകാൻ പാടുള്ളൂ.
(vil) കൃഷിയോഗ്യമല്ലാത്ത രീതിയിൽ നെൽവയലിന്റെ ഘടനയിൽ മാറ്റംവരുത്താനോ അത് രൂപാന്തരപ്പെടുത്താനോ പരിവർത്തനപ്പെടുത്താനോ അതിൽനിന്നും കളിമണ്ണോ, മണലോ, മറ്റു ധാതുദ്രവ്യങ്ങളോ, ഖനനം ചെയ്യുവാനോ പാടില്ലാത്തതും ഖരമാലിന്യങ്ങൾ നിക്ഷേപിച്ച് മലിനീകരിക്കാൻ പാടില്ലാത്തതുമാണ്.
(2) 16-ാം വകുപ്പ് (3)-ാം ഉപവകുപ്പുപ്രകാരം നെൽവയലിന്റെ ഉടമസ്ഥനുമായി ഒപ്പിടുന്ന കരാർ ഫാറം 3-ൽ ആയിരിക്കേണ്ടതാണ്.

അപേക്ഷ ഫോറം 1

(5-ാം ചട്ടം കാണുക)
വീട് വയ്ക്കുന്നതിനുള്ള അപേക്ഷാഫാറം
പ്രാദേശിക നിരീക്ഷണസമിതി കൺവീനർ മുമ്പാകെ

പേര് :

പുർണ്ണ മേൽവിലാസം :

മേൽവിലാസത്തിലുള്ള വാസഗൃഹം സ്വന്തം പേരിലുള്ളതാണോ,

അല്ലെങ്കിൽ ആരുടെ പേരിൽ? :

അപേക്ഷകന് സ്വന്തമായി സംസ്ഥാനത്ത് മറ്റ് ഭൂമി

ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ:

തൊഴിൽ :

പരിവർത്തനപ്പെടുത്താനുദ്ദേശിക്കുന്ന നെൽവയലിന്റെ വിവരങ്ങൾ:

താലുക്ക്:

വില്ലേജ് :

സർവ്വേ നമ്പർ:

പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ :

പരിവർത്തനപ്പെടുത്തണമെന്നുദ്ദേശിക്കുന്ന

സ്ഥലത്തിന്റെ വിസ്തൃതി:

ടി സ്ഥലത്തേക്ക് വഴി സൗകര്യം ഉണ്ടോ? :

ഉണ്ടെങ്കിൽ വഴിയുടെ വീതി/ഇല്ലെങ്കിൽ വഴി സൗകര്യം

എത്രദുരം വരെയുണ്ട്?:


സത്യപ്രസ്താവന

ഈ അപേക്ഷയിൽ ആവശ്യപ്പെട്ടപ്രകാരം നെൽവയൽ രൂപാന്തരപ്പെടുത്തിയാൽ അത് പാരിസ്ഥിതികവ്യ വസ്ഥയെയും ചേർന്നുകിടക്കുന്ന നെൽവയലിലെ കൃഷിയെയും പ്രതികൂലമായി ബാധിക്കുകയില്ലെന്നും എന്റെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ഈ ആവശ്യത്തിന് പറ്റിയ മറ്റ് സ്ഥലം ഈ ജില്ലയിൽ ഇല്ലെന്നും കെട്ടിടം പണിയുന്നത് എന്റെ സ്വന്തം താമസത്തിന് വേണ്ടിയാണെന്നും നികത്താനുള്ള നെൽവയൽ മറ്റു നെൽവ യലുകളാൽ ചുറ്റപ്പെട്ടല്ല സ്ഥിതി ചെയ്യുന്നതെന്നും ........ എന്ന ഞാൻ, ഇതിനാൽ സത്യപ്രസ്താവന ചെയ്തതു കൊള്ളുന്നു.


സ്ഥലം

ഒപ്പും തീയതിയും


കൃഷി ഓഫീസറുടെ അഭിപ്രായം:

വില്ലേജ് ഓഫീസറുടെ അഭിപ്രായം:

സമിതിയുടെ ശുപാർശ:

ജില്ലാതല അധികൃതസമിതിയുടെ തീരുമാനം:

റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവ്:

അപേക്ഷാ ഫോറം 2
(5-ാം ചട്ടം കാണുക)
പൊതു ആവശ്യത്തിന് വേണ്ടി നിലം പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള അപേക്ഷ
പ്രാദേശിക നിരീക്ഷണസമിതി കൺവീനർ മുമ്പാകെ

അപേക്ഷകന്റെ/സ്ഥാപനത്തിന്റെ പേർ:

പൂർണ്ണ മേൽവിലാസം:

പൊതു ആവശ്യത്തിന്റെ സ്വഭാവം

പ്രോജക്റ്റിന്റെ വിശദാംശങ്ങൾ:

ആവശ്യമായ സ്ഥലത്തിന്റെ വിസ്ത്യതി:

പരിവർത്തനപ്പെടുത്താനുദ്ദേശിക്കുന്ന നെൽവയലിന്റെ

വിവരങ്ങൾ:

താലുക്ക്
വില്ലേജ്

സർവ്വേ നമ്പർ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ:

പരിവർത്തനപ്പെടുത്തണമെന്നുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിസ്ത്യതി :

ടി സ്ഥലത്തേക്ക് വഴി സൗകര്യം ഉണ്ടോ:

ഉണ്ടെങ്കിൽ വഴിയുടെ വീതി/ഇല്ലെങ്കിൽ വഴി സൗകര്യം എത്രദുരം വരെയുണ്ട്?:

ഈ ആവശ്യത്തിന് നെൽവയലല്ലാതെ മറ്റ് ലഭ്യമാണോ

എന്ന് പരിശോധിച്ചിട്ടുണ്ടോ?

പരിവർത്തനപ്പെടുത്തൽകൊണ്ട് നെൽവയലിന്റെ

പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുമോ?:

തീയതിയോടു കൂടിയ ഒപ്പ്:

കൃഷി ഓഫീസറുടെ അഭിപ്രായം:

വില്ലേജ് ഓഫീസറുടെ അഭിപ്രായം:

സമിതിയുടെ ശുപാർശ:

സംസ്ഥാനതല അധികൃത സമിതിയുടെ റിപ്പോർട്ട്:

ഫാറം 3
(ചട്ടം 7(2) കാണുക)

കരാറിന്റെ മാതൃക

................ജില്ലയിൽ............താലൂക്കിൽ..............വില്ലേജ്........................പഞ്ചാത്ത്/മുനിസിപ്പാലിറ്റി..............വാർഡിൽ.............വീട്ടുനമ്പർ..............വയസ്സ്.................മകൻ.......................എന്നയാളും(ഇതിനുശേഷം നെൽവയലിന്റെ അനുഭവക്കാരൻ എന്നാണ് പരാമർശിക്കപ്പെടുക) ...........മകൻ......പേര്...... വയസ്സ്..........ജില്ലയിലെ.............തദ്ദേശസ്ഥാപനത്തിനുവേണ്ടി സെക്രട്ടറി എന്ന നിലയിലും (ഇതിനുശേഷം തദ്ദേശസ്ഥാപനം എന്നാണ് പരാമർശിക്കപ്പെടുക) തമ്മിൽ ഉണ്ടാക്കിയ കരാർ.

...............ജില്ലയിൽ.......താലൂക്കിൽ.........................വില്ലേജിൽ.......... സർവ്വേ നമ്പ്രിൽപ്പെട്ടതും................ .പഞ്ചായത്തിൽ/മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നതുമായ. ...........ഏക്കർ............... സെന്റ് നെൽവയലിൽ നെൽകൃഷിയോ മറ്റ ഇടവിളകളോ നെൽവയലിന്റെ അനുഭവക്കാരന് കൃഷി ചെയ്യാൻ കഴി യാത്ത സാഹചര്യമുള്ളതിനാൽ പ്രസ്തുതനിലത്തിൽ നെല്ലോ മറ്റ് ഇടവിളകളോ കൃഷി ചെയ്യുന്നതിനുള്ള അവ കാശം ഇന്നേ തീയതിമുതൽ..........മാസക്കാലത്തേക്ക് താഴെപ്പറയുന്ന വ്യവസ്ഥകൾക്കുവിധേയമായി ലേലം ചെയ്തതോ മറ്റുവിധത്തിലോ തദ്ദേശ സ്വയംഭരണസ്ഥാപനത്തിനെയോ തദ്ദേശസ്വയംഭരണസ്ഥാപനം ഏൽപ്പിച്ചു കൊടുക്കുന്ന ഏതെങ്കിലും ആളിനെയോ ഏജൻസിയെയോ ഏൽപ്പിക്കുന്നതിന് ഞാൻ ഇതിനാൽ സമ്മതിച്ചിരിക്കുന്നു.

വ്യവസ്ഥകൾ
1. പ്രസ്തുത നെൽവയൽ ഇന്നുമുതൽ .........മാസത്തിനുശേഷം നെൽവയലിന്റെ അനുഭവക്കാരന് ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി തിരികെ ഏൽപ്പിക്കേണ്ടതാണ്.
2. തദ്ദേശസ്ഥാപനം അഥവാ ആക്റ്റിലെയും അതിന്റെ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്കു വിധേയമായി പ്രസ്തുത നെൽവയലിൽ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്നയാൾ രൂപ (............. രൂപ മാത്രം) ഒരു വർഷത്തേക്കുള്ള പ്രതിഫലമായി നെൽവയലിന്റെ അനുഭവക്കാരന് കൃഷിയിറക്കുന്നതിനുമുമ്പ് മുൻകൂർ നൽകേണ്ടതാണ്.
3. നെൽകൃഷിയോ അതിന്റെ ഇടവിളകളോ കൃഷിചെയ്യുന്നതിനും അതിന്റെ വിളവെടുക്കുന്നതിനുമുള്ള അവകാശമല്ലാതെ മറ്റ് യാതൊരുവിധ അവകാശങ്ങളും തദ്ദേശസ്ഥാപനത്തിനോ കൃഷി ചെയ്യുന്നതിന് അവകാശം സിദ്ധിച്ചയാളിനോ ഉണ്ടായിരിക്കുന്നതല്ല.
4. നെൽവയലിൽ കൃഷി ചെയ്യുന്നതിനുള്ള അവകാശം കാലയളവ് തീരുന്നു. ന് ശേഷം ആയതിന് അവകാശം സിദ്ധിച്ച ആൾ അത് തുടർന്നും കൈവശം വയ്ക്കുന്നപക്ഷം, പ്രസ്തുത നെൽവയൽ തദ്ദേശസ്വയംഭരണ സ്ഥാപനം അയാളിൽനിന്നും ഒഴിപ്പിച്ച നെൽവയലിന്റെ അനുഭവക്കാരന് തിരികെ ഏൽപ്പിക്കുന്നതാണ്.
5. ഈ കരാർപ്രകാരമുള്ള കാലാവധിക്കുള്ളിൽ, ഏതെങ്കിലും കാരണവശാൽ നെൽവയലിന്റെ അനുഭവ ക്കാരൻ പ്രസ്തുത നെൽവയൽ വിൽക്കുകയോ മറ്റുവിധത്തിൽ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന പക്ഷം നെൽക്യഷി ചെയ്യാൻ അവകാശം സിദ്ധിച്ചയാളിന്/തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് 30 ദിവസത്തെ നോട്ടീസ് നൽകേണ്ടതും പ്രസ്തുത കാലാവധി അവസാനിക്കുമ്പോൾ കരാർ അവസാനിച്ചതായി കണക്കാക്കേണ്ടതുമാണ്. കരാർ അവസാനിപ്പിക്കുന്നതിന് കൈമാറ്റം സിദ്ധിച്ച ആളിന് അവകാശം ഉണ്ടായിരിക്കും. എന്നിരുന്നാലും നിലവിലുള്ള വിളയുടെ വിളവെടുപ്പുവരെ തദ്ദേശസ്ഥാപനത്തിന് അഥവാ പ്രസ്തുത നെൽവയലിൽ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്നയാൾക്ക് കൈവശം തുടരാവുന്നതാണ്. നെല്ലിന് പുറമേ.. ........ എന്നീ ഇടവിളകൾ മാത്രമേ നെൽവയലിൽ കൃഷി ചെയ്യാൻ/കൃഷി ചെയ്യിക്കുന്നതിന് 'അനുമതി നൽകാൻ പാടുള്ളൂ.
6. കൃഷി യോഗ്യമല്ലാത്ത രീതിയിൽ പ്രസ്തുത വയലിന്റെ ഘടനയിൽ മാറ്റം വരുത്താനോ അത് രൂപാന്ത രപ്പെടുത്താനോ പരിവർത്തനപ്പെടുത്താനോ അതിൽ നിന്നും കളിമണ്ണോ, മണലോ മറ്റു ധാതുദ്രവങ്ങളോ ഖനനം ചെയ്യുവാനോ പാടില്ലാത്തതും ഖരമാലിന്യങ്ങൾ നിക്ഷേപിച്ച മലിനീകരിക്കാൻ പാടില്ലാത്തതുമാണ്.
7. മുൻപറഞ്ഞ വ്യവസ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പക്ഷം അതുമൂലം നെൽവയലിന്റെ ഉടമസ്ഥന് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് തദ്ദേശസ്ഥാപനം ബാദ്ധ്യസ്ഥമായിരിക്കുന്നതാണ്.
KERALA CONSERVATION OF PADDY LAND AND WET LAND (REGULARISATION OF UNAUTHORISED RECLAMATION) RULES, 2015
(Published under Notification G. O. (P) No. 611/2015/RD. dt. 17/11/2015 as S. R. O. No. 81 1/2015 in K. G. Ext. No. 2663dt. 28/11/2015)
GOVERNMENT OF KERALA Revenue (P) Department
NOTIFICATION

In exercise of the powers conferred by Section 3A of the Kerala Conservation of Paddy Land and Wet Land Act, 2008 (28 of 2008), the Government of Kerala hereby make the following rules:-

1. Short title, commencement and applicability.-

(1) These rules may be called the Kerala Conservation of Paddy Land and Wet Land (Regularisation of Unauthorised Reclamation) Rules, 2015.
(2) These rules shall come into force at once.
(3) The rules shall apply to all unauthorised reclamation carried out or completed before 12th August, 2008 in violation of any law for the time being in force and shall be applicable throughout the State of Kerala.

2. Definitions.-

(1) In these rules, unless the context otherwise requires,-
(a)"Act" means the Kerala Conservation of Paddy Land and Wet Land Act, 2008 (28 of 2008) as the case may be,
(b)"Paddy Land" means any land recorded in Village records as "Nilam" but is not included as paddy land or wet land in the Draft/Data Bank prepared under the Act.
(c)"Unauthorised reclamation" means any act or a series of acts whereby a paddy land is converted irreversibly and in such a manner that it cannot be reverted back to the original condition by ordinary means, without obtaining permission under any law for the time being in force, before the 12th day of August, 2008.
(2) Words and expressions used and not defined in these rules, but defined in the Act shall have the same meaning assigned to them in the Act.

3. Submission of application for regularisation of unauthorised reclamation of paddy land.-

(1) Application for regularisation of unauthorised reclamation shall be submitted to the Collector in Form 4 appended to these rules, within 90 days of the date of notification of these rules: Provided that an application may be admitted after the expiry of the period prescribed therefore, if the applicant satisfies the Collector that he had sufficient cause for not preferring the application within that period.
(2) The application shall be accompanied by the following documents, namely:-
(a) Documents to prove ownership of land;
(b) any dated evidence issued by the Commissioner of Land Revenue or District Collector or Revenue Divisional Officer or Tahsildar or Village Officer with respect to the unauthorised reclamation and/or any similar documentary evidence to this effect.
(c) photographs of the land unauthorisedly filled up, signed by the owner, to the effect that “this is the paddy land which has been filled up unauthorisedly/due to natural reclamation before the 12th day

of August 2008;"

(d) Orders obtained earlier, if any, granting permission to utilise the land for any other purpose issued under any law in force before 12th day of August, 2008.

4. Application fee.-Application fee of R500 shall be paid to the Collector along with the application for regularisation of unauthorised reclamation.

5. Procedure for disposal of the application.-

(1) The Collector shall, verify the application and if found complete in all respects, inspect or cause to inspect the land, the details provided therein and the status of the land in the data bank. Village records and as existing now through the Village Officer(s) concerned. The status of land as on 12/08/2008 shall be verified with respect to the Draft/Data Bank. If the land is not included as "Paddy Land" or "wetland” in the data bank, the application shall be forwarded to the Village Officer(s) concerned within 7 days from the date of submission of application complete in all respect by the applicant.
(2) The Village Officer shall inspect the location, site and the buildings, if any, and make entries in Form 5 regarding the status of the land in Village records. After detailed verifications and scrutiny, a detailed report in Form-5 shall be prepared, duly signed, in duplicate and sent to the Collector within 14 days stating,-
(a) Whether the unauthorised reclamation was carried out or completed prior to enforcement of the Kerala Conservation of Paddy Land and Wetland Act, 2008 or not;
(b) the extent of violation of the provision in statutes in existence prior to the enforcement of the Paddy Land and Wetland Act, 2008;
(c) the fee for regularisation at the rate of 25% of the notified fair value of the land per Are or 25% of the Fair value of similar adjacent land per Are, where fair value of the land has not been notified, to be remitted in case regularisation is allowed with detailed calculation note.
(d) specific grounds for regularisation with reasons: Provided that, the calculation of fair value where fair value of the land has not been notified, for the purpose of Rule 5(2)(c), shall be applicable only for these Rules and will not be applicable for fixing fair value under the Kerala Stamp Act, 1959. Provided also that, if the land reclaimed is included in more than one Village, each Village Officer may take 14 days for completion of Form-5 before forwarding Form-5 to the next Village Officer and in such cases, the decision of the Collector shall be recorded in all such forms.
(3) If the Collector, on enquiry and appreciation of evidence, and on hearing the applicant, is satisfied that the unauthorised reclamation was done prior to the commencement of the Act, a notice shall be issued to the applicant in Form 6 appended to these Rules directing the applicant to pay the regularisation fee in the treasury under revenue receipt.
The applicant shall remit the fee as directed within 15 days: Provided that the notice shall not be deemed by the applicant as an assurance for regularisation of the unauthorised reclamation and the Collector shall take into account any evidence for arriving at decision on the application, even after remittance of the fees.
(4) On receipt of proof for remittance of the fees pursuant to the notice issued under Rule 5(3), the Collector may accord sanction for regularisation. Any order of the Collector according sanction for regularisation shall specify,
(i)the name of applicant, survey No., re-survey No. of the land, if any, extent of the land (in Ares), Current use of the land;
(ii)grounds under which the regularisation is sanctioned;
(iii) conditions, if any, under which sanction for regularisation is granted;
(iv) period within which the conditions if any stipulated for regularisation is to be complied with;
(v) the details of the regularisation fee remitted by the applicant.
(5) The Collector shall, publish the list of such orders issued in the office notice board every month and in the official Website of the Collectorate which shall include number and date of the Orders issued, together with the name of applicant, survey/re-survey number(s) and the name of Village(s), Taluk and local level monitoring commitee(s) pertaining to the land and whether the sanction for regularisation is conditional. The details of applications rejected shall also be included in the list so published.
(6) The Collector shall also maintain a permanent register of all unauthorised reclamations regularised under these rules containing details such as name and address of the applicant, survey number(s), re-survey number, if any, the extent of land and name of village, details of buildings, if any, such as number of buildings, violation of statutes regularised, number and date of the Orderby which regularisation was granted, amount of regularisation fee remitted with chalan receipt particulars, conditions, if any, stipulated in the order and action taken and the result thereof.
(7)The Collector shall maintain a register of all treasury remittances towards regularisation fee.
(8) Under any circumstances, the regularisation fee once remitted, will not be reimbursed.

6. Procedure in case the application for regularisation is rejected.-

(1) If the owner of any land reclaimed unauthorisedly fails to submit any application for regularisation duly filled in the prescribed form with relevant details within the stipulated time, the opportunity of the applicant in moving for regularisation shall be lost: - Provided that an application may be admitted after the expiry of the period prescribed therefore if the applicant satisfies the Collector that he had sufficient cause for not preferring the application within that period.
(2) If the Collector is not satisfied after enquiry and appreciation of evidence that the unauthorised reclamation was done prior to the commencement of the Act, the reclamation shall deemed to be done when the Act was in force and he shall note the reason thereof in his detailed order and in such cases, only the provisions under the Act shall apply.
(3) In case the applicant does not remit the regularisation fee as specified in Form 6 within the time specified, the opportunity of the applicant in moving for regularisation shall be lost.
(4) if the application for regularisation is rejected in to, the Collector shall Specify the reason for such rejection and in such cases the Collector shall have the power to take necessary action as per the provisions of the Act or law in force applicable to the case as deemed fit.

``````

(9) In case the applicant does not fully comply with any of the condition(s) stipulated in the regularisation order within the time specified in the Order, the regularisation order shall cease to operate from the next day and the Collector or Government shall take any action as deemed fit.

7. Appeal.- Any person aggrieved by the decision of District Collector rejecting his application citing any of the reason under Rule 6 may within Thirty days from the date of receipt of such notice/order shall appeal to the CLR and the CLR may after giving the appellant an opportunity of being heard either conform alter or set aside the said order/notice.

8. Revision by Government.

(1) The Government may either suo motu or on application from any aggrieved party call for the records of any actor proceedings of the CLR in any case under this Act, and pass such orders thereon, as it may deem fit:
Provided that there shall be only one revision against any order issued by the CLR.
(2) A petition for revision under sub-rule (1) shall be presented within thirty days from the date of service of the order, allowing or rejecting the application.
(3) When a petition for revision has been presented under these rules, the Government may, if found necessary, stay operation of the order, pending consideration of the petition.
(4) The Government shall, after considering the revision petition, pass appropriate orders thereon and forward the same to the Collector concerned.
(5) in case the revision petition is rejected, the Collector shall intimate action as provided under Rule 6
(6) The Government may cancel or modify or revise any orders issued earlier under these rules at any time, if found necessary, if any reclamation regularised is of serious environmental concerns.
(7) The Government may, at any time cancel any order issued under these rules, if any wrong information was furnished by the applicant or the owner, after hearing the applicant once. Action as laid in Rule 6 shall be taken by the Collector in such cases.

9. Penalities.– 1. Whoever obtains regularisation of reclaimed property by:-

(a) furnishing false information; or
(b)filing false statement; or
(c)Suppressing material facts and relevant evidence pertaining to the property; or
(d) any other fraudulent means,
Shall, on conviction, be punishable with imprisonment for a term which shall not be less than 6 months but which may extend up to 2 years and with fine which shall not be less than 50,000 rupees which may extend up to 1 lakh rupees.

10. Penalty for issuing false Regularisation Certificate.- (1) Any official who connives with any person intentionally, prepares any false report which may lead to the issuance of regularisation Certificate to any person shall, on conviction, be punishable with imprisonment for a term which shall not be less than 6 months but which may extend up to 2 years and with fine which shall not be less than 50,000 rupees but which may extend up to 1 lakh rupees.

FORM4.
(See Rule 3(1))
APPLICATION FOR REGULARISATION OF UNAUTHORISED RECLAMATION OF PADDY LAND (in duplicate)

To

The Collector,

..............................................

Sir,

I have reclaimed an extent of............... areas of paddy land in my name in Survey No....... in.................... Village, ..................Taluk, ................. District before 12th August, 2008 without obtaining permission/sanction from competent authority.

I realise that the reclamation of the paddy land so carried out is in violation of the provision contained in the........................ and that the said reclamation is an unauthorised one. The land is currently being used for residential/commercial/residential-cum-commercial/others/ not put to any use.

I request that sanction may be accorded for the regularisation of the said reclamation.

The application fee of Rs. ............. only has been remitted vide....................

The following documents are enclosed (in duplicate):- (tick wherever applicable)

a) Documents to prove ownership of land;
i. ......................
ii.....................
iii.....................
iv....................
b) any dated evidence issued by the Commissioner of Land Revenue or Collector or Revenue Divisional Officer or Tahasildar or Village Officer with respect to the unauthorised reclamation and/or any similar documentary evidence to this effect.
i................
ii................
iii...............
iv..............
c) photographs of the land unauthorisedly filled up, signed by the owner, to the effect that "this is the paddy land which has been filled up unauthorisedly/due to natural reclamation before the 12th day of August 2008"
i................
ii................
iii...............
iv..............


d) Orders obtained earlier, if any, granting permission to utilise the land for any other purpose issued under any law in force before 12th day of August 2008.


<divclass="floatright">Signature of Applicant ........................................ Name of the Applicant ........................................ (In Block letters)

Full address:

Place:

Date:

DECLARATIONBYTHEAPPLICANT

............. hereby declare that the unauthorised reclamation was carried out before the 12th day of August 2008. I also declare that all the information furnished by me are true to the best of my knowledge and belief. I also agree unconditionally that the Collector/Government can take any action as may deem fit if any of the information furnished by me does not confirm to facts.

Signature and name and Address of the Owner

Place:

Date:

DETAILEDREPORT
FORM5
(See Rule 5(1))
(to be used by the Collector based on the report of the concerned Village Officer(s) in duplicate
Part I

...................................Village

...................................Taluk

.....................................Corporation/Municipality/Grama Panchayat

1. Particulars of application

1. Application received on
2. Name and address of applicant
3. Verified on
4. Returned to applicant for completion
5. Completed application received on
6. Status of land in Draft/Data Bank
7. Sent to Village Officer on
Part II
Inspection & Verification Report
(to be furnished by the Village Officer, ..........................................)

Date of receipt of Form 5 by the Village Officer...............................................

2. Particulars of land:

1.Sy. Number
2.Re Sy. Number (if any)
3.Extent of paddy land reclaimed
4.Thandapper No:
5.Thandapper holder
6.Nature of land in BTR:

3. Particulars of Current usage of the reclaimed paddy land:

(based on site inspection)

1. Current use of land:Lying fallow/Residential/ Commercial/Commercial-cum-residential/Others (attach site mahassar also)
2. Whether the photograph submitted by the applicant is genuine : Yes/No
3. If others, the particulars thereof
4. Violations with regard to statutes, if any
Name of statue Section/Rule/Clause violated


5. Whether the unauthorised reclamation was/were carried out before 12th August, 2008 (with reference to Draft/Data Bank) (Yes/No):
6. (i) Whether the unauthorised reclamation was stopped at any stage on receipt of complaints direction from Revenue authorities to stop the unauthorised reclamation (Yes/No):
(ii) if yes, specify the number and date of the Notice/Order, the authority who issued the Notice/order and the Statute under which the Notice/Order was issued
7. Whether the reclamation can be regularised (Yes/No):
8. If recommended for regularisation, conditions if any under which regularisation is recommended (Please specify, if applicable):
(i).............
(ii)...........
(iii)...........
..................
...................
9. If not recommended, reasons for the same:
(i)...........
(ii)..........
(iii)...........
10. Fee to be remitted if regularised in Rs....................... (Rupees ............................... )
(Total reclaimed area in Ares X.25% of the fair value) (enclose the calculation sheet certified by the Village Officer separately)
11. Date of return to the Collector:
Signature of the Village Officer with date and designation seal

(office seal)

DECISION
Collector ............................


Notice
FORM6
(See Rule 5(2))
To be issued to the applicant

Sub: Regularisation of unauthorised reclamation of paddy land- Request-Reg:

Ref: 1. G. O. (Ms) No. RD dated........./........12015

2. Your application for regularisation dated........................


With reference to your application referred above, you are requested to pay a regularisation fee of Rs.............. (Rupees...................................) to the H/A......................... and to submit the chellan to this office On or before ................................. If the fee is not remitted before .......................... your application is liable to be rejected without assigning any reasons whatsoever.

It may be noted that remittance of the above fee shall not be deemed as an assurance for obtaining sanction for regularisation.

For Collector


Explanatory Note

(This does not form part of the notification, but is intended to indicate its general purport.) Section 3A of the Kerala Conservation of Paddy Land and Wetland Act, 2008 (Act 28 of 2008) empowers the Collector to regularize unauthorised reclamation of paddy land carried out before 12th August, 2008. Accordingly, Government have framed these rules granting power to the Collector to regularise such unauthorised reclamation. This notitication is intended to achieve the above object.