Panchayat:Repo18/vol2-page0775
വസ്തുവിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വെബ് അധിഷ്ഠിത സംവിധാനത്തിലുടെ ലഭ്യമാക്കുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവ്
[തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ.(കൈ) നം. 167/2012/തസ്വഭവ TVPM, dt. 15-06-12] സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് വസ്തുവിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വെബ്അധിഷ്ഠിത സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:-
(1) സ.ഉ (അ) നം. 18/2011/തസ്വഭവ. തീയതി 14-01-2011.
(2) സ.ഉ (അ) നം. 20/2011/തസ്വഭവ. തീയതി 14-01-2011.
(3) സ.ഉ (സാധാ) നം 2414/2011/തസ്വഭവ. തീയതി 20-10-2011.
(4) ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് Quoooocesso26)s 17-12-2011-6)el IKM/LOBE & QA/Sanchaya/06/07 apoplô (e,(Ono5.
(5) പഞ്ചായത്ത് ഡയറക്ടറുടെ 02-05-2012-ലെ സി. 3-5472/2012 നമ്പർ കത്ത്.
(6) നഗരകാര്യ ഡയറക്ടറുടെ 16-05-2012-ലെ ഡി.സി. 2-3904/2012 നമ്പർ കത്ത്.
ഉത്തരവ്
2011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ചട്ടങ്ങൾ, 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന നികുതിയും ഉപനികുതിയും സർചാർജ്ജം) ചട്ടങ്ങൾ എന്നിവ യഥാക്രമം പരാമർശം (1), (2) എന്നീ സർക്കാർ ഉത്തരവുകൾ പ്രകാരം 2011 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. പ്രസ്തുത ചട്ടങ്ങൾ പ്രകാരം വസ്തു നികുതി വസൂലാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പരാമർശം (3) പ്രകാരം പുറപ്പെടുവിച്ചിരുന്നു.
വസ്തു നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് ഡാറ്റാബേസ് തയ്യാറാക്കിയിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നികുതിദായകരെ സംബന്ധിക്കുന്ന വിശദമായ വിവരങ്ങളും നികുതി ഒടുക്കുന്നതിന്റെ വിവരങ്ങളും https://www.taxlsgkerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നികുതി കുടിശ്ശികയില്ലായെങ്കിൽ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തി നികുതിദായകർക്ക് വസ്തുവിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിന് അനുമതി നൽകണമെന്നും അപ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ നിയമസാധുത അംഗീകരിച്ച ഉത്തരവാകണമെന്നും പരാമർശം (4) പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ടി നിർദ്ദേശം അംഗീകരിക്കാവുന്നതാണെന്ന് പഞ്ചായത്തു ഡയറക്ടറും നഗരകാര്യ ഡയറക്ടറും യഥാക്രമം പരാമർശം (5), (6) കത്തുകളിലൂടെ ശുപാർശ ചെയ്തിരുന്നു.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് നൽകുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വെബ്അധിഷ്ഠിത സേവനത്തിലൂടെ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇത്തരത്തിൽ വെബിലൂടെ ലഭിക്കുന്ന അനുബന്ധമായി ചേർത്തിരിക്കുന്ന മാതൃകയിലുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ആധികാരിക രേഖയായിരിക്കുന്നതും ആയതിന് നിയമസാധുതയുണ്ടായിരിക്കുന്നതാണെന്നും അംഗീകരിച്ച് ഉത്തരവു പുറപ്പെടുവിക്കുന്നു.
ഇപ്രകാരം ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി പ്രസ്തുത സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്ന ഓഫീസുകൾക്ക് വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പാക്കാവുന്നതാണ്.
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ - കുടുംബശ്രീ - ആശയപദ്ധതി കൂടുതൽ വിപുലമാക്കുന്നതിനും, അർഹതപ്പെട്ട കൂടുതൽ വിഭാഗങ്ങളെ അതിൽ ഉൾപ്പെടുത്തുന്നതിനും വേണ്ട നിർദ്ദേശങ്ങളെ സംബന്ധിച്ച ഉത്തരവ്
[തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, സ.ഉ.(കൈ) നം. 170/2012/തസ്വഭവ TVPM, dt. 16-06-12] സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ - കുടുംബശ്രീ - ആശയ പദ്ധതി കൂടുതൽ വിപുലമാക്കുന്നതിനും, അർഹതപ്പെട്ട കൂടുതൽ വിഭാഗങ്ങളെ അതിൽ ഉൾപ്പെടുത്തുന്നതിനും വേണ്ട നിർദ്ദേശങ്ങൾ - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:-
(1) 14-5-2007-ലെ സ.ഉ (കൈയെഴുത്ത്) നമ്പർ 128/2007/ തസ്വഭവ നമ്പർ ഉത്തരവ്.
(2) 01-08-2009-ലെ സ.ഉ (കൈയ്യെഴുത്ത്) നമ്പർ 151/2009/ തസ്വഭവ നമ്പർ ഉത്തരവ്.
(3) 16-01-2010-ലെ സ.ഉ (കൈയ്യെഴുത്ത്) നമ്പർ 12/2010/ തസ്വഭവ നമ്പർ ഉത്തരവ്.
(4) 19-10-2011-ലെ സ.ഉ (കൈയ്യെഴുത്ത്) നമ്പർ 259/2011/ തസ്വഭവ നമ്പർ ഉത്തരവ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |