Panchayat:Repo18/vol1-page0089

From Panchayatwiki
Revision as of 10:46, 4 January 2018 by Rejivj (talk | contribs) ('എന്നാൽ, അങ്ങനെയുള്ള ഏതെങ്കിലും നിർദ്ദേശം പുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നാൽ, അങ്ങനെയുള്ള ഏതെങ്കിലും നിർദ്ദേശം പുറപ്പെടുവിച്ച സമയത്ത് നിയോജകമണ്ഡ ലത്തിൽ പ്രാബല്യത്തിലിരുന്ന വോട്ടർ പട്ടിക, ഈ ആക്റ്റിന്റെ മറ്റു വ്യവസ്ഥകൾക്കു വിധേയമായി, അങ്ങനെ നിർദ്ദേശിക്കപ്പെട്ട പ്രത്യേക പുതുക്കൽ പൂർത്തിയാകുന്നതുവരെ പ്രാബല്യത്തിൽ തുടരു ന്നതാണ്. 23. വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പുകൾ തിരുത്തൽ- ഒരു നിയോജക മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്, തനിക്കു നൽകുന്ന അപേക്ഷയിൻമേലോ അഥവാ സ്വമേധയായോ, തനിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണവിചാരണയ്ക്കുശേഷം ആ പഞ്ചായ ത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ഏതെങ്കിലും ഉൾക്കുറിപ്പ് (എ) ഏതെങ്കിലും വിശദാംശം സംബന്ധിച്ച പിശകാണെന്നോ ന്യൂനതയുള്ളതാണെന്നോ, അല്ലെങ്കിൽ (ബി) ബന്ധപ്പെട്ട ആൾ നിയോജകമണ്ഡലത്തിനുള്ളിലെ തന്റെ സാധാരണ താമസസ്ഥലം മാറ്റി എന്ന കാരണത്താൽ പട്ടികയിലെ മറ്റൊരു സ്ഥാനത്തേക്ക് മാറ്റേണ്ടതാണെന്നോ, അല്ലെങ്കിൽ (സി) ബന്ധപ്പെട്ടയാൾ മരിച്ചുപോയെന്നോ അഥവാ ആ നിയോജകണ്ഡലത്തിൽ സാധാരണ താമസക്കാരനല്ലാതായിത്തീർന്നെന്നോ അഥവാ ആ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് മറ്റു വിധത്തിൽ അവകാശമുള്ളവനല്ലെന്നോ ഉള്ള കാരണത്താൽ നീക്കം ചെയ്യേണ്ടതാണെന്നോ, ബോദ്ധ്യ പ്പെടുന്നപക്ഷം, തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഇതിലേക്കായി നൽകിയേക്കാവുന്ന സാമാന്യമോ പ്രത്യേകമോ ആയ നിർദ്ദേശങ്ങൾ വല്ലതുമുണ്ടെ ങ്കിൽ അവയ്ക്ക് വിധേയമായി, ആ ഉൾക്കുറിപ്പ് ഭേദഗതി ചെയ്യുകയോ, സ്ഥാനം മാറ്റുകയോ, നീക്കം ചെയ്യുകയോ ചെയ്യേണ്ടതാണ്. എന്നാൽ, (എ) ഖണ്ഡത്തിന്റെയോ (ബി) ഖണ്ഡത്തിന്റെയോ കീഴിലുള്ള ഏതെങ്കിലും കാര ണത്തിൻമേലുള്ള എന്തെങ്കിലും നടപടിയോ, അല്ലെങ്കിൽ ബന്ധപ്പെട്ട ആൾ നിയോജകമണ്ഡല ത്തിലെ സാധാരണ താമസക്കാരനല്ലാതായിത്തീർന്നെന്നോ അയാൾ ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് മറ്റ് വിധത്തിൽ അവകാശമുള്ളവനല്ലെന്നോ ഉള്ള കാരണത്തിൻമേൽ (സി) ഖണ്ഡത്തിൻകീഴിലുള്ള ഏതെങ്കിലും നടപടിയോ എടുക്കുന്നതിന് മുൻപായി, തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട ആളിന് അയാളെ സംബന്ധിച്ച എടുക്കാനുദ്ദേശിക്കുന്ന നടപടിയെ സംബന്ധിച്ച അയാൾക്ക് പറയാനുള്ളത് പറയുവാൻ ന്യായമായ ഒരവസരം നൽകേണ്ടതാണ്. 24. വോട്ടർ പട്ടികകളിൽ പേർ ഉൾപ്പെടുത്തൽ.-(1) ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേർ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതൊരാൾക്കും ആ പട്ടികയിൽ തന്റെ പേർ ഉൾപ്പെ ടുത്തുന്നതിന് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോട് അപേക്ഷിക്കാവുന്നതാണ്. (2) വോട്ടർ പട്ടികയിൽ, രജിസ്റ്റർ ചെയ്യപ്പെടുവാൻ അപേക്ഷൻ അവകാശമുള്ളവനാണെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം, അയാളുടെ പേര് അതിൽ ഉൾപ്പെടുത്തുവാൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ രേഖാമൂലം നിർദ്ദേശിക്കേണ്ടതാണ്. എന്നാൽ, അപേക്ഷകൻ മറ്റേതെങ്കിലും ഒരു നിയോജകണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ അങ്ങനെയുള്ള മറ്റേ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനെ വിവരം അറിയിക്കേണ്ടതും, ആ ഉദ്യോഗസ്ഥൻ അങ്ങനെ അറിയിപ്പു കിട്ടിയാലുടൻ ആ പട്ടികയിൽ നിന്നും അപേക്ഷകന്റെ പേർ വെട്ടിക്കളയേണ്ടതുമാണ്. (3) ഒരു നിയോജകമണ്ഡലത്തിലെ ഒരു തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപ്രതികകൾ സമർപ്പി ക്കുന്നതിനുള്ള അവസാനദിവസത്തിനുശേഷവും ആ തിരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനു മുൻപും, 23-ാം വകുപ്പിൻ കീഴിൽ, ഏതെങ്കിലും ഉൾക്കുറിപ്പിൽ ഏതെങ്കിലും ഭേദഗതിയോ സ്ഥാനം മാറ്റലോ നീക്കംചെയ്യലോ നടത്തുവാനോ ഈ വകുപ്പിൻ കീഴിൽ ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുവാനുള്ള നിർദ്ദേശം നല്കുവാനോ പാടില്ലാത്തതാണ്.