Panchayat:Repo18/vol1-page0066

From Panchayatwiki

(2) ഇതിന്, കേരള സംസ്ഥാനത്തെ കന്റോൺമെന്റുകളുടെയും നഗര പഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും (ഭരണഘടനയുടെ 243 ക്യൂ അനുച്ഛേദം (1)-ാം ഖണ്ഡത്തിന്റെ ക്ലിപ്തനിബന്ധനപ്രകാരം വ്യാവസായിക പട്ടണമായി വിനിർദ്ദേശിച്ചിട്ടുള്ള പ്രദേശങ്ങളുടെയും 1999-ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശവികസനവും ആക്റ്റ് (2000-ലെ 5) പ്രകാരം വ്യവസായ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളുടെയും അതിർത്തികൾക്കുള്ളിലുള്ള പ്രദേശങ്ങളിലൊഴികെ, കേരള സംസ്ഥാനമൊട്ടാകെ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.

[എന്നാൽ ഈ ആക്റ്റിലെ XXV ബി, XXVസി എന്നീ അദ്ധ്യായങ്ങളിലെ വ്യവസ്ഥകൾക്ക് കേരള സംസ്ഥാനത്തെ നഗരപഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനി സിപ്പൽ കോർപ്പറേഷനുകളുടെയും അതിർത്തിക്കുള്ളിലെ പ്രദേശങ്ങളിൽ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.)

[എന്നുമാത്രമല്ല, 1999-ലെ വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ആക്റ്റ് പ്രകാരം വ്യവസായ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങ ളിൽ ഈ ആക്ടിലെ XIX-ാം അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.]

(3) ഇത് ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്. (with effect from24-3-1994)

(എന്നാൽ 235 എ മുതൽ 235 ഇസഡ് വരെയുള്ള വകുപ്പുകൾ (2006 ജനുവരി മാസം 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.)

2. നിർവ്വചനങ്ങൾ.- ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(i) 'അനുച്ഛേദം" എന്നാൽ ഇൻഡ്യൻ ഭരണഘടനയുടെ ഒരു അനുച്ഛേദം എന്നർത്ഥമാകുന്നു

(ii) "ബ്ലോക്ക് പഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്റെ (ബി) ഖണ്ഡത്തിൻ കീഴിൽ മദ്ധ്യതലത്തിൽ രൂപീകരിച്ച ഒരു ബ്ലോക്ക് പഞ്ചായത്ത് എന്നർത്ഥമാകുന്നു

(iii) "കെട്ടിടം' എന്നതിൽ കല്ലോ, ഇഷ്ടികയോ, മരമോ,ചളിയോ, ലോഹമോ കൊണ്ടോ മറ്റേ തെങ്കിലും സാധനം കൊണ്ടോ ഉണ്ടാക്കിയ വീട്, ഉപഗൃഹം, തൊഴുത്ത്, കക്കൂസ്, ഷെഡ്ഡ്, കുടിൽ, മറ്റേതെങ്കിലും എടുപ്പ് എന്നിവ ഉൾപ്പെടുന്നു

(iv) 'ഉപതിരഞ്ഞെടുപ്പ് എന്നാൽ പൊതുതിരഞ്ഞെടുപ്പല്ലാത്ത തിരഞ്ഞെടുപ്പ് എന്നർത്ഥമാ കുന്നു.

(v) ‘സ്ഥാനാർത്ഥി' എന്നാൽ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി യഥാ വിധി നാമനിർദ്ദേശം ചെയ്യപ്പെട്ടതോ ചെയ്യപ്പെട്ടതായി അവകാശപ്പെടുന്നതോ ആയ ഒരു ആൾ എന്നർത്ഥമാകുന്നു

(vi) ‘ആകസ്മിക ഒഴിവ് എന്നാൽ കാലാവധി കഴിഞ്ഞതുകൊണ്ടല്ലാതെ ഉണ്ടാകുന്ന ഒഴിവ എന്നർത്ഥമാകുന്നു; '

(viഎ) കമ്മിറ്റി' എന്നാൽ ഈ ആക്റ്റ് പ്രകാരം രൂപീകൃതമായിട്ടുള്ള ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയോ ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടി പഞ്ചായത്ത് രൂപീകരിച്ച മറ്റേതെങ്കിലും കമ്മിറ്റിയോ എന്നർത്ഥമാകുന്നു;]

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ