Panchayat:Repo18/vol2-page0471

From Panchayatwiki
Revision as of 10:05, 4 January 2018 by Siyas (talk | contribs) ('ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്റ്ററിലെ ജനന സ്ഥലം തിരുത്തൽ വരുത്തുന്നതിന് അനുമതി നല്കിയതിനെ സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, സ.ഉ.(ആർ.റ്റി)നം. 768/2011/തസ്വഭവ TVPM, dt. 11-03-11) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്റ്ററിലെ ജനന സ്ഥലം തിരുത്തൽ വരുത്തുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, 22.11.2008-ലെ സ.ഉ (സാധാ)നം. 4106/08/തസ്വഭവ നമ്പർ ഉത്തരവ്. 2, 31.3.2009-ലെ 1083/ആർ.ഡി.3/09/തസ്വഭവ നമ്പർ സർക്കുലർ. 3, 19.01.2010-ലെ സ.ഉ (സാധാ)നം. 193/10/തസ്വഭവ ഉത്തരവ്. 4. പഞ്ചായത്ത് ഡയറക്ടറുടെ 19.10.2010-ലെ ബി3/29925/10/നമ്പർ കത്ത്. ഉത്തരവ് പരാമർശം 1-ലെ സർക്കാർ ഉത്തരവിന് ശേഷമുള്ള എല്ലാ ദത്തെടുക്കലിനും കുട്ടിയെ നല്കുന്ന ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തേണ്ടതും പ്രസ്തുത ഉത്തരവിന് മുമ്പ് ദത്തെടുത്ത് ജനനം രജിസ്റ്റർ ചെയ്യാത്ത കേസുകളിൽ പരാമർശം 2-ലെ സർക്കുലർ പ്രകാരം മാതാപിതാ ക്കളുടെ സ്ഥിര താമസസ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തേണ്ടതുമാണെന്നും എജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തുമ്പോൾ ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലം കുട്ടിയുടെ ജനന സ്ഥലമായി രേഖപ്പെടുത്തേണ്ടതും മാതാപിതാക്കളുടെ താമസസ്ഥലത്ത് രജിസ്റ്റർ ചെയ്യുന്ന കേസിൽ പ്രസ്തുത സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്തേണ്ടതുമാണെന്നും, കോടതി ഉത്തരവിൽ ജനന സ്ഥലം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരാമർശം 1,2 ഇവയിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലമോ മാതാപിതാക്കളുടെ താമസ സ്ഥലമോ ജനന സ്ഥലമായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും ഉത്തരവായിട്ടുണ്ട്. ജനന രജിസ്ട്രേഷനിൽ ദത്തെടുക്കൽ കേന്ദ്രം ജനന സ്ഥലമായി രജിസ്റ്റർ ചെയ്ത കേസുകളിൽ രജി സ്ട്രേഷനിൽ മാറ്റം വരുത്തുന്നതിന് നിലവിൽ ഉത്തരവുകളൊന്നും തന്നെയില്ല. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും മാതാപിതാക്കളുടെ അറിവില്ലായ്മകൊണ്ടോ രജി സ്ട്രാറുടെ പിശകുകൊണ്ടോ സംഭവിക്കുന്ന ഇത്തരം രജിസ്ട്രേഷന്റെ തിക്തഫലം അനുഭവിക്കുന്നത് ദത്തെ ടുക്കപ്പെട്ട കുട്ടികളാണെന്നും ആയതിനാൽ ഇത്തരം കേസുകളിൽ ദത്തെടുക്കൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം, കുട്ടിയുടെ ജനന സ്ഥലമായി തിരുത്തി നൽകുന്നതിന് അനുമതി നല്കണമെന്നും പഞ്ചായത്ത് ഡയറക്ടർ പരാമർശം 4 പ്രകാരം ആവശ്യപ്പെടുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ദത്തെടുക്കപ്പെടുന്ന കുട്ടികൾക്ക് ഭാവിയിൽ അപമാന കരമായിത്തീരുന്ന രീതിയിൽ ജനന സ്ഥലം (അമ്മത്തൊട്ടിൽ, ഓർഫനേജ് എന്നിവ) രേഖപ്പെടുത്താൻ പാടില്ലെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ചീഫ് ജനനമരണ രജിസ്ട്രാർ 12.10.2007-ൽ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ടി സർക്കുലറിന്റെ ഗുണം ദത്തെടുക്കപ്പെടുന്ന എല്ലാ കുട്ടികൾക്കും ലഭിക്കേണ്ടതാണെന്ന് സർക്കാർ കരുതുന്നു. ഈ സാഹചര്യത്തിൽ ദത്തെടുക്കൽ കേന്ദ്രം ജനന സ്ഥലമായി രജിസ്ട്രേഷൻ നടത്തിയവർക്ക് ടി കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം കുട്ടിയുടെ ജനന സ്ഥലമായി തിരുത്തി നല്കാൻ അനുമതി നല്കി ഉത്തരവാകുന്നു. ജനന-മരണ രജിസ്ട്രേഷൻ - ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷൻ - ജനന സ്ഥലം തിരുത്തൽ വരുത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, സ.ഉ.(ആർ.റ്റി)നം. 1480/2011/തസ്വഭവ; TVPM, dl. 20-06-11) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജനന-മരണ രജിസ്ട്രേഷൻ - ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങ ളുടെ ജനന രജിസ്ട്രേഷൻ - ജനന സ്ഥലം തിരുത്തൽ വരുത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറ പ്പെടുവിക്കുന്നു. പരാമർശം:- 1, 22-11-2008-ലെ സ.ഉ. (സാധാ) നം. 4106/08 തസ്വഭവ നമ്പർ ഉത്തരവ് 2, 31-03-2009-ലെ 1083/ആർ.ഡി.3/09 തസ്വഭവ നമ്പർ സർക്കുലർ 3. 19-01-2010-ലെ സ.ഉ (സാധാ) നം. 193/10 തസ്വഭവ നമ്പർ ഉത്തരറ് 4. 11-03-2011-ലെ സ.ഉ (ആർ.റ്റി) 768/2011 തസ്വഭവ നമ്പർ ഉത്തരവ ഉത്തരവ് പരാമർശം 1-ലെ സർക്കാർ ഉത്തരവിന് ശേഷമുള്ള എല്ലാ ദത്തെടുക്കലിനും കുട്ടിയെ നൽകുന്ന ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജനന രജിസ്ട്രേഷൻ നടത്തേണ്ടതും പ്രസ്തുത ഉത്തരവിന് മുമ്പ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ