Panchayat:Repo18/vol2-page0675

From Panchayatwiki
GOVERNMENT ORDERS ..............................................................................675
4.CDS ന്റെ ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട സിഡിഎസ് മെമ്പർ സെക്രട്ടറി, സിഡിഎസ് ചെയർപേഴ്സൺ ചുമതലപ്പെടുത്തുന്ന മറ്റ് ജോലിയിൽ നിർവ്വഹിക്കുക
5. സിഡിഎസ് മെമ്പർ സെക്രട്ടറിയുടെ ചുമതലാ - കർത്തവ്യ നിർവ്വഹണത്തിന് സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ കൂടി ആവശ്യമായി വരുന്ന പക്ഷം നിർവ്വഹിക്കുക.
ചാർജ്ജ് കൈമാറ്റ - സ്വീകരണ വേളയിൽ അനുവർത്തിക്കേണ്ട നടപടിക്രമങ്ങൾ
മെമ്പർ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥന് സ്ഥാനമാറ്റം സംഭവിക്കുന്ന സന്ദർഭത്തിൽ സ്ഥാനം ഒഴിയുന്ന മെമ്പർ സെക്രട്ടറി മേൽ നിർണ്ണയിച്ച രജിസ്റ്ററുകളും, വിശദാംശങ്ങളും നാളതീകരിച്ച ക്രമപ്പെടുത്തി സിഡിഎസ് ഭരണസമിതി മുൻപാകെ അവതരിപ്പിക്കേണ്ടതാണ്. തുടർന്ന് മെമ്പർ സെക്രട്ടറി സ്ഥാനത്തേക്ക് തദ്ദേശഭരണ സമിതി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥയ്ക്ക്(ന) പ്രസ്തുത റിപ്പോർട്ടും, രേഖകളും ഫയലുകളും സിഡിഎസ് ചെയർപേഴ്സസിന്റെ സാന്നിധ്യത്തിൽ കൈമാറേണ്ടതാണ്. ചാർജ്ജ കൈമാറ്റ്-സ്വീകരണ നടപടിക്രമങ്ങൾ സിഡിഎസ് മിനിടസിന്റെ ഭാഗമാക്കേണ്ടതാണ്. ചാർജ്ജ് ഏറ്റെടു ക്കുന്ന ഉദ്യോഗസ്ഥനും ചുമതല ഒഴിയുന്ന ഉദ്യോഗസ്ഥനും സിഡിഎസ് മിനിട്സ് ബുക്കിൽ ഒപ്പുവയ്ക്കക്കേ ണ്ടതാണ്. കാഷ് ബാലൻസ് ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും മിനിട്സിൽ രേഖപ്പെടുത്തേണ്ടതാണ്. സിഡിഎസുമായി ബന്ധപ്പെട്ട എന്തെങ്കിലും സാമ്പത്തിക ബാധ്യത ചാർജ്ജ് ഒഴിയുന്ന മെമ്പർ സെക്രട്ട റിക്ക് ഉണ്ടെങ്കിൽ ആയത് നിവർത്തിച്ചതിനു ശേഷം മാത്രമേ ചാർജ്ജ് ഒഴിയുന്നതിന് അനുമതി നൽകാൻ പാടുള്ളൂ. ചാർജ്ജ് കൈമാറ്റത്തിന്റെ ഭാഗമായി കൈമാറ്റം ചെയ്യപ്പെടേണ്ട/കൈമാറേണ്ട ഫയലുകളുടെ യും, രേഖകളുടേയും വിശദാംശങ്ങൾ പട്ടികപ്പെടുത്തിയ ശേഷം ചാർജ്ജ് ഒഴിയുന്ന ഉദ്യോഗസ്ഥനും, ഏറ്റെ ടുത്ത ഉദ്യോഗസ്ഥനും അതിൽ ഒപ്പു വയ്ക്കക്കേണ്ടതാണ്. ഇതിന്മേൽ ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി കീഴൊപ്പ വച്ച സ്ഥിരീകരിക്കണം. ഇപ്രകാരം രേഖകളും, മറ്റു ചുമതലകളും മെമ്പർ സെക്രട്ടറിയുടെ ചാർജ്ജുള്ള ഉദ്യോഗസ്ഥന് കൈമാറിയതായി സിഡിഎസ് ചെയർപേഴ്സസൺ നൽകുന്ന റിപ്പോർട്ടിന്റെ അടി സ്ഥാനത്തിൽ മാത്രമേ പ്രസ്തുത ഉദ്യോഗസ്ഥന് ബന്ധപ്പെട്ട ഓഫീസർ ലാസ്റ്റ് പേ സർട്ടിഫിക്കറ്റ് അനുവ ദിക്കാവു. ചാർജ്ജ് കൈമാറ്റം യഥാവിധി നിർവ്വഹിക്കാത്ത സിഡിഎസ് മെമ്പർ സെക്രട്ടറിമാർക്കെതിരെ ഉചിതമായ അച്ചടക്ക/ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടതാണ്.
കുടുംബശ്രീ മെമ്പർ സെക്രട്ടരിമാരുടെ നിസ്സഹരണം, സ്ഥാന ഒഴിവ്, തുടങ്ങിയ പ്രത്യേക സാഹചര്യ ങ്ങൾ മൂലം ചാർജ്ജ് കൈമാറ്റ പ്രക്രിയ സാങ്കേതികമായി യഥാവിധി നിർവ്വഹിക്കാൻ പറ്റാത്ത സന്ദർഭങ്ങ ളിൽ ചാർജ്ജ് ഏറ്റെടുക്കുന്നതിനായി ചുവടെ ചേർക്കുന്ന നടപടിക്രമം അനുവർത്തിക്കേണ്ടതാണ്.

മെമ്പർ സെക്രട്ടറി സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ(ൻ) ഔദ്യോഗികമായി ചാർജ്ജ ഏറ്റെടുക്കുന്നതിന് മുൻപായി സിഡിഎസിൽ ലഭ്യമായ എല്ലാ രേഖകളും, രജിസ്റ്ററുകളുടേയും വിശദാംശ ങ്ങൾ സിഡിഎസ് ചെയർപേഴ്സസൺ/സിഡിഎസ് അക്കൗണ്ടന്റ് എന്നിവരുടെ സഹായത്തോടെ പരിശോ ധിച്ച് തിട്ടപ്പെടുത്തേണ്ടതാണ്. കാഷ് ബുക്ക് പ്രകാരമുള്ള കാഷ് ബാലൻസും കൈവശമുള്ള യഥാർത്ഥ തുകയും ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ് സിഡിഎസ് ബാങ്ക് പാസ് ബുക്കുകൾ, ചെക്ക് ബുക്ക്, ബാങ്ക് ബാലൻസ് എന്നിവയുടെ യഥാർത്ഥ വസ്തുത പരിശോധനയിലൂടെ ഉറപ്പുവരുത്തണം, എന്തെ ങ്കിലും ക്രമക്കേടോ, പോരായ്മകളോ കണ്ടെത്തുന്ന പക്ഷം അത് പ്രത്യേകമായി രേഖപ്പെടുത്തണം. മുൻപ്ത സ്ഥാനം വഹിച്ചിരുന്ന മെമ്പർ സെക്രട്ടറിയുടെ പേരിൽ എന്തെങ്കിലും, സാമ്പത്തിക ബാധ്യതയോ, അഡ്വാൻസോ നിലവിലുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പ്രത്യേകമായി തിട്ടപ്പെടുത്തേണ്ടതാണ്. ഈ വിവരങ്ങൾ ഒരു റിപ്പോർട്ടാക്കി മാറ്റണം. റിപ്പോർട്ടിൽ ചുവടെ ചേർക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.

1. സിഡിഎസിൽ ലഭ്യമായ രേഖകൾ, രജിസ്റ്ററുകൾ, ഫയലുകൾ, കാഷ് ബുക്ക്, ലഡ്ജർ രജിസ്റ്ററു കൾ, രസീത് ബുക്കുകൾ, വൗച്ചറുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ
2. സിഡിഎസിന്റെ കാഷ് ബാലൻസ്, ബാങ്ക് ബാലൻസ് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ
3. ബാങ്ക് പാസ് ബുക്കുകൾ, ബാക്കിയുള്ള ചെക്ക് ലീഫകൾ എന്നിവയുടെ എണ്ണം, നമ്പർ തുടങ്ങിയ വിശദാംശങ്ങൾ

4. മുൻസ്ഥാനം വഹിച്ചിരുന്ന മെമ്പർ സെക്രട്ടറിയുടെ പേരിലുള്ള സാമ്പത്തിക ബാധ്യത, അഡ്വാൻസ് തുടങ്ങിയവയുടെ വിശദാംശങ്ങൾ

5. സിഡിഎസിന്റെ സാമ്പത്തിക സ്ഥിതിവിവര കണക്കുകളുടെ ക്രോഡീകൃത വിശദാംശങ്ങൾ

തുടർന്ന് ചാർജ്ജ് ഏറ്റെടുക്കുന്ന ഉദ്യോഗസ്ഥ(ൻ) ഈ റിപ്പോർട്ട് സിഡിഎസ് കമ്മിറ്റി മുമ്പാകെ അവ തരിപ്പിക്കുകയും, മിനിട്സ് ബുക്കിന്റെ ഭാഗമായി രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. മെമ്പർ സെക്രട്ടറി സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തതായും മിനിട്സിൽ രേഖപ്പെടുത്തണം. തുടർന്ന് മിനിടസ് ബുക്കിൽ സിഡിഎസ് ചെയർപേഴ്സ്സനും, മെമ്പർ സെക്രട്ടറിയുടെ ഒപ്പുവയ്ക്കണം. റിപ്പോർട്ടിന്റെ ഒരു കോപ്പി തദ്ദേ ശഭരണസ്ഥാപനത്തിന്റെ സെക്രട്ടറിക്കും, പ്രസിഡന്റിനും തുടർനടപടികൾക്കായി നൽകേണ്ടതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ