Panchayat:Repo18/vol1-page0447
(സി) പഞ്ചായത്തിൽ അംഗമല്ലാത്തതും എന്നാൽ അതിന്റെ അഭിപ്രായത്തിൽ പൊതു ജനക്ഷേമത്തിൽ താൽപ്പര്യമുള്ളവരും ആ കമ്മിറ്റിയിൽ സേവനം അനുഷ്ഠിക്കുന്നതിനു പ്രത്യേക യോഗ്യതയോ അല്ലെങ്കിൽ അറിവോ ഉള്ളവരുമായ പഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്ന നാലിൽ കവിയാതെ അംഗങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.
(3) പഞ്ചായത്തിലെ ഒരംഗത്തിനു ഒരു സമയത്ത് ഒന്നിലധികം പ്രവർത്തന കമ്മിറ്റികളിൽ അംഗമായിരിക്കാവുന്നതാണ്.
(4) പ്രവർത്തന കമ്മിറ്റിയിൽ ഉണ്ടാകുന്ന ഒഴിവുകൾ, അതതു സംഗതിപോലെ, തിരഞ്ഞെ ടുത്തതോ നാമനിർദ്ദേശം ചെയ്തതോ നികത്തേണ്ടതാണ്.
(5) പ്രവർത്തന കമ്മിറ്റിയുടെ കാലാവധി പഞ്ചായത്തിന്റെ കാലാവധിക്കു അപ്പുറമാകാൻ പാടില്ലാത്തതുമാണ്.
(6) ഒരു പഞ്ചായത്തിലെ എല്ലാ പ്രവർത്തന കമ്മിറ്റികളുടെയും ചെയർമാൻ പ്രസ്തുത പഞ്ചാ യത്തിന്റെ പ്രസിഡന്റ് ആയിരിക്കുന്നതാണ്.
4. പ്രവർത്തന കമ്മിറ്റികളുടെ അധികാരവും ചുമതലകളും.- (1) അതതു വിഷയങ്ങളിൽ പഞ്ചായത്തിനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ തീരുമാനമെടുത്ത് ബന്ധപ്പെട്ട പഞ്ചായത്തിന്റെ പരി ഗണനയ്ക്കു നൽകേണ്ടത് പ്രവർത്തന കമ്മിറ്റിയുടെ ചുമതല ആയിരിക്കുന്നതാണ്.
(2) പ്രവർത്തന കമ്മിറ്റിക്ക് സെക്രട്ടറിയോട് അദ്ദേഹത്തിന്റെ സൂക്ഷിപ്പിലുള്ള അതതു പ്രവർത്തന കമ്മിറ്റിയുടെ വിഷയവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടാവുന്ന താണ്.
(3) പ്രവർത്തന കമ്മിറ്റിയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കു പഞ്ചായത്ത് അംഗ ങ്ങൾക്ക് അർഹമായ രീതിയിൽ സിറ്റിംഗ് അലവൻസിനും യാത്രപ്പടിക്കും അർഹതയുണ്ടായിരിക്കു ന്നതാണ്.
5. പ്രവർത്തന കമ്മിറ്റി യോഗങ്ങളുടെ നടപടികമം.- (1) ഏതൊരു പ്രവർത്തന കമ്മിറ്റി യുടെയും യോഗം അതിന്റെ ചെയർമാൻ മൂന്നു മാസത്തിലൊരിക്കലും, ഇടയ്ക്കുള്ള കാലയളവിൽ ആവശ്യാനുസരണവും വിളിച്ചു കൂട്ടേണ്ടതും, യോഗത്തിന്റെ സ്ഥലവും തീയതിയും സമയവും അറി യിച്ചുകൊണ്ടുള്ള നോട്ടീസ് യോഗ തീയതിക്ക് ഏഴു ദിവസമെങ്കിലും മുമ്പായി അംഗങ്ങൾക്കു നൽകേണ്ടതും നോട്ടീസിന്റെ പകർപ്പ പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേ ണ്ടതുമാണ്.
(2) പ്രവർത്തന കമ്മിറ്റിയുടെ കോറം അതിന്റെ അംഗസംഖ്യയുടെ രണ്ടിൽ ഒന്ന് ആയിരിക്കു ΟΥ) (O)O6ΥY).
(3) പ്രവർത്തന കമ്മിറ്റിയുടെ യോഗത്തിൽ അതിന്റെ ചെയർമാൻ അദ്ധ്യക്ഷ്യം വഹിക്കേ ണ്ടതും അദ്ദേഹത്തിന്റെ അഭാവത്തിൽ ഹാജരുള്ള അംഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായ ത്തിലെ ഒരു അംഗം അദ്ധ്യക്ഷ്യം വഹിക്കേണ്ടതുമാണ്.
(4) സെക്രട്ടറി ചെയർമാനുമായി ആലോചിച്ച് പ്രവർത്തന കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട സംഗതികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു അജണ്ട തയ്യാറാക്കേണ്ടതും പ്രവർത്തന കമ്മിറ്റിയുടെ യോഗാരംഭത്തിൽ അത് അംഗങ്ങളെ വായിച്ചു കേൾപ്പിക്കേണ്ടതുമാണ്.
(5) യോഗ നടപടിക്കുറിപ്പ് സെക്രട്ടറിയോ, ഈ ആവശ്യത്തിലേക്കായി സെക്രട്ടറി അധികാ രപ്പെടുത്തിയ ഉദ്യോഗസ്ഥനോ, തയ്യാറാക്കേണ്ടതും പൊതുവായ ഐക്യരൂപേണയുള്ള നിർദ്ദേശ ങ്ങളും ഭൂരിപക്ഷാടിസ്ഥാനത്തിൽ പാസ്സാക്കുന്ന പ്രമേയങ്ങളും ചെയർമാൻ പഞ്ചായത്തിന്റെ പരി ഗണനയ്ക്കായി സമർപ്പിക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |