കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറിയ അംഗങ്ങൾക്ക് അയോഗ്യത കൽപിക്കൽ) ചട്ടങ്ങൾ, 2000

From Panchayatwiki
                        *2000-ത്തിലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറിയ അംഗങ്ങൾക്ക് അയോഗ്യത കൽപിക്കൽ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 158/2000.- 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റ് (1999-ലെ 11) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, 1998 ഡിസംബർ 23-ാം തീയതിയിലെ സ.ഉ (പി) 280/98/ത.ഭ.വ നമ്പർ വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 1998 ഡിസംബർ 23-ാം തീയതി യിലെ 2093-ാം നമ്പർ അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. 1112/98-ാം നമ്പരായി പ്രസിദ്ധീകരി ച്ചതുമായ 1998-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറിയ അംഗങ്ങൾക്ക് അയോഗ്യത കൽപിക്കൽ) ചട്ടങ്ങൾ അതിലംഘിച്ചുകൊണ്ടും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് താഴെപ്പറയുന്ന ചട്ടങ്ങൾ, ഉണ്ടാക്കുന്നു. അതായത്.-

                                                                                                                                ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2000-ത്തിലെ കേരള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ (കൂറുമാറിയ അംഗങ്ങൾക്ക് അയോഗ്യത കൽപിക്കൽ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ 1995 ഒക്ടോബർ മാസം 2-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ്.

2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം:-

(എ) ‘ആക്റ്റ് എന്നാൽ 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റ് (1999-ലെ 11) എന്നർത്ഥമാകുന്നു

(ബി) ‘സെക്രട്ടറി' എന്നാൽ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി എന്നർത്ഥമാകുന്നു . (സി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ഡി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും, യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടി ട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. അംഗങ്ങളുടെ കക്ഷി ബന്ധം രേഖപ്പെടുത്തുന്നതിന് രജിസ്റ്റർ സൂക്ഷിക്കണമെന്ന്.- (1) ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് യഥാവിധി തിരഞ്ഞെടുക്കപ്പെട്ട അംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ഉൾപ്പെട്ടതോ അല്ലെങ്കിൽ അവയിൽ ഏതിന്റെയെങ്കിലും ഒന്നിന്റെ പിൻതുണയുള്ളതോ ആയ അംഗമാണോ, അല്ലെങ്കിൽ ഒരു രാഷ്ട്രീയ കക്ഷിയിലോ സഖ്യ ത്തിലോ ഉൾപ്പെടാത്ത സ്വതന്ത്രാംഗമാണോ എന്ന വിവരം, ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തി ട്ടുള്ള ഒന്നാം ഫാറത്തിലുള്ള രജിസ്റ്റ്റിൽ, സംസഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യത്തി ലേക്ക് അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ, രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

(2) ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം,-

(എ) ഒരു രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാർത്ഥിയായോ രാഷ്ട്രീയ കക്ഷിയുടെ പിൻതുണയുള്ള സ്ഥാനാർത്ഥിയായോ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു വ്യക്തിയാണെങ്കിൽ അക്കാര്യം

This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വെളിവാക്കിക്കൊണ്ട് (1)-ാം ഉപചട്ടപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് ഒരു സത്യപ്രസ്താവന നൽകേണ്ടതും അതനുസരിച്ച് ആ അംഗത്തെ, അതതു സംഗതിപോലെ, പ്രസ്തുത രാഷ്ട്രീയ കക്ഷിയിലെ അംഗമെന്നോ, രാഷ്ട്രീയ കക്ഷിയുടെ പിൻതുണയുള്ള അംഗമെന്നോ;

(ബി) ഒരു സഖ്യത്തിന്റെ സ്ഥാനാർത്ഥിയായോ ആ സഖ്യത്തിന്റെ പിൻതുണയുള്ള സ്ഥാനാർത്ഥിയായോ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സ്വതന്ത്രനാണെങ്കിൽ അക്കാര്യം വെളിവാ ക്കിക്കൊണ്ട് (1)-ാം ഉപചട്ടപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് ഒരു സത്യപ്രസ്താവന നൽകേണ്ടതും അതനുസരിച്ച് ആ അംഗത്തെ, അതതു സംഗതിപോലെ, പ്രസ്തുത സഖ്യത്തിലെ അംഗമെന്നോ സഖ്യത്തിന്റെ പിൻതുണയുള്ള അംഗമെന്നോ;

(സി) ഒരു രാഷ്ട്രീയകക്ഷിയുടെയോ ഒരു സഖ്യത്തിന്റെയോ സ്ഥാനാർത്ഥിയെന്ന നിലയിലോ അല്ലെങ്കിൽ അതിന്റെ പിൻതുണയുള്ള സ്ഥാനാർത്ഥിയെന്ന നിലയിലോ അല്ലാതെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സ്വതന്ത്രനാണെങ്കിൽ അക്കാര്യം വെളിവാക്കിക്കൊണ്ട് (1)-ാം ഉപചട്ടപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് ഒരു സത്യ പ്രസ്താവന നൽകേണ്ടതും അതനുസരിച്ച് ആ അംഗത്തെ ഒരു സ്വതന്ത്രാംഗമെന്നും; രേഖപ്പെടുത്തി (1)-ാം ഉപചട്ടപ്രകാരമുള്ള രജിസ്റ്റർ വച്ചുപോരേണ്ടതാണ്.

(3). (2)-ാം ഉപചട്ടപ്രകാരമുള്ള അംഗത്തിന്റെ സത്യപ്രസ്താവന ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള രണ്ടാം ഫാറത്തിലായിരിക്കേണ്ടതും അത് താൻ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്ന ദിവസം തന്നെ നൽകേണ്ടതുമാണ്; എന്നാൽ ഈ ചട്ടങ്ങൾ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിയിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അംഗമായിട്ടുള്ള ഏതൊരാളും (2)-ാം ഉപചട്ടപ്രകാരമുള്ള സത്യപ്രസ്താവന, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവുമൂലം നിശ്ചയിക്കുന്ന തീയതിക്കകം, താൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തീയതിയിലെ സ്ഥിതിയനുസരിച്ച് നൽകേണ്ടതും, അതനുസരിച്ച് ആ അംഗത്തെ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.

വിശദീകരണം.-1998-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറിയ അംഗങ്ങൾക്ക് അയോഗ്യത കൽപിക്കൽ) ചട്ടങ്ങളിലെ 3-ാം ചട്ടപ്രകാരം ഒരു അംഗം സത്യപ്രസ്താവന നൽകുകയും ആ അംഗത്തെ സംബന്ധിച്ച വിവരങ്ങൾ പ്രസ്തുത ചട്ടങ്ങൾ പ്രകാരം സൂക്ഷിച്ചു പോരുന്ന രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഈ ചട്ടങ്ങൾ പ്രകാരം സത്യ പ്രസ്താവന നൽകേണ്ടതാണ്.

(4) (1)-ാം ഉപചട്ടപ്രകാരം സൂക്ഷിച്ചുപോരുന്ന രജിസ്റ്ററും രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തുന്നതിലേക്കായി അംഗങ്ങൾ ഹാജരാക്കുന്ന സത്യപ്രസ്താവനകളും, (1)-ാം ഉപചട്ടപ്രകാരം, അധി കാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ സ്വന്തം ഉത്തരവാദിത്വത്തിൽ, തന്റെ പക്കൽ തന്നെ ഭദ്രമായി സൂക്ഷിക്കേണ്ടതാണ്.

4. രാഷ്ട്രീയകക്ഷിയോ സഖ്യമോ അതിലുൾപ്പെട്ട അംഗത്തിന് നിർദ്ദേശം നൽകേണ്ട വിധം.-

(1) ഒരു രാഷ്ട്രീയ കക്ഷിയോ സഖ്യമോ 3-ാം വകുപ്പ് (എ) ഖണ്ഡത്തിലോ (ബി) ഖണ്ഡത്തിലോ പരാമർശിക്കുന്ന പ്രകാരമുള്ള ഒരു തെരഞ്ഞെടുപ്പിലോ വോട്ടെടുപ്പിലോ വോട്ടു ചെയ്യു ന്നതു സംബന്ധിച്ച് ഏതെങ്കിലും നിർദ്ദേശം നൽകുന്നുവെങ്കിൽ അത് രേഖാമൂലമായിരിക്കേണ്ടതും അപ്രകാരമുള്ള ഒരു നിർദ്ദേശം നൽകേണ്ടത്:-

(i) ഒരു രാഷ്ട്രീയ കക്ഷിയിൽപ്പെട്ട അംഗത്തിന്റെയോ അതിലുൾപ്പെട്ടതായി കണക്കാക്കുന്ന അംഗത്തിന്റെയോ കാര്യത്തിൽ പ്രസ്തുത അംഗത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ആ രാഷ്ട്രീയ കക്ഷിയുടേതായ ചിഹ്നം ശുപാർശ ചെയ്യുന്നതിന്, അതതു കാലങ്ങളിൽ, രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള ആൾ ആയിരിക്കേണ്ടതാണ്.
This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, മേൽപ്പറഞ്ഞ നിർദ്ദേശം ആ രാഷ്ട്രീയ കക്ഷിയുടെ ലെറ്റർ ഹെഡിൽ തീയതി വച്ച് ഒപ്പിട്ട് അതിന്റെ മുദ്രയോടുകൂടി ആയിരിക്കേണ്ടതാണ്.

(ii) ഒരു സഖ്യത്തിൽപ്പെട്ട അംഗത്തിന്റെയോ അതിലുൾപ്പെട്ടതായി കണക്കാക്കുന്ന അംഗത്തിന്റെയോ കാര്യത്തിൽ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ, പ്രസ്തുത സഖ്യത്തിലെ അംഗങ്ങളും സഖ്യത്തിലുൾപ്പെട്ടതായി കണക്കാക്കുന്ന അംഗങ്ങളും ചേർന്ന് തങ്ങൾക്കിടയിൽ നിന്നും ഭൂരിപക്ഷാടിസ്ഥാനത്തിൽ ഈ ആവശ്യത്തിനായി തെരഞ്ഞെടുക്കുന്ന അംഗവും; ആകുന്നു.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള നിർദ്ദേശം നേരിട്ട് നൽകുമ്പോൾ അത് നൽകുന്ന ആൾ അംഗത്തിൽ നിന്ന് കൈപ്പറ്റ് രസീത് വാങ്ങേണ്ടതും രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കുമ്പോൾ അത് അക്സനോള്ഡ്ജ്മെന്റ് സഹിതം ആയിരിക്കേണ്ടതും പതിച്ചു നടത്തുമ്പോൾ അത് കുറഞ്ഞത് രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കേണ്ടതുമാണ്. '(നിർദ്ദേശത്തിന്റെ പകർപ്പ് രേഖാ മൂലം സെക്രട്ടറിക്കുകൂടി നൽകേണ്ടതാണ്.)

4 എ. അയോഗ്യത സംബന്ധിച്ച ഹർജികൾ.- (1) ആക്ട് പ്രകാരം ഒരു തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ ഒരു അംഗത്തിന് അയോഗ്യത ഉണ്ടായോ എന്ന പ്രശ്നം ഉദിക്കുന്ന പക്ഷം, (പ്രസ്തുത അംഗം ഉൾപ്പെട്ടതോ ഉൾപ്പെട്ടതായി കണക്കാക്കുന്നതോ ആയ രാഷ്ട്രീയ കക്ഷിക്കോ, ആ രാഷ്ട്രീയകക്ഷി അധികാരപ്പെടുത്തിയ വ്യക്തിക്കോ അഥവാ പ്രസ്തുത രാഷ്ട്രീയ കക്ഷിയുടേ തായ ചിഹ്നം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ശുപാർശ ചെയ്യുന്നതിന് അധികാരം നൽകപ്പെട്ടിരുന്ന ആളിനോ) ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മറേറതെങ്കിലും അംഗത്തിനോ, അക്കാര്യം തീരുമാനിക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഒരു ഹർജി ബോധിപ്പിക്കാവുന്നതാണ്. (2) (1)-ാം ഉപചട്ടപ്രകാരമുള്ള ഒരു ഹർജി, ബന്ധപ്പെട്ട അംഗം അയോഗ്യനായി എന്ന് കരുതപ്പെടുന്ന തീയതി മുതൽ (30) ദിവസത്തിനകം ബോധിപ്പിക്കേണ്ടതാണ്. എന്നാൽ നിശ്ചിത സമയ പരിധിക്കുള്ളിൽ ഹർജി നൽകുവാൻ കഴിയാതെ പോയതിന് മതിയായ കാരണം ഉണ്ടെന്ന് ഹർജിക്കാരൻ ബോദ്ധ്യപ്പെടുത്തുന്ന പക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഹർജി സ്വീകരിക്കാവുന്നതാണ്.)

This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 5. അയോഗ്യത സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.-(1) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറയുന്ന ഓരോ ഹർജിയും, കഴിയുന്നതും, അത് ലഭിച്ച് (നൂറ്റി ഇരുപതു ദിവസങ്ങൾക്കകം) കമ്മീഷൻ തീർപ്പാക്കേണ്ടതാണ്.

(2) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്ന മുറയ്ക്ക്, 3-ാം ചട്ടപ്രകാരം വച്ചു പോരുന്ന രജിസ്റ്റർ, പ്രസ്തുത രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തുന്നതിലേക്കായി അംഗങ്ങൾ നൽകിയ സത്യപ്രസ്താവനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ യോഗത്തിൽ വോട്ടെടുപ്പോ തിരഞ്ഞെ‌ടുപ്പോ നടത്തിയതു സംബന്ധിച്ച രേഖകൾ, അംഗങ്ങൾ വോട്ടു ചെയ്ത ബാലറ്റു പേപ്പറുകൾ മുതലായവ, അതതു സംഗതിപോലെ, അവ സൂക്ഷിച്ചുപോരുന്ന ഉദ്യോഗസ്ഥനോ സെക്രട്ടറിയോ കമ്മീഷൻ മുൻപാകെ ഹാജരാക്കേണ്ടതാണ്.

(3) (1)-ാം ഉപചട്ടപ്രകാരമുള്ള ഒരു ഹർജി തീർപ്പാക്കേണ്ടുന്ന ആവശ്യത്തിലേക്കായി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ആവശ്യമെന്ന് തോന്നുന്നപക്ഷം ബന്ധപ്പെട്ട അംഗം 3-ാം ചട്ടം (2)-ാം ഉപ ചട്ടപ്രകാരം നൽകിയിട്ടുള്ള സത്യപ്രസ്താവനയുടെ നിജസ്ഥിതി സംബന്ധിച്ചോ ആ അംഗം ഒരു രാഷ്ട്രീയ കക്ഷിയിൽപ്പെട്ട അംഗമാണോ ഒരു സഖ്യത്തിൽപ്പെട്ട അംഗമാണോ രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ഉൾപ്പെടാത്ത സ്വതന്ത്രാംഗമാണോ എന്ന വസ്തുത കൂടി പരിശോധിക്കാവുന്നതും അപ്രകാരമുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ എടുക്കുന്ന തീരുമാനം അക്കാര്യത്തെ സംബന്ധിച്ചിടത്തോളം അന്തിമമായിരിക്കുന്നതുമാണ്.

(4) ഈ ചട്ടങ്ങൾ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിക്കു മുൻപ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ ബോധിപ്പിച്ചിട്ടുള്ളതോ അതിന്റെ പരിഗണനയിലിരിക്കുന്നതോ ആയതും കൂറുമാറി എന്ന കാരണത്താൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഒരംഗം അയോഗ്യനായി എന്ന് ആരോപിക്കപ്പെടുന്നതും ആയ ഒരു ഹർജിയുടെ സംഗതിയിൽ (1)-ാം ഉപചട്ടം ബാധകമാകുന്നതല്ലാത്തതും, അപ്രകാരമുള്ള ഒരു ഹർജി. 4-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരമുള്ള നിർദ്ദേശത്തിന്റെ പകർപ്പിന്റെ അഭാവത്തിൽ തന്നെ കമ്മീഷന് തീർപ്പാക്കാവുന്നതുമാണ്.

അനുബന്ധം1
ഫാറം 1
[3 (1)-ാം ചട്ടം കാണുക)
.......................................................പഞ്ചായത്തിലെ/മുനിസിപ്പൽ കൗൺസിലിലെ/കോർപ്പറേഷൻ കൗൺസിലിലെ അംഗങ്ങളുടെ കക്ഷി ബന്ധം കാണിക്കുന്ന രജിസ്റ്റർ
ക്രമ നം അംഗത്തിൻറെ പേര് വാർഡ് തിരഞ്ഞെടുക്കപ്പെട്ട തീയതി തിരഞ്ഞെടുപ്പ് ചിഹ്നം അംഗം സത്യപ്രസ്താവന നൽകിയ തീയതി രാഷ്ട്രീയ കക്ഷിയിലെ അംഗമാണോ,സഖ്യത്തിലെ രാഷ്ട്രീയ കക്ഷിയിലെ അംഗമാണോ, സഖ്യത്തിൻറെ പിന്തുണയുള്ള അംഗമാണോ,സഖ്യത്തിൽപ്പെട്ട സ്വതന്ത്രാംഗമാണോ, രാഷ്ട്രീയ ക&ിയിലോ സഖ്യത്തിലോ പെടാത്ത സ്വതന്ത്രാംഗമാണോ എന്ന് രാഷ്ട്രീയ കക്ഷിയിലെയോ സഖ്യത്തിലെയോ അംഗമാണെങ്കിൽ അഥവാ അതിൻറെ പിന്തുണയുള്ള അംഗമാണെങ്കിൽ , രാഷ്ട്രീയ കക്ഷിയുടെ, സഖ്യത്തിൻറെ പേര് സഖ്യത്തിലെ അംഗമാണെങ്കിൽ അതിലെ ആകെ അംഗങ്ങളുടെ എണ്ണം അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻറെ പേരും ഒപ്പും തീയതിയും കൂറുമാറിയതിന് അയോഗ്യനാക്കപ്പെട്ടുവെങ്കിൽ ഉത്തരവിൻറെ നന്പരും തീയതിയും
1 2 3 4 5 6 7 8 9 10 11
This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

അനുബന്ധം
ഫോറം 2 .
സത്യപ്രസ്താവന

(3-ാം ചട്ടം (2)-ാം ഉപചട്ടം കാണുക) ....................................... എന്ന ഞാൻ...............................പഞ്ചായത്തിലേക്ക്/മുനിസിപ്പൽ കൗൺസിലിലേക്ക്/ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലിലേക്ക് ............................................എന്ന വാർഡിൽ നിന്ന്.................... ൽ നടന്ന തിരഞ്ഞെടുപ്പിൽ...........................എന്ന ചിഹ്നത്തിൽ


(എ)......................... എന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥാനാർത്ഥിയായി /

(ബി)എന്ന രാഷ്ട്രീയകക്ഷിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി/

സി) ........................എന്ന സഖ്യത്തിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി /

(ഡി) ഒരു രാഷ്ടീയ കക്ഷിയുടെയോ സഖ്യത്തിന്റെയോ പിന്തുണയില്ലാത്ത സ്വതന്ത്ര സ്ഥാനാർത്ഥിയായി,

മത്സരിച്ച് പഞ്ചായത്തംഗമായി / മുനിസിപ്പൽ / കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടു ‌ക്കപ്പെട്ട വ്യക്തിയാണെന്ന് ഇതിനാൽ സത്യപ്രസ്താവന ചെയ്തതുകൊള്ളുന്നു.


2. ഞാൻ ഉൾപ്പെടുന്ന............................. എന്ന സഖ്യത്തിൽ............................ എന്ന രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടുന്നു/ യാതൊരു രാഷ്ട്രീയ കക്ഷിയും ഉൾപ്പെടുന്നില്ല.

3. ഞാൻ ഉൾപ്പെടുന്ന സഖ്യത്തിലെ മറ്റംഗങ്ങൾ താഴെപ്പറയുന്നവരാണ്.

(i)ശ്രീ..................................................... (............................ വാർഡ്)

(ii)ശ്രീ.....................................................(............................വാർഡ്)

(iii)ശ്രീ....................................................(........................... വാർഡ്) ഒപ്പും പേരും വിലാസവും

സ്ഥലം..........................

തീയതി.........................

This page is Accepted in Panchayath Wiki Project. updated on: 01/ 02/ 2018 by: Arjun

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ