Panchayat:Repo18/vol1-page0777

From Panchayatwiki

ഗണങ്ങൾക്ക് കീഴിലെ എല്ലാ കെട്ടിടങ്ങൾക്കും താഴെ കാണിച്ചിരിക്കുന്ന പ്രകാരമുള്ള തുറസ്സായ സ്ഥലം ഏറ്റവും ചുരുങ്ങിയതുണ്ടാകേണ്ടതാണ്.

(i) ഉമ്മറം/മുറ്റം - ഏറ്റവും ചുരുങ്ങിയത് 4.5 മീറ്ററോട് കൂടി ശരാശരി 6 മീറ്റർ 

(ii) പാർശ്വാങ്കണം - ഏറ്റവും ചുരുങ്ങിയത് 1.5 മീറ്ററിനോട് കൂടി ശരാശരി 2 മീറ്റർ പാർശ്വാങ്കണം (ഓരോ വശത്തും)

(iii) പിന്നാമ്പുറം - ഏറ്റവും ചുരുങ്ങിയത് 2 മീറ്ററിനോട് കൂടി ശരാശരി 4.5 മീറ്റർ

എന്നാൽ, ഒരേ പ്ലോട്ടിൽ തന്നെ ഒന്നിൽ കൂടുതൽ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നിടത്ത്, ഈ ഉപചട്ടത്തിന് കീഴിലുള്ള തുറസ്സായ സ്ഥലം 10 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക്, പ്ലോട്ടതിരുകളിൽ നിന്നും, രണ്ടു കെട്ടിടങ്ങൾക്കിടയിൽ 2 മീറ്ററിൽ കുറയാതെയും, ഉണ്ടായിരിക്കേണ്ടതാണ്. എന്നുമാത്രമല്ല, കെട്ടിടത്തിന്റെ ഉയരം 10 മീറ്ററിൽ കവിയുന്നിടത്ത് “(പരമാവധി 16 മീറ്റർ എന്നതിന് വിധേയമായി പ്ലോട്ട് അതിരിൽ നിന്നുള്ള തുറസ്സായ സ്ഥലം ഓരോ 3 മീറ്റർ ഉയരവർദ്ധന വിനും 0.5 സെന്റീമീറ്റർ എന്ന തോതിൽ ആനുപാതികമായി വർദ്ധിപ്പിക്കേണ്ടതാണ്. (3) ഓരോ ആശുപ്രതിയും ബയോ-ചികിത്സാ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുംവേണ്ടി, കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയിട്ടുള്ള 1998-ലെ ബയോമെഡിക്കൽ വേസ്റ്റ് (മാനേജ്മെന്റ് ആന്റ് ഹാൻഡലിങ്ങ്) ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും നിയമാനുസൃതമായ അംഗീകാരം നേടേണ്ടതാണ്. (4) വിദ്യാഭ്യാസം, ചികിത്സ/ആശുപ്രതി അല്ലെങ്കിൽ ഓഫീസ്/ബിസിനസ് എന്നീ കൈവശ ഗണത്തിൽപ്പെടുന്നതും ഭൂനിരപ്പിൽ നിന്ന് മൂന്ന് നിലകൾ കവിയുന്ന കെട്ടിടങ്ങളുടെ കാര്യത്തിൽ പെർമിറ്റ് അനുവദിക്കുന്നതിന് മുമ്പ് അഗ്നിശമനസേനാ ഡയറക്ടറിൽ നിന്നോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനിൽനിന്നോ, അംഗീകാരത്തിന്റെ ഒരു സാക്ഷ്യപത്രം അപേക്ഷകൻ വാങ്ങി ഹാജരാക്കേണ്ടതാണ്. (5) അഗ്നി സുരക്ഷ സംബന്ധിച്ചുള്ള എല്ലാ ആവശ്യകതകളും 2005-ലെ നാഷണൽ ബിൽഡിങ്ങ് കോഡിലെ അഗ്നി സുരക്ഷയുടെയും ജീവരക്ഷയുടെയും IV-ാം ഭാഗത്തിനും 3-ാം നമ്പർ ഭേദഗതിക്കും പുറമെ സെക്രട്ടറി നിർദ്ദേശിച്ചേക്കാവുന്ന വ്യവസ്ഥകൾക്കും വിധേയമായിരിക്കുന്നതു മാണ്. (6) ഓരോ 4.75 ചതുരശ്ര മീറ്റർ കാർപ്പെറ്റ വിസ്തീർണ്ണത്തിനും ഒരാൾ എന്ന തോതിൽ കുറ യാതെ ഓരോ കെട്ടിടത്തിനും ശുചീകരണ സൗകര്യം ഉണ്ടായിരിക്കേണ്ടതും, അവ പട്ടിക 6-ൽ നിഷ്കർഷിക്കുന്ന എണ്ണത്തിൽ കുറയാതെ ഉണ്ടായിരിക്കേണ്ടതുമാണ്. കുറിപ്പ അപകടകരവും ഹാനികരവുമായ ഒരു വ്യവസായ പ്രവർത്തനം ആരംഭിക്കുന്നതിന് അനുമതി നൽകു ന്നതിനുള്ള ഒരു മുൻ ഉപാധി നിർദ്ദിഷ്ട ദൂരത്തിനുള്ളിൽ താമസാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ ഉണ്ടാകാൻ പാടില്ല എന്നതാണ്. പക്ഷേ പിൽക്കാലത്ത് അധികാരപ്പെട്ടതോ അനുമതിയുള്ളതോ ആയ ഒരു സ്ഥാപനമോ അല്ലെങ്കിൽ വീടോ വനമോ നിലവിൽ വന്നാൽ അവിടെ നിലവിലുള്ള കാറി ഉടമസ്ഥന് തനിക്ക് പ്രസ്തുത സ്ഥലത്തിന്റെ കൈവശാവകാശവും ഘനന ചൂഷണത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ടെന്നും അതിനാൽ അവിടത്തെ ബുദ്ധിമുട്ടുകൾക്ക് മറ്റുള്ളവർ സ്വാഭാവികമായും എന്നന്നേയ്ക്കുമായും വിധേയപ്പെട്ടുകൊള്ളണമെന്നും വാദിക്കാനാകില്ല, Joseph V. State of Kerala - 2003 (3) KLT 296).

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ