Panchayat:Repo18/vol2-page0567
NOTIFICATIONS 567 പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ (ജനറൽ) എന്നീ ഉദ്യോഗസ്ഥൻമാർക്ക് അധികാരപ്പെടുത്തപ്പെട്ട ചുമതലകൾ എസ്.ആർ.ഒ. നമ്പർ 1354/2004- 1994-ലെ കേരള പഞ്ചായത്ത് രാജ് ആകട് (1994-ലെ 13) 192-ാം വകുപ്പിന്റെ (3) ഉം (4) ഉം ഉപവകുപ്പുകൾ പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പട്ടികയിൽ (1)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥൻമാരെ (2)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന ചുമതലകൾ നിർവ്വഹിക്കുന്നതിന് ഇതിനാൽ അധികാരപ്പെടുത്തുന്നു. അതായത്.
ഉദ്യോഗസ്ഥൻ അധികാരപ്പെടുത്തപ്പെട്ട ചുമതലകൾ (1) (2) 1. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ (1) 192-ാം വകുപ്പ് (3)-ാം ഉപവകുപ്പു പ്രകാരം അതത് ജില്ലയിലെ ഗ്രാമ പഞ്ചായത്തു കളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഭരണ റിപ്പോർട്ട് സ്വീകരിക്കുന്നതിനും പ്രസ്തുത വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം ഓരോ ജില്ലയിലുള്ള ഗ്രാമപഞ്ചായത്തു കളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഭരണറിപ്പോർട്ടിന്റെ സംഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സമാഹൃത റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കുന്നതിനും 2. അസിസ്റ്റന്റ് ഡെവലപ്മെന്റ് (1) 192-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം കമ്മീഷണർ (ജനറൽ) അതത് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തു കളുടെ ഭരണറിപ്പോർട്ട് സ്വീകരിക്കൽ. വിശദീകരണകുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.). 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 192-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്തുകളുടെ ഭരണ റിപ്പോർട്ട് സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതും, പ്രസ്തുത ആക്ട് 192-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം ഓരോ ജില്ലയിലുള്ള ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തു കളുടെയും ജില്ലാപഞ്ചായത്തിന്റെയും ഭരണ റിപ്പോർട്ടിന്റെ സംഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സമാഹൃത റിപ്പോർട്ട് സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ സർക്കാരിലേക്ക് സമർപ്പിക്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. പ്രസ്തുത വ്യവസ്ഥകൾ അനുസരിച്ച വിവിധ തലത്തിലുള്ള പഞ്ചായത്തുകളെ സംബന്ധിച്ച വ്യത്യസ്ത ഉദ്യോഗ സ്ഥൻമാരെ അധികാരപ്പെടുത്തുവാൻ സർക്കാർ തീരുമാനിച്ചു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. (ജി.ഒ.(പി) നമ്പർ 329/2004/ത്.സ്വ.ഭ.വ തിരുവനന്തപുരം, 2004 ഡിസംബർ 9) പഞ്ചായത്തുകളുടെ ആഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച വ്യത്യസ്ത ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തതുന്ന വിജ്ഞാപനം എസ്. ആർ. ഒ. നമ്പർ 1353/2004- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 215-ാം വകുപ്പിന്റെ (4) ഉം (6) ഉം (7) ഉം (15) ഉം ഉപവകുപ്പുകൾ പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ താഴെ പട്ടികയിൽ (1)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥന്മാരെ രണ്ടാം കോളത്തിൽ പറഞ്ഞിരിക്കുന്ന ചുമതലകൾ നിർവ്വഹിക്കുന്നതിന് ഇതിനാൽ അധികാരപ്പെടുത്തുന്നു. അതായത്.- പട്ടിക
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |