Panchayat:Repo18/vol2-page1429

From Panchayatwiki
Revision as of 10:34, 23 January 2019 by SajeeshRajS (talk | contribs) (Created on 23/01/2019 at KILA)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

        2.3 ഒരു ഗ്രാമപഞ്ചായത്തിനോ, ബ്ലോക്ക് പഞ്ചായത്തിനോ, ജില്ലാപഞ്ചായത്തിനോ മറ്റ് തലങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം കൂടാതെ സ്വന്തം വിഹിതം മാത്രമുപയോഗിച്ച് നടപ്പാക്കാൻ കഴി യുമെങ്കിലോ അതല്ലെങ്കിൽ രണ്ട് തലങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം ഉപയോഗിച്ച് നട പ്പാക്കാൻ കഴിയുമെങ്കിലോ ആ രീതിയിൽ നടപ്പാക്കാവുന്നതാണ്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിളിച്ചുചേർക്കുന്ന യോഗത്തിൽ വച്ച് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കണം.         2.4 ഗ്രാമപഞ്ചായത്തുകളുടെ വിഹിതം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായ ത്തുകൾ മുഖേന മാത്രമെ പ്രാജക്ട് നടപ്പാക്കാൻ പാടുള്ളു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾക്ക് വിഹിതം കൈമാറണം. എന്നാൽ ഗ്രാമപഞ്ചായത്തുകളുടെ വിഹിതം കുടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം മാത്രമുപയോഗിച്ചോ ജില്ലാ പഞ്ചായത്തിന്റെ വിഹിതം മാത്രമുപയോഗിച്ചോ നടപ്പാക്കുന്നതിനാണ് പ്രോജക്ട് ആവിഷ്കരിക്കുന്നതെങ്കിൽ ബന്ധപ്പെട്ട ബ്ലോക്ക് ജില്ലാ പഞ്ചായത്തിന് പ്രോജക്ട് നേരിട്ട് നടപ്പാക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളുടെ വിഹിതം കൂടാതെ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായാണ് ആവിഷ്കരിക്കുന്നതെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് മുഖേന പ്രോജക്ട് നേരിട്ട് നടപ്പാക്കാവുന്നതാണ്.

        2.5 എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും നഗരസഭകളിലേയും അർഹരായവർക്ക് സഹായങ്ങൾ ലഭ്യ മാക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ സ്വന്തമായോ സംയുക്തമായോ പ്രോജക്ട കൾ ഏറ്റെടുക്കുന്നുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതികൾ ഉറപ്പാക്കേണ്ടതാണ്. ഗ്രാമപ്രദേശങ്ങളിൽ സേവന ഇരട്ടിപ്പ് ഉണ്ടാകുന്നില്ലെന്ന് ജില്ലാ ആസൂത്രണ സമിതിയും ത്രിതല പഞ്ചായത്തുകളും ഉറപ്പാക്കേണ്ടതാണ്.

        2.6 മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വികസനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യ ത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ബഡ്സ് സ്കൂളുകളുടെ, സൂചന 5, 6 എന്നിവ പ്രകാരം അനുവദനീയമായ ചെലവുകൾ വഹിക്കുന്നതിനും ഈ സർക്കുലർ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഗ്രാമ പ്രദേശങ്ങളിൽ ബഡ്സ് സ്കൂളുകളുടെ പ്രവർത്തന ചെലവുകൾ കഴിവതും ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചാ യത്തുകൾ 50:30:20 എന്ന അനുപാതത്തിൽ തന്നെ വഹിക്കേണ്ടതാണ്.


വാർഷിക പദ്ധതിയിൽ നീർത്തടാധിഷ്ഠിത മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് -- മുൻഗണന നൽകുന്നത് സംബന്ധിച്ച സർക്കുലർ
[തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം: 48734/ഡി.എ1/2010/തസ്വഭവ, Tvpm, തീയതി 10-5-11]
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - നിയമസഭ അംഗീകരിച്ച ഉപക്ഷേപം - വാർഷിക പദ്ധതിയിൽ നീർത്തടാധിഷ്ഠിത മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക്                       മുൻഗണന നൽകുന്നത് സംബന്ധിച്ച്
സൂചന:- 1) സ.ഉ. (എം.എസ്) നം.295/2006/തസ്വഭവ; തീയതി 28-12-2006
2) സ.ഉ. (എം.എസ്) നം.128/2007/തസ്വഭവ; തീയതി 14-5-2007
3) സ.ഉ. (എം.എസ്) നം.49/2009/തസ്വഭവ; തീയതി 7-4-2009

        കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും യാഥാർത്ഥ്യമാണെന്ന തിരിച്ചറിവ്, പ്രകൃതിയോടും വന-ജല വിഭവങ്ങളോടുമുള്ള സമീപനത്തിൽ കാതലായ മാറ്റം അനിവാര്യമാക്കിയിട്ടുണ്ടെന്നും കേരള ത്തിന്റെ അന്തരീക്ഷത്തിലും മണ്ണിലും ജലത്തിലും കണ്ടുതുടങ്ങിയിട്ടുള്ള മാറ്റങ്ങൾ പുതിയ ഒരു പാരിസ്ഥി തികാവബോധത്തിലേക്ക് നമ്മെ നയിക്കുകയാണെന്നും അതുകൊണ്ട് ഇവ പരിഹരിക്കുന്നതിനാവശ്യമായ കർമ്മപരിപാടികൾ സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ആവിഷ്ക്കരിച്ച് നടപ്പാക്കണമെന്ന് 2010 മാർച്ച് 30-ന് കേരള നിയമസഭ അംഗീകരിച്ച ഉപക്ഷേപത്തിലുടെ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു.

        2. സംയോജിത നീർത്തട പരിപാലനത്തിലൂടെ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലെ പ്രധാന മുൻഗണനയാണ്. അടി സ്ഥാന പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയുടെ അശാസ്ത്രീയമായ ഉപഭോ ഗവും ചൂഷണവും ഗുരുതരമായ വരൾച്ച, വെള്ളപ്പൊക്കം എന്നിവ ഉൾപ്പെടെ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. സ്ഥായിയായ വികസനത്തിനും കാർഷികോൽപ്പാദന വർദ്ധനവിനും പരിസ്ഥിതി സംരക്ഷണത്തിനും നീർത്തടാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ മാത്രമാണ് പോംവഴി. തദ്ദേ ശഭരണ സ്ഥാപനങ്ങളുടെ കാർഷിക അനുബന്ധ മേഖലകളിലെ പദ്ധതികൾ നീർത്തട അടിസ്ഥാന ത്തിലായിരിക്കണം ആസൂത്രണം ചെയ്യേണ്ടത്. മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും വേണം.