കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്റ്റ്, 2001

From Panchayatwiki
കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്റ്റ്, 2001
(ആക്ട് 18/2001)

ആറ്റുമണൽ വൻതോതിൽ കുഴിച്ചുവാരുന്നതിൽ നിന്നും നദീതീരങ്ങളെയും നദിയുടെ അടിത്തട്ടിനെയും സംരക്ഷിക്കുന്നതിനും അവയുടെ ജൈവ- ഭൗതിക പരിസ്ഥിതി വ്യവസ്ഥ സംരക്ഷിക്കുന്ന - തിനും ആറ്റുമണൽ നീക്കം ചെയ്യുന്നതും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമായതോ - ആയ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള ഒരു ആക്റ്റ് -

പീഠിക.- നദികളിൽ നിന്നും വിവേചനരഹിതവും അനിയന്ത്രിതവുമായ മണൽവാരൽ, നദീ തീരങ്ങളിൽ വൻതോതിൽ മണ്ണിടിച്ചിലിനും വസ്തുക്കളുടെ നാശനഷ്ടത്തിനും കാരണമാകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും,

ആറ്റുമണൽ വൻതോതിൽ കുഴിച്ചുവാരുന്നത് നദിയുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയെ വ്യത്യസ്ഥ അളവുകളിൽ തകരാറിലാക്കുന്നതിനാലും;

ഭരണപരമായ നിയന്ത്രണ ഉത്തരവുകൾ നിലവിലിരിക്കുന്ന കാരണത്താൽ നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നുള്ളതിനാലും; -

പൊതു താല്പര്യാർത്ഥം, നദീതീര സംരക്ഷണത്തിനും നദികളിൽ നിന്ന് മണൽ വാരുന്നത് നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ വ്യവസ്ഥ ചെയ്യേണ്ടത് യുക്തമായിരിക്കുന്നതിനാലും;

- ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അൻപത്തിരണ്ടാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമ മുണ്ടാക്കുന്നു:

അദ്ധ്യായം 1
പ്രാരംഭം

1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും -

(1) ഈ ആക്റ്റിന് 2001-ലെ കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്റ്റ് എന്ന് പേർ പറയാം.
(2) ഇതിന് കേരള സംസ്ഥാനം മുഴുവനും വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
(3) ഇതിന് സർക്കാർ ഗസറ്റ് വിജ്ഞാപനം മൂലം നിശ്ചയിക്കാവുന്ന തീയതി മുതൽ പ്രാബല്യ മുണ്ടായിരിക്കുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം:-

(എ) “അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ” എന്നാൽ 2ബി വകുപ്പു പ്രകാരം അധികാര പ്പെടുത്തിയിട്ടുള്ള ലാന്റ് റവന്യൂ കമ്മീഷണർ എന്നർത്ഥമാകുന്നതും അതിൽ പ്രസ്തുത വകുപ്പ് പ്രകാരം അദ്ദേഹത്തെ സഹായിക്കുന്നതിനായി സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടുന്നതുമാകുന്നു.
(എഎ) “ജില്ലാ കളക്ടർ” എന്നാൽ ജില്ലയുടെ കളക്ടർ എന്നർത്ഥമാകുന്നു;
(ബി) “ജില്ലാ വിദഗ്ധ സമിതി”.. എന്നാൽ 3-ാം വകുപ്പു പ്രകാരം രൂപീകരിച്ച ജില്ലാ വിദഗ്ധ സമിതി എന്നർത്ഥമാകുന്നു;
(ബി.എ) "സംസ്ഥാന ഉന്നതതല സമിതി’ എന്നാൽ 2എ വകുപ്പുപ്രകാരം രൂപീകരിക്കുന്ന സംസ്ഥാന ഉന്നതതല സമിതി എന്നർത്ഥമാകുന്നു:
(സി) "ഫണ്ട്" എന്നാൽ 17-ാം വകുപ്പു പ്രകാരം വച്ചുപോരുന്ന റിവർ മാനേജ്മെന്റ് ഫണ്ട് എന്നർത്ഥമാകുന്നു;
(ഡി) "സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു;
(ഇ) "കടവ് എന്നാൽ മണൽവാരൽ നടത്തുന്ന ഒരു നദീതീരമോ ജലാശയമോ എന്നർത്ഥ മാകുന്നു;
(എഫ്) "കടവുകമ്മിറ്റി" എന്നാൽ 4-ാം വകുപ്പു പ്രകാരം രൂപീകരിച്ച കടവുകമ്മിറ്റി എന്നർത്ഥ മാകുന്നു;
(ജി) "തദ്ദേശാധികാരസ്ഥാനം’ എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത് അല്ലെങ്കിൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകരിക്കപ്പെട്ട ഒരു മുനിസിപ്പാലിറ്റി എന്നർത്ഥമാകുന്നു;
(എച്ച്) "മുനിസിപ്പാലിറ്റി' എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ടൗൺ പഞ്ചായത്ത് അല്ലെങ്കിൽ ഒരു മുനിസിപ്പൽ കൗൺസിൽ അല്ലെങ്കിൽ ഒരു മുനിസിപ്പൽ കോർപ്പറേഷൻ എന്നർത്ഥമാകുന്നു;
(ഐ) "വിജ്ഞാപനം’ എന്നാൽ ഈ ആക്റ്റ് അനുസരിച്ച ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വിജ്ഞാപനം എന്നർത്ഥമാകുന്നു; (ജെ) "നിർണ്ണയിക്കപ്പെട്ട് എന്നാൽ ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങൾ മൂലം നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു;
(കെ) "വകുപ്പ്' എന്നാൽ ഈ ആക്റ്റിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(കെ.എ) "പ്രത്യേക സംരക്ഷണ സേന' എന്നാൽ 26എ വകുപ്പു പ്രകാരം രൂപീകരിക്കുന്ന പ്രത്യേക സംരക്ഷണസേന എന്നർത്ഥമാകുന്നു.
(എൽ) “ഗ്രാമപഞ്ചായത്ത് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) 4-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;
(എം) "ബ്ലോക്ക് പഞ്ചായത്ത്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) 4-ാം വകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ബ്ലോക്ക് പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(എൻ) "ജില്ലാപഞ്ചായത്ത് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) 4-ാം വകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു.
അദ്ധ്യായം II
കമ്മിറ്റികളുടെ രൂപീകരണം

2എ. സംസ്ഥാന ഉന്നതതല സമിതിയുടെ രൂപീകരണം.-

(1) ജില്ലാ വിദഗ്ദദ്ധ സമിതി ശുപാർശ ചെയ്തിട്ടുള്ള പദ്ധതികൾ സൂക്ഷ്മപരിശോധന നടത്തുന്നതിനും അവയ്ക്ക് അംഗീകാരം നൽകുന്നതിനുമായി, സർക്കാർ, ഗസ്റ്റ് വിജ്ഞാപനം മുഖേന, ഒരു സംസ്ഥാന ഉന്നതതല സമിതി രൂപീകരിക്കേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിക്കുന്ന സംസ്ഥാന ഉന്നതതല സമിതി താഴെപ്പറ യുന്ന അംഗങ്ങൾ അടങ്ങിയതായിരിക്കേണ്ടതാണ്. അതായത്.-
(i) റവന്യൂ വകുപ്പുമന്ത്രി - ചെയർമാൻ
(ii) റവന്യൂ വകുപ്പിന്റെ ചുമതലയുള്ള ഗവൺമെന്റ് സെക്രട്ടറി - കൺവീനർ
(iii) നിയമവകുപ്പ് സെക്രട്ടറി - അംഗം
(iv) ലാന്റ് റവന്യൂ കമ്മീഷണർ -അംഗം
(v) ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ ഡയറക്ടടർ -അംഗം
(vi) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന
അഡീഷണൽ പോലീസ് ഡയറക്ടർ ജനറൽ -അംഗം
(vi) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു
ജലസേചന വകുപ്പിലെ ചീഫ് എഞ്ചിനീയർ -അംഗം
(viii) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട്
പരിസ്ഥിതി ശാസ്ത്രജ്ഞർ -അംഗങ്ങൾ
(ix) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട്
പരിസ്ഥിതി പ്രവർത്തകർ - അംഗങ്ങൾ
(3) സംസ്ഥാന ഉന്നതതല സമിതി, രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ചെയർമാൻ തീരു മാനിക്കുന്ന സമയത്തും സ്ഥലത്തും യോഗം ചേരേണ്ടതാണ്.
(4) സംസ്ഥാന ഉന്നതതല സമിതി യോഗത്തിനുള്ള കോറം അഞ്ച് ആയിരിക്കുന്നതും, അതിൽ ഒരാൾ, (2)-ാം ഉപവകുപ്പിലെ (vii)-ാം ഇനത്തിൻകീഴിൽ വരുന്ന ഒരു ശാസ്ത്രജ്ഞൻ ആയിരിക്കേ ണ്ടതുമാണ്.
(5) ജില്ലാ വിദഗ്ദദ്ധ സമിതി ശുപാർശ ചെയ്തിട്ടുള്ള യാതൊരു പദ്ധതിക്കും സംസ്ഥാന ഉന്നത തല സമിതി അംഗീകാരം നൽകിയിട്ടില്ലാത്തപക്ഷം ഭരണാനുമതി നൽകുവാൻ പാടുള്ളതല്ല.
(6) സംസ്ഥാന ഉന്നതതല സമിതിക്ക്, ജില്ലാ വിദഗ്ദ്ധ സമിതിയുടെ ശുപാർശയില്ലാതെ തന്നെ, അതിന് യുക്തമെന്ന് തോന്നുന്ന ഏതൊരു പദ്ധതിക്കും അംഗീകാരം നൽകുവാനുള്ള അധി കാരം ഉണ്ടായിരിക്കുന്നതാണ്.
(7) സംസ്ഥാന ഉന്നതല സമിതിയിലെ ഔദ്യോഗിക അംഗങ്ങൾ ഒഴികെയുള്ള അംഗങ്ങളുടെ കാലാവധി നാമനിർദ്ദേശ തീയതി മുതൽ മൂന്ന് വർഷം ആയിരിക്കുന്നതും പുനർനാമനിർദ്ദേശത്തിന് അർഹത ഉണ്ടായിരിക്കുന്നതുമാണ്.
(8) കാലാവധി പൂർത്തിയാക്കിയ അനൗദ്യോഗിക അംഗങ്ങൾക്ക്, അവർക്ക് പകരം പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതുവരെ സമിതിയിൽ തുടരാവുന്നതാണ്.

2ബി. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ.-

(1) ലാന്റ് റവന്യൂ കമ്മീഷണർ, ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെ പൊതുമേൽനോട്ടം നിർവ്വഹിക്കുന്നതിനുള്ള അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആയിരിക്കുന്നതും ഈ ആവശ്യത്തിലേക്കായി സർക്കാർ ചുമതലപ്പെടുത്തുന്ന, ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണറുടെ പദവിയിൽ താഴെയല്ലാത്ത, ഉദ്യോഗസ്ഥൻ അദ്ദേഹത്തെ സഹായിക്കേണ്ടതുമാണ്.
(2) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം പ്രവർത്തിക്കേണ്ട എല്ലാ ഉദ്യോഗസ്ഥരും ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.)

3. ജില്ലാ വിദഗ്ദ്ധ സമിതിയുടെ രൂപീകരണവും ഘടനയും.-

(1) ഈ ആക്റ്റ് പ്രാബല്യ ത്തിൽ വന്നതിനുശേഷം എത്രയും വേഗം, സർക്കാർ, വിജ്ഞാപനം വഴി, സംസ്ഥാനത്തെ ഓരോ ജില്ലയ്ക്കും വേണ്ടി വിജ്ഞാപനത്തിൽ വിനിർദ്ദേശിക്കാവുന്ന അപ്രകാരമുള്ള തീയതി മുതൽ പ്രാബല്യമുള്ള, ഓരോ വിദഗ്ദ്ധ സമിതി രൂപീകരിക്കേണ്ടതാണ്.
(2) ഓരോ ജില്ല വിദഗ്ദ്ധ സമിതിയിലും താഴെ പറയുന്ന അംഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതായത്:-
(എ) ജില്ലാ കളക്ടർ, എക്സ് - ഒഫീഷ്യോ;
(ബി) ജില്ലയിലെ ഏതെങ്കിലും നദിയോടു ചേർന്നു കിടക്കുന്ന പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി;

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ

(സി) ജില്ല ലേബർ ഓഫീസർ, എക്സ് - ഒഫീഷ്യോ;
(ഡി) ജില്ലയിൽ (കമ സമാധാനത്തിന്റെ ചുമതലയുള്ള പോലീസ് സൂപ്രണ്ട്, എക്സ്-ഒഫീഷ്യോ;
(ഇ) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, എക്സ് - ഒഫീഷ്യോ
(എഫ്) ജില്ലയിലെ ഏതെങ്കിലും നദിയോടു ചേർന്നുകിടക്കുന്ന മുനിസിപ്പൽ കൗൺസിലുകളിലെ ചെയർമാൻ/ചെയർ പേഴ്സസൺമാരിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു മുനി സിപ്പൽ ചെയർമാൻ/ചെയർ പേഴ്സൺ,
(ജി) ജില്ലയിലെ ഏതെങ്കിലും നദിയോടു ചേർന്നുകിടക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട് പേർ,
(എച്ച്) ജില്ലയിലെ ഏതെങ്കിലും നദിയോട് ചേർന്നുകിടക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസിഡന്റുമാരിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രസിഡന്റ്, (ഐ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു ഹൈഡ്രോളജിസ്റ്റ്;
(ജെ) ജലസേചന വകുപ്പിലെ, ജില്ലയിൽ ജോലി ചെയ്യുന്ന ഒരു എക്സസിക്യൂട്ടീവ് എൻജിനീയർ;
(കെ) ജില്ലയിൽ ജോലി ചെയ്യുന്നതും സർക്കാർ നാമനിർദ്ദേശം ചെയ്യുന്നതുമായ എക്സസിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത കേരള വാട്ടർ അതോറിറ്റിയിലെ ഒരു എൻജിനീയർ;
(എൽ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന നദീസംരക്ഷണ പ്രവർത്തനവുമായി ബന്ധമുള്ള “(മൂന്ന് പരിസ്ഥിതി പ്രവർത്തകർ;
(എം) ജില്ലയിൽ ജോലിചെയ്യുന്നതും സർക്കാർ നോമിനേറ്റു ചെയ്യുന്നതുമായ പൊതുമരാമത്ത് വകുപ്പിലെ എക്സസിക്യൂട്ടീവ് എൻജിനീയറുടെ (റോഡുകളും പാലങ്ങളും) പദവിയിൽ കുറയാത്ത ഒരു എഞ്ചിനീയർ;
(എൻ) മൈനിംഗും ജിയോളജിയും വകുപ്പിലെ ജിയോളജിസ്റ്റ്/ജില്ലാ ഓഫീസർ, എക്സ്-ഒഫീഷ്യോ;
(ഒ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
(പി) ജില്ലയിൽ അധികാരിതയുള്ള റവന്യൂ ഡിവിഷണൽ ആഫീസർ അഥവാ റവന്യൂ ഡിവി ഷണൽ ആഫീസർമാർ;
(ക്യൂ) ജില്ലയിലെ രജിസ്റ്റർ ചെയ്ത മണൽവാരൽ തൊഴിലാളി സംഘടനകളിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് പേർ;
(ആർ) ജില്ലയിലെ എല്ലാ താലൂക്കുകളിലെയും തഹസിൽദാർമാരും മണൽവാര നിയന്ത്രണവുമായി ബന്ധപ്പെട്ട അധികാരിതയുള്ള അഡീഷണൽ തഹസിൽദാർമാരും.)
(3) ജില്ലാ കളക്ടർ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആയിരിക്കേണ്ടതും (ഹെഡ് കാർട്ടേഴ്സസിന്റെ ചുമതലയുള്ള റവന്യൂ ഡിവിഷണൽ ആഫീസർ) കൺവീനർ ആയിരിക്കേണ്ടതുമാണ്.
(4) ജില്ല വിദഗ്ദ്ധ സമിതി, ചെയർമാൻ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും യോഗം ചേരേണ്ടതും ഈ ആക്റ്റ് പ്രകാരവും അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരവും ഏല്പിച്ചുകൊടുക്കാവുന്ന അത്തരം അധികാരങ്ങളും കർത്തവ്യങ്ങളും നിർവ്വഹിക്കേണ്ടതുമാണ്.

4. കടവ് കമ്മിറ്റിയുടെ രൂപീകരണവും ഘടനയും.-

(1) ജില്ലാ കളക്ടർക്ക് ഒരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓരോ കടവിലേയും അഥവാ നദീതീരത്തിലേയും മണൽവാരൽ നിയന്ത്രിക്കുന്ന ആവശ്യത്തിലേക്കായി, അങ്ങനെയുള്ള കടവിനോ അഥവാ നദീതീരത്തിനോ വേണ്ടി ആ കടവോ
നദീതീരമോ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരോടുകൂടിയ ഒരോ "കടവുകമ്മിറ്റി'യെ താഴെ പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കാവുന്നതാണ്. അതായത്.-
(എ) ബന്ധപ്പെട്ട കടവിന്റെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റോ അഥവാ മുനിസിപ്പൽ ചെയർമാനോ/ ചെയർപേഴ്സസണോ - എക്സ്-ഒഫിഷ്യോ;
(ബി) പ്രസ്തുത പ്രദേശത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഥവാ മുനിസിപ്പാലിറ്റയുടെ സെക്രട്ടറി - എക്സ്-ഒഫിഷ്യോ;
(സി) പ്രസ്തുത പ്രദേശത്തെ അസിസ്റ്റന്റ് ലേബർ ഓഫീസർ - എക്സ്-ഒഫിഷ്യോ;
(ഡി) പ്രസ്തുത പ്രദേശത്തെ ഗ്രാമപഞ്ചായത്ത് മെമ്പർ അഥവാ മുനിസിപ്പൽ കൗൺസിലർ - എക്സ്-ഒഫിഷ്യോ;
(ഇ) പ്രസ്തുത പ്രദേശത്ത് ആധികാരിതയുള്ള ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ - എക്സ്-ഒഫിഷ്യോ;
(എഫ്) പ്രസ്തുത പ്രദേശത്ത് ആധികാരികതയുള്ള പൊതുമരാമത്തു വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ (റോഡുകളും പാലങ്ങളും) - എക്സ്-ഒഫിഷ്യോ;
(ജി) പ്രസ്തുത പ്രദേശത്ത് ആധികാരികതയുള്ള കേരളാ ജല അതോറിറ്റിയിലെ അസി സ്റ്റന്റ് എൻജിനീയർ - എക്സ്-ഒഫിഷ്യോ;
(എച്ച്) പ്രസ്തുത പ്രദേശത്ത് ആധികാരിക തയുള്ള വിപ്ലേജ് ഓഫീസർ - എക്സ്-ഒഫിഷ്യോ;
(ഐ) ജില്ലാ കളക്ടർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട് (മൂന്ന് പരിസ്ഥിതി പ്രവർത്തകർ
(ജെ) പ്രസ്തുത പ്രദേശത്തെ, രജിസ്റ്റർ ചെയ്ത മണൽ വാരൽ തൊഴിലാളി സംഘടനകളിൽ നിന്നും ജില്ലാ കളക്ടർ നാമനിർദ്ദേശം ചെയ്യുന്ന മൂന്നു പേർ:
(2) ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റോ അഥവാ മുനിസിപ്പാലിറ്റിയുടെ ചെയർമാനോ/ ചെയർപേഴ്സ്സനോ, അതതു സംഗതിപോലെ, കടവു കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കുന്നതും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോ അഥവാ മുനിസിപ്പാലിറ്റിയുടെ സെക്രട്ടറിയോ, അതതു സംഗതി പോലെ, കടവു കമ്മിറ്റിയുടെ കൺവീനർ ആയിരിക്കുന്നതുമാണ്.
(3) ചെയർമാൻ തീരുമാനിക്കുന്ന അപ്രകാരമുള്ള സ്ഥലത്തും സമയത്തും കടവു കമ്മിറ്റി യോഗം ചേരേണ്ടതും, ഈ ആക്ട് പ്രകാരമോ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ ഏൽപ്പിച്ചുകൊടുക്കാവുന്ന അധികാരങ്ങളും കർത്തവ്യങ്ങളും നിർവഹിക്കേണ്ടതുമാണ്.

5. ഉദ്യോഗ കാലാവധി.-

(1) ഈ ആക്റ്റിൽ മറ്റു തരത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളിടത്ത് ഒഴികെ, അതതു സംഗതിപോലെ, ജില്ലാ വിദഗ്ദ്ധ സമിതിയുടേയും അഥവാ കടവു കമ്മിറ്റിയുടേയും, എക്സ്-ഒഫിഷ്യോ അംഗങ്ങളും ഔദ്യോഗികാംഗങ്ങളും ഒഴികെയുള്ള, അംഗങ്ങളുടെ ഉദ്യോഗ കാലാവധി നാമനിർദ്ദേശത്തീയതി മുതൽ മൂന്നു വർഷം ആയിരിക്കുന്നതും, പുനർ നാമനിർദ്ദേശത്തിന് അർഹത ഉണ്ടായിരിക്കുന്നതുമാണ്.
(2) 3-ാം വകുപ്പ് (2)-ാം ഉപവകുപ്പിന്റെ (എൽ) ഖണ്ഡത്തിലും, 4-ാം വകുപ്പ് (1)-ാം ഉപവകു പ്പിലെ (i) ഖണ്ഡത്തിലും പരാമർശിച്ചിരിക്കുന്ന ഒരു അംഗം അതതു സംഗതിപോലെ, സർക്കാരിനെയോ അല്ലെങ്കിൽ, ജില്ലാ കളക്ടറേയോ, രേഖാമൂലം അറിയിച്ചുകൊണ്ട് തന്റെ ഉദ്യോഗം രാജി വയ്ക്കാവുന്നതും, അതതു സംഗതിപോലെ സർക്കാരോ ബന്ധപ്പെട്ട ജില്ല കളക്ടറോ രാജി സ്വീക രിക്കുന്ന മുറയ്ക്ക് അയാൾ അംഗമല്ലാതായിത്തീരുന്നതുമാണ്.

6. ഒഴിവ്, ന്യൂനത എന്നീ കാരണങ്ങളാൽ ജില്ലാ വിദഗ്ദ്ധസമിതിയുടെയോ, കടവു കമ്മിറ്റിയുടെയോ പ്രവർത്തികൾ അസാധുവാക്കുന്നതല്ലെന്ന്.- ജില്ല വിദഗ്ദ്ധ സമിതിയോ കടവു കമ്മിറ്റിയോ ചെയ്ത ഏതൊരു പ്രവർത്തിയോ എടുത്ത ഏതൊരു നടപടിയോ.-

(എ) മേൽപ്പറഞ്ഞ കമ്മിറ്റികളിലെ ഏതെങ്കിലും ഒഴിവിന്റെയോ അതിന്റെ രൂപീകരണത്തിലെ ഏതെങ്കിലും ന്യൂനതയുടെയോ;
(ബി) വിഷയത്തിന്റെ മൂല്യത്തെ ബാധിക്കാത്ത, മേൽപ്പറഞ്ഞ കമ്മിറ്റികളുടെ നടപടികളിൽ ഉള്ള ഏതെങ്കിലും ക്രമക്കേടിന്റെയോ; കാരണത്താൽ മാത്രം അസാധുവാക്കപ്പെടാവുന്നതല്ല.

7. ഒഴിവുകൾ.-

(1) അതതു സംഗതിപോലെ, ജില്ലാ വിദഗ്ദ്ധ സമിതിയിലോ കടവു കമ്മിറ്റി യിലോ ഉണ്ടാകുന്ന ഏതൊരു ഒഴിവും കഴിയുന്നതും വേഗം നാമനിർദ്ദേശംവഴി അതതു സംഗതി പോലെ, സർക്കാരോ ബന്ധപ്പെട്ട ജില്ലാ കളക്ടറോ നികത്തേണ്ടതാണ്.
(2) ഒരു ആകസ്മിക ഒഴിവ് നികത്താൻ നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരാൾ, അയാൾ ഏത് അംഗത്തിന്റെ സ്ഥാനത്തേക്കാണോ നാമനിർദ്ദേശം ചെയ്യപ്പെട്ടത്, ആ ഒഴിവ് ഉണ്ടാകാതിരുന്നുവെങ്കിൽ പ്രസ്തുത അംഗത്തിന് ഉദ്യോഗത്തിൽ തുടരാമായിരുന്ന കാലാവധിവരെ ഉദ്യോഗം വഹിക്കേ ണ്ടതാണ്.

8. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗങ്ങൾ.-

(1) ജില്ലാ വിദഗ്ദ്ധ സമിതി, വർഷത്തിൽ കുറഞ്ഞത് മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരേണ്ടതാണ്.
(2) യോഗത്തിനുള്ള കോറം ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് ആയിരിക്കുന്നതാണ്.
(3) ചെയർമാന്, തന്റെ അസാന്നിദ്ധ്യത്തിൽ, യോഗത്തിന് അദ്ധ്യക്ഷത വഹിക്കാൻ അംഗങ്ങളിൽ ഒരാളെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്.

9. ജില്ലാ വിദഗ്ദ്ധ സമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും,-

(1) ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകൾക്കും അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾക്കും വിധേയമായി ജില്ലാ വിദഗ്ദ്ധ സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. അതായത്.-
(എ) ജില്ലയിൽ മണൽവാരൽ അനുവദിക്കാവുന്ന കടവോ നദീതീരമോ കണ്ടെത്തുക;
(ബി) ‘സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്', 'സെന്റർ ഫോർ വാട്ടർ റിസോഴ്സ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ്' തുടങ്ങിയ വിദഗ്ദ്ധ സമിതികളുടെ അഥവാ സർക്കാർ അതതു സമയം വിനിർദ്ദേശിച്ചേക്കാവുന്ന, ഈ മേഖലയിലെ മറ്റ് ഏജൻസികളുടെ മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഒരു കടവിൽ നിന്നോ നദീതീരത്തുനിന്നോ വരാവുന്ന മൊത്തം മണലിന്റെ അളവ് നിശ്ചയിക്കുക;
(സി) ഒരു കടവിൽ നിന്നോ നദീതീരത്തു നിന്നോ മറ്റൊരു സ്ഥലത്തേക്ക് മണൽ കൊണ്ടു പോകുന്നത് നിയന്ത്രിക്കുക;
(ഡി) മണൽ വാരലിനായി തുറന്നുകൊടുത്ത കടവോ നദീതീരമോ അടയ്ക്കുക;
(ഇ) നദീതീരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും അവയിൽ അതിക്രമിച്ചുകടക്കാതെ നോക്കുകയും ചെയ്യുക;
(എഫ്) കടവ് കമ്മിറ്റിയുടെ അഭിപ്രായം പരിഗണിക്കുകയും ഈ ആക്റ്റിന്റെ ലക്ഷ്യം നേടുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുക;
(ജി) ജില്ലയിലെ കടവു കമ്മിറ്റികൾ ഈ ആകടുപ്രകാരം അവയ്ക്കു നൽകിയിട്ടുള്ള അധികാരങ്ങളും കർത്തവ്യങ്ങളും നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക;
(എച്ച്) നദീതീരങ്ങളുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കുക;
(ഐ) വർഷത്തിലെ ഏതെങ്കിലും സീസണിൽ ഏതെങ്കിലും നദിയിൽ നിന്നോ കടവിൽ നിന്നോ മണൽ വാരുന്നത് നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സർക്കാരിനോട് ശുപാർശ ചെയ്യുക;
(ജെ) കാലാകാലങ്ങളിൽ ഗവൺമെന്റ് നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക;
(കെ) ഈ ആക്റ്റ് പ്രകാരമോ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ, അതിന് നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിക്കുകയും ചുമതലകൾ നിർവ്വഹിക്കുകയും ചെയ്യുക;
(എൽ) ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനു വേണ്ടിയുള്ള മറ്റേതെങ്കിലും സംഗതിയെക്കുറിച്ച് ഉപദേശം നൽകുക.


(2) ഏതെങ്കിലും കടവിനെ സംബന്ധിച്ച് 12-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള വ്യവസ്ഥകൾ നടപ്പിലാക്കുവാൻ സാധ്യമല്ലാതിരിക്കുകയോ, അല്ലെങ്കിൽ നടപ്പിലാക്കാതിരിക്കുകയോ ചെയ്യുകയാണ്ടെങ്കിൽ അങ്ങനെയുള്ള കടവിൽ നിന്നും മണൽ വാരുന്നതിന് ജില്ലാ വിദഗ്ദദ്ധ സമിതി, അനുവാദം നൽകുവാൻ പാടില്ലാത്തതും മുമ്പ് അനുമതി നൽകിയിട്ടുണ്ടെങ്കിൽ ആയത് റദ്ദാക്കേണ്ടതും ആകുന്നു.

10. കടവ് കമ്മിറ്റിയുടെ യോഗം.-

(1) കടവു കമ്മിറ്റി മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരേണ്ടതാണ്.
(2) യോഗത്തിന്റെ കോറം ആകെയുള്ള അംഗങ്ങളുടെ മൂന്നിൽ ഒന്ന് ആയിരിക്കുന്നതാണ്.
(3) ചെയർമാന്, തന്റെ അസാന്നിദ്ധ്യത്തിൽ അംഗങ്ങളുടെ ഇടയിൽ നിന്നും ഒരാളെ, യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കുന്നതിന്, നാമനിർദ്ദേശം ചെയ്യാവുന്നതാണ്. അഥവാ നാമനിർദ്ദേശം ചെയ്യുവാൻ കഴിയാത്ത സാഹചര്യം സംജാതമായാൽ യോഗത്തിൽ ഹാജരുള്ള അംഗങ്ങൾക്ക് ആ സ്ഥാനം വഹിക്കുന്നതിനുവേണ്ടി ഒരംഗത്തിനെ നിർദ്ദേശിക്കാവുന്നതാണ്.

11. കടവ് കമ്മിറ്റിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും,- ഈ ആക്റ്റിലെ മറ്റ് വ്യവസ്ഥ കളും അതിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങൾക്കും വിധേയമായി, കടവു കമ്മിറ്റി മണൽ വാരൽ സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളുടേയും മേൽനോട്ടവും നിയന്ത്രണവും വഹിക്കേണ്ടതും ജില്ലാ വിദഗ്ദ്ധ സമിതിക്ക് താഴെപ്പറയുന്ന കാര്യങ്ങളിൽ ശുപാർശ നൽകേണ്ടതുമാണ്, അതായത്.-

(എ) മണൽ വാരലിനുവേണ്ടി കടവിന്റെയോ നദീതീരത്തിന്റെയോ അനുയോജ്യത്;
(ബി) ഒരു പ്രത്യേക കടവിൽ നിന്ന് വാരാവുന്ന മണലിന്റെ അളവ്,
(സി) കടവിന്റെയോ നദീതീരത്തിന്റെയോ സംരക്ഷണത്തിനുവേണ്ടി കൂടുതലായി സ്വീകരിക്കേണ്ട നടപടികൾ;
(ഡി) വർഷത്തിന്റെ ഏതെങ്കിലും സീസണിൽ മണൽ വാരൽ നിരോധിക്കേണ്ടതിന്റെ ആവശ്യകത;
(ഇ) മണൽ വാരലിന് ഉപയോഗിക്കുന്ന വള്ളങ്ങളുടെയും മണൽവാരൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെയും ലിസ്റ്റ് ഗ്രാമപഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും പ്രസിദ്ധീകരണത്തിനായി ശുപാർശ ചെയ്യുക;
(എഫ്) ഗവൺമെന്റും ജില്ലാ വിദഗ്ദ്ധസമിതികളും കാലാകാലം നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക;
(ജി) ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുവേണ്ടി മറ്റേതെങ്കിലും കാര്യങ്ങളിൽ ഉപദേശം നൽകുക.
അദ്ധ്യായം III
നദീതീരങ്ങളുടെയും നദിയുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥകളുടെയും സംരക്ഷണം

12. ഒരു കടവിലെ മണൽ വാരൽ പ്രവർത്തനങ്ങൾക്കുള്ള പൊതു വ്യവസ്ഥകൾ.-

(1) മണൽ വാരൽ പ്രവർത്തനം നടപ്പിൽ വരുത്തുന്നതിനുമുമ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ, അവർക്കു ജിയോളജി വകുപ്പിൽ നിന്നും ജില്ലാ വിദഗ്ദ്ധസമിതിയുടെ ശുപാർശയിന്മേൽ വിതരണം ചെയ്യേണ്ടതായ പാസുകൾ, റോയൽറ്റി നൽകുന്നതിന് ബാധകമായ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതനുസരിച്ച റോയൽറ്റി നൽകി, ഒരു മാസക്കാലയളവിന് മുൻകൂറായി നേടേണ്ടതാണ്.
(2) ഒരു കടവിൽ 7 മണിക്ക് മുൻപും വൈകുന്നേരം 4 മണിക്ക് ശേഷവും യാതൊരു മണൽ വാരൽ പ്രവർത്തനവും നടത്താൻ പാടില്ലാത്തതാണ്.
(3) ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ മണൽ വാരൽ പ്രവർത്തനം നടപ്പിലാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ, ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകൾക്കും അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കും വിധേയമായി, ഏർപ്പെടുത്തേണ്ടതാണ്.
(4) നദിയുടെ അടിത്തട്ടിൽ നിന്നുമാത്രം മണൽ വാരാൻ അനുവദിക്കേണ്ടതും നദീതീരത്തിന്റെ 15 മീറ്ററിനുള്ളിൽ യാതൊരു മണൽ വാരൽ പ്രവർത്തനവും നടത്താൻ പാടില്ലാത്തതുമാണ്.
(5) ഏതെങ്കിലും പാലത്തിൽ നിന്നോ ഏതെങ്കിലും ജലസേചന പദ്ധതിയിൽ നിന്നോ ജല വിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനിൽ നിന്നോ തടയണയിൽ നിന്നോ അവയുടെ സംരക്ഷണ ഭിത്തിയിൽ നിന്നോ നദീതീരത്തുവച്ച് നടത്തുന്ന ഏതെങ്കിലും മതപരമോ സാംസ്കാരികമോ ആയ പ്രവർത്തനവേദിയിൽ നിന്നോ 500 മീറ്റർ ദൂരത്തിനുള്ളിൽ യാതൊരു മണൽ വാരൽ പ്രവർത്തനവും നടത്തുവാൻ പാടുള്ളതല്ല.

വിശദീകരണം:- ഈ ഉപവകുപ്പിന്റെ ആവശ്യത്തിലേക്കായി "ജലവിതരണപദ്ധതി" എന്ന പദ്രപ്രയോഗത്തിന് 2003-ലെ കേരള ജലസേചനവും ജലസംരക്ഷണവും ആക്റ്റിൽ (2003-ലെ 31) നൽകിയിട്ടുള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

(6) മണൽ കയറ്റുന്നതിനുള്ള വാഹനം നദീതീരത്തു നിന്നും ഏറ്റവും കുറഞ്ഞത് 25 മീറ്റർ അകലത്തിൽ പാർക്ക് ചെയ്യേണ്ടതും മണൽ കയറ്റുന്നതിനുവേണ്ടി യാതൊരു വാഹനവും നദീതീരത്തേക്ക് കൊണ്ടുവരാൻ പാടില്ലാത്തതുമാണ്.
(7) ഒരു കടവിലോ നദീതീരത്തോ നിന്ന് ജില്ലാ വിദഗ്ദ്ധ സമിതി നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ അളവ് മണൽ വാരാൻ പാടില്ലാത്തതാണ്.
(8) മണൽ വാരൽ പ്രവർത്തനത്തിന് കൊല്ലിവലയോ "പോൾ സ്കൂപ്പിംഗോ' ഏതെങ്കിലും യന്ത്രവൽകൃത രീതിയോ ഉപയോഗിക്കാൻ പാടില്ലാത്തതാണ്.
(9) ഉപ്പുവെള്ളം നദീജലവുമായി കലരാൻ സാദ്ധ്യതയുള്ളിടത്ത് മണൽ വാരൽ നടത്താൻ പാടില്ലാത്തതാണ്.
(10) സർക്കാർ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവു മുഖേന മണൽ വാരൽ സ്പഷ്ടമായി നിരോധിച്ചിട്ടുള്ള ഏതെങ്കിലും നദിയിലോ നദീതീരത്തോ മണൽ വാരൽ നടത്താൻ പാടില്ലാത്തതാണ്.
(11) ഒരു കടവിലെ മണൽവാരൽ പ്രവർത്തനങ്ങളും അത്തരം മണൽ കടത്തിക്കൊണ്ടു പോകുന്നതും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രമേ ചെയ്യുവാൻ പാടുള്ളൂ.

13. സർക്കാരിനോ ജില്ലാ കളക്ടർക്കോ കടവോ നദീതീരമോ അടയ്ക്കുന്നതിനുള്ള ഉത്ത രവ് പുറപ്പെടുവിക്കാനുള്ള അധികാരം.-

(1) ഈ ആക്റ്റിലോ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന്, മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുമൂലം മണൽ വാരുന്നതിനായി തുറന്നു കൊടുത്ത ഒരു കടവ് അടയ്ക്കുന്നതിന് നിർദ്ദേശിക്കാവുന്നതാണ്.
(2) മണൽ കുഴിച്ചുവാരുന്നത്. ആ നദിയുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയ്ക്ക് തകരാറുണ്ടാക്കുമെന്ന ജില്ലാ വിദഗ്ദ്ധ സമിതിയുടെ ഒരു റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയോ അല്ലെങ്കിൽ മറ്റുവിധത്തിലോ, ജില്ലാ കളക്ടർക്ക്, ഒരു വർഷത്തിലെ ഏതെങ്കിലും കാലയളവിൽ, പ്രത്യേകിച്ചും കാലവർഷക്കാലയളവിൽ ഏതെങ്കിലും നദിയിൽ നിന്നോ നദീതീരത്തുനിന്നോ മണൽ വാരുന്നതിൻമേൽ നിരോധനം വിജ്ഞാപനപ്പെടുത്താവുന്നതാണ്.
എന്നാൽ, നിരോധന ഉത്തരവ് ഒരു സമയത്ത് രണ്ടാഴ്ച കാലയളവിലധികരിക്കാൻ പാടില്ലാത്തതും, അത് രണ്ടാഴ്ചയിൽ അധികമല്ലാത്ത ഒരു കാലയളവിലേക്ക് വീണ്ടും ദീർഘിപ്പിച്ച് നൽകാ വുന്നതുമാണ്.
(3) തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും നദീതീരത്തോ കടവിലോ ഉള്ള ഏതെങ്കിലും കയ്യേറ്റമോ തടസ്സമോ നീക്കം ചെയ്യുന്നതിന് 1957-ലെ ഭൂസംരക്ഷണ ആക്ടിലെ വ്യവസ്ഥകളോ 1973-ലെ ക്രിമിനൽ നടപടി നിയമത്തിലോ വ്യവസ്ഥകളോ ബാധകമാകുന്നതാണ്.
(4) നദികളെയും അങ്ങനെയുള്ള നദികളിൽ നിന്ന് മണൽ വാരൽ ഏത് കാലയളവിലേക്കാണ് അനുവദിക്കാൻ പാടില്ലാത്തതെന്നും സർക്കാരിന് വിജ്ഞാപനം ചെയ്യാവുന്നതാണ്.

14. മണലിന്റെ വിലയിന്മേലുള്ള നിയന്ത്രണം മുതലായവ.-

(1) കടവ് കമ്മിറ്റി, ഏതെങ്കിലും പ്രദേശത്തെ മണലിന്റെ ലഭ്യതയും അഭിഗമ്യതയും കണക്കിലെടുത്തശേഷം ഓരോ കടവിലെയും മണലിന്റെ വില നിശ്ചയിക്കേണ്ടതാണ്.
(2) (1)-оo ഉപവകുപ്പു പ്രകാരം വില നിശ്ചയിക്കേണ്ടത് പൊതുലേലപ്രകാരം ആയിരിക്കേണ്ട താണ്.
(3) വാഹനത്തിൽ മണൽ കയറ്റുന്നതിനു വേണ്ടിവരുന്നതും കടവു കമ്മിറ്റി നിശ്ചയിച്ച നിരക്കിലുള്ളതുമായ കൂലിച്ചിലവു കൂടി പൊതുലേല പ്രകാരം നിർണയിക്കുന്ന മണൽ വിലയിൽ ഉൾപ്പെട്ടിരിക്കേണ്ടതാണ്. -

15. കടവോ നദീതീരങ്ങളോ സുരക്ഷിത നിലയിൽ പരിപാലിക്കുന്നതിന് തദ്ദേശ അധി കാരസ്ഥാനങ്ങൾക്കുള്ള ഉത്തരവാദിത്വം.-

(1) സംസ്ഥാനത്ത് മണൽവാരുന്നതിന് കടവോ നദീതീരമോ ഉള്ള ഓരോ തദ്ദേശ അധികാരസ്ഥാനവും അപ്രകാരമുള്ള കടവോ നദീതീരമോ സുരക്ഷി താവസ്ഥയിൽ പരിപാലിക്കേണ്ടതും നദീതീരം ഇടിയുന്നത് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ എടുത്തുകൊണ്ട് അതിന്റെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥ സംരക്ഷിക്കേണ്ടതുമാണ്.
(2) ഓരോ തദ്ദേശ അധികാരസ്ഥാനവും, യാതൊരു വാഹനത്തിനും നദീതീരത്തേക്ക് നേരിട്ട പ്രവേശനം ലഭിക്കാത്ത രീതിയിൽ കടവിലോ നദീതീരത്തോ കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കേണ്ടതാണ്.
(3) തദ്ദേശാധികാരസ്ഥാനം ഓരോ കടവിലും അഥവാ നദീതീരത്തും ചെക്ക് പോസ്റ്റ് സ്ഥാപിക്കേണ്ടതും കടവിൽ നിന്നും നീക്കം ചെയ്യുന്ന മണലിന്റെ ശരിയായ കണക്ക് സൂക്ഷിക്കേണ്ടതുമാണ്.
(4) നദീതീരം ഇടിയുന്നത് നിയന്ത്രിക്കുന്നതിനായി നദീതീരത്ത് ആറ്റുവഞ്ചിയും കല്ലൻ മുളയും വനംവകുപ്പിന്റെ സഹായത്തോടെ വച്ചുപിടിപ്പിക്കാവുന്നതാണ്. '
(5) കടവുകൾ അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ ഒഴികെ മണൽ വാരുന്നതിനും നീക്കം ചെയ്യുന്നതിനും സാധ്യതയുള്ള മറ്റെല്ലാസ്ഥലങ്ങളും, യാതൊരു വാഹനവും നദീതീരത്തേക്ക് കൊണ്ടു വരുന്നില്ലെന്നും അനധികൃത മണൽവാരലും നീക്കം ചെയ്യലും നടത്തുന്നില്ലെന്നും ഉറപ്പ് വരുത്തുന്ന തിലേക്കായി, ചങ്ങലകളും തൂണുകളും സ്ഥാപിച്ച അടയ്ക്കക്കേണ്ടതാണ്. എന്നാൽ, അങ്ങനെയുള്ള സ്ഥലങ്ങളുടെ അടയ്ക്കൽ 1882-ലെ ഇന്ത്യൻ ഈസ്ത്രമെന്റ് ആക്റ്റ (1882-ലെ 5-ാം കേന്ദ്ര ആക്റ്റ്) പ്രകാരം ഏതെങ്കിലും ആൾക്ക് സിദ്ധിച്ചിട്ടുള്ള യാതൊരു അവകാശത്തെയും ബാധിക്കുവാൻ പാടുള്ളതല്ല.
(6) മണൽ വാരുവാൻ അനുവദിച്ചിട്ടുള്ള ഭാഗങ്ങൾ വ്യക്തമായ അടയാളങ്ങൾ ഉപയോഗിച്ച വേർതിരിക്കേണ്ടതാണ്.
(7) മണൽ വാരുന്നതിനും നീക്കം ചെയ്യുന്നതിനും ഉപയോഗിക്കുന്ന എല്ലാ വള്ളങ്ങൾക്കും, 23-ാം വകുപ്പിലെ വിശദീകരണത്തിൻകീഴിൽ വരുന്ന അങ്ങനെയുള്ള മറ്റു വാഹനങ്ങൾക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകേണ്ടതും അപ്രകാരം നമ്പരില്ലാത്ത വാഹനങ്ങളിൽ മണൽ വാരുന്നതിനും നീക്കം ചെയ്യുന്നതിനും അനുവാദം നൽകുവാൻ പാടില്ലാത്തതുമാകുന്നു.
അദ്ധ്യായം IV
ജൈവ-ഭൗതിക പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള റഗുലേഷൻ

16. നദീതീര വികസന പദ്ധതി.-

(1) ഈ ആക്ടിലേയോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയോ വ്യവസ്ഥകൾക്കും ഈ കാര്യത്തിൽ സർക്കാരിന്റെ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനും വിധേയമായി ജില്ലാ വിദഗ്ദ്ധ സമിതിക്ക് ജില്ലയിലുള്ള നദീതീരങ്ങൾ സൂക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി, അപ്രകാരമുള്ള രീതിയിലും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന മറ്റു വിവരങ്ങൾ ഉൾക്കൊള്ളുന്നതുമായ നദീതീര വികസന പദ്ധതി നദീതീരങ്ങളുടെ ജൈവ-ഭൗതിക പരിസ്ഥിതി സംരക്ഷിക്കുന്നതിന്, തയ്യാറാക്കാവുന്നതുമാണ്.

എന്നാൽ, നദീതീര വികസന പദ്ധതി, സർക്കാരിലെ ജലസേചന വകുപ്പ ഏതെങ്കിലും വിക സന പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അതിനനുസൃതമായിരിക്കേണ്ടതാണ്.

(2) ജില്ലാ കളക്ടർ നദീതീര വികസന പദ്ധതി നടപ്പിലാക്കുന്നതിനു മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങിയിരിക്കേണ്ടതാണ്.

17. റിവർ മാനേജ്മെന്റ് ഫണ്ടും പാസ്സുകളുടെ വിതരണവും.-

(1) ജില്ലാ കളക്ടർ കടവോ നദീതീരമോ പരിപാലിക്കുന്നതിനാവശ്യമായ എല്ലാ ചെലവുകളും വഹിക്കുന്നതിലേക്കായി "റിവർ മാനേജ്മെന്റ് ഫണ്ട്" എന്ന പേരിൽ ഒരുഫണ്ട് വച്ചുപോരേണ്ടതാണ്.
(2) കടവോ നദീതീരമോ ഉള്ള ഏതൊരു തദ്ദേശാധികാര സ്ഥാനവും മണൽ വില്പനയിലുടെ സ്വരൂപിക്കുന്ന തുകയുടെ അൻപത് ശതമാനം ജില്ലാ കളക്ടർ വച്ചുപോരുന്ന റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് നൽകേണ്ടതാണ്. എന്നാൽ മണൽ ശേഖരിക്കുന്നതിനുള്ള ചെലവും നൽകിയ റോയൽറ്റിയും, സ്വരൂപിക്കുന്ന തുകയിൽ ഉൾപ്പെടുന്നതല്ല.

വിശദീകരണം.- ഈ ഉപവകുപ്പിന്റെ ആവശ്യത്തിലേക്കായി ‘ശേഖരിക്കുന്നതിനുള്ള ചെലവ് എന്നതിൽ സംരക്ഷണ ചെലവും കടവിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവും ഉൾക്കൊള്ളുന്നതാകുന്നു.

(3) (5)-ാം ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം കണക്കുകൾ തീർപ്പാക്കാതെ തദ്ദേശ അധികാരസ്ഥാനത്തിന് പാസ് നൽകിയിട്ടില്ലെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉറപ്പുവരുതേണ്ടതാണ്
(4) മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നൽകുന്ന ഏതൊരു പാസ്സിലും ആ വകുപ്പിലെ അധി കാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ ഒപ്പും അദ്ദേഹത്തിന്റെ സീലും ഉണ്ടായിരിക്കേണ്ടതും മണൽവാരൽ ആരംഭിക്കുന്നതിനു മുമ്പ് ആയതിൽ ബന്ധപ്പെട്ട തദ്ദേശാധികാരസ്ഥാപനത്തിന്റെ സെക്രട്ടറിയും ആ ജില്ലയിലുള്ള ഓരോ പഞ്ചായത്തിനും വേണ്ടി ജില്ലാ കളക്ടർ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യാവുന്ന, റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും മേലൊപ്പ് വയ്ക്കക്കേണ്ടതുമാണ്.
(5) ഫണ്ടിലെ വിഹിതമായി തദ്ദേശാധികാരസ്ഥാനം നൽകേണ്ട തുക ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ ജില്ലാ കളക്ടർക്കോ അല്ലെങ്കിൽ ഇതിനുവേണ്ടി അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നൽകേണ്ടതും അതു കിട്ടിയതിനു തെളിവായി അദ്ദേഹം അതിൽ മേലൊപ്പ് വയ്ക്കക്കേണ്ടതുമാകുന്നു. കൊടുക്കാൻ ബാക്കിയായ തുക തൊട്ടടുത്ത മാസം 10-ാം തീയതിക്ക് മുമ്പായി അടച്ച് കണക്ക് തിർക്കേണ്ടതാണ്. '
(6) (1)-ാം ഉപവകുപ്പ് പ്രകാരം കടവോ നദീതീരമോ പരിപാലിക്കുന്നതിന് ആവശ്യമായ ചെലവുകൾ വഹിക്കുന്നതിനുള്ള തുക നിർണ്ണയിക്കപ്പെടാവുന്ന രീതിയിലും അങ്ങനെയുള്ള ആവശ്യങ്ങൾക്കുമായി ഫണ്ടിൽ നിന്നും വിനിയോഗിക്കേണ്ടതാണ്.)

18. അക്കൗണ്ട്സ്.-

(1) ജില്ലാ കളക്ടർ ഫണ്ടിന്റെ മുഴുവൻ കണക്കും വച്ചുപോരേണ്ടതും നിർണ്ണയിക്കപ്പെടുന്ന രീതിയിൽ ഓരോ വർഷവും ആഡിറ്റ് ചെയ്യിക്കേണ്ടതുമാണ്.
(2) സർക്കാരിനോ ഈ ആവശ്യത്തിലേക്കായി പ്രത്യേകമായി അധികാരപ്പെടുത്തുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ കണക്കു പരിശോധനയ്ക്കായി ലഭ്യമാക്കേണ്ടതാണ്.

19. ഫണ്ടിലേക്ക് മാറ്റം ചെയ്യേണ്ട തുക.- ഈ ആക്ട് പ്രാബല്യത്തിൽ വരുന്ന തീയതിയിൽ സർക്കാരിന്റെ ഏതെങ്കിലും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് സ്വരൂപിച്ച ഏതൊരു തുകയും ഈ ആക്റ്റിൻ കീഴിൽ രൂപീകരിച്ച ഫണ്ടിലേക്ക് മാറ്റം ചെയ്യപ്പെട്ടതും നിക്ഷിപ്തമാക്കപ്പെട്ടതുമായിത്തീരുന്നതും ഫണ്ടിന്റെ ഭാഗമായിത്തീരുന്നതുമാണ്.

അദ്ധ്യായം V
കുറ്റങ്ങളും ശിക്ഷകളും

20. ഈ ആക്ടിന്റെ ലംഘനത്തിനുള്ള ശിക്ഷ.- ഈ ആക്സ്ടിലെ എന്തെങ്കിലും വ്യവസ്ഥകളോ, അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളോ ലംഘിക്കുന്ന ഏതൊരാളിനെയും, കുറ്റ സ്ഥാപനത്തിൻമേൽ രണ്ടുവർഷംവരെയാകാവുന്ന തടവുശിക്ഷയോ ഇരുപത്തി അയ്യായിരം രൂപവരെയാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയോ, ലംഘനം തുടരുന്ന സംഗതിയിൽ അങ്ങനെ ലംഘനം തുടരുന്ന ഓരോ ദിവസത്തിനും ആയിരം രൂപവരെയാകാവുന്ന അധികമായ പിഴശിക്ഷയും കൂടി നൽകി ശിക്ഷിക്കപ്പെടേണ്ടതാകുന്നു.

21. കുറ്റങ്ങൾ ചെയ്യുന്നതിന് പ്രേരിപ്പിക്കൽ- ഈ ആക്റ്റ് പ്രകാരമോ അതിൻ കീഴിലോ ശിക്ഷിക്കപ്പെടാവുന്ന ഏതെങ്കിലും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ അല്ലെങ്കിൽ അത്തരം കുറ്റം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും അത്തരം കുറ്റത്തിന് ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പിഴ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.

22. മറ്റു നിയമത്തിൻ കീഴിലുള്ള ശിക്ഷയ്ക്ക് വിലക്കില്ലെന്ന്.- ഈ ആക്റ്റ് പ്രകാരം ശിക്ഷാർഹമാക്കിയിട്ടുള്ള ഏതെങ്കിലും പ്രവർത്തിക്കോ വീഴ്ചക്കോ തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ഏതെങ്കിലും ആളിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഈ ആക്ടിലെ യാതൊന്നും തടസ്സമാകുന്നതല്ല.

23. വാഹനം, കയറ്റുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങൾ, പണി ആയുധങ്ങൾ മുതലായവ പിടിച്ചെടുക്കൽ. - ഈ ആക്റ്റിലെയോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയോ വ്യവസ്ഥകൾ പാലിക്കാതെ, ഏതെങ്കിലും ആൾ ഒരു കടവിൽ നിന്നും മണൽ വാരുകയോ അവിടെ നിന്നും മണൽ കടത്തിക്കൊണ്ട് പോകുകയോ ചെയ്യുന്നപക്ഷം റവന്യൂ വകുപ്പിലെ വില്ലേജാഫീസറുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനോ അഥവാ സ്റ്റേഷൻ ഹൗസ് ആഫീസറുടെ പദവിയിൽ താഴെയല്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനോ അഥവാ പ്രത്യേക സംരക്ഷണ സേനയിലെ ഒരംഗമോ, അപ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടു ള്ളതോ ആയ പണിയായുധങ്ങൾ, ഉപകരണങ്ങൾ, കയറ്റുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങൾ, വാഹനങ്ങൾ, മറ്റു സാധനങ്ങൾ എന്നിവ മണൽ ഉൾപ്പെടെ പിടിച്ചെടുക്കേണ്ടതാണ്.

വിശദീകരണം:- ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി ‘വാഹനം' എന്ന പദപ്രയോഗത്തിൽ നാടൻവെള്ളം, ചങ്ങാടം, മറ്റേതെങ്കിലും യാനം എന്നിവ കൂടി ഉൾപ്പെടുന്നതാണ്.

23.എ. മണൽ, വാഹനങ്ങൾ മുതലായവ കണ്ടുകെട്ടൽ.-

(1) 23-ാം വകുപ്പ് പ്രകാരം ഏതെ ങ്കിലും വസ്തുക്കൾ പിടിച്ചെടുക്കുന്ന സംഗതിയിൽ, അപ്രകാരമുള്ള വസ്തുക്കൾ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥൻ, പ്രസ്തുത വസ്തുക്കളിന്മേൽ എല്ലാം അവ പിടിച്ചെടുത്തതാണ് എന്ന് സൂചിപ്പിക്കു
ന്നതിനുള്ള ഒരു മുദ്ര വയ്ക്കക്കേണ്ടതും, പ്രോസികൃഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അപ്രകാരം വസ്തുക്കൾ പിടിച്ചെടുത്ത് 48 മണിക്കുറിനകം, അങ്ങനെ പിടിച്ചെടുത്തതായി, പ്രസ്തുത വസ്തുക്കൾ പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാ കെയും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെയും ഓരോ റിപ്പോർട്ട് നൽകേണ്ടതും അങ്ങനെ പിടിച്ചെടുത്ത വിവരം വസ്തതുക്കൾ പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെക്കുടി അറിയിക്കേണ്ടതുമാണ്. ഇപ്രകാരം വസ്തുക്കൾ പിടി ച്ചെടുത്തത് സംബന്ധിച്ച വിവരം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 102-ാം വകുപ്പ് പ്രകാരം നടപടികൾ സ്വീകരിക്കേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു റിപ്പോർട്ട് അധികാരിതയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ലഭിക്കുന്നപക്ഷം അതിന്മേൽ, ഈ ആക്റ്റിലെ മറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തിട ത്തോളം, 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) വ്യവസ്ഥകൾ പ്രകാരം നടപടികൾ സ്വീകരിക്കേണ്ടതും പിടിച്ചെടുത്ത വസ്തുക്കൾ സംബന്ധിച്ച് യാതൊരു അവകാശവാദവും ഉന്നയിക്കാതിരിക്കുകയോ അവ വിട്ടുകിട്ടുവാനുള്ള അപേക്ഷ തൃപ്തികരമല്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയോ ചെയ്യുന്നപക്ഷം അവ (4)-ാം ഉപവകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടലിന് വിധേയമാക്കേണ്ടതുമാണ്.
എന്നാൽ, പിടിച്ചെടുത്ത വസ്തതു അതിന്റെ ശരിയായ സൂക്ഷിപ്പിനുവേണ്ടി ഏതൊരാൾക്കും നൽകുകയോ, വിട്ടുകൊടുക്കുകയോ ചെയ്യുന്നത് മതിയായ ഈടിന്മേൽ ആയിരിക്കേണ്ടതും അങ്ങനെ നൽകുകയോ വിട്ടുകൊടുക്കുകയോ ചെയ്യുന്നത് ഈ ആക്സ്റ്റ് പ്രകാരമുള്ള കണ്ടുകെട്ടൽ നടപടികൾ പൂർത്തിയാകുന്നതുവരെ മാത്രമായിരിക്കേണ്ടതുമാണ്.
എന്നുമാത്രമല്ല, യാതൊരു കാരണവശാലും പിടിച്ചെടുത്ത മണൽ യാതൊരാൾക്കും വിട്ടു കൊടുക്കുവാൻ പാടില്ലാത്തതും ആയത് (4)-ാം ഉപവകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടലിന് വിധേയമാക്കേണ്ടതുമാണ്.
(3) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു റിപ്പോർട്ട് ഒരു സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെ ലഭിക്കുന്നപക്ഷം 23-ാം വകുപ്പ് പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ, നോട്ടീസിൽ പറയുന്ന പ്രകാരമുള്ള നിശ്ചിതസമയത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, വാഹനത്തിന്റെയോ പണിയായുധങ്ങളുടേയോ ഉപകരണങ്ങളുടേയോ കയറ്റുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങളുടെയോ മറ്റ് വസ്തുക്കളുടെയോ ഉടമസ്ഥന് അഥവാ അതിന്റെ നിയന്ത്രണമുള്ള ആൾക്ക് ഒരു നോട്ടീസ് നൽകേണ്ടതാണ്.
(4) പിടിച്ചെടുത്ത വസ്തതുക്കളുടെ ഉടമസ്ഥനോ അഥവാ അതിന്റെ നിയന്ത്രണമുള്ള ആളോ വിശദീകരണം നൽകാതിരിക്കുകയോ നൽകിയ വിശദീകരണം തൃപ്തികരമല്ലാതിരിക്കുകയോ ചെയ്യു കയും 23-ാം വകുപ്പ് പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടേണ്ടതാണെന്ന് സബ് ഡിവിഷ ണൽ മജിസ്ട്രേറ്റിന് ബോദ്ധ്യപ്പെടുകയും ചെയ്താൽ അദ്ദേഹം, ഒരു ഉത്തരവുമൂലം അത് കണ്ടുകെട്ടേണ്ടതും, ആ വിവരം അവയുടെ ഉടമസ്ഥനെയോ അഥവാ അതിന്റെ നിയന്ത്രണമുള്ള ആളിനെയോ രേഖാമൂലം അറിയിക്കേണ്ടതുമാണ്.
എന്നാൽ, പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥനോ അഥവാ അവയുടെ നിയന്ത്രണമുള്ള ആൾക്കോ, കണ്ടുകെട്ടിയ വസ്തുക്കൾക്ക് പകരമായി, മണൽ ഒഴികെ, കണ്ടുകെട്ടിയ വസ്തുക്കളുടെ, ജില്ലാ കളക്ടർ നിശ്ചയിക്കുന്ന പ്രകാരമുള്ള വിലയ്ക്ക് തുല്യമായ തുക അടച്ചുകൊണ്ട് അവ വീണ്ടെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകേണ്ടതാണ്.
എന്നുമാത്രമല്ല, യാതൊരു കാരണവശാലും വില ഈടാക്കിക്കൊണ്ട്, കണ്ടുകെട്ടിയ മണൽ വിട്ടുകൊടുക്കുവാൻ പാടുള്ളതല്ല.
(5) (4)-ാം ഉപവകുപ്പ് പ്രകാരം ലഭിച്ച തുക 23ഡി വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, റിവർ മാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കക്കേണ്ടതാണ്.
(6) (4)-ാം ഉപവകുപ്പ് പ്രകാരം കണ്ടുകെട്ടിയ മണൽ, പൊതുമരാമത്ത് വകുപ്പ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്കിൽ, നിർമ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വിൽക്കേണ്ടതും അപ്രകാരം ലഭിക്കുന്ന തുക റിവർമാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കക്കേണ്ടതുമാണ്.
(7) ഈ വകുപ്പ് പ്രകാരം കണ്ടുകെട്ടൽ നടത്തുന്നത് പ്രസ്തുത കുറ്റത്തിന് ഈ ആക്റ്റ് പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള ശിക്ഷയ്ക്ക് പുറമേ ആയിരിക്കുന്നതാണ്.

23ബി. ജില്ലാ കളക്ടർക്കുള്ള റിവിഷൻ.- 23എ വകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടൽ ഉത്തരവുമൂലം സങ്കടം അനുവഭിക്കുന്ന ഏതൊരാളിനും, പ്രസ്തുത ഉത്തരവിന്റെ തീയതി മുതൽ 15 ദിവസത്തിനകം ജില്ലാ കളക്ടർക്ക് റിവിഷൻ നൽകാവുന്നതും പ്രസ്തുത ഉത്തരവ് പുനഃപരിശോധിക്കേണ്ടതാണ് എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ജില്ലാകളക്ടർക്ക് ബോദ്ധ്യമാകുന്ന പക്ഷം, അദ്ദേഹത്തിന് പ്രസ്തുത ഉത്തരവ് പുതുക്കുകയോ ഭേദഗതി വരുത്തുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതുമാണ്.

എന്നാൽ, സമയപരിധിക്കുള്ളിൽ റിവിഷൻ ഫയൽ ചെയ്യാതിരുന്നതിന് റിവിഷൻ അപേക്ഷകന് മതിയായ കാരണങ്ങളുണ്ടായിരുന്നുവെന്ന് ജില്ലാ കളക്ടർക്ക് ബോദ്ധ്യമാകുന്നപക്ഷം അദ്ദേഹത്തിന് 15 ദിവസം വരെയുള്ള കാലതാമസം മാപ്പാക്കാവുന്നതും എന്നാൽ അതിനുശേഷമുള്ള കാലതാമസം മാപ്പാക്കുവാൻ പാടില്ലാത്തതുമാകുന്നു.

23സി. ജില്ലാ കോടതിക്കുള്ള അപ്പീൽ-

(1) 23ബി വകുപ്പിൻകീഴിലുള്ള, ജില്ലാ കളക്ടറുടെ ഉത്തരവുമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാളിനും, ജില്ലാ കളക്ടറുടെ ഉത്തരവിന്റെ തീയതി മുതൽ 30 ദിവസത്തിനകം വസ്തു പിടിച്ചെടുത്ത സ്ഥലത്ത് അധികാരിതയുള്ള ജില്ലാകോടതി മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാവുന്നതാണ്.
(2)(1)-ാം ഉപവകുപ്പ് പ്രകാരമുള്ള അപ്പീലിന്മേൽ ജില്ലാ കോടതിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

23ഡി. കണ്ടുകെട്ടിയ വസ്തതു അഥവാ കണ്ടുകെട്ടലിന് പകരമായി നൽകിയ തുക മടക്കി നൽകൽ.- 23ബി വകുപ്പ് പ്രകാരം ഫയൽ ചെയ്ത റിവിഷനിൽ ജില്ലാ കളക്ടറോ, അഥവാ 23സി വകുപ്പ് പ്രകാരം ഫയൽ ചെയ്ത അപ്പീലിൽ ജില്ലാ കോടതിയോ, അതത് സംഗതിപോലെ, 23എ വകുപ്പ് അഥവാ 23ബി വകുപ്പ് പ്രകാരമുള്ള ഉത്തരവ് ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ, കണ്ടുകെട്ടിയ വസ്തതുക്കളോ അഥവാ കണ്ടുകെട്ടലിന് പകരമായി നൽകിയ തുകയോ അവയുടെ ഉടമസ്ഥനോ അഥവാ അവയുടെ നിയന്ത്രണമുള്ള ആൾക്കോ തിരിച്ചുനൽകേണ്ടതും തുക തിരിച്ചുനൽകുന്ന സംഗതിയിൽ അത് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും നൽകേണ്ടതുമാണ്.

24. ഈ ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ‘കോശൈസബിൾ' ആയിരിക്കുമെന്ന്- 1973-ലെ ക്രിമിനൽ നടപടി നിയമത്തിൽ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ആക്റ്റ് പ്രകാരമുള്ള എല്ലാ കുറ്റങ്ങളും 'കോഗ്നൈസബിൾ' ആയിരിക്കുന്നതാണ്.

25. കുറ്റങ്ങൾ വിചാരണയ്ക്കെടുക്കൽ.-

(1) അധികാരിതയുള്ള കോടതിക്ക്, ഈ ആക്റ്റ് പ്രകാരമുള്ള ഒരു കുറ്റമാണെന്നുള്ള വിവരണങ്ങൾ കാണിച്ചുകൊണ്ട്, 23-ാം വകുപ്പിൽ പരാമർശി ക്കുന്ന ഒരു ഉദ്യോഗസ്ഥന്റെയോ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റിന്റെയോ രേഖാമൂലമുള്ള പരാതിയിന്മേലോ 1973-ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 173-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു പോലീസ് റിപ്പോർട്ടിന്മേലോ അങ്ങനെയുള്ള കുറ്റം വിചാരണയ്ക്കെടുക്കാവുന്നതാണ്.
(2) ഈ ആക്റ്റ് പ്രകാരമുള്ള ഒരു കുറ്റം ചെയ്തതായി (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഒരു ഉദ്യോഗസ്ഥന് ബോദ്ധ്യമാകുന്നപക്ഷം അദ്ദേഹം അത് സംബന്ധിച്ച് എത്രയും പെട്ടെന്ന് അധികാരിതയുള്ള മജിസ്ട്രേറ്റ് കോടതി മുൻപാകെ ഒരു പരാതി ബോധിപ്പിക്കേണ്ടതാണ്.
അദ്ധ്യായം VI
പലവക

26. ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരം.- ഈ ആക്ടിലെ എല്ലാമോ ഏതെങ്കിലുമോ ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി സർക്കാരിന് ഗസറ്റ വിജ്ഞാപനംവഴി ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്

ഈ ആക്ട് പ്രകാരമുണ്ടാക്കിയ ഏതൊരു ചട്ടവും അതുണ്ടാക്കിയതിനുശേഷം എത്രയും വേഗം നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ അതിന്റെ മുമ്പാകെ ആകെ പതിനാല് ദിവസത്തേക്ക്-അത് ഒരു സമ്മേളനത്തിലോ തുടർച്ചയായുള്ള രണ്ടു സമ്മേളനങ്ങളിലോ പെടാം-വയ്ക്കക്കേണ്ടതും അപ്രകാരം അതു വയ്ക്കുന്ന സമ്മേളനമോ അതിനു തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനു മുമ്പ് നിയമസഭ പ്രസ്തുത ചട്ടത്തിൽ എന്തെങ്കിലും മാറ്റം വരുത്തുകയോ അഥവാ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം ആ ചട്ടത്തിന് അതിനു ശേഷം, അതതു സംഗതിപോലെ, അങ്ങനെ മാറ്റം വരുത്തിയ രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുന്നതോ അല്ലെങ്കിൽ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുന്നതോ ആകുന്നു.

എന്നിരുന്നാലും അങ്ങനെയുള്ള ഏതെങ്കിലും മാറ്റം വരുത്തലോ അസാധുവാക്കലോ ആ ചട്ട പ്രകാരം മുമ്പ് ചെയ്തതായ യാതൊന്നിന്റെയും സാധ്യതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതാണ്

26.എ. പ്രത്യേക സംരക്ഷണ സേനയുടെ രൂപീകരണം.-

(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള ഏതൊരു പ്രവർത്തനവും തടയുന്നതിനും ഓരോ കടവിലും ഈ ആക്റ്റ് പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുംവേണ്ടി, സർക്കാർ, ഒരു പ്രത്യേക സംരക്ഷണ സേന രൂപീകരിക്കേണ്ടതാണ്.
(2) പ്രത്യേക സംരക്ഷണസേനയുടെ ഘടനയും അധികാരങ്ങളും ചുമതലകളും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം ആയിരിക്കുന്നതാണ്.

26ബി. ഉത്തമവിശ്വാസത്തിൽ ചെയ്ത പ്രവൃത്തികൾക്ക് സംരക്ഷണം- ഈ ആക്റ്റോ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളോ പ്രകാരമുള്ള കർത്തവ്യങ്ങളും ചുമതലകളും നിറവേറ്റുന്നതിനായി ഉത്തമവിശ്വാസത്തിൽ ചെയതതോ ചെയ്യാനുദ്ദേശിച്ചതോ ആയ ഏതൊരു കാര്യം സംബന്ധിച്ചും യാതൊരു വ്യവഹാരമോ പ്രോസികൃഷനോ മറ്റ് നിയമ നടപടിയോ ഏതൊരാൾക്കും എതിരെ നിലനിൽക്കുന്നതല്ല.

26സി. ചില ഉദ്യോഗസ്ഥർ പ്ലബിക്ക് സെർവന്റുമാരായി കരുതപ്പെടുമെന്ന്.- 23, 23 എ, 25 എന്നീ വകുപ്പുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏതൊരു ഉദ്യോഗസ്ഥനും 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമസംഹിതയിലെ (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 21-ാം വകുപ്പിന്റെ അർത്ഥവ്യാപ്തിക്കുള്ളിൽ വരുന്ന ഒരു പബ്ലിക്ക് സെർവന്റായി കരുതപ്പെടുന്നതാണ്.)

27. പരിശോധനയ്ക്ക് സർക്കാരിനുള്ള അധികാരം.- ഈ ആക്റ്റിൻ കീഴിലോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്ക് കീഴിലോ ഒരു ജില്ലാ വിദഗ്ദ്ധ സമിതിയോ, കടവു കമ്മിറ്റിയോ, ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമോ എടുത്ത ഏതൊരു തീരുമാനം സംബന്ധിച്ചും റിപ്പോർട്ടു വാങ്ങുന്നതിനും, ഫയൽ പരിശോധിക്കുന്നതിനും, അതിന്മേൽ ജില്ലാ വിദഗ്ദ്ധസമിതി ചെയർമാന്, മേൽ നടപടികൾ സ്വീകരിക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ നൽകുവാൻ സർക്കാരിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

28. മറ്റു നിയമങ്ങളിന്മേലുള്ള അതിപ്രഭാവം..- ഈ ആക്ടിലെയും അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക്, തത്സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ അതിനുവിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും, പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

29. മണലിന്റെ അളവ് തിട്ടപ്പെടുത്തൽ.- സർക്കാരിനെ, ഓരോ നദിയുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിലേക്കായി നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള സമ്പ്രദായത്തിലും രീതിയിലും വാരലിന് ലഭ്യമായ മണലിന്റെ അളവ് കാലാകാലങ്ങളിൽ തിട്ടപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യാവുന്നതാണ്.

30. അപ്പീൽ-

(1) ഈ ആക്ടിൻ കീഴിലോ അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്ക് കീഴിലോ കടവ് കമ്മിറ്റിയോ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവിന്മേലോ, എടുത്ത തീരുമാനത്തിന്മേലോ ആക്ഷേപമുള്ള ഏതൊരാൾക്കും പ്രസ്തുത തീരു മാനമോ, ഉത്തരവോ പുറപ്പെടുവിച്ച് 15 ദിവസത്തിനകം ജില്ലാ വിദഗ്ദ്ധ സമിതിയുടെ ചെയർമാന് അപ്പീൽ നൽകാവുന്നതാണ്.
(2) 1-ാം ഉപവകുപ്പുപ്രകാരം കിട്ടിയ എതൊരപ്പീലും അപ്പീൽ ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം തീരുമാനമാക്കേണ്ടതും, അപ്പീൽ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

31. വൈഷമ്യങ്ങൾ നീക്കം ചെയ്യൽ.-

(1) ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ എന്തെങ്കിലും വൈഷമ്യങ്ങൾ ഉണ്ടാകുന്ന പക്ഷം സർക്കാരിന് ഉത്തരവുമൂലം ആ വൈഷമ്യം നീക്കുന്നതിന് ആവശ്യമെന്ന് അവർക്ക് തോന്നുന്ന, ഈ ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്ത യാതൊരു കാര്യവും ചെയ്യാവുന്നതാണ്. എന്നാൽ, ഈ ആക്ട് പ്രാബല്യത്തിൽ വരുന്നതുമുതൽ രണ്ടുവർഷത്തിനുശേഷം ഏതൊരു ഉത്തരവും ഈ വകുപ്പിൻ കീഴിൽ പുറപ്പെടുവിക്കാൻ പാടുള്ളതല്ല.
(2) ഈ വകുപ്പു പ്രകാരമുള്ള ഏതൊരു ഉത്തരവും അതുണ്ടാക്കിയതിനുശേഷം ഏറ്റവും അടുത്തുവരുന്ന നിയമസഭാ സമ്മേളനത്തിൽ വയ്ക്കക്കേണ്ടതാണ്.