അംഗത്വം പുനഃസ്ഥാപിക്കൽ
വിചാരണ നടത്തിയതിനുശേഷം, അങ്ങനെയുള്ള അംഗം യോഗ്യതയുള്ള ആൾ ആണെന്നോ അല്ലെന്നോ തീരുമാനിക്കേണ്ടതും ആ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്; എന്നിരുന്നാൽ തന്നെയും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ഹർജിയോ റഫറൻസിലുള്ള പ്രശ്നമോ തീരുമാനിക്കുന്നതുവരെ ആ അംഗം അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനം തുടരണമോ വേണ്ടയോ എന്ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
(3) (1)-ാം ഉപവകുപ്പിൽ പരാമർശിച്ച് ഒരു ഹർജിയോ റഫറൻസോ, ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ 1908-ലെ സിവിൽ നടപടി നിയമ സംഹിതയിൻകീഴിൽ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) ബാധകമായ നടപടി ക്രമത്തിനനുസൃതമായി തീർപ്പാക്കേണ്ടതാണ്.
37. അംഗത്വം പുനഃസ്ഥാപിക്കൽ.-
(1) ഒരാൾ 31-ാം വകുപ്പിന്റേയോ അല്ലെങ്കിൽ 35-ാം വകുപ്പ് (എ) ഖണ്ഡത്തിന്റേയോ കീഴിൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമല്ലാതായിത്തീരുന്നിടത്ത്, ആ ശിക്ഷ അപ്പീലിലോ പുനഃപരിശോധനയിലോ ദുർബലപ്പെടുത്തുകയോ അല്ലെങ്കിൽ ശിക്ഷകൊണ്ട് നേരിട്ടിട്ടുള്ള അയോഗ്യത നീക്കം ചെയ്യുകയോ ചെയ്യപ്പെടുന്ന പക്ഷം,